1 GBP = 92.70 INR                       

BREAKING NEWS

കേരളത്തില്‍ കൊറോണ ബാധിച്ച് രണ്ട് പേര്‍ മാത്രം മരിച്ചപ്പോള്‍ കേരളത്തിന് പുറത്ത് മരണം തേടിയെത്തിയത് 11 മലയാളികളെ; രണ്ട് നഴ്സുമാര്‍ ഉള്‍പ്പടെ അഞ്ച് പേര്‍ കൂടി ഇന്നലെ മരിച്ചതോടെ ആശങ്കയോടെ പ്രവാസികള്‍; ഗള്‍ഫിലും യൂറോപ്പിലും അമേരിക്കയിലുമെല്ലാം നഴ്സുമാര്‍ അടങ്ങുന്ന മലയാളി സമൂഹം ഭീതിയില്‍; രോഗം ബാധിച്ച് ലോകം എമ്പാടും കഴിയുന്നതില്‍ അനേകം മലയാളികളും

Britishmalayali
kz´wteJI³

 

തിരുവനന്തപുരം: കോവിഡ് 19 മൂലം രണ്ട് നഴ്സുമാര്‍ ഉള്‍പ്പടെ അഞ്ച് മലയാളികളാണ് ഇതുവരെ വിദേശത്ത് മരിച്ചത്. കേരളത്തില്‍ തിരുവനന്തപുരത്തും കൊച്ചിയിലുമായി രണ്ട് പേര്‍ മരിച്ചതിന് പിന്നാലെ വിദേശത്തെ കോവിഡ് മരണവാര്‍ത്ത അറിഞ്ഞതോട് കൂടി പ്രവാസികള്‍ അടക്കമുള്ള മലയാളി ജനത കൂടുതല്‍ ഭീതിയിലും ആശങ്കിലുമാണ്. യുഎസില്‍ 3 പേരും അയര്‍ലന്‍ഡിലും സൗദി അറേബ്യയിലും ഒരാള്‍ വീതവുമാണ്കഴിഞ്ഞ ദിനവസങ്ങല്‍ മരിച്ചത്. ഇതോടെ, കേരളത്തിനു പുറത്ത് കോവിഡ് ബാധിച്ചു മരിച്ച മലയാളികള്‍ 11 ആയി.

രോഗമുക്തി നേടി കോട്ടയത്തെ കുടുംബം വീടുകളിലേക്ക് മടങ്ങുമ്പോഴും രോഗഭീതി ഒഴിയാതെ മലയാളികള്‍ ആശങ്കപ്പെടുകയാണ്. അയര്‍ലന്‍ഡിലെ ഡ്രോയെഡയില്‍ നഴ്സായിരുന്ന കുറുപ്പന്തറ ഇരവിമംഗലം പഴഞ്ചിറയില്‍ ബീന ജോര്‍ജ് (58), ന്യൂയോര്‍ക്കില്‍ നഴ്സായിരുന്ന തിരുവല്ല കിഴക്കുംമുറി ഗ്രേസ് വില്ലയില്‍ ഏലിയാമ്മ (65), ന്യൂയോര്‍ക്കിലെ എല്‍മണ്ടില്‍ ബിസിനസ് നടത്തുന്ന തിരുവല്ല വളഞ്ഞവട്ടം വലിയ പറമ്പില്‍ തൈക്കടവില്‍ സജി ഏബ്രഹാമിന്റെ മകന്‍ ഷോണ്‍ എസ്. ഏബ്രഹാം (21), ന്യൂയോര്‍ക്ക് മെട്രോപ്പൊലിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി ഉദ്യോഗസ്ഥന്‍ തൊടുപുഴ മുട്ടം ഇഞ്ചനാട്ട് തങ്കച്ചന്‍ (51), സൗദി അറേബ്യയില്‍ ഡ്രൈവറായിരുന്ന മലപ്പുറം തിരൂരങ്ങാടി ചെമ്മാട് പുതിയകത്ത് സഫ്വാന്‍ (38) എന്നിവരാണ് ഇന്നലെ മരിച്ചത്.

രോഗം ബാധിച്ചു യുഎസില്‍ മാത്രം മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി ഉയര്‍ന്നു.ന്യൂയോര്‍ക്ക് മെട്രോപ്പൊലിറ്റന്‍ ട്രാന്‍സ്പോര്‍ട് അഥോറിറ്റി ഉദ്യോഗസ്ഥനായിരുന്ന തൊടുപുഴ മുട്ടം ഇഞ്ചനാട്ട് തങ്കച്ചന്‍ (51), ന്യൂയോര്‍ക്കില്‍ നഴ്സായിരുന്ന തിരുവല്ല കിഴക്കുംമുറി ഗ്രേസ് വില്ലയില്‍ ഏലിയാമ്മ (65) എന്നിവരാണ് ഇന്നലെ മരിച്ചത്. തങ്കച്ചന്‍ 28 വര്‍ഷമായി ന്യൂയോര്‍ക്ക് ക്വീന്‍സിലായിരുന്നു താമസം. ഭാര്യ: ഏറ്റുമാനൂര്‍ കാണക്കാരി കൊങ്ങാമ്പുഴ കാലായില്‍ ഷീബ. മക്കള്‍: മാത്യൂസ്, സിറില്‍.

ഇവര്‍ ക്വാറന്റീനിലാണ്. 15 വര്‍ഷമായി ന്യൂയോര്‍ക്കില്‍ നഴ്സായി ജോലി ചെയ്യുകയായിരുന്നു ഏലിയാമ്മ. ദുബായില്‍ ദീര്‍ഘകാലം ജോലി ചെയ്തിരുന്നു. മക്കള്‍: ജിനു, പരേതനായ ജിജു.തിരുവല്ല വളഞ്ഞവട്ടം വലിയപറമ്പില്‍ തൈക്കടവില്‍ സജി ഏബ്രഹാമിന്റെ മകന്‍ ഷോണ്‍ എസ്. ഏബ്രഹാം (21) ആണു യുഎസില്‍ മരിച്ച മറ്റൊരു മലയാളി. മൂന്നാം വര്‍ഷ കൊമേഴ്സ് ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡ് (ബിജു 47), പത്തനംതിട്ട സ്വദേശി കുഞ്ഞമ്മ (85) എന്നിവര്‍ കഴിഞ്ഞ ദിവസം യുഎസില്‍ മരണമടഞ്ഞിരുന്നു.

കോട്ടയം കുറുപ്പന്തറ ഇരവിമംഗലം പഴഞ്ചിറയില്‍ ജോര്‍ജ് പോളിന്റെ ഭാര്യ ബീന ജോര്‍ജ് (58) ആണ് അയര്‍ലന്‍ഡില്‍ മരിച്ച മലയാളി നഴ്സ്. കാന്‍സര്‍ ചികിത്സയിലായിരുന്ന ബീന, കഴിഞ്ഞ മാസം മുതല്‍ അവധിയിലായിരുന്നു. കുടുംബം 15 വര്‍ഷമായി അയര്‍ലന്‍ഡിലാണ്. മക്കള്‍: റോസ്മി, ആന്മി (ഇരുവരും മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍).സൗദി അറേബ്യയിലെ റിയാദില്‍ മരിച്ച മലപ്പുറം ചെമ്മാട് പുതിയകത്ത് സഫ്വാന്‍ (38) ടാക്സി ഡ്രൈവറായിരുന്നു. കബറടക്കം സൗദിയില്‍. ഭാര്യ: ഖമറുന്നീസ.

ലോകമെമ്പാടും രോഗം സ്ഥിരീകരിച്ചതില്‍ മലയാളികളും
ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍, 8 മാസം ഗര്‍ഭിണിയായ മലയാളി നഴ്സ് ഉള്‍പ്പെടെ 10 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 7 പേര്‍ മലയാളികളാണ്. ഒരാള്‍ക്കു 2 വയസ്സുള്ള കുട്ടിയുണ്ട്. ദില്‍ഷാദ് ഗാര്‍ഡനിലെ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലി ചെയ്തിരുന്ന ഉത്തര്‍പ്രദേശ് സ്വദേശിയായ ഡോക്ടര്‍ക്കാണ് ആദ്യം രോഗം കണ്ടെത്തിയത്.

ഇദ്ദേഹം മാര്‍ച്ച് 16 മുതല്‍ 21 വരെ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഡോക്ടര്‍ക്കൊപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന തമിഴ്നാട്ടുകാരിയായ നഴ്സിനു പിന്നീട് രോഗം സ്ഥിരീകരിച്ചു. ഇതിനു പിന്നാലെയാണു മലയാളി നഴ്സുമാര്‍ക്കും രോഗം കണ്ടെത്തിയത്. നിലവില്‍ ആശുപത്രിയില്‍ 38 കാന്‍സര്‍ രോഗികളുണ്ട്. ഡല്‍ഹിയില്‍ വിവിധ ആശുപത്രികളിലായി 6 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 17 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പല ആശുപത്രികളിലും നഴ്സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും വേണ്ടത്ര സുരക്ഷാ ഉപകരണങ്ങളില്ലെന്നു പരാതിയുണ്ട്.

സംസ്ഥാനത്ത് എട്ട് പേര്‍ക്കു കൂടി; രോഗബാധിതര്‍ 314
സംസ്ഥാനത്ത് 8 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് (5 പേര്‍), പത്തനംതിട്ട, കണ്ണൂര്‍, കാസര്‍കോട് (ഒരാള്‍ വീതം) ജില്ലകളിലാണിത്. ആകെ രോഗബാധിതരുടെ എണ്ണം 314 ആയി. 6 പേരുടെ ഫലം കൂടി നെഗറ്റീവ് ആയതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 56 ആയി. കേരളത്തില്‍ ഇപ്പോള്‍ 1,58,617 പേര്‍ നിരീക്ഷണത്തിലാണ്. ഇന്നലെ 188 പേരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രോഗപരിശോധന നടത്തിയവരുടെ എണ്ണം 10,221 ആയി.

കോഴിക്കോട്ട് ഇന്നലെ രോഗം കണ്ടെത്തിയവരില്‍ 4 പേര്‍ നിസാമുദ്ദീനില്‍ നിന്നും ഒരാള്‍ ദുബായില്‍ നിന്നും എത്തിയതാണ്. ഇതോടെ, കേരളത്തിലെ രോഗബാധിതരില്‍ നിസാമുദ്ദീനില്‍ നിന്നെത്തിയവരുടെ എണ്ണം പത്തായി. ഡല്‍ഹിയില്‍ പഠിക്കുന്ന പന്തളം സ്വദേശിനിക്കാണ് (19) പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ചത്. ഇവര്‍ നാട്ടിലെത്തി വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുള്ളവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. കണ്ണൂര്‍ ജില്ലയിലെ 4 പേരുടെയും മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓരോരുത്തരുടെയും രോഗം ഭേദമായി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category