1 GBP = 92.50 INR                       

BREAKING NEWS

അതിര്‍ത്തി മണ്ണിട്ട് അടച്ച് മലയാളിയുടെ ജീവന്‍ എടുത്ത കര്‍ണ്ണാടകയ്ക്ക് മറുപടി നല്‍കി ആരോഗ്യ കേരളത്തിന്റെ പുത്തന്‍ മാതൃക; കാസര്‍കോഡ് മെഡിക്കല്‍ കോളേജ് ഇന്ന് പ്രവര്‍ത്തനമാരംഭിക്കും; തുടക്കം കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായി; നാല് ദിവസം കൊണ്ട് തയ്യാറാക്കിയത് 200 കിടക്കകളും 10 ഐസിയുകളും; പൂവണിയുന്നത് കാസര്‍കോഡിന്റെ എക്കാലത്തെയും വലിയ സ്വപ്നം

Britishmalayali
ജാസിം മൊയ്ദീന്‍

കാസര്‍കോഡ്: കാസര്‍കോഡ് ജനതയുടെ എക്കാലത്തെയും ആവശ്യമായിരുന്ന കാസര്‍കോഡ് മെഡിക്കല്‍ കോളേജ് ഇന്ന് ഔദ്യോഗിക ഉദ്ഘാടനങ്ങളൊന്നുമില്ലാതെ ഇ്ന്ന് പ്രവര്‍ത്തിച്ച് തുടങ്ങും. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഉക്കിനടുക്കയിലെ കാസര്‍കോട് മെഡിക്കല്‍ കോളേജ് പെട്ടെന്ന് തന്നെ പ്രവര്‍ത്തന സജ്ജമാക്കിയത്.

ചികില്‍സകള്‍ക്കായി കാസര്‍കോട് പ്രധാനമായും ആശ്രയിച്ചിരിക്കുന്നത് മംഗളൂരുവിനെയാണ്. അത്യാധുനിക ആശുപത്രികള്‍ ജില്ലയില്‍ ഇല്ലാത്തതായിരുന്നു ഇതിന് കാരണം. അതിര്‍ത്തികള്‍ മണ്ണിട്ടച്ച് കര്‍ണ്ണാടക ഈ കൊറോണക്കാലത്ത് മലയാളിക്ക് ചികില്‍സ നിഷേധിച്ചു. ഏഴ് രക്തസാക്ഷികളെയാണ് ഇത് നല്‍കിയത്. ഇതോടെയാണ് കാസര്‍കോടിന്റെ ചിരകാല അഭിലാഷം സര്‍ക്കാര്‍ തിരിച്ചറിഞ്ഞത്. അങ്ങനെയാണ് അതിവേഗം മെഡിക്കല്‍ കോളേജ് തുറക്കുന്നത്. ഭാവിയില്‍ ഇത് കാസര്‍കോടിന്റെ ചികില്‍സാ പ്രശ്നങ്ങള്‍ക്കുള്ള മറുപടിയായി മാറും.

അതിനൂതന കോവിഡ് ചികിത്സാ കേന്ദ്രമായാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയെ സജ്ജീകരിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തില്‍ കോവിഡ് രോഗബാധിതര്‍ക്ക് വേണ്ടി ഇരുന്നൂറോളം കിടക്കകളും പത്ത് ഐസിയു കിടക്കകളുമാണ് തയ്യാറാക്കിയിരിക്കുന്നത്. സ്ഥിതിഗതകിള്‍ വിലയിരുത്തിയതിന് ശേഷം 100 കിടക്കകളും പത്ത് ഐസിയു കിടക്കകളും കൂടി സജ്ജമാക്കും.

ഏഴു കോടി രൂപയുടെ അത്യാധുനിക ഉപകരണങ്ങളും ആശുപത്രിയിലെത്തിച്ചു. ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് കാരണം ചില ഉപകരണങ്ങളെല്ലാം വഴിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇത് എത്രയും പെട്ടെന്ന് എത്തിക്കാനുള്ള നടപടികള്‍ ആംരഭിച്ചിട്ടുണ്ട്. ഇലക്ട്രൊ കാര്‍ഡിയോഗ്രാം (ഇസിജി), മള്‍ട്ടി പര്‍പ്പസ് ഉപകരണങ്ങള്‍ തുടങ്ങിയവ ഇതിനകം എത്തിയിട്ടുണ്ട്.

ഡോക്ടര്‍മാര്‍, ഹെഡ് നഴ്സ്, സ്റ്റാഫ് നഴ്സ്, നഴ്സിങ് അസിസ്റ്റന്റ് എന്നിങ്ങനെ പതിനേഴോളം പേരെയായിരിക്കും ആശുപത്രിയില്‍ നിയമിക്കുക. അടിയന്തിര സാഹചര്യമായതിനാല്‍ ഇവരെ ജില്ലയിലെ മറ്റു ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നായിരിക്കും എത്തിക്കുക. മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കാണ് കോവിഡ് ആശുപത്രിയാക്കി മാറ്റിയത്.

ഇതിന്റെ വൈദ്യുതീകരണത്തിനായി കഴിഞ്ഞയാഴ്ച മെഡിക്കല്‍ കോളേജ് പരിസരത്ത് 160 കെ വി ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചിരുന്നു. മെഡിക്കല്‍ കോളേജ് മാര്‍ച്ച് പതിനഞ്ചിന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യാനിരുന്നതായിരുന്നു. ജനറല്‍ ഒപിക്ക് പുറമേ പ്രത്യേക വിഭാഗങ്ങളുടെ ഒപിയും ഇതിനായി മറ്റു മെഡിക്കല്‍ കോളേജുകളില്‍ നിന്നും വിദഗ്ധരെ എത്തിക്കുന്നതിനും തീരുമാനിച്ചിരുന്നു. സംസ്ഥാനത്തു കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യമന്ത്രിയുടെ ഉദ്ഘാടന ചടങ്ങ് മാറ്റി വെക്കുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category