
കോഴിക്കോട്: സിനിമാ നടന് കലിംഗാ ശശി അന്തരിച്ചു. മലയാള പ്രേക്ഷകരെ ചിരിയിലൂടെ ചിന്തിപ്പിച്ച നടനാണ് കലിംഗാ ശശി. നാടകത്തിലൂടെ അഭിനയത്തിലെത്തി വെള്ളിത്തിരയില്‍ സ്വന്തം വ്യക്തി മുദ്ര പതിപ്പിച്ച നടനാണ് കലിംഗാ ശശി. കരള്‍ രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ഇന്ന് രാവിലെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. വി ചന്ദ്രകുമാര്‍ എന്നാണ് യഥാര്‍ത്ഥ പേര്. വീട്ടിലെ വിളിപ്പേരാണ് ശശി. 59 വയസ്സായിരുന്നു
നാടകട്രൂപ്പിന്റെ രണ്ടാമതു നാടകമായ സാക്ഷാത്കാരത്തിലാണ് ആദ്യം അഭിനയികുന്നത്. ഇതുവരെ 500-ലധികം നാടകങ്ങളില്‍ അഭിനയിച്ച അദ്ദേഹം 'പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ' എന്ന ചിത്രത്തിലൂടെയാണ് മലയാള ചലച്ചിത്ര രംഗത്ത് പ്രവേശിക്കുന്നത്. ചലച്ചിത്ര സംവിധായകന് രഞ്ജിത്താണ് നാടകട്രൂപ്പിന്റെ പേരായ കലിംഗ, ശശിയുടെ പേരിനൊപ്പം ചേര്‍ത്തത്. നാടകം കൂടാതെ നിരവധി ടെലിവിഷന്‍ സീരിയലുകളിലും.
ഏഷ്യാനെറ്റില്‍ മുന്‍ഷി എന്ന ദിനപരമ്പരയിലും അഭിനയിച്ചിരുന്നു. നൂറിലധികം മലയാള ചലച്ചിത്രങ്ങളില്‍ ഇദ്ദേഹം അഭിനയിച്ചു. 500-ലധികം നാടകങ്ങളില്‍ ശശി അഭിനയിച്ചിട്ടുണ്ട്. പ്രാഞ്ചിയേട്ടന് ആന്‍ഡ് ദി സെയിന്റ്, അമര്‍ അക്ബര്‍ അന്തോണി, ഇന്ത്യന്‍ റുപ്പി, ആമേന്‍, കേരള കഫേ, വെള്ളിമൂങ്ങ തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചു. വേറിട്ടൊരു അഭിനയ ശൈലിയായിരുന്നു അദ്ദേഹം സിനിമകളില്‍ പുറത്തെടുത്തത്. ചരിയിലൂടെ ചിന്തിപ്പിക്കുന്ന കഥാപാത്രങ്ങളാണ് കൂടുതലും അവതരിപ്പിച്ചത്.
കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വച്ച് ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കരള്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു. നാടക രംഗത്ത് തിളങ്ങി നിന്നിരുന്ന കലിംഗ ശശി ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് ജനഹൃദയങ്ങള്‍ കീഴടക്കിയത്. ഇരുപത്തിയഞ്ച് വര്‍ഷത്തോളം നാടകരംഗത്ത് പ്രവര്‍ത്തിച്ചു. 500-ലധികം നാടകങ്ങളില്‍ അഭിനയിച്ചു. സംസ്കാരം ഇന്ന് തന്നെ നടക്കും. കൊറോണ നിയന്ത്രണങ്ങള്‍ പാലിച്ചാകും ചടങ്ങുകള്‍.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam