1 GBP = 92.70 INR                       

BREAKING NEWS

ആലപ്പുഴയിലെ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്റെ വിളി എത്തിയത് മരുന്ന് എത്തിച്ച് സഹായിക്കാമോ എന്ന അപേക്ഷയുമായി; അപരിചിതനായ രോഗിക്കായി ബംഗലൂരുവില്‍ നിന്ന് കാറില്‍ പാഞ്ഞെത്തിയത് രാത്രിക്ക് രാത്രി ചെക്പോസ്റ്റുകള്‍ താണ്ടി; മുത്തങ്ങയും താണ്ടി താമരശ്ശേരിയും കടന്ന് മരുന്നെത്തിച്ചത് 20 മണിക്കൂര്‍ കൊണ്ട്; 14 ദിവസത്തെ ക്വാറന്റൈനില്‍ തുടരാനും പൂര്‍ണസമ്മതം; കൊറോണ കാലത്ത് മാതൃകയാക്കാം ഈ മലയാളികളെ

Britishmalayali
kz´wteJI³

ആലപ്പുഴ: ലോകം മുഴുവന്‍ കൊറോണ ഭീതിയില്‍ നില്‍ക്കുമ്പോഴും പ്രാര്‍ത്ഥനയിലാണ് കോവിഡ് 19 എന്ന മഹാമാരി ലോകത്ത് നിന്ന് തുടച്ചുമാറ്റാന്‍. ഇന്ത്യയില്‍ പ്രധാനമന്ത്രിയുടെ ആഹ്വാന പ്രകാരം ഇന്നലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആശംസ നേര്‍ന്ന് ദീപം തെളിയിച്ചും കഴിഞ്ഞു. സ്വന്തം ജീവിതം മാറ്റി വച്ചും അപരിചിതനായ ഒരാള്‍ക്കായി മരുന്നെത്തിച്ച് മാതൃകയായ രണ്ട് മലയാളികളാണ് കൈയടി നോടുന്നത്. ആലു്ുിഴയില്‍ ചികിത്സയിലിരിക്കുന്ന രോഗിക്കായി മരുന്ന് എത്തിച്ചാണ് അവര്‍ ബംഗലൂരുവില്‍ നിന്ന് സ്വന്തം കാറില്‍ പാഞ്ഞെത്തിയത്. ശനിയാഴ്ച ഉച്ചയ്ക്കു പുറപ്പെട്ട് ഇന്നലെ രാവിലെ ആലപ്പുഴയിലെത്തി മരുന്നു കൈമാറി. തുടര്‍ന്ന് രണ്ടുപേരും 14 ദിവസത്തെ ക്വാറന്റീനിലായി.

മാവേലിക്കര കരിപ്പുഴ പാലയ്ക്കല്‍താഴെ രാജന്‍ പി.വര്‍ഗീസും (41) അടൂര്‍ ആനന്ദപ്പള്ളി തേജസ് ഭവനില്‍ ഷൈന്‍ ഡാനിയലും (38) ആണ് 20 മണിക്കൂര്‍ കൊണ്ട് മരുന്നെത്തിച്ച് ഒരു ജീവനു താങ്ങായത്. ബെംഗളൂരുവില്‍ മുത്തൂറ്റ് ഇന്‍ഷുറന്‍സില്‍ ഉദ്യോഗസ്ഥനാണ് രാജന്‍ പി.വര്‍ഗീസ്. ഷൈന്‍ ഡാനിയേല്‍ നഴ്സിങ് കോളജുകള്‍ നടത്തുന്നു.

ഡിവൈഎസ്പി വി.എന്‍.സജിയുടെയും എസ്ഐ ലാല്‍ജിയുടെയും നിര്‍ദേശപ്രകാരം ആലപ്പുഴ പൊലീസ് സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനായ യുനൈഫ് തന്റെ സുഹൃത്തായ രാജനെ വിളിച്ച് മരുന്നെത്തിക്കാമോ എന്ന് അന്വേഷിക്കുകയായിരുന്നു. സന്തോഷത്തോടെ രാജനും സുഹൃത്ത് ഷൈനും സന്നദ്ധത അറിയിച്ചു. മൈസൂരു മുത്തങ്ങ റൂട്ടിലായിരുന്നു യാത്ര. പലയിടത്തും പൊലീസ് തടഞ്ഞു. ഓരോ തടസ്സവും മറികടന്നു രാത്രി 8.15ന് മുത്തങ്ങയില്‍ എത്തിയപ്പോഴാണു ശരിക്കും പെട്ടത്.

9 മണിക്ക് ചെക്പോസ്റ്റ് അടയ്ക്കും. അവിടത്തെ പൊലീസ് ഉദ്യോഗസ്ഥന്‍ കടത്തി വിട്ടില്ല. തിരികെ പോകണമെന്നും ഇല്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്നും പറഞ്ഞു. അവിടെ മൊബൈല്‍ ഫോണിന് റേഞ്ചുമില്ല. രാജനും ഷൈനും തിരികെ വണ്ടിയോടിച്ചു. കുറച്ചു ദൂരം ചെന്നപ്പോള്‍ മൊബൈല്‍ റേഞ്ചിലെത്തി. ഉടന്‍ ആലപ്പുഴ സ്പെഷല്‍ ബ്രാഞ്ച് എസ്ഐ ലാല്‍ജിയെ വിളിച്ചു വിവരം പറഞ്ഞു. വീണ്ടും മുത്തങ്ങയിലേക്കു പോന്നോളൂ എന്ന് അദ്ദേഹം പറഞ്ഞു. അപ്പോഴേക്കും ജില്ലാ അധികൃതര്‍ തമ്മില്‍ സംസാരിച്ചിരുന്നു. രണ്ടു മിനിറ്റില്‍ മുത്തങ്ങയിലെ തടസ്സമൊഴിഞ്ഞു!

താമരശ്ശേരി വഴി കോഴിക്കോട്ടെത്തിയപ്പോള്‍ അര്‍ധരാത്രി. ഒരു പെട്രോള്‍ പമ്പില്‍ വണ്ടി നിര്‍ത്തി കുറച്ച് ഉറങ്ങി. പുലര്‍ച്ചെ യാത്ര തുടര്‍ന്നു. രാവിലെ 9 മണിയോടെ ആലപ്പുഴയിലെത്തി മരുന്ന് സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കു കൈമാറി. അവര്‍ ഒരുക്കിയ പ്രാതല്‍ കഴിച്ചു. മുത്തങ്ങയില്‍ നേരിട്ട മാനസിക സമ്മര്‍ദം മറക്കാന്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വിളിച്ച് ആശ്വസിപ്പിച്ചു. പിന്നെ മറ്റൊരു വിളി വന്നു. മരുന്നു കൈപ്പറ്റിയ രോഗിയുടെ ബന്ധുക്കളുടെ സന്തോഷത്തിന്റെ സ്വരമായിരുന്നു അത്.

രോഗിയുടെ ബന്ധുക്കള്‍ മുഖ്യമന്ത്രിയുടെ ഓഫിസിലാണ് പ്രശ്നം അറിയിച്ചത്. അവിടെനിന്നു ജില്ലാ അധികൃതര്‍ക്കു വിവരം കൈമാറി. തുടര്‍ന്നായിരുന്നു പൊലീസ് സ്പെഷല്‍ ബ്രാഞ്ച് വഴിയുള്ള അന്വേഷണവും വിജയമായ ആ യാത്രയും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category