1 GBP = 92.50 INR                       

BREAKING NEWS

രോഗബാധിതനായിട്ടും 10 ദിവസം മുറിയില്‍ അടച്ചിട്ടു വെള്ളം കുടിപ്പിച്ചു; ഒടുവില്‍ ഗുരുതരാവസ്ഥയിലായി; കൊറോണ ബാധിച്ച ബോ റിസ് ജോണ്‍സണിന്റെ നില അതീവ ഗുരുതരമെന്നു റിപ്പോര്‍ട്ട്

Britishmalayali
kz´wteJI³

ലണ്ടന്‍: കൊറോണയോട് കളിക്കാന്‍ നില്‍ക്കുന്നത് ബുദ്ധിയല്ല എന്ന് വീണ്ടും ഒരിക്കല്‍ കൂടി തെളിയുകയാണ്. കോവിഡ് രോഗബാധിതനായി വീട്ടില്‍ തന്നെ ചികിത്സയിലായിരുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലേക്ക് മാറ്റി. സെന്‍ട്രല്‍ ലണ്ടനിലെ സെയിന്റ് തോമസ് എന്‍ എച്ച് എഷ് ആശുപത്രിയിലേക്കാണ് ഞായറാഴ്ച രാത്രി എട്ടരയോടെ അദ്ദേഹത്തെ മാറ്റിയത്. വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബിനായിരിക്കും താത്ക്കാലികമായി പ്രധാനമന്ത്രിയുടെ ചുമതല.

മാര്‍ച്ച് 24 നു രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡൗണിങ് സ്ട്രീറ്റിലെ പതിനൊന്നാം നമ്പര്‍ ഫ്‌ലാറ്റില്‍ അസൊലേഷനിലായിരുന്ന അദ്ദേഹം ആരോഗ്യം മെച്ചപ്പെട്ടു വരുന്നതായി ഞായറാഴ്ച ഉച്ചക്ക് ട്വീറ്റ് ചെയ്തിരുന്നു. അതിനുശേഷം രാത്രിയോടെയാണ് രോഗം മൂര്‍ച്ഛിച്ചത്. അതിനിടെ ബോറിസ് ജോണ്‍സണ് സൗഖ്യം നേര്‍ന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വീറ്റ് ചെയ്തു. പല ലോക നേതാക്കളും ബോറീസ് ജോണ്‍സണ് ആയുര്‍ ആരോഗ്യ സൗഖ്യം നേര്‍ന്ന് രംഗത്ത് വന്നിട്ടുണ്ട്.

രാവിലത്തെ പതിവ് ക്രൈസിസ് മീറ്റിംഗില്‍ അദ്ധ്യക്ഷം വഹിച്ചിരുന്നത് വിദേശ സെക്രട്ടറി ഡൊമിനിക് റാബ് ആയിരുന്നെങ്കിലും കൊറോണാ പ്രതിരോധ നടപടികളുടെ ചുക്കാന്‍ പിടിക്കുന്നത് ബോറിസ് ജോണ്‍സണ്‍ തന്നെയാണെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചതിനു ശേഷം രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. ശ്വാസതടസ്സം ഉണ്ടായതിനെ തുടര്‍ന്ന് വീട്ടില്‍ വെച്ചും അദ്ദേഹത്തിന് ഓക്‌സിജന്‍ നല്‌കേണ്ടിവന്നതായി അറിയുന്നു. ബ്രിട്ടണിലെ കൊറോണാ ചികില്‍സ എത്രത്തോളം നിലവാരമില്ലാത്തതാണെന്ന് വ്യക്തമാകുന്നതാണ് ബോറിസ് ജോണ്‍സണിന്റെ ചികില്‍സയുടെ പുറത്തു വരുന്ന ഫലം.

ഞായറാഴ്ച കാബിനറ്റ് മീറ്റിങ് കഴിഞ്ഞതിനു ശേഷം തന്റെ ഫ്‌ലാറ്റിലെത്തിയ ബോറിസ് ജോണ്‍സന്റെ ആര്യോഗ്യനില വഷളാകുകയായിരുന്നു. തുടര്‍ന്ന് തന്നെ ചികിത്സിക്കുന്ന ഡോക്ടറുമായി വീഡിയോ കോണ്‍ഫ്രന്‍സ് നടത്തുകയുണ്ടായി. കഴിഞ്ഞ കാലങ്ങളില്‍ ബോറിസ് ജോണ്‍സണ്‍ ന്യുമോണിയക്ക് സമാനമായ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിച്ചിരുന്നു എന്നതാണ് ഡോക്ടറെ ആശങ്കപ്പെടുത്തിയത്. ചെറിയൊരു തര്‍ക്കത്തിനൊടുവിലായിരുന്നു അദ്ദേഹം ആശുപത്രിയില്‍ പോകാന്‍ സമ്മതിച്ചത്. ഇന്റെന്‍സീവ് കെയറിലാണെങ്കിലും ഇതുവരെ വെന്റിലേറ്ററിലല്ല എന്നാണ് ആശുപത്രി വൃത്തങ്ങള്‍ അറിയിക്കുന്നത്.

കൊറോണ എന്ന മഹാമാരിയുടെ ശക്തി കുറച്ചുകണ്ടത് തന്നെയാണ് ബോറിസ് ജോണ്‍സന് ഈ അവസ്ഥയുണ്ടാകുവാന്‍ കാരണമായി പറയുന്നത്. ഒരു മാസം മുന്‍പ് കൊറോണയെ വെല്ലുവിളിച്ചുകൊണ്ട് ഒരു നീണ്ട ഹസ്തദാന മാമാങ്കം തന്നെയായിരുന്നു ബോറിസ് ജോണ്‍സണ്‍ നടത്തിയിരുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 3 ന് കൊറോണയുടെ ഏറ്റവും വലിയ പ്രതിരോധ നടപടിയായ സാമൂഹ്യ അകലം പാലിക്കലിനെ പുച്ഛിച്ച് രംഗത്ത് എത്തിയ അദ്ദേഹം പറഞ്ഞത് താന്‍ മറ്റുള്ളവരുമായി ഹസ്തദാനം ചെയ്യുന്നത് ആസ്വദിക്കുന്നു എന്നായിരുന്നു. അതിനു ശേഷം നിരവദി വേദികളില്‍ അദ്ദേഹം നിരവധിപേര്‍ക്ക് ഹസ്തദാനം നല്‍കുകയുണ്ടായി. പരമ്പരാഗത രീതിയിലുള്ള അഭിവാദന രീതിയാണ് എന്നും തനിക്ക് പ്രിയം എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ഇതില്‍ ബ്രിട്ടനിലെ ആദ്യ കോവിഡ് ബാധ സ്ഥിരീകരിച്ച എം പി യായ നാദിന്‍ ഡോറിസ്സുമായും അദ്ദേഹം ഹസ്തദാനം ചെയ്തിരുന്നു.

മാര്‍ച്ച് 10-ഓടെയാണ് സാമൂഹിക അകലം പാലിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം തിരിച്ചറിയുന്നതും അത് പ്രഖ്യാപിക്കുന്നതും. എന്നിട്ടും പൊതു ഇടങ്ങളില്‍ ആളുകള്‍ കൂടുന്നതിനെ എതിര്‍ക്കാന്‍ അദ്ദേഹം തയ്യാറായില്ല. അതിന്റെ ആവശ്യമില്ലെന്ന് മാര്‍ച്ച് 12 ന് പ്രഖ്യാപിച്ച അദ്ദേഹം പിന്നീട് മാര്‍ച്ച് 16 നാണ് ഇത് തിരുത്തി രംഗത്ത് എത്തുന്നത്.

തീര്‍ച്ചയായും ഒരു സാധാരണ ബ്രിട്ടീഷുകാരന്റെ മനസ്സിന്റെ പ്രതിഫലനം തന്നെയാണ് ബോറിസ് ജോണ്‍സന്റെ പ്രവര്‍ത്തികളിലും കാണുന്നത്. ലോകം മുഴുവന്‍ കൊറോണയെ ഭയക്കുമ്പോഴും, അതിന്റെ പ്രതിരോധിക്കുന്ന കാര്യങ്ങള്‍ ചര്‍ച്ചയാക്കുമ്പോഴും ഇതൊന്നും തന്നെ ബാധിക്കുകയില്ലെന്ന് വിശ്വസിച്ച് ഇളംവെയില്‍ കായാന്‍ കൂട്ടമായി പുറത്തിറങ്ങുന്ന ബ്രിട്ടീഷുകാരന്റെ അമിത ആത്മവിശ്വാസം തന്നെയാണ് ബോറിസിനും വിനയായത്. ഈ അമിത വിശ്വാസം തന്നെയാണ് ഇന്ന് ബ്രിട്ടനില്‍ കോവിഡ് 19 രോഗബാധിതരുടെ എണ്ണം ഇത്രകണ്ട് വര്‍ദ്ധിപ്പിച്ചതും.

ഇളംവെയിലും കടല്‍ത്തിരയുമൊന്നും ഇന്നുകൊണ്ടവസാനിക്കില്ലെന്നും ഇതൊക്കെ ആസ്വദിക്കാന്‍ ജീവിതം ഇനിയും ബാക്കിവേണമെന്നുമുള്ള വീണ്ടുവിചാരം ഇനിയെങ്കിലും ബ്രിട്ടീഷുകാര്‍ക്ക് കൈവരിക്കാനായില്ലെങ്കില്‍, ദൈവം വിചാരിച്ചാല്‍ പോലും അവരെ രക്ഷിക്കാനാകില്ല. രോഗ ബാധിതരുടെ എണ്ണം വര്‍ദ്ധിച്ചു വരുന്നതിനൊപ്പം, ആശുപത്രി സൗകര്യങ്ങള്‍ വര്‍ദ്ധിക്കാത്തത് പലരേയും മരണത്തിന് വിട്ടുകൊടുക്കാന്‍ നിര്‍ബന്ധിതമാക്കുന്ന ഒരു സാഹചര്യമായിരിക്കും ഉണ്ടാക്കുക. അത് ഒഴിവാക്കാന്‍ ഇന്നേ കരുതല്‍ എടുത്ത് രോഗബാധ തടയുകയല്ലാതെ വേറെ വഴിയൊന്നുമില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category