1 GBP = 93.00 INR                       

BREAKING NEWS

ഇന്ത്യയെ മാതൃകയാക്കി കൊറോണ വ്യാപനം തടയാന്‍ കനത്ത വിലക്കുമായി ദുബായി ഭരണകൂടവും; ശനിയാഴ്ച മുതല്‍ കനത്ത വിലക്കേര്‍പ്പെടുത്തിതോടെ വീട്ടില്‍ നിന്ന് പുറത്തിറങ്ങാനാകാതെ തദ്ദേശിയരും പ്രവാസികളും; ഭക്ഷണ സാധനങ്ങള്‍ വാങ്ങാന്‍ പോലും പുറത്തിറങ്ങുന്നതില്‍ കനത്ത നിയന്ത്രണം; ദുബായിലെ ലോക്ക് ഡൗണില്‍ ആര്‍ക്കെല്ലാം വീട്ടില്‍ നിന്ന് പുറത്തിറങ്ങാം? ഉത്തരമിതാ

Britishmalayali
kz´wteJI³

ദുബായ്: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കനത്ത നിയന്ത്രണങ്ങളാണ് ദുബായി അധികൃതര്‍ ശനിയാഴ്ച പ്രഖ്യാപിച്ചത്. യാത്രാനിയന്ത്രണം ഉള്‍പ്പെടെ രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം ഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് ലംഘിക്കുന്നവര്‍ക്ക് പിഴയുള്‍പ്പെടെയുള്ള ശിക്ഷാനടപടികളും ഉണ്ടാകുമെന്ന് മുന്നറിയിപ്പും നല്‍കി കഴിഞ്ഞു. ഇന്ത്യയില്‍ നടപ്പിലാക്കി ലോക്ക് ഡൗണിന് സമാനമായ മറ്റൊരു പതിപ്പായിട്ടാണ് ഇപ്പോള്‍ ദുബായിലെ നിയന്ത്രണങ്ങളും മാറിയിരിക്കുന്നത്.

എല്ലാവരോടും വീടുകളില്‍ തന്നെ തുടരാനാണ് ദുബായ് അധികൃതര്‍ നിര്‍ദേശിക്കുന്നത്. ഈ കാലയളവില്‍ വീട്ടില്‍നിന്നും പുറത്തിറങ്ങുന്നത് വിലക്കിയിരിക്കുകയാണ്. ആര്‍ക്കെല്ലാമാണ് വീടിനു പുറത്തിറങ്ങാന്‍ അനുവാദമുള്ളത് ഭക്ഷണസാധനങ്ങള്‍ എങ്ങനെ വാങ്ങും തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും ഭരണകൂടം പങ്കുവയ്ക്കുന്നുണ്ട്. നിര്‍ദേശങ്ങളും ഉത്തരവും ചുവടെ

പുറത്ത് പോകാനുള്ള അനുവാദം (സാധാരണ ജനങ്ങള്‍)
  • അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ ജനങ്ങള്‍ വീട് വിട്ട് പുറത്ത് വരാവൂ. വീടിന് പുറത്ത് വരുന്നവര്‍ മാസ്‌ക്, ഗ്ലൗസ് എന്നിവ ധരിക്കുകയും ആളുകളില്‍ നിന്ന് നിശ്ചിത അകലം പാലിക്കുകയും വേണം.
  • ഭക്ഷണസാധനങ്ങള്‍ വാങ്ങുന്നതിന് (യൂണിയന്‍ കോപ്, സൂപ്പര്‍ മാര്‍ക്കറ്റ്, ഗ്രോസറി) കുടുംബത്തിലെ ഒരാള്‍ക്ക് മാത്രമേ പോകാന്‍ അനുവാദമുള്ളൂ.
  • അത്യാവശ്യ മരുന്നുകള്‍ വാങ്ങുന്നതിനും മെഡിക്കല്‍ അത്യാവശ്യങ്ങള്‍ക്കും ആശുപത്രികള്‍, ക്ലിനിക്കുകള്‍, ഫാര്‍മസി എന്നിവിടങ്ങളില്‍ പോകുന്നവര്‍.
  • കോവിഡ് 19 പരിശോധനയ്ക്ക് പോകുന്നവര്‍.
വീടുവിട്ടുപോകാന്‍ അനുവാദമുള്ള ജീവനക്കാര്‍

ചില പ്രത്യേക മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് വീട്ടില്‍ നിന്നും ജോലിക്കായി പുറത്തുപോകുന്നതില്‍ വിലക്കില്ല. അവരുടെ പട്ടിക ചുവടെ.
  • ആരോഗ്യമേഖലയിലെ ജീവനക്കാര്‍ (ആശുപത്രികള്‍, ക്ലിനിക്കുകള്‍, ഫാര്‍മസി)
  • ഭക്ഷണ വിതരണ കേന്ദ്രങ്ങള്‍ (യൂണിയന്‍ കോപ്, സൂപ്പര്‍ മാര്‍ക്കറ്റ്, ഗ്രോസറി)
*ഡെലിവറി സര്‍വീസ് (ഭക്ഷണം, മരുന്ന്)
*റസ്റ്ററന്റുകള്‍ (ഹോം ഡെലിവറി മാത്രം)
*മരുന്ന് ഉല്‍പാദിപ്പിക്കുകയും ആരോഗ്യമേഖലയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്യുന്നവര്‍.
*വ്യവസായ മേഖല (അവശ്യ വ്യവസായം മാത്രം)
*വ്യവസായ മേഖലയ്ക്ക് ആവശ്യമായ അടിസ്ഥാന വസ്തുക്കള്‍ വിതരണം ചെയ്യുന്നവര്‍.
*വെള്ളംവൈദ്യുതി സെക്ടര്‍, പെട്രോള്‍ഗ്യാസ് സ്റ്റേഷനുകള്‍, കൂളിങ് സര്‍വീസുകള്‍.ടെലികമ്മ്യൂണിക്കേഷന്‍ സര്‍വീസ്.
*മാധ്യമ പ്രവര്‍ത്തകര്‍.
*വിമാനത്താവളം, എയര്‍ലൈനുകള്‍, തുറമുഖം, ഷിപ്പിങ്ങ്.
*കസ്റ്റംസ് ഡ്യൂട്ടി ആന്‍ഡ് ബോര്‍ഡര്‍ ക്രോസിങ്ങ്.
*പൊതുസ്വകാര്യ സെക്യൂരിറ്റി സര്‍വീസ്.
*മുനിസിപ്പാലിറ്റി സേവനങ്ങള്‍ പൊതു സ്വകാര്യ സേവനങ്ങള്‍ മാലിന്യ ശേഖരണം ശുചീകരണം ഉള്‍പ്പെടെയുള്ളവര്‍.
*കോവിഡ് 19ന് എതിരായ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകുന്ന പൊതുസ്വകാര്യ മേഖലയില്‍ ഉള്ളവര്‍.
*പൊതുമേഖലാ ട്രാന്‍സ്പോര്‍ട്ട് (ബസുകളും ടാക്സികളും മാത്രം. മെട്രോട്രാം സര്‍വീസ് റദ്ദാക്കി).
*നിര്‍മ്മാണമേഖല ദുബായ് മുനിസിപ്പാലിറ്റിയില്‍ നിന്നും പെര്‍മിറ്റ് ലഭിക്കുന്നവര്‍.
രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 വരെ ബാങ്ക്, ഫിനാന്‍ഷ്യല്‍ സേവനങ്ങള്‍ ലഭ്യമാകും.
*സാമൂഹികക്ഷേമ സേവന വിഭാഗം, ലോണ്‍ട്രികള്‍, അറ്റകുറ്റപ്പണികള്‍ നടത്തുന്നവര്‍ എന്നിവരെയും അനുവദിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category