kz´wteJI³
കോവിഡ്19 രോഗം ലോകത്തെ മുഴുവന്‍ പിടിച്ച് കുലുക്കുമ്പോള്‍ ഭയത്തോടും ആധിയോടും കൂടി ദൈവത്തെ വിളിക്കുന്ന അനേകം പേരെ ഞാന്‍ കാണുന്നു. മലയാളികള്‍ അടക്കമുള്ളവര്‍ വീട്ടിലിരുന്നുകൊണ്ട് കൈ കഴുകിയിട്ടും കഴുകിയിട്ടും തൃപ്തി വരാതെ അവര്‍ കോവിഡിനെ പ്രതിരോധിക്കുകയാണ്. ചില തലതിരിഞ്ഞവര് ഒരു പേടിയുമില്ലാതെ പുറത്തിറങ്ങി രോഗവാഹകരാകാന്‍ ശ്രമിക്കുന്നതൊഴിച്ചാല്‍ കേരളത്തിലെ മഹാഭൂരിപക്ഷം വരുന്നവരും വീട്ടിനുള്ളില്‍ തന്നെ അടച്ചിടപ്പെട്ടിരിക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം അതിന് വേണ്ടി എന്ത് ത്യാഗം സഹിക്കുന്നതിനും അവര്‍ ഒരുക്കമാണ്. ഏറ്റവും സങ്കടകരമായ കാര്യം കേരളത്തിലെ ഒരുമാതിരിപ്പെട്ട എല്ലാ മനുഷ്യരും നാളെ എനിക്ക് കോവിഡ് ബാധിച്ചാലോ എന്നോര്‍ത്ത് ഭയപ്പെട്ട് കൊണ്ടിരിക്കുന്നു.
ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ഒന്നും ആരും അടുപ്പിക്കുന്നില്ല. അടുപ്പിക്കാന്‍ പാടില്ല താനും. അത്തരം ഒരു സാഹചര്യത്തില്‍ വീട്ടിലേക്ക് ആരും വരാതിരിക്കുന്നതും ഒറ്റപ്പെട്ട് ജീവിക്കുന്നതും തന്നെയാണ് നല്ലത്. പക്ഷേ ഈ ഒറ്റപ്പെടലും ഒറ്റയ്ക്കിരിക്കലും അനേകം പേര്‍ക്ക് മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കിക്കൊടുക്കുന്നു. നാളെ ഈ രോഗം എന്നെയും ബാധിച്ചേക്കും എന്ന് കരുതി ഉറക്കം നഷ്ടപ്പെടുന്ന അനേകം പേരുണ്ട്. അവരോടൊക്കെ ഞാന്‍ ഒരു കാര്യം എളിമയോടെ പറയട്ടെ, നിങ്ങള്‍ ഭയപ്പെടുന്നത് പോലെ അപകടകരമായ ഒരു രോഗമല്ല കോവിഡ്19. കോവിഡ് 19 വന്നാല്‍ മരിക്കുന്നതിനുള്ള സാധ്യത രോഗികള്‍ക്കും വൃദ്ധര്‍ക്കും മാത്രമാണ്. സാധാരണ ആരോഗ്യമുള്ള ചെറുപ്പക്കാരുടെ ജീവന് ആവശ്യത്തിന് ചികിത്സ കിട്ടിയാല്‍ ഈ രോഗം കൊണ്ടുപോകുകയില്ല. അഥവാ നിങ്ങള്‍ക്ക് എവിടെ നിന്നെങ്കിലും കൊവിഡ്19 ബാധിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ഭയപ്പെടുകയേ വേണ്ട. നിങ്ങള്‍ക്ക് കൃത്യമായ ചികിത്സ ഇവിടെ ലഭിക്കുകയും നിങ്ങള്‍ ജീവിതത്തിലേക്ക് മടങ്ങി എത്തുകയും ചെയ്യും.
കുറച്ചുകൂടി ലളിതമായി പറഞ്ഞാല്‍ നിങ്ങള്‍ക്കോ നിങ്ങള്‍ക്ക് പ്രിയപ്പെട്ട ഒരാള്‍ക്കോ കാന്‍സര്‍ വന്നു എന്ന വാര്‍ത്ത അറിഞ്ഞാല്‍ നിങ്ങള്‍ക്കുണ്ടാകുന്ന ഒരു ഷോക്കുണ്ടല്ലോ? അതിന്റെ പകുതി ഷോക്ക് പോലും കോവിഡ് ബാധിച്ചതിന്റെ പേരില്‍ ആവശ്യമില്ല. കാന്‍സര്‍ ഒരു പ്രത്യേക സ്റ്റേജ് കഴിഞ്ഞാല്‍ സുഖപ്പെടുത്തി എടുക്കാന്‍ പ്രയാസമാണ്. ബ്രസ്റ്റ് കാന്‍സറും ത്രോട്ട് കാന്സറുമടക്കമുള്ള ചില കാന്‍സറുകള്‍ എളുപ്പത്തില്‍ ചികിത്സിച്ച് ഭേദമാക്കുന്നതിന്റെ അനുഭവ കഥകള്‍ ഏറെയുണ്ടെങ്കിലും മറ്റ് പല കാന്‍സറുകളും അതിന്റെ നാലാമത്തെ സ്റ്റേജിലോ അഞ്ചാമത്തെ സ്റ്റേജിലോ ഒക്കെ എത്തിയവര്‍ക്ക് ഒരിക്കലും സുഖപ്പെടാറില്ല എന്നതാണ് വാസ്തവം. അതുകൊണ്ട് തന്നെ ഒരാള്‍ക്ക് കാന്‍സര്‍ ഉണ്ട് എന്ന് കേള്‍ക്കുമ്പോള്‍ ഉണ്ടാകേണ്ട ഭയം ഈ രോഗത്തിന് വേണ്ട. കാരണം, ഈ രോ?ഗമുണ്ടായാല്‍ നിങ്ങള്‍ കൃത്യമായ പരിചരണം കിട്ടിയാല്‍ ഉടനടി ഭേദമാകും.
ബ്രിട്ടീഷ് പ്രധാനമന്ത്രിയും ബ്രിട്ടനിലെ കിരീടാവകാശിയും പോലും ഈ രോഗം ബാധിച്ചിട്ട് വേണ്ടത്ര ചികിത്സയില്ലാതെ വീട്ടില്‍ ഒറ്റയ്ക്കിരുന്ന് സുഖപ്പെടുത്തി എന്നോര്‍ക്കണം. അപ്പോള്‍ ഒരു ചോദ്യം സ്വാഭാവികമായും ഉണ്ടാകും, പിന്നെ എങ്ങനെയാണ് അമേരിക്കയിലും ബ്രിട്ടനിലും സ്പെയിനിലും ഇറ്റലിയിലും ഫ്രാന്‍സിലുമൊക്കെ ഇങ്ങനെ ആളുകള്‍ മരിച്ച് വീണുകൊണ്ടിരിക്കുന്നത് എന്ന്. വീണ്ടും മറ്റൊരു ചോദ്യം കൂടിയുണ്ടാകും, അവിടെയൊക്കെ പതിമൂന്ന് വയസ്സുള്ളവരും 19 വയസ്സുള്ളവരുമൊക്കെ മരിക്കുന്നുണ്ടല്ലോ എന്ന്. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam