1 GBP = 92.70 INR                       

BREAKING NEWS

പള്ളിക്കുള്ളില്‍ വിശ്വാസികളുടെ പേരുകള്‍ എഴുതിവെച്ച ഇരിപ്പിടങ്ങള്‍; ഓരോ കസേരയിലും നാട്ടിവെച്ച കുരുത്തോലകള്‍; വിശ്വാസികളില്ലെങ്കിലും ആചാരം തെറ്റിക്കാതെ കുരുത്തോലകളെ നോക്കി ഓശാന ഞായറിന്റെ തിരുക്കര്‍മങ്ങള്‍ നടത്തി വികാരി; വിശ്വാസികള്‍ വീടുകളില്‍ പ്രാര്‍ത്ഥനയില്‍ മുഴുകിയപ്പോള്‍ മാതൃകയായി മണിമല ഫെറോന ദേവാലയവും വികാരിയും; ചടങ്ങുകള്‍ ലൈവ് കാണിക്കാന്‍ ചാനലുകള്‍ നിന്നപ്പോള്ള്‍ വീടുകളില്‍ പ്രത്യേക പ്രാര്‍ത്ഥനയുമായി വിശ്വാസികളും; ഓശാന ഞായര്‍ വിശ്വാസികള്‍ ആചരിച്ചത് ഇങ്ങനെ

Britishmalayali
kz´wteJI³

മണിമല: ലോകം കീഴടക്കിയ കോവിഡ് വ്യാധിയെ പ്രതിരോധിക്കാന്‍ ദൈവപുത്രനോട് പ്രാര്‍ത്ഥിച്ചാണ് ഹോം ക്വാറന്റൈനിലും വിശ്വാസികള്‍ ഓശാന ഞായര്‍ ആചരിച്ചത്. വിശ്വാസപരമായ മുറയൊന്നും തെറ്റിക്കാതെ പള്ളിയില്‍ എത്താന്‍ സാധിച്ചില്ലെങ്കിലും വീടുകളിലായിരിുന്നു വിശ്വാസികള് പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തിയത്. കേരളത്തിലെ എല്ലാ ക്രിസ്തീയ ദേവാലയങ്ങളും ആളും ആരവും ഇല്ലാത്തിനാല്‍ തന്നെ ആചാരപരമായി മാത്രമാണ് പുരോഹിതന്റെ നേതൃത്വത്തില്‍ ഓശാന തിരുക്കര്‍മ്മങ്ങള്‍ നടത്തിയത്.

ഇപ്പോഴിതാ ഇന്നലത്തെ ഓശാന ഞായര്‍ ആചരണത്തില്‍ ശ്രദ്ധനേടുന്നത് മണിമല ഫൊറന പള്ളിയില്‍ നടന്ന ചടങ്ങുകളാണ്.പള്ളിക്കുള്ളില്‍ വിശ്വാസികളുടെ പേരുകള്‍ എഴുതിവെച്ച ഇരിപ്പിടങ്ങള്‍. ഓരോ കസേരയിലും നാട്ടിവെച്ച കുരുത്തോലകള്‍. അവയെ നോക്കി വികാരി ഓശാന ഞായറിന്റെ തിരുക്കര്‍മങ്ങള്‍ നടത്തി. മണിമല ഹോളിമാഗി ഫൊറോന പള്ളിയിലാണ് വിശ്വാസികളുടെ സാന്നിധ്യമില്ലാതെ പ്രത്യേക ഓശാന ഞായര്‍ തിരുക്കര്‍മങ്ങള്‍ നടത്തിയത്.

വികാരി ഫാ.ജോര്‍ജ് കൊച്ചുപറമ്പിലും സഹവികാരി ജിജോ മാറാട്ടുകുളവും നേതൃത്വം നല്‍കി. 870 കുടുംബാംഗങ്ങളുള്ള പള്ളിയിലെ ചടങ്ങുകള്‍ നടക്കുമ്പോള്‍ വിശ്വാസികള്‍ അത് ഓണ്‍ലൈനില്‍ കണ്ട് ആമേന്‍ ഏറ്റുചൊല്ലി. ഇടവകയിലെ ഓരോ ആളുടെയും പേരുകള്‍ എഴുതിയ കസേരകളില്‍ കുരുത്തോലവെച്ചത് അവരുടെ പരോക്ഷമായ സാന്നിധ്യം തിരുക്കര്‍മങ്ങളില്‍ ഉറപ്പാക്കാനായിരുന്നു. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശങ്ങള്‍ പാലിച്ചാണ് ഇങ്ങനെ ചടങ്ങുകള്‍ നടത്തിയത്. അഞ്ചുപേരില്‍ താഴെ മാത്രമേ ചടങ്ങുകളില്‍ പാടുള്ളൂവെന്ന നിര്‍ദ്ദേശം പാലിക്കണമെന്നു സഭാപിതാക്കന്മാര്‍ ദേവാലയങ്ങള്‍ക്കു നിര്‍ദ്ദേശം നല്‍കിയിരുന്നു. ദേവാലയങ്ങളില്‍ കുരുത്തോല ആശീര്‍വാദം നടക്കുമെങ്കിലും വിതരണവും ഉണ്ടായില്ല.

വിശുദ്ധ കുര്‍ബാനയുടെയും ഓശാന ചടങ്ങുകളുടെയും തത്സമയ സംപ്രേഷണം വിവിധ ചാനലുകളില്‍ ഒരുക്കിയിട്ടുണ്ടായിരുന്നു. ഇതേസമയത്ത് കുടുംബാംഗങ്ങള്‍ ഒരുമിച്ചു വീടുകളില്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കണമെന്നാണു നിര്‍ദ്ദേശം നല്‍കിയിരുന്നത്.. 50 നോമ്പില്‍ കഴിയുന്ന ക്രൈസ്തവര്‍ ഓശാന ഞായര്‍ ആഘോഷത്തോടെയാണു വിശുദ്ധവാരത്തിലേക്കു കടന്നത്്. ക്രിസ്തുവിനെ ജറുസലേമിലേക്ക് കഴുതപ്പുറത്ത് ആനയിച്ചപ്പോള്‍ ജനങ്ങള്‍ കുരുത്തോലകള്‍ വീശി ഓശാന പാടിയതിന്റെ അനുസ്മരണമായാണു ദേവാലയങ്ങളില്‍ ഓശാന ഞായര്‍ ആചരിക്കുന്നത്.

ആശിര്‍വദിച്ച കുരുത്തോല വീടുകളില്‍ ഒരു സൂക്ഷിച്ചുവയ്ക്കുകയും ചെയ്യും. ഇത്തവണ ദേവാലയങ്ങളിലെ ചടങ്ങുകളിലൊന്നും പങ്കെടുക്കാതെ കോവിഡ് 19 പ്രതിരോധത്തിനുള്ള നിര്‍ദേശങ്ങള്‍ പാലിച്ചു പ്രാര്‍ത്ഥനയില്‍ കഴിയുകയാണു വിശ്വാസി സമൂഹം. ലോക്ഡൗണ്‍ ആയതിനാല്‍ പെസഹാ വ്യാഴം, ദുഃഖവെള്ളി, ദുഃഖശനി, ഈസ്റ്റര്‍ ചടങ്ങുകളിലും ഇത്തവണ ദേവാലയങ്ങളില്‍ വിശ്വാസി സമൂഹത്തിനു പ്രവേശനമുണ്ടാവില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category