1 GBP = 93.00 INR                       

BREAKING NEWS

കൂടുതല്‍ മരണങ്ങള്‍ പ്രതീക്ഷിക്കാമെന്ന സ്വീഡന്‍ പ്രധാനമന്ത്രിയുടെ പ്രസ്താവന വൈകിവന്ന വിവേകമോ? മനുഷ്യാവകാശങ്ങളെ കുറിച്ച് വാതോരാതെ പ്രസംഗിച്ചാല്‍ കൊറോണയെ തുരത്താനാകില്ലെന്ന തിരിച്ചറിവോ? അയല്‍വക്കക്കാരോക്കെ കൊട്ടിയടച്ച് വീട്ടിലിരുന്നപ്പോഴും പുറത്തിറങ്ങി കളിച്ചു നടന്ന സ്വീഡിഷ് ജനതയെ കാത്തിരിക്കുന്നതെന്ത്?

Britishmalayali
kz´wteJI³

യൂറോപ്യന്‍ രാജ്യങ്ങളൊക്കെ കര്‍ശനമായ ലോക്ക്ഡൗണ്‍ നടപടികളുമായി മുന്നോട്ട് പോയപ്പോഴും അതിനൊന്നും തുനിയാതെ ചില നിര്‍ദ്ദേശങ്ങള്‍ മാത്രം പൗരന്മാര്‍ക്ക് നല്‍കുകയായിരുന്നു സ്വീഡിഷ് സര്‍ക്കാര്‍. പല ബാറുകളും റെസ്റ്റോറന്റുകളും പതിവുപോലെ പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രൈമറി സ്‌കൂളുകളൊക്കെയും തുറന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. മറ്റ് പല രാജ്യങ്ങളും രണ്ടുപേരിലധികം കൂടുന്നത് വിലക്കിയപ്പോഴും സ്വീഡനില്‍ 499 പേര്‍ക്ക് വരെ ഒത്തുകൂടുവാന്‍ കഴിയുമായിരുന്നു.

സ്വീഡനിലെ ജനങ്ങള്‍ പക്വതയുള്ളവരാണെന്നും അവര്‍ സ്വയം സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് പോലുള്ള നിയന്ത്രണങ്ങള്‍ പാലിക്കുമെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ അവകാശവാദം. സ്വീഡനിലെ ആരോഗ്യ വിഭാഗവും ഇതേ അഭിപ്രായക്കാരായിരുന്നു. സ്വീഡിഷ് പൗരന്മാര്‍ മറ്റു യൂറോപ്യന്‍ രാജ്യങ്ങളിലെ പൗരന്മാരേക്കാള്‍ താരതമ്യേന പ്രയം കുറഞ്ഞവരും ആരോഗ്യം ഉള്ളവരുമായതിനാല്‍ മറ്റ് രജ്യങ്ങളില്‍ ഉണ്ടായത്ര പ്രശ്നം സ്വീഡനില്‍ ഉണ്ടാകുകയില്ലെന്നും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആരോഗ്യ സംരക്ഷണ വിഭാഗം ഉറപ്പിച്ചു പറഞ്ഞിരുന്നു. കഴിയുന്നത്ര പേര്‍ വീടുകളില്‍ ഇരുന്ന് ജോലി ചെയ്യണമെന്നും കഴിയാവുന്നത്ര നേരം എല്ലാവരും വീടുകളില്‍ കഴിയണം എന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുകയല്ലാതെ അവ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുവാനുള്ള നടപടികളോന്നും കൈക്കൊണ്ടിരുന്നുമില്ല.

എന്നാല്‍, രാജ്യത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 6830 ഉം മരണസംഖ്യ 401 ഉം ആയതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുവാന്‍ തുടങ്ങിയോ എന്ന ആശങ്ക സ്വീഡനിലും പരക്കെ ഉണ്ടായിരിക്കുന്നു. അയഞ്ഞ നടപടികളിലൂടെ സമൂഹത്തില്‍ വ്യാപനം നടത്തുവാനുള്ള സൗകര്യമൊരുക്കുകയാണ് ഗവണ്മെന്റ് എന്ന ആരോപണം ഉയരുന്ന പശ്ചാത്തലത്തിലായിരുന്നു ഏകദേശം 2300 ഓളം ഡോക്ടര്‍മാരും അക്കഡെമിക്സും ഒപ്പുവച്ച ഒരു നിവേദനം പ്രധാനമന്ത്രിക്ക് ലഭിക്കുന്നത്. കൊറോണാ വ്യാപനം തടയുവാന്‍ കൂടുതല്‍ കര്‍ശനമായ നടപടികള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ളതായിരുന്നു നോബേല്‍ ഫൗണ്ടെഷന്‍ തലവന്‍ കാള്‍ ഹെന്റിക്ക് ഉള്‍പ്പടെ ഒപ്പു വച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നത്.

മറ്റ് രാജ്യങ്ങളില്‍ പടര്‍ന്നത്ര വേഗത്തില്‍ പടരുന്നില്ല എന്നത് മരണസംഖ്യ കുറവായിരിക്കും എന്നതിന്റെ സൂചനയല്ലെന്നും അതില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിനെ തുടര്‍ന്നായിരുന്നു കാര്യങ്ങള്‍ കൂടുതല്‍ വഷളാകുകയാണെന്നും ആയിരക്കണക്കിന് പേര്‍ മരിക്കാന്‍ ഇടയുണ്ടെന്നുമുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന.

എന്നാല്‍, കൊറോണ പ്രതിരോധം ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ നയങ്ങള്‍ തീരുമാനിക്കുന്ന കമ്മിറ്റിയുടെ തലവന്‍ കൂടിയായ പ്രമുഖ പകര്‍ച്ചവ്യാധി വിദഗ്ദന്‍ ഡോ ആന്‍ഡേഴ്സ് ടെഗ്‌നെല്‍ പറയുന്നത് പ്രധാനപ്പെട്ട നടപടികള്‍ എല്ലാം എടുത്തു കഴിഞ്ഞു എന്നാണ്. ഇപ്പോള്‍ ഉള്ള നടപടികള്‍ ഫലവത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് സ്വീഡനിലെ രാഷ്ട്രീയാധികാരവും ബ്യുറോക്രസിയും തമ്മില്‍ എന്നും നിലനിന്നിരുന്ന മത്സരത്തിന്റെ ഭാഗമായി കാണുന്നവരുമുണ്ട്. മന്ത്രി കൂടുതല്‍ നടപടികള്‍ ആവശ്യമാണെന്ന് പറയുമ്പോള്‍ അതിന്റെ ആവശ്യമില്ലെന്നാണ് ബ്യുറോക്രസി പറയുന്നത്.

എന്നാല്‍ രാഷ്ട്രീയ നേതൃത്വത്തിന് തന്നെയായിരിക്കും അന്തിമ വിജയം എന്ന രീതിയിലാണ് കാര്യങ്ങള്‍ പോകുന്നത്. 499 പേര്‍ വരെ കൂട്ടം കൂടാമെന്നത് 49 ആക്കി കുറച്ചിരിക്കുന്നത്. എന്നാല്‍ ഈ ഒരു നടപടികൊണ്ട് മാത്രം സ്വീഡനെ രക്ഷിക്കാനാകില്ലെന്നാണ് പലരുടെയും അഭിപ്രായം. എന്തായാലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേത് പോലെ കൂടുതല്‍ കടുത്ത നടപടികളിലേക്ക് സ്വീഡന്‍ പോകുമോ എന്നറിയാന്‍ കുറച്ചു ദിവസം കൂടി കാത്തിരിക്കേണ്ടിവരും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category