ജംഷാദ് മലപ്പുറം
മലപ്പുറം: മലപ്പുറത്തെ ആദ്യ കോവിഡ് രോഗി അസുഖം ഭേദമായി പുറത്തുവന്നത് കണ്ണീരണിഞ്ഞ്. രോഗംഭേദമായത് ഉംറയാത്രക്കിടയില് വൈറസ് ബാധിച്ച മലപ്പുറം വാണിയമ്പലം സ്വദേശിയായ മറിയക്കുട്ടിക്ക്. നാട്ടിലെത്തിയത് മാര്‍ച്ച് ഒമ്പതിന്. മലപ്പുറം ജില്ലയില്‍ ഒരാള്‍ക്കാണ് ഇതുവരെ രോഗം ചികിത്സിച്ചു ഭേദമായത്. തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മറ്റൊരു മലപ്പുറം സ്വദേശിക്കും രോഗം ഭേദമായിട്ടുണ്ട്.
കഴിഞ്ഞ മാര്‍ച്ച് ഒമ്പതിന് കരിപ്പൂര്‍ വിമാനത്തവളത്തില്‍ വന്നിറങ്ങിയ മലപ്പുറം വാണിയമ്പലം സ്വദേശിനിയായ മറിയക്കൂട്ടിക്കു ആദ്യം കാര്യമായ രോഗലക്ഷണങ്ങളൊന്നമുണ്ടായിരുന്നില്ല. കരിപ്പൂരില്‍ ആരോഗ്യവകുപ്പധികൃതര്‍ പരശോധിച്ചശേഷം വീട്ടില്‍ പോയി തൊട്ടടുത്ത പി.എച്ച്.സിയില്‍ കാണിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഈസമയത്ത് ജലദോഷവും കഫക്കെട്ടും ചെറുതായിഉണ്ടായിരുന്നു. തുടര്‍ന്നു വീട്ടിലെത്തിയ ശേഷം വണ്ടൂര്‍ താലൂക്കാശുപത്രിയില്പോയി കാണിച്ചു. ഡോക്ടര്‍ പരിശോധിച്ച് മൂന്നു ദിവസത്തേക്ക് മരുന്നും എഴുതി. എന്നാല്‍ ഈ മരുന്ന് കുടിച്ചിട്ടും അസുഖം ബേധമായില്ല.
തുടര്‍ന്നു നാലുവിദിവസം കഴിഞ്ഞതോടെ ജലദോഷവും കഫക്കെട്ടും വര്‍ധിച്ചതോടൊപ്പംതന്നെ പനിയുമുണ്ടായി. ഇതോടെ 13-ാംതിയ്യതി വീണ്ടും വണ്ടൂര്‍ താലൂക്കാശുപത്രിയില്‍ കാണിച്ചു. ഇതോടെ ഇവിടുത്തെ ഡോക്ടര്‍മാര്‍ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് അടിയന്തരമായി കാണിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇന്നുവരെ മഞ്ചേരി മെഡിക്കല്‍ കോളജിലെ ഐസുലേഷനിലായിരുന്നു ഇവര്‍.
തുടര്‍ന്ന് ഇന്നു ചികിത്സമാറി പുറത്തുവരുമ്പോള്‍ ആയിഷക്കൂട്ടിയുടെ കണ്ണില്‍നിന്നും കണ്ണീര്പൊഴിഞ്ഞുവീണുകൊണ്ടിരുന്നു. സന്തോഷത്തിന്റെയും ആഹ്ളാദത്തിന്റേയും കണ്ണീരായിരുന്നുഇത്. ആരോഗ്യവകുപ്പിന്റേയും ആശുപത്രി അധികൃതരുടേയും ചിട്ടയായ നോട്ടവും പരിഗണനയുമാണ് ഇവരുടെ അസുഖം വേഗത്തില്‍ മാറ്റാന്‍ കാരണമായത്.
അതേ സമയം കോവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ ഇന്നലെ മുതല്‍ 328 പേര്‍ക്കുകൂടി പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. ഇതോടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 16,850 ആയതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. 156 പേരാണ് വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 150 പേരാണ് ഐസൊലേഷനിലുള്ളത്. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ രണ്ടു പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ നാല് പേരും ഐസൊലേഷന്‍ വാര്‍ഡുകളിലുണ്ട്. 16,683 പേര് വീടുകളിലും 11 പേര് കോവിഡ് കെയര്‍ സെന്ററുകളിലും സ്വയം നിരീക്ഷണത്തില്‍ കഴിയുന്നു.
മലപ്പുറം ജില്ലയില്‍ 48 പേര്‍ക്കു കൂടി കോവിഡ് വൈറസ് ബാധയില്ലെന്ന് ഇന്നലെ ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ഇതുവരെ 702 പേര്‍ക്ക് വിദഗ്ധ പരിശോധനകള്‍ക്കു ശേഷം രോഗബാധയില്ലെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. ഇനി 176 പേരുടെ സാമ്പിള്‍ പരിശോധനാ ഫലങ്ങളാണ് ലഭിക്കാനുള്ളത്.
കോവിഡ് 19 ബാധിച്ച് ജില്ലയില്‍ ഇപ്പേള്‍ ചികിത്സയില്‍ കഴിയുന്നവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഒരാള്‍ക്കാണ് ഇതുവരെ രോഗം ചികിത്സിച്ചു ഭേദമായത്. തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മലപ്പുറം സ്വദേശിക്കും രോഗം ഭേദമായതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam