1 GBP =99.30INR                       

BREAKING NEWS

സൗദിയില്‍ ജോലി കിട്ടും വരെ കഴിഞ്ഞത് ഭാര്യാ ഭര്‍ത്താന്മാരെ പോലെ; നഴ്സായപ്പോള്‍ സഹോദര തുല്യനായ ബന്ധുവിന് വിവാഹം ചെയ്തു കൊടുക്കില്ലെന്ന ന്യായം പറച്ചിലും; ഒന്നര വര്‍ഷം മുമ്പ് ഗള്‍ഫില്‍ ജോലി കിട്ടി പോയ യുവതി മടങ്ങി വന്നപ്പോള്‍ വിവാഹ അഭ്യര്‍ത്ഥനയുമായി എത്തിയെങ്കിലും ലഭിച്ചത് നിരാശ നിറഞ്ഞ മറുപടി; പ്രതികാരാഗ്‌നിയില്‍ സ്വയം കത്തിയത് കാമുകിയെ വകവരുത്താന്‍ തന്നെ; മകളെ രക്ഷിക്കാന്‍ ജീവന്‍ ബലിയര്‍പ്പിച്ച് അമ്മയും; ശെല്‍വമണിയുടെ ക്രൂരതയില്‍ ബാഹ്യശക്തികളില്ലെന്ന് പൊലീസ്

Britishmalayali
kz´wteJI³

കൊല്ലം: വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നു യുവാവ് ബന്ധുവായ യുവതിയുടെ വീടിനു തീയിട്ടത് സ്വയം കത്തി മരിക്കാനാണെന്ന നിഗമനത്തിലേക്ക് പൊലീസ്. വീടിന് തീയിട്ട് ഭയപ്പാടുണ്ടാക്കിയ ശേഷം കാമുകിയെ വകവരുത്തുകയായിരുന്നു ഇയാളുടെ ശ്രമം. എന്നാല്‍ അമ്മ ചെറുത്തതു കൊണ്ട് മാത്രം യുവതിക്ക് ഗുരുതരമായ പരിക്കേറ്റില്ല. ഇതേ തടുര്‍ന്ന് പൊള്ളലേറ്റ യുവാവും യുവതിയുടെ മാതാവും മരിച്ചു. തൃക്കടവൂര്‍ മതിലില്‍ മണി മന്ദിരത്തില്‍ പരേതനായ പത്രോസിന്റെ മകന്‍ ശെല്‍വമണി (37), കാവനാട് മീനത്തുചേരി റൂബി നിവാസില്‍ ഗേട്ടി രാജന്‍ (57) എന്നിവരാണു മരിച്ചത്. ശെല്‍വമണി സ്വയം എടുത്ത തീരുമാനമാണ് നടപ്പാക്കിയത്. അതുകൊണ്ട് തന്നെ ഈ കേസില്‍ ഇനി പൊലീസ് തുടരന്വേഷണം നടത്തില്ലെന്നാണ് സൂചന.

ഞായര്‍ പുലര്‍ച്ചെ 2നു ശേഷമായിരുന്നു സംഭവം. യുവതിയുടെ വീട്ടിലെത്തിയ ശെല്‍വമണി ആദ്യം വാതിലിനു തീയിട്ടു. ഇതു കണ്ടെത്തിയ വീട്ടുകാര്‍ക്കു നേരെയും പെട്രോള്‍ ഒഴിച്ചു. തൊട്ടുപിന്നാലെ തന്റെ ശരീരത്തിലേക്കും ഒഴിച്ചു തീ കൊളുത്തി. യുവതിയുടെ നേര്‍ക്കടുത്ത ഇയാളെ തടയാന്‍ ശ്രമിക്കുന്നതിനിടെ ഗേട്ടിക്കും ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു. ശരീരത്തില്‍ തീ കത്തിയതു കൊണ്ട് അമ്മ തടഞ്ഞതു കൊണ്ട് ശെല്‍വണിക്ക് മുമ്പോട്ട് പോകാനായില്ല. അതുകൊണ്ടാണ് മകള്‍ രക്ഷപ്പെട്ടത്. ഭാര്യയുമായി പിണങ്ങിക്കഴിഞ്ഞിരുന്ന ശെല്‍വമണിയും ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു നില്‍ക്കുന്ന യുവതിയും തമ്മില്‍ അടുപ്പമുണ്ടായിരുന്നെന്നു ശക്തികുളങ്ങര പൊലീസ് പറഞ്ഞു. യുവതിയെ കല്യാണം കഴിച്ചു കൊടുക്കണം എന്നാവശ്യപ്പെട്ട് ഒരു മാസം മുന്‍പ് ഇയാള്‍ വീട്ടിലെത്തിയിരുന്നു. എന്നാല്‍ വീട്ടുകാര്‍ ഇത് അംഗീകരിച്ചില്ല. ഇതായിരുന്നു പ്രതികാരത്തിന് കാരണം.

ഓടിക്കൂടിയ നാട്ടുകാരാണു തീയണച്ചത്. പിന്നീടു കൊല്ലം ചാമക്കടയില്‍ നിന്നെത്തിയ അഗ്നിരക്ഷാസേന തീ കെടുത്തി. ഗുരുതരമായി പരുക്കേറ്റ ശെല്‍വമണിയാണ് ആദ്യം മരിച്ചത്. പിന്നാലെ ഗേട്ടിയും മരിച്ചു. ഗേട്ടിയുടെ ഭര്‍ത്താവ് രാജന്‍ വിദേശത്താണ്. മേരി സില്‍വറാണിയാണ് ശെല്‍വമണിയുടെ മാതാവ്. 'അവളെന്നെ ചതിച്ചതാ... ഒന്ന് പേടിപ്പിക്കാന്‍ വേണ്ടി ചെയ്തതാ... പക്ഷെ അവളുടെ അമ്മ എന്റെ ദേഹത്തേയ്ക്ക് മറിഞ്ഞു വീണു...'പ്രണയ നൈരാശ്യത്തെ തുടര്‍ന്നായിരുന്നു തീ കൊളുത്തലെന്ന് ശിവമണിയും പൊലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇത് പൂര്‍ണ്ണമായും ശരിയല്ലെന്നാണ് പൊലീസ് കണ്ടെത്തല്‍. സ്വയം തീ കൊളുത്തി കാമുകിയെ വാരിപുണര്‍ന്ന് അവരേയും ഇല്ലായ്മ ചെയ്യാനായിരുന്നു ശ്രമം.

സൗദി ഗവണ്‍മെന്റ് ആശുപത്രിയില്‍ നഴ്‌സ് ആയ യുവതിയുമായി താന്‍ പ്രണയത്തില്‍ ആയിരുന്നു എന്നാണ് ശെല്‍വമണി മരണത്തിനു മുന്‍പ് വെളിപ്പെടുത്തിയത്. വിവാഹം കഴിക്കണം എന്നാവശ്യവുമായി പലതവണ യുവതിയുടെ വീട്ടുകാരെ സമീപിച്ചെങ്കിലും ബന്ധുകൂടിയായ ശെല്‍വമണി സഹോദരതുല്യനായതിനാല്‍ വിവാഹം നടത്താന്‍ യുവതിയുടെ വീട്ടുകാര്‍ വിസമ്മതിച്ചുവെന്ന് യുവതിയുടെ സഹോദരി റൂബി പറയുന്നു. എന്നാല്‍ തങ്ങള്‍ ഭാര്യാ ഭര്‍ത്താക്കന്മാരെപ്പോലെ ഒരുമിച്ച് താമസിച്ചിരുന്നവര്‍ ആണെന്നും ഇപ്പോഴാണ് അവള്‍ക്ക് തന്നെ വേണ്ടാതായതെന്നും ശെല്‍വമണി മരണമൊഴിയില്‍ പറയുന്നു.

'അവളുമായി ഞാന്‍ പ്രേമത്തിലായിരുന്നു. അവള്‍ കാരണമാണ് എന്റെ മൂത്ത പെണ്ണുമ്പിള്ള പോയത്. ഒന്നര വര്‍ഷത്തോളം പലസ്ഥലങ്ങളിലായി വീട് വാടകയ്‌ക്കെടുത്ത് താമസിച്ചു. സൗദി ഗവണ്‍മെന്റില്‍ ഞാനാണ് ജോലി ശരിയാക്കിക്കൊടുത്തത്. ഡല്‍ഹിയില്‍ ഇന്റര്‍വ്യൂവിന് കൊണ്ടുപോയതും ഞാനാണ്. ജോലി കിട്ടി ആദ്യത്തെ ആറു മാസം കുഴപ്പങ്ങളൊന്നും ഉണ്ടായില്ല. തുടര്‍ന്ന് വഴക്കിട്ടു. അതോടെ അവള്‍ വാട്‌സാപ്പില്‍ നിന്നും ഐഎംഓയില്‍ നിന്നും എന്നെ ബ്ലോക്ക് ചെയ്തു. അതോടെ മാനസികമായി തകര്‍ന്ന എനിക്ക് ഉറക്കമില്ലാതായി. ഇപ്പോ എന്നെ വേണ്ടെന്ന് പറഞ്ഞു. എന്നെ അറിയില്ലെന്നും പറഞ്ഞു-ഇതാണ് വാശിയുണ്ടാക്കിയതെന്നായിരുന്നു മൊഴി.

ഒന്നരവര്‍ഷം മുന്‍പ് സൗദിയില്‍ പോയ യുവതി കഴിഞ്ഞ ഫെബ്രുവരി 14 നാണ് നാട്ടില്‍ മടങ്ങി എത്തിയത്. രണ്ടാഴ്ച മുന്‍പ് തിരികെ പോകേണ്ടതായിരുന്നു. എന്നാല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ യാത്ര മുടങ്ങി. തമിഴ്നാട്ടിലെ അംബാസമുദ്രത്തില്‍ അപ്‌ഹോള്‍സ്റ്ററി കട നടത്തിയിരുന്ന ശെല്‍വമണി ദിവസങ്ങള്‍ക്ക് മുന്‍പാണ് യുവതി നാട്ടിലുള്ള വിവരം അറിയുന്നത്. തുടര്‍ന്ന് നാട്ടിലെത്തിയ ഇയാള്‍ ശക്തികുളങ്ങര ഹാര്‍ബറിനടുത്തുള്ള മാതൃസഹോദരിയുടെ വീട്ടില്‍ താമസിച്ചുവരികയും യുവതിയെ കാണാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യുവതി ഇതിന് തയ്യാറായില്ല. തുടര്‍ന്നാണ് വീട്ടിലെത്തി വിവാഹം ആലോചിച്ചത്.

എന്നാല്‍ ബന്ധുവായ ശെല്‍വമണി യുവതിയുടെ സഹോദര സ്ഥാനത്താണെന്ന കാരണം പറഞ്ഞ് വീട്ടുകാര്‍ എതിര്‍ക്കുകയായിരുന്നു. ഇതാണ് ശെല്‍വമണിയെ ചൊടിപ്പിച്ചതും അക്രമം നടത്താന്‍ പ്രേരിപ്പിച്ചതും. രാത്രി രണ്ടരയോടെ റൂബി ഭവനിലെത്തിയ ശെല്‍വമണി ആദ്യം മുന്‍വാതിലുകള്‍ പെട്രോളൊഴിച്ച് കത്തിച്ചു. സ്വീകരണമുറിയില്‍ ഉറങ്ങുകയായിരുന്ന മുത്തുമണി തീആളിപ്പടരുന്നത് കണ്ട് ഉണര്‍ന്ന് നിലവിളിച്ചതോടെ തൊട്ടടുത്ത മുറികളില്‍ ഉറങ്ങുകയായിരുന്ന മൂത്ത മകളും ഭര്‍ത്താവും കുട്ടികളും തൊട്ടടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്ന യുവതിയും കുട്ടികളും മുറിക്ക് പുറത്തിറങ്ങാന്‍ ശ്രമിച്ചു.

പിന്നിലൂടെ രക്ഷപെടാല്‍ ശ്രമിച്ച ഇവര്‍ അടുക്കള വാതിലിനും തീ പടര്‍ന്നത് മനസ്സിലാക്കിയതോടെ തിരികെ ഒരു മുറിക്കുള്ളില്‍ പ്രവേശിച്ചു പിന്നീടാണ് യുവതിയെ അക്രമിക്കാന്‍ ശ്രമം നടന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category