1 GBP = 92.70 INR                       

BREAKING NEWS

ചെലവ് കുറയ്ക്കാനും വരുമാനം ഉയര്‍ത്താനും ഇത് ഏറ്റവും നല്ല സമയം; ഇങ്ങനെ ഒരു അവസരം ഇനി കിട്ടില്ല എന്ന് മനസിലാക്കി നിങ്ങളുടെ സാമ്പത്തിക ജീവിതം ഒന്ന് ക്രമപ്പെടുത്തൂ

Britishmalayali
kz´wteJI³

നിലവില്‍ യുകെയും അതിലുപരി ലോകവും കൊറോണയെന്ന മഹാമാരി സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധി നിറഞ്ഞ കാലത്തിലൂടെയാണ് കടന്ന് പോയിക്കൊണ്ടിരിക്കുന്നത്. സാമൂഹികമായും സാമ്പത്തികമായും ആരോഗ്യപരമായും സമാനതകളില്ലാത്ത അനിശ്ചിതത്വം ഏവരും അനുഭവിക്കുന്ന സമയമാണിത്. പലര്‍ക്കും ജോലി നഷ്ടപ്പെടുകയും ഭാവി ഇരുട്ടിലമര്‍ന്നിരിക്കുന്ന അവസ്ഥയുമുണ്ട്.  കൊറോണയെ നിയന്ത്രിക്കുന്നതിനാല്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണ്‍ കാരണം മിക്കവരും വീടുകളില്‍ ഈ അനിശ്ചിതത്വത്തിലാണ് കഴിയുന്നത്. പെട്ടെന്നൊരുനാള്‍ ജോലിക്ക് പോകാന്‍ സാധിക്കാത്ത അവസ്ഥ സംജാതമായതിനെ തുടര്‍ന്ന് നിരവധി പേര്‍ സമയം എങ്ങനെ കളയുമെന്നറിയാതെ പാടുപെടുന്നുമുണ്ട്.

എന്നാല്‍ ഇത്തരത്തില്‍ നിനച്ചിരിക്കാതെ ലഭിച്ച ഒഴിവുകാലം നെറ്റ്ഫ്ലിക്സില്‍ ടിവി കാണല്‍ പോലുളള നേരം കൊല്ലല്‍ പരിപാടികളില്‍ ചുമ്മാ എരിച്ച് കളയരുതെന്നാണ് മണി സേവിംഗ്സ് എക്സ്പര്‍ട്ടുകള്‍ നിര്‍ദേശിക്കുന്നത്. ഈ അവസരം ഉപയോഗിച്ച് നിങ്ങളുടെ സാമ്പത്തിക ജീവിതം ക്രമപ്പെടുത്താനാണ് അവര്‍ ഉപദേശിക്കുന്നത്.അതിനായി ഇനി നിങ്ങളുടെ ജീവിതത്തില്‍ ഇത്തരമൊരു അവസരം ലഭിച്ചേക്കില്ലെന്നും മുന്നറിയിപ്പുണ്ട്. സാമ്പത്തിക ജീവിതത്തെ ഒന്നു കൂടി പുനക്രമീകരണത്തിന് വിധേയമാക്കി ചെലവ് കുറയ്ക്കാനും വരുമാനം ഉയര്‍ത്താനും ഏറ്റവും നല്ല സമയമാണിതെന്ന് ഏവരും ഓര്‍ക്കണമെന്നും എക്സ്പര്‍ട്ടുകള്‍ ഓര്‍മിപ്പിക്കുന്നു.ഇനി എങ്ങനെയെല്ലാമാണ് നിങ്ങളുടെ സാമ്പത്തിക ജീവിതം ക്രമപ്പെടുത്താന്‍ സാധിക്കുകയെന്ന് പരിശോധിക്കാം.

ബില്ലുകള്‍ വെട്ടിക്കുറയ്ക്കാം
ലോക്ക്ഡൗണ്‍ പ്രമാണിച്ച് നിങ്ങളും കുടുംബവും വീട്ടില്‍ പതിവിലുമധികം നേരം ചെലവിടുന്ന ഈ വേളയില്‍ നിങ്ങള്‍ വൈദ്യുതി, വെള്ളം പോലുള്ളവ കൂടുതലായി അല്ലെങ്കില്‍ അനാവശ്യമായി ഉയോഗിക്കാനിടയായേക്കാം. എന്നാല്‍ ഇത് മുന്‍കൂട്ടി കണ്ടറിഞ്ഞ് പ്രവര്‍ത്തിച്ചാല്‍ നിങ്ങള്‍ക്ക് നല്ലൊരു തുക ലാഭിക്കാനാവും. എനര്‍ജി, ടെലികോംസ്, ബ്രോഡ്ബാന്‍ഡ് ഫേമുകള്‍, ടിവി കമ്പനികള്‍, ക്രെഡിറ്റ് കാര്‍ഡ്, സ്റ്റോര്‍ കാര്‍ഡുകള്‍, തുടങ്ങിയവക്ക് ഓരോ ആഴ്ചയും നിങ്ങള്‍ക്ക് ചെലവാകുന്ന തുക നിശ്ചയിച്ച് അവയില്‍ സാധ്യമായേടുത്തോളം വെട്ടിക്കുറയ്ക്കല്‍ വരുത്താന്‍ ശ്രമിക്കണം.
 
ഇതിനായി കമ്പനികള്‍ മാറേണ്ട ആവശ്യമുണ്ടെങ്കില്‍ അതിന് മടിച്ച് നില്‍ക്കേണ്ട. നിങ്ങള്‍ പെനാല്‍റ്റികള്‍ സഹിതമുള്ള ഫിക്സഡ് കോണ്‍ട്രാക്ടുകളിലാണെങ്കില്‍ അതില്‍ നിന്നു എനര്‍ജി ഹെല്‍പ് ലൈന്‍, വിച്ച്..? സ്വിച്ച്, അല്ലെങ്കില്‍ യു സ്വിച്ച് എന്നീ സ്വിച്ചിംഗ് സര്‍വീസുകളിലൂടെ  ലാഭകരമായ സ്‌കീമുകള്‍ പ്രദാനം ചെയ്യുന്ന മറ്റ് കമ്പനികളിലേക്ക്  സ്വിച്ച് ചെയ്യണം. ആവശ്യമില്ലാത്ത സമയത്ത് ടിവി, ലൈറ്റുകള്‍ , കമ്പ്യൂട്ടറുകള്‍ തുടങ്ങിയവ ഓഫാക്കണം. ആവശ്യമില്ലാത്ത ടിവി പാക്കേജുകള്‍ റദ്ദാക്കണം. ഇതിലൂടെ ബില്ലുകള്‍ കുറച്ച് നല്ലൊരു തുക ലാഭിക്കുന്നത് ശീലമാക്കാം.

ഹോംലോണ്‍ പേമെന്റുകള്‍ വെട്ടിക്കുറയ്ക്കരുത്
മോര്‍ട്ട്ഗേജ്നിരക്കുകള്‍ താഴുകയാണ്. എന്നാല്‍ നിങ്ങളുടെ വരുമാനത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന താഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് അത്രക്കൊന്നും ആശ്വാസമാകുന്നില്ല. എന്നാല്‍ സാധ്യമാണെങ്കില്‍ മോര്‍ട്ട്ഗേജ് വകയില്‍ നിങ്ങള്‍ ഇപ്പോള്‍ അടച്ച് വരുന്ന തുകയില്‍ വെട്ടിക്കുറവ് വരുത്താതിരിക്കുകയാണ് നല്ലത്.  സാധ്യമായേടുത്തോളം മോര്‍ട്ട്ഗേജ് അതത് മാസം അടച്ച് തീര്‍ത്താല്‍ നിങ്ങളുടെ ഹോം ലോണിന്റെ ദൈര്‍ഘ്യം പരമാവധി കുറയ്ക്കാനും പലിശ പരമാവധി കുറച്ച് മാത്രം അടയ്ക്കാനും സാധിക്കും.

മക്കളെയും കൊച്ചുമക്കളെയും ധനകാര്യം പഠിപ്പിക്കാം
പലരും മക്കളെയും കൊച്ചുമക്കളെയും വീട്ടില്‍ വച്ച് പലതും പഠിപ്പിക്കാറുണ്ട്. പലപ്പോഴും അവരുടെ പഠനസിലബസിലുള്ള കാര്യങ്ങളോ പൊതുവിജ്ഞാനമോ ആയിരിക്കും പഠിപ്പിക്കുന്നത്. എന്നാല്‍ ഈ ലോക്ക്ഡൗണ്‍ വേളയില്‍ ധാരാളം സമയം മക്കളുമായും കൊച്ചുമക്കളുമായും ചേര്‍ന്ന് ചെലവഴിക്കാന്‍ ലഭിക്കുന്നതിനാല്‍ അവരെ ധനകാര്യ മാനേജ്മെന്റിനെ കുറിച്ച് പഠിപ്പിക്കാവുന്നതാണ്.അത് നിങ്ങളുടെ കുടുംബത്തിനും ഭാവിയിലെ അവരുടെ സാമ്പത്തിക ജീവിതത്തിനും സഹായകരമാകുമെന്നുറപ്പാണ്.
 
ഇതിനായി young-enterprise.org.uk. പോലുള്ള വെബ്സൈറ്റുകളുടെ സഹായം പ്രയോജനപ്പെടുത്താവുന്നതാണ്. ഇതിലുപരി നിങ്ങളുടെ കുടുംബബജറ്റില്‍ കുട്ടികളെ കൂടി പങ്കാളികളാക്കി അവരെ പ്രായോഗിക പാഠങ്ങള്‍ കൂടി പഠിപ്പിക്കാം. നാം ലഭിക്കുന്ന വരുമാനമുപയോഗിച്ച് ഓരോ മാസവും ഇരുതലയും കൂട്ടിമുട്ടിക്കുന്നതെങ്ങനെയാണെന്ന പ്രായോഗിക അറിവ് ഈ വേളയില്‍ കുട്ടികള്‍ക്ക് പകര്‍ന്ന് നല്‍കാവുന്നതാണ്. ഓരോ സംഗതിക്കും പ്രതിവര്‍ഷം വേണ്ടി വരുന്ന ചെലവ് എത്രത്തോളമാണെന്ന് അവരെ ബോധ്യപ്പെടുത്താവുന്നതാണ്.

ചാരിറ്റികളെ സഹായിക്കാം
നമ്മില്‍ മിക്കവരും ചാരിറ്റികളെ സഹായിക്കണമെന്ന് തോന്നുമ്പോള്‍ അവയ്ക്ക് പണം നല്‍കാറാണ് പതിവ്. എന്നാല്‍  ഇതിന് പകരം ഗിഫ്റ്റ് എയ്ഡ് സ്‌കീം ഉപയോഗിക്കുന്നതായിരിക്കും നല്ലത്. ഇതിലൂടെ നാം നല്‍കുന്ന ഓരോ പൗണ്ടിനും അവര്‍ക്ക് 1.25 പൗണ്ട് ലഭിക്കുന്നതിന് വഴിയൊരുങ്ങും. നിങ്ങളുടെ ഡൊണേഷന് മേല്‍ ചാരിറ്റിക്ക്  റീക്ലെയിം ചെയ്യാന്‍ സാധിക്കുന്നതിനാലാണിത്. എല്ലാ ചാരിറ്റികളും ഇത്തരം വേളയില്‍ നിങ്ങളുടെ പേരും വിലാസവും ആവശ്യപ്പെടും. ഇതിനൊപ്പം നിങ്ങള്‍ യുകെയിലെ നികുതിദായകനാണെന്ന സത്യപ്രസ്താവനയും അവര്‍ക്ക് വേണ്ടി വരും. നിങ്ങള്‍ ഈ കൊറോണക്കാലത്ത് ഷോപ്പിംഗിന് പോകുമ്പോള്‍ ഡൊണേറ്റ് ചെയ്യാന്‍ സാധിക്കുന്നതെങ്കിലും പര്‍ച്ചേസ് ചെയ്യുന്നതിലും ശ്രദ്ധ പുലര്‍ത്തണം.ഇവ ചാരിറ്റികള്‍ക്ക് സംഭാവന ചെയ്ത് പാവപ്പെട്ടവരെ ഈ മഹാമാരി കാലത്ത് സഹായിക്കാന്‍ സാധിക്കും.

ഇന്‍വെസ്റ്റ്മെന്റുകള്‍ തുടരുക
നിലവിലെ കൊറോണ പ്രതിസന്ധിയില്‍ സമ്പദ് വ്യവസ്ഥ കടുത്ത അനിശ്ചിതത്വത്തിലായിരിക്കുന്നതിനാല്‍ ഓഹരിവിലകള്‍  20 ശതമാനമോ അതിലധികമോ ഇടിഞ്ഞിരിക്കുന്ന അവസ്ഥയാണുള്ളത്. ഇതിനെ തുടര്‍ന്ന് നിരവധി പേരുടെ സമ്പാദ്യത്തില്‍ നിന്നും നല്ലൊരു തുക ഒലിച്ച് പോയിട്ടുമുണ്ട്. ഓഹരി വിലകളില്‍ ഇനിയും ഇടിവുണ്ടാകാന്‍ സാധ്യതയുണ്ടെങ്കിലും നിങ്ങള്‍ നിക്ഷേപിക്കുന്നതില്‍ നിന്നും പൂര്‍ണമായും പിന്മാറരുതെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പേകുന്നത്. ഓഹരി വിലയേറുന്ന മാര്‍ക്കറ്റില്‍ നിക്ഷേപിക്കുന്നത് പോലെ ഇടിയുന്ന മാര്‍ക്കറ്റിലും നിക്ഷേപിക്കണമെന്ന് സാരം.

അതായത് ഏത് സാഹചര്യത്തിലും ആളുകള്‍ ഉപയോഗിക്കുന്ന സോഫ്റ്റ് ഡ്രിങ്ക് പോലുള്ള ഉല്‍പന്നങ്ങളുടെ ഓഹരികള്‍ക്ക് ഇപ്പോള്‍ ഇടിവുണ്ടായാലും അവ അധികം വൈകാതെ ഉയരുമെന്നുറപ്പുള്ളതിനാല്‍ അത്തരം ഉല്‍പന്നങ്ങളുടെ ഓഹരികളില്‍ നിക്ഷേപിക്കാമെന്ന് എക്സ്പര്‍ട്ടുകള്‍ നിര്‍ദേശിക്കുന്നു. ലോക്ക്ഡൗണ്‍ വേളയിലും ആളുകള്‍ വീട്ടില്‍ വച്ചാണെങ്കിലും ഇത്തരം ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നത് തുടരുമെന്നും അതിലൂടെ നാം നിക്ഷേപിച്ച അവയുടെ  ഓഹരികളില്‍ നിന്നും ലാഭമുണ്ടാക്കാനാവുമെന്നും മണി സേവിംഗ്സ് എക്സ്പര്‍ട്ടുകള്‍ നിര്‍ദേശിക്കുന്നു. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category