1 GBP =99.30INR                       

BREAKING NEWS

അരലിറ്റര്‍ പാലും തൈരും പയറും പോഷക ആഹാരങ്ങളും വിതരണം ചെയ്യുമ്പോഴും അതിഥി തൊഴിലാളികള്‍ക്ക് കോഴിയിറച്ചിയില്ലാത്തതിന്റെ പരിഭവം; ഊണ് കഴിഞ്ഞ് പാന്‍പരാഗോ ഹാന്‍സോ ശീലമാണെന്ന് പൊലീസിനോട് ആവശ്യം പറഞ്ഞ് മറ്റൊരു കൂട്ടര്‍; പായിപ്പാട്ടെ അതിഥി തൊഴിലാളികളുടെ ആവശ്യം കേട്ട് തലചൊറിഞ്ഞ് പൊലീസ്; ലഹരിപദാര്‍ത്ഥങ്ങള്‍ ആവശ്യപ്പെട്ടതോടെ കണ്ണുരുട്ടി ഓടിച്ച് പൊലീസ് മാമന്മാരും

Britishmalayali
kz´wteJI³

കോട്ടയം: തദ്ദേശിയരേക്കാള്‍ മുന്‍ഗണന നല്‍കിയാണ് കേരള സര്‍ക്കാരും പൊലീസും അതിഥി തൊഴിലാളികളെ ലോക്ക് ഡൗണ്‍ ദിനങ്ങളില്‍ പരിചരിക്കുന്നത്. അതിഥി ദേവോ ഭവ: എന്ന വാക്യം അനര്‍ത്ഥമാക്കി ഒരു പരാതി പോലും കേള്‍പ്പിക്കാതെ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോഴാണ് ഡല്‍ഹിയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ പ്രക്ഷോഭം സംഘടിപ്പിച്ച മാതൃകയില്‍ പായിപ്പാട്ടും അതിഥി തൊഴിലാളികള്‍ രംഗത്തിറങ്ങിയത്.

ഭക്ഷണവും കുടിവെള്ളവും അവശ്യസാധനങ്ങളും ലഭ്യമാക്കണം എന്നതായിരുന്നു ഇവരുടെ പരാതി. പരാതി പരിഹരിച്ച് പൊലീസ് അന്വേഷമം തുടങ്ങിയപ്പോള്‍ പിന്നില്‍ വ്യാജ സന്ദേശം എന്നും കണ്ടെത്തി. ഇപ്പോഴിതാ സര്‍ക്കാര്‍ അവശ്യത്തിന് എല്ലാ സാധനങ്ങളും എത്തിച്ച് അതിഥികലെ സല്‍ക്കരിക്കുമ്പോള്‍ അതിഥി തൊഴിലാളികളുടെ ആവശ്യം കേട്ട് അമ്പരക്കുകയാണ് പൊലീസ്. ഭക്ഷണത്തിന് പുറമെ 

ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് അര ലിറ്റര്‍ പാല്‍ വീതം നല്‍കുന്നുണ്ട്. 103 ക്യാമ്പുകളിലായി 4086 പേര്‍ക്കാണ് ഇന്നലെ മില്‍മ പാല്‍ വിതരണം ചെയ്തത്. ഇന്ന് ഒരു കവര്‍ വീതം തൈരും വിതരണം ചെയതു. അരിയും സവാളയും ഉള്ളിയും പരിപ്പും പയറും വിതരണം ചെയ്യുവാനാണ് തീരുമാനമെങ്കിലും തൊഴിലാളികള്‍ക്ക് കോഴിയിറച്ചി വേണമെന്നാണ് പൊലീസ് പറയുന്നത്.

ക്യാമ്പിലെത്തിയ വി.വി.ഐപി പരിഗണനയിലുള്ള തൊഴിലാളികളുടെ ആവശ്യം ചിക്കന്‍ കൂട്ടി ഊണ് കഴിഞ്ഞാല്‍ പാന്‍പരോഗോ ഹാന്‍സോ എന്തെങ്കിലും ചവയ്ക്കണമെന്ന്. പൊലീസിനോട് ആവശ്യം ഉന്നയിച്ചതോടെ പൊലീസും കുഴഞ്ഞു. അവസാനം എല്ലാത്തിനേയും വിരട്ടി ക്യാമ്പില്‍ കയറ്റി. ചീട്ടുകളിയും മറ്റുമായി സമയം നീക്കുകയാണ് തൊഴിലാളികള്‍. അവര്‍ ക്യാമ്പുകള്‍ വിടുന്നില്ലെന്ന് പൊലീസ് ഉറപ്പുവരുത്തുന്നുണ്ട്. കഴിഞ്ഞ 29നാണ് സ്വദേശത്തേക്ക് പോവണമെന്നാവശ്യപ്പെട്ട് 1500ലധികം തൊഴിലാളികള്‍ കര്‍ഫ്യു ലംഘിച്ച് തെരുവിലിറങ്ങിയത്. പൊലീസ് ഏറെ പണിപ്പെട്ടാണ് ഇവരെ വീണ്ടും ക്യാമ്പുകളിലെത്തിച്ചത്. അന്നു മുതല്‍ വന്‍ പൊലീസ് അവിടെ ക്യാമ്പുചെയ്യുന്നുണ്ട്.

ചങ്ങനാശേരി പായിപ്പാട്ടെ അതിഥിതൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുമെന്ന് ഐ.ജി എസ്.ശ്രീജിത്ത്. തൊഴിലാളികള്‍ പാര്‍ക്കുന്ന കെട്ടിടങ്ങളുടെ ഉടമകളുമായി ചേര്‍ന്ന് ഭക്ഷ്യവസ്തുക്കളെത്തിക്കുമെന്നും അദ്ദേഹം പായിപ്പാട്ട് പറഞ്ഞു. അതേസമയം, ലോക്ഡൗണ്‍ ലംഘനത്തെകുറിച്ചുള്ള പൊലീസ് അന്വേഷണം മുറുകുകയാണ്. പായിപ്പാട്ടെ ക്യാംപുകളില്‍ സന്ദര്‍ശനം നടത്തിയ ഐ.ജി എസ് ശ്രീജിത്ത് അതിഥി തൊഴിലാളികളുമായി സംസാരിച്ചു. ഭക്ഷണമുറപ്പാക്കണം എന്നതിനൊപ്പം, നാട്ടിലേക്കു പോകണമെന്ന ആവശ്യവുമാണ് തൊഴിലാളികള്‍ നിരത്തിയത്.

ആരും പട്ടിണി കിടക്കേണ്ട സ്ഥിതിവരില്ലെന്നും കെട്ടിട ഉടമകള്‍ക്ക് തൊഴിലാളികളുടെ ഉത്തരവാദിത്തത്തില്‍നിന്ന് പിന്മാറാന്‍ സാധിക്കില്ലെന്നും ഐ.ജി പറഞ്ഞു. ഉടമകളില്‍ സാമ്പത്തിക ബുദ്ധിമുട്ടുള്ളവരെ സഹായിക്കും. ഒഴിഞ്ഞുമാറാതെ അവര്‍ സഹകരിക്കണമെന്നും, അതിഥിതൊഴിലാളി ക്ഷേമ നോഡല്‍ ഓഫീസര്‍കൂടിയായ അദ്ദേഹം വ്യക്തമാക്കി.

പായിപ്പാട്ടെ ലോക്ഡൗണ്‍ ലംഘന പ്രതിഷേധത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടരുകയാണ്. പശ്ചിമ ബംഗാളുകാരായ മുഹമ്മദ് റിഞ്ചു, അന്‍വര്‍ അലി എന്നിവര്‍ അറസ്റ്റിലായിട്ടുണ്ട്. അതേസമയം, പായിപ്പാട് പഞ്ചായത്തിനോട് ചേര്‍ന്നുള്ള തിരുവല്ല നഗരസഭ പരിധിയിലെ, അതിഥി തൊഴിലാളി ക്യാംപുകളില്‍ ശുചീകരണം തുടരുകയാണ്. നഗരസഭ ആരോഗ്യവിഭാഗവും, അഗ്നിശമന സേനയും ചേര്‍ന്നാണ് പ്രവര്‍ത്തനങ്ങള്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category