1 GBP = 92.70 INR                       

BREAKING NEWS

12 മണിക്കൂറിനുള്ളില്‍ 26 മരണം; പുതുതായി രോഗം പിടിപെട്ടത് അഞ്ഞൂറില്‍ അധികം പേര്‍ക്ക്; ആകെ മരണസംഖ്യ 118 ആയി ഉയര്‍ന്നു; രോഗികളുടെ എണ്ണം 4289 ആയി ഉയര്‍ന്നു; ഇന്ത്യന്‍ പ്രതീക്ഷയ്ക്ക് വിരാമം കുറിച്ച് കോവിഡ് കത്തിപ്പടരുന്നു; ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള സംസ്ഥാനമായി മഹാരാഷ്ട്ര; ഇവിടെ മാത്രം മാത്രം മരിച്ചത് 45 പേര്‍; തമിഴ്നാട്ടില്‍ കോവിഡ് ബാധിച്ച് മരിച്ചവരില്‍ അഞ്ചില്‍ നാല് പേരും നിസാമുദ്ദീന്‍ സമ്മേളനവുമായി ബന്ധമുള്ളവര്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: കോവിഡ് വിരുദ്ധ പോരാട്ടത്തില്‍ ഇന്ത്യന്‍ ശ്രമങ്ങള്‍ വിഫലമാകുമോ എന്ന ആശങ്ക ശക്തമാക്കി രാജ്യത്തെങ്ങും രോഗം പടര്‍ന്നുപിടിക്കുന്നു. കോവിഡ് ബാധിച്ച മരിച്ചവരുടെ എണ്ണം നൂറ് കടക്കുകയും കഴഞ്ഞ 12 മണിക്കൂറിനിടെ മരണനിരക്ക് ഉയരുകയും ചെയ്തതോടെ കടുത്ത ആശങ്കയാണ് ഉടലെടുത്തിരിക്കുന്നത്. ഇന്ത്യയില്‍ കോവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 4289 ആയി ഉയര്‍ന്നു. കഴിഞ്ഞ 12 മണിക്കൂറിനുള്ളില്‍ 26 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 118 ആയെന്ന് കേന്ദ്രആരോഗ്യ -കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 3666 പേര്‍ ചികിത്സയിലാണെന്നും 291 പേര്‍ രോഗമുക്തി നേടി ആശുപത്രിവിട്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് ബാധിതനായ ഒരാള്‍ രാജ്യം വിട്ടിട്ടുണ്ട്.

14 പേര്‍ക്കാണ് പുതുതായി വൈറസ്ബാധ കണ്ടെത്തിയത്. തബ്ലീഗ് ജമാഅത്തിന്റെ സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ വൈറസ് കണ്ടെത്തിയതോടെയാണ് കോവിഡ് കേസുകളില്‍ പ്രധാനമായും വര്‍ധനവുണ്ടായതെന്നും ആരോഗ്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വ്യക്തമാക്കിയിരുന്നു. സമ്മേളനവുമായി ബന്ധപ്പെട്ട് 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ള മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 747 ആയി. മുംബൈയില്‍ മാത്രം 406 കോവിഡ് ബാധിതരാണുള്ളത്. മഹാരാഷ്ട്രയിലാണ് ഏറ്റവു കൂടുതല്‍ കോവിഡ് മരണങ്ങള്‍ ഉണ്ടായത്. ഇവിടെ 45 പേര്‍ മരിച്ചു. രണ്ടാം സ്ഥാനത്തുള്ളത് തമിഴ്നാടാണ് ഇവിടെ 571 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. കോവിഡ് ബാധിതരില്‍ പകുതിയോട് അടുത്ത് തബ് ലീഗ് ബന്ധമുള്ളവര്‍ ആണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഉത്തര്‍പ്രദേശില്‍ 16 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് പ്രതിരോധം, വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗാമയി നടപ്പാക്കിയ ലോക്ക്ഡൗണ്‍ തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് കേന്ദ്രമന്ത്രിസഭാ യോഗം ഇന്ന് ഉച്ചക്ക് ഒരു മണിയോടെ നടക്കും. വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് യോഗം നടക്കുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ചെന്നൈ സ്റ്റാന്‍ലി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 2 പേര്‍ കൂടി മരിച്ചതോടെ തമിഴ്നാട്ടില്‍ കോവിഡ് മരണം അഞ്ചായി. ദുബായില്‍നിന്നു തിരിച്ചെത്തിയ രാമനാഥപുരം സ്വദേശിയും (71), ഡല്‍ഹിയില്‍ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത ചെന്നൈ വാഷര്‍മെന്‍പെട്ട് സ്വദേശിയു (60) മാണ് മരിച്ചത്. രാമനാഥപുരം സ്വദേശി മരിച്ചത് രണ്ടാം തീയതിയാണെങ്കിലും കോവിഡ് പരിശോധനാ ഫലം വന്നത് ഇന്നലെ രാവിലെയാണ്.
വാഷര്‍മെന്‍പെട്ട് സ്വദേശിയെ ഈ മാസം ഒന്നിനാണു സ്റ്റാന്‍ലി മെഡിക്കല്‍ കോളജിലെ ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. ശനി വൈകിട്ട് വരെ നില തൃപ്തികരമായിരുന്നു. അഞ്ചു മണിയോടെ ശ്വാസ തടസ്സം അനുഭവപ്പെട്ടു. സ്ഥിതി വഷളായതിനെത്തുടര്‍ന്ന് വെന്റിലേറ്ററിലേക്കു മാറ്റിയെങ്കിലും ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെ മരിച്ചു.

ദുബായില്‍നിന്നു മടങ്ങിയെത്തിയ രാമനാഥപുരം സ്വദേശിയെ ശ്വാസ തടസ്സമുള്‍പ്പെടെയുള്ള അസുഖങ്ങളെത്തുടര്‍ന്നു രണ്ടിനു രാവിലെ 9.45-നാണ് ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോള്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഇയാള്‍ രണ്ടു മണിക്കൂറിനു ശേഷം മരിച്ചു. മൃതദേഹം അന്നു തന്നെ രാമനാഥപുരത്തെത്തിച്ചു സംസ്‌കരിച്ചെങ്കിലും ഇന്നലെ രാവിലെയാണു പരിശോധനാ ഫലം പുറത്തുവന്നത്. തമിഴ്നാട്ടില്‍ ഇതുവരെ മരിച്ച 5 പേരില്‍ നാലും ഡല്‍ഹി നിസാമുദ്ദീന്‍ സമ്മേളനവുമായി ബന്ധമുള്ളവരാണ്.

തമിഴ്നാട്ടില്‍ ഇന്നലെ 86 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചതോടെ തമിഴകത്ത് കോവിഡ് രോഗികള്‍ 571. ഇന്നലെ സ്ഥരീകരിച്ചവരില്‍ ഒരാളൊഴികെ എല്ലാവരും ഡല്‍ഹി സമ്മേളനത്തില്‍ പങ്കെടുത്തവര്‍. ഇതുവരെ സംസ്ഥാനത്ത് 4612 സാംപിളുകളാണു പരിശോധിച്ചത്. 90824 പേര്‍ ക്വാറന്റീനിലുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലെ ഐസലേഷന്‍ വാര്‍ഡുകളില്‍ 1848 പേര്‍ ചികില്‍സയില്‍ കഴിയുന്നു. തമിഴ്നാട്ടില്‍ കോവിഡ് രോഗികള്‍ ഏറ്റവും കൂടുതല്‍ ചെന്നൈ ഉള്‍പ്പെട്ട വടക്കന്‍ മേഖലയിലും കോയമ്പത്തൂര്‍ ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ മേഖലയിലും. ഈ രണ്ടു മേഖലകളിലാണു സംസ്ഥാനത്തെ കോവിഡ് ബാധിതരില്‍ 75%. എന്നാല്‍, കാവേരി നദീതടമുള്‍പ്പെടുന്ന മധ്യ തമിഴ്നാട്ടില്‍ ആകെ രോഗികളുടെ 10% മാത്രം. കോയമ്പത്തൂര്‍ (58), ഡിണ്ടിഗല്‍ ( 43), തിരുനല്‍വേലി (38), ഈറോഡ് ( 32) എന്നിങ്ങനെയാണു ചെന്നൈയ്ക്കു പിറകില്‍ രോഗികളുടെ എണ്ണം കൂടുതലുള്ള ജില്ലകള്‍.

ഈ മാസം ആദ്യം മുതല്‍ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരില്‍ കുതിച്ചു ചാട്ടമുണ്ടായെങ്കിലും രോഗ വ്യാപനം രണ്ടാംഘട്ടത്തില്‍ തന്നെയെന്നു ആരോഗ്യ സെക്രട്ടറി ബീലാ രാജേഷ്. ഇതുവരെയുള്ള എല്ലാ രോഗികള്‍ക്കും എവിടെ നിന്നു ബാധിച്ചുവെന്നു തിരിച്ചറിയാനായി. ഡല്‍ഹി സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ ചിലരുടെ സാംപിളുകള്‍ ഇനിയും വരാനുണ്ട്. സംസ്ഥാനത്ത് രോഗ വ്യാപനം ഏതു മാര്‍ഗത്തിലൂടെയാണെന്നറിയാന്‍ എപ്പിഡമോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹായം തേടിയിട്ടുണ്ട്. അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അടുത്ത ഘട്ടത്തിനു രൂപം നല്‍കുമെന്നു അവര്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category