1 GBP = 93.00 INR                       

BREAKING NEWS

കോവിഡിനെ തുരത്താന്‍ ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഡോക്ടറുടെ കുപ്പായം വീണ്ടും അണിഞ്ഞ് അയര്‍ലന്‍ഡ് പ്രധാനമന്ത്രി ലിയോ വരദ്കര്‍; ഡോക്ടര്‍ കുപ്പായം അണിഞ്ഞതിനൊപ്പം ഭാര്യയും മക്കളും സഹോദരങ്ങളും ഉള്‍പ്പടെയുള്ളവര്‍ മെഡിക്കല്‍ രംഗത്ത് സജീവം; അയര്‍ലന്‍ഡില്‍ 21 പേര്‍കൂടി രോഗബാധിതരായി മരിച്ചതോടെ ശുശ്രൂഷകനായി പ്രധാനമന്ത്രി; മാതൃകാ പ്രധാനമന്ത്രിയെന്ന് വാഴ്ത്തി ലോകവും

Britishmalayali
kz´wteJI³

അയര്‍ലന്‍ഡ്: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഡോക്ടറുടെ കുപ്പയമാണിഞ്ഞ് അയര്‍ലന്‍ഡ് പ്രധാമന്ത്രി ലിയോ വരദ്കര്‍. റി രജിസ്ട്രേഷന്‍ ചെയ്താണ് രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്ന് നിന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനമെടുത്തത്. ആഴ്ചയിലെ ഷിഫ്റ്റില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച് കൊറോണ വ്യാപനത്തിനെതിരായി അദ്ദേഹം പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രിയുടെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്.

ജോലിയുടെ ഭാഗമായി ഒരാഴ്ചത്തെ ഷിഫ്റ്റില്‍ ചേര്‍നിന്ന് പ്രവര്‍ത്തിക്കാന്‍ അദ്ദേഹം തീരുമാനമെടുത്തു. 2003ലാണ് അദ്ദേഹം മെഡിക്കല്‍ രജിസ്റ്ററില്‍ നിന്ന് പിന്മാവാങ്ങിയത്. ശേഷം അദ്ദേഹം സജീവ രാഷ്ട്രീയ രംഗത്ത് നിലകൊള്ളുകയായിരുന്നു. മാര്‍ച്ചില്‍ വീണ്ടും മെഡിക്കല്‍ രജിസ്റ്ററില്‍ റീ ജോയിന്റ് ചെയ്ത ശേഷം ഹെല്‍ത്ത് സര്‍വീസിന്റെ ഭാഗമായിരിക്കുകയാണ്. തന്റെ പരിശീലന പരിധിയിലുള്ള പ്രദേശങ്ങളില്‍ ആഴ്ചയില്‍ ഒരു സെഷനായി അയര്‍ലണ്ടിലെ ഹെല്‍ത്ത് സര്‍വീസ് എക്സിക്യൂട്ടീവിന് തന്റെ സേവനങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ആരോഗ്യ സേവനത്തില്‍ ജോലി ചെയ്യുന്നു. ചെറിയ രീതിയില്‍ പോലും സഹായിക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു.- 'അദ്ദേഹത്തിന്റെ ഓഫീസ് വക്താവ് കൂട്ടിച്ചേര്‍ത്തു.പകര്‍ച്ചവ്യാധിയെ ആരോഗ്യമന്ത്രി 'നിര്‍ണായക ആഴ്ച' യായി കണ്ട് കൊണ്ട് തുടക്കത്തില്‍ അയര്‍ലണ്ട് പ്രതിദിനം 4,500 വരെ കൊറോണ വൈറസ് പരിശോധന നടത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കോവിഡ് -19 രോഗപശ്ചാത്തലത്തില്‍ രാജ്യത്ത് 21 രോഗികള്‍ കൂടി മരണത്തിന് കീഴടങ്ങി. വൈറസുമായി ബന്ധപ്പെട്ട മരണസംഖ്യ ഇതോടെ അയര്‍ലന്‍ഡില്‍ 58 കടന്നിരിക്കുകയാണ്.

390 പുതിയ കോവിഡ് കോസുകള്‍ കൂടി രാജ്യത്ത് സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 4994 ആയി ഉയര്‍ന്നിരിക്കുകയാണ്. വൈറസ് ബാധിച്ചവരെ തുടക്കത്തില്‍ ഫോണിലൂടെ ചികിത്സിക്കാനാണ് വരദ്കര്‍ ലക്ഷ്യമിടുന്നത്. വരദ്കറിന്റെ മകന്‍ ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടറാണ്. അദ്ദേഹത്തിന്റെ ഭാര്യയും. സഹോദരിമാരും അവരുടെ ഭര്‍ത്താക്കന്മാരും അടക്കം ആരോഗ്യ രംഗത്തിന്റെ ഭാഗമാണ്.

കഴിഞ്ഞ മാസം ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസ് രാജ്യത്തെ ആരോഗ്യ സേവനത്തിനായി ഒരു റിക്രൂട്ട്‌മെന്റ് ഡ്രൈവ് ആരംഭിച്ചിരുന്നു. 70,000ത്തിലധികം ആളുകളാണ് സേവന സന്നദ്ധത അറിയിച്ച് രംഗത്തെത്തിയിരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category