1 GBP =99.30INR                       

BREAKING NEWS

ധാരാവിയിലെ കൊറോണ ബാധ ലോകം എമ്പാടും ചൂടുള്ള വാര്‍ത്ത; ചതുരശ്ര കിലോമീറ്ററില്‍ 2.8 ലക്ഷം ആളുകള്‍ താമസിക്കുന്ന മുംബൈ ചേരിയില്‍ 56 കാരന്‍ മരിച്ചതു കൊറോണ ഭൂപടത്തിലെ ഏറ്റവും ദോഷമുണ്ടാക്കിയ രാജ്യമായി ഇന്ത്യ ഇടം പിടിക്കുമെന്നുള്ള സൂചനയാണെന്ന് പറഞ്ഞ് പാശ്ചാത്യ മാധ്യമങ്ങള്‍

Britishmalayali
kz´wteJI³

മുംബൈ: മോഹന്‍ലാലിന്റെ വളരെ പ്രശസ്തമായ ഡയലോഗിലൂടെ മലയാളികള്‍ക്കൊക്കെ സുപരിചതമാണ് മുംബൈയിലെ ധാരാവി എന്ന ചേരി പ്രദേശം. ഒരുപക്ഷെലോകത്തിലെ തന്നെ ഏറ്റവുമധികം ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ ഒന്നാണിത്. ഒരു ചതുരശ്ര കിലോമീറ്ററില്‍ ഏകദേശം 2.8 ലക്ഷം ആളുകള്‍ വസിക്കുന്ന ഈ പ്രദേശത്തിന്റെ ജനസാന്ദ്രത ലണ്ടന്‍ നഗരത്തിന്റേതിന്റെ 60 ഇരട്ടിയോളം വരും. അതായതുകൊറോണക്ക് ആളിപ്പടരാന്‍ ഇതിലും നല്ലൊരു സാഹചര്യം ഇല്ലെന്ന് ചുരുക്കം.

ധാരാവിയില്‍ ഒരു കൊറോണാ മരണം സ്ഥിരീകരിച്ചതോടെ ഇന്തയിലാകെ, പ്രത്യേകിച്ച് മഹാരാഷ്ട്രയില്‍ ഭീതി വര്‍ദ്ധിച്ചിരുന്നു. ഇപ്പോളിതാ, ഈ കോവിഡ് മരണം അന്താരാഷ്ട്ര മാധ്യമങ്ങളിലും ചര്‍ച്ചാ വിഷയമാവുകയണ്. സാമൂഹ്യ സമ്പര്‍ക്കത്തിലൂടെയാണ് കൊറോണ പടരുന്നത് എന്ന വസ്തുതയാണ് ധാരാവിയിലേക്ക് ലോക ശ്രദ്ധയാകര്‍ഷിക്കാന്‍ കാരണം. ഒരു നിശ്ചിത സ്ഥലത്ത് ഇത്രയധികം ആളുകള്‍ തിങ്ങിപ്പാര്‍ക്കുമ്പോള്‍ സമൂഹ സമ്പര്‍ക്കത്തിനുള്ള സാധ്യത എത്രത്തോളം വലുതായിരിക്കുമെന്നത് ഊഹിക്കാവുന്നതേയുള്ളു. അതിനാലാണ്, ഇവിടത്തെ സ്ഥിതി കാര്യക്ഷമമായി കൈകാര്യം ചെയ്തില്ലെങ്കില്‍, കൊറോണയുടെ ലൊക ഭൂപടത്തില്‍ ഏറ്റവും ദുരിതമനുഭവിച്ച പ്രദേശമായി ധാരാവി അടയാളപ്പെടുത്തപ്പെടും എന്ന് പാശ്ചാത്യ രാജ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നത്.

56 വയസ്സുള്ള ഒരു വസ്ത്രവ്യാപാരിക്കാണ് ഇവിടെ ആദ്യമായി കൊറോണാ ബാധ സ്ഥിരീകരിച്ചത്. വിദേശയാത്രയൊന്നും നടത്തിയിട്ടില്ലാത്ത ഇയാളുടെ ഉടമസ്ഥതയിലുള്ള ഒരു ഫ്‌ളാറ്റില്‍, തബ്ലീഗി ജമായത്ത് സമ്മേളനം കഴിഞ്ഞെത്തിയ ചിലര്‍ താമസിച്ചിരുന്നതായി പറയപ്പെടുന്നു. അവരില്‍ ചിലര്‍ ഇയാളെ വീട്ടിലെത്തി സന്ദര്‍ശിച്ചതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇയാള്‍ മരണമടയുകയും ചെയ്തു. ഇയാളുമായി ബന്ധപ്പെട്ടതെന്ന് കരുതുന്ന 15 പേര്‍ ഇപ്പോള്‍ നിരീക്ഷണത്തിലാണ്.

ധാരാവിയില്‍ ക്ലിനിക് നടത്തുന്ന 35 കാരനായ ഒരു ഡോക്ടര്‍ക്കും ഒരു മുന്‍സിപ്പല്‍ തൂപ്പു തൊഴിലാളിക്കുമാണ് പിന്നീട് കൊറോണ ബാധ സ്ഥിരീകരിച്ചത്. എന്നാല്‍ ഇവര്‍ ആദ്യം മരിച്ച വ്യക്തിയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടു എന്നതിന് വ്യക്തമായ തെളിവുകളൊന്നുമില്ല. ഇവരെ കൂടാതെ 30 വയസ്സുള്ള ഒരു സ്ത്രീക്കും ഇതേസ്ഥലത്തുനിന്നും കൊറോണാ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

എന്നാല്‍ പാശ്ചാത്യ മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്ര ഭയപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഇന്ത്യയില്‍ ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്. ഏതെങ്കിലും ചേരിയില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചാല്‍ ഉടന്‍ തന്നെ ആ ചേരി ലോക്ക്ഡൗണ്‍ ചെയ്യുകയും, അവിടെയുള്ളവരെയെല്ലാം ക്വാറന്റൈനിന് വിധേയമാക്കുകയും ചെയ്യുന്നുണ്ട്. അവര്‍ക്ക് നല്ല ഭക്ഷണമുള്‍പ്പടെ നല്‍കിയാണ് നിരീക്ഷണത്തില്‍ വയ്ക്കുന്നത്.

നേരിയതോതില്‍ മാത്രം രോഗബാധയുള്ളവരേയും ഉണ്ടാകാന്‍ സാധ്യതയുള്ളവരേയോ വീടുകളില്‍ തന്നെ ക്വാറന്റൈന്‍ ചെയ്യുമ്പോള്‍, ഗുരുതരാവസ്ഥയിലുള്ളവരേയും അപകട സാധ്യതയുള്ളവരേയും ആശുപത്രികളിലേക്ക് ഉടനടി നീക്കുന്നുണ്ട്. ലോക്ക്ഡൗണ്‍ രോഗവ്യാപനത്തിന്റെ വേഗത കുറയ്ക്കുമെന്നും അത് ആരോഗ്യ സംരക്ഷണ സംവിധാനങ്ങളില്‍ വേണ്ട തയ്യാറെടുപ്പുകള്‍ നടത്താന്‍ സഹായിക്കുകയുംചെയ്യുമെന്നാണ് ആരോഗ്യ വിഭാഗത്തിലെ വിദഗ്ദരുടെ അഭിപ്രായം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category