1 GBP = 93.20 INR                       

BREAKING NEWS

ലണ്ടനില്‍ മരണത്തിനു കീഴടങ്ങി മൂന്നു മലയാളികള്‍; കണ്ണൂര്‍ സ്വദേശി സിന്റോയുടെ മരണം കൊവിഡ് മൂലം; മകളെ കാണാനെത്തി യ കൊല്ലംകാരി അമ്മയുടെ മരണവും കൊവിഡ് മൂലമെന്ന് സംശയം; വെംബ്ലിയിലെ ഇക്ബാലിന്റെ മരണ കാരണം വ്യക്തമല്ല; കൊറോണാ വൈറസ് പിടിമുറുക്കുമ്പോള്‍ മലയാളികള്‍ ആശങ്കയില്‍

Britishmalayali
kz´wteJI³

ക്രോയ്ഡോണ്‍: ബ്രിട്ടനിലെ മലയാളികള്‍ക്ക് വന്‍ ആഘാതം നല്‍കിക്കൊണ്ടാണ് ഇന്ന് നേരം പുലര്‍ന്നത്. കാരണം, രണ്ടു മലയാളികളുടെ മരണ വാര്‍ത്തയാണ് യുകെ മലയാളി സമൂഹത്തെ തേടി എത്തിയത്. ലണ്ടന്‍ റെഡ് ഹില്ലില്‍ താമസിക്കുന്ന സിന്റോ ജോര്‍ജും റിട്ടയേര്‍ഡ് അദ്ധ്യാപികയായ ഇന്ദിരയുമാണ് ലണ്ടനില്‍ മരിച്ചത്.

കണ്ണൂര്‍ ഇരിട്ടി സ്വദേശിയായ സിന്റോ ജോര്‍ജ്ജ് ഇന്ന് രാവിലെയാണ് വിടവാങ്ങിയത്. കോവിഡ് സ്ഥിരീകരിച്ചതിനു ശേഷം ശ്വാസതടസം മൂര്‍ച്ഛിക്കുകയും ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഒരാഴ്ചയോളമായി ഐസിയുവില്‍ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രോഗം അല്‍പം ഭേദപ്പെട്ടെങ്കിലും ഇന്ന് രാവിലെ കാര്‍ഡിയാക് അറസ്റ്റ് സംഭവിക്കുകയും എല്ലാവരെയും ദുഃഖത്തിലാഴ്ത്തി സിന്റോ മരണത്തിനു കീഴടങ്ങുകയും ചെയ്തു. പൂര്‍ണ്ണ ആരോഗ്യവാനായിരുന്ന സിന്റോയുടെ വേര്‍പാടില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് യുകെയിലെ മലയാളി സമൂഹം. ചാലക്കുടി സ്വദേശി നിമിയാണ് ഭാര്യ. മൂന്നു മക്കളാണ്. ഇദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരില്ല. കുടുംബാംഗങ്ങള്‍ക്ക് കാണാനും അവസരമുണ്ടാകില്ല. സുരക്ഷാമാനദണ്ഡങ്ങളോടെ ലണ്ടനില്‍ത്തന്നെ മൃതദേഹം സംസ്‌കരിക്കുമെന്ന് റെഡ് ഹില്‍ മലയാളി അസോസിയേഷന്‍ അറിയിച്ചു.

കൊല്ലം ഓടനാവട്ടം സ്വദേശിയാണ് ലണ്ടനില്‍ മരിച്ച റിട്ടയേര്‍ഡ് അദ്ധ്യാപികയായ സ്ത്രീ. മരണ കാരണം കോവിഡ് 19 ആണോയെന്നു സംശയമുണ്ട്. ഓടനാവട്ടം കട്ടയില്‍ ദേവി വിലാസത്തില്‍ പരേതനായ റിട്ട. അസിസ്റ്റന്റ് അഗ്രികള്‍ച്ചറല്‍ ഓഫിസര്‍ ചെല്ലപ്പന്റെ ഭാര്യയാണ് ഇന്ദിര. 72 വയസ് ആയിരുന്നു പ്രായം. മുട്ടറ എല്‍പി സ്‌കൂളില്‍ നിന്നാണു വിരമിച്ചത്. മൂത്തമകള്‍ ദീപ, മരുമകന്‍ ദീപക് എന്നിവര്‍ക്കൊപ്പം ആറു മാസമായി ലണ്ടനിലായിരുന്നു താമസം. ദീപ അവിടെ നഴ്‌സ് ആണ്.

ലണ്ടനിലെ വെംബ്ലിയില്‍ താമസിക്കുന്ന ഇക്ബാല്‍ പുതിയകത്ത് ആണ് ഇന്ന് മരണപ്പെട്ട മൂന്നാമത്തെയാള്‍. 56 വയസായിരുന്നു പ്രായം. തൃശൂര്‍ ചാവക്കാട് സ്വദേശിയായ ഇക്ബാലിന് ഇന്ന് രാവിലെ ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇദ്ദേഹത്തിനു ഭാര്യയും രണ്ടു കുട്ടികളുമാണുള്ളത്. ഡോര്‍ചസ്റ്റര്‍ ഹോട്ടലില്‍ ഷെഫ് ആയി ജോലി ചെയ്തു വരികയായിരുന്നു. ഏതാനും ആഴ്ചകളായി ശ്വാസ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ മരണം കോവിഡുമായി ബന്ധപ്പെട്ടാണോ എന്ന് അറിവായിട്ടില്ല. മയ്യിത്ത് പീസ് ഓഫ് ഗാര്‍ഡന്‍ ഖബറിസ്സ്ഥാനില്‍ മറവടക്കും. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.സമസ്ത ലണ്ടന്‍ കള്‍ച്ചരല്‍ സെന്റര്‍ ജോയിന്റ് സെക്രട്ടറി ആയിരുന്ന ഇദ്ദേഹം, സമസ്തയുമായി ബന്ധപ്പെട്ട സാമൂഹ്യ പ്രവര്‍ത്തനങ്ങളിലെ സജീവ സാന്നിദ്ധ്യമായിരുന്നു.
ഇതോടെ, വിദേശത്തു കൊവിഡ് ബാധിച്ച് മരിച്ച പ്രവാസികളുടെ എണ്ണം 16 ആയി. ഇന്നലെയും ഇന്നുമായി മരിച്ചത് ആറ് മലയാളികളാണ്. ഇന്നലെയും ഇന്നുമായി വിവിധ രാജ്യങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത വിവരങ്ങള്‍ അനുസരിച്ച് കൊട്ടാരക്കര സ്വദേശി ഉമ്മന്‍ കുര്യന്‍, പിറവം സ്വദേശി ഏലിയാമ്മ കുര്യാക്കോസും മല്ലപ്പള്ളി ചെങ്ങരൂര്‍ സ്വദേശി ഏലിയാമ്മ ജോണുമാണ് അമേരിക്കയില്‍ മരിച്ചത്. കൊട്ടാരക്കര സ്വദേശി ഇന്ദിര ലണ്ടനില്‍ മരിച്ചു. കണ്ണൂര്‍ കോളയാട് സ്വദേശി ഹാരിസ് ആലച്ചേരി യുഎഇയിലാണ് മരിച്ചത്. അജ്മാനിലെ സ്വകാരുണ്യ ആശുപത്രിയില്‍ ആയിരുന്നു ഹാരിസിന്റെ മരണം.

അമേരിക്കയിലാണ് ഏറ്റവുമധികം മലയാളികള്‍ മരിച്ചത്. വിദേശരാജ്യങ്ങളില്‍ കോവിഡ് ബാധിതരായി മരിക്കുന്ന മലയാളികളുടെ മൃതദേഹങ്ങള്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ നാട്ടില്‍ എത്തിക്കാന്‍ സാധ്യമാകില്ല എന്നത് ബന്ധുക്കളുടെ വേദന ഇരട്ടിയാക്കുന്നു. പതിനേഴ് വര്‍ഷമായി അമേരിക്കയില്‍ സ്ഥിര താമസമായിരുന്നു കൊട്ടാരക്കര സ്വദേശി ഉമ്മന്‍ കുര്യന്‍. കൂടപ്പിറപ്പിനെ അവസാനമായി ഒന്ന് കാണാനാവില്ലെന്ന വേദനയിലാണ് നാട്ടിലുള്ള സഹോദരന്‍ ജോണ്‍. ന്യൂയോര്‍ക്കില്‍ മലയാളി വിദ്യാര്‍ത്ഥി ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. തിരുവല്ല കടപ്ര സ്വദേശി ഷോണ്‍ എബ്രഹാം (21) ആണ് മരിച്ചത്. അയര്‍ലന്റില്‍ മലയാളി നഴ്സും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. കോട്ടയം കുറുപ്പന്തറ സ്വദേശിനി ബീനയാണ് ഇന്നലെ മരിച്ചത്.

അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് തൊടുപുഴ സ്വദേശിയായ ഇഞ്ചനാട്ട് തങ്കച്ചന്‍ മരിച്ചതിന്റെ ഞെട്ടലിലാണ് നാട്ടിലെ കുടുംബാംഗങ്ങള്‍. ന്യൂയോര്‍ക്കിലെ മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റിയില്‍ ഉദ്യോഗസ്ഥനായിരുന്നു 51 കാരനായ തങ്കച്ചന്‍. ഒരാഴ്ച മുമ്പ് ജലദോഷവും നേരിയ പനിയും ബാധിച്ച തങ്കച്ചനെ മൂന്ന് ദിവസം മുമ്പ് മാത്രമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി പെട്ടെന്ന് മോശമായി മരണം സംഭവിക്കുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category