1 GBP = 93.00 INR                       

BREAKING NEWS

അമേരിക്കയ്ക്കും സ്പെയിനിനും ഇറ്റലിക്കും പിന്നാലെ ഒരു ലക്ഷം രോഗികള്‍ എന്ന നാഴികക്കല്ല് പിന്നിടുന്ന നാലാമത്തെ രാജ്യമായി ജര്‍മ്മനി; എന്നിട്ടും ആകെ മരണം 1810ല്‍ പിടിച്ചു നിര്‍ത്തിയ മാജിക്; ഇന്നലെ മാത്രം മരണസംഖ്യ 100ല്‍ താഴെ നിര്‍ത്തിയതോടെ കൊറോണയെ കീഴടക്കിയ ആത്മവിശ്വാസത്തില്‍ ഹിറ്റ്ലറുടെ ജന്മദേശം; പാശ്ചാത്യ രാജ്യങ്ങളിലെ കൊറോണ പ്രതിരോധത്തിന്റെ മുഖമായി ജര്‍മ്മനി എന്ന രാജ്യം മാറുന്നത് ഇങ്ങനെ

Britishmalayali
kz´wteJI³

ന്നലെ 3251 പുതിയ രോഗികളില്‍ കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ അമേരിക്കയ്ക്കും സ്പെയിനിനും ഇറ്റലിയ്ക്കും പിന്നാലെ ജര്‍മ്മനിയും 1 ലക്ഷം കൊറോണാ ബാധിതരുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇടം നേടി. എന്നാല്‍ ജര്‍മ്മനിയെ മറ്റു രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്, വളരെ കുറച്ചുപേരേ മാത്രമേ ജര്‍മ്മനി മരണത്തിന് വിട്ടുകൊടുക്കുന്നുള്ളു എന്നതിലാണ്. രോഗികള്‍ ഒരു ലക്ഷം കഴിഞ്ഞിട്ടും മരണസംഖ്യ 1810 ല്‍ ഒതുക്കാനായി എന്നതാണ് ജര്‍മ്മനിയുടെ ആരോഗ്യരംഗത്തെ ശക്തി അടിവരയിടുന്ന നേട്ടം. ഇത് യൂറോപ്പിലെ മാത്രം കാര്യമല്ല. കൊറോണാ ബാധയുള്ള രാജ്യങ്ങളിലെല്ലാം തന്നെ, മൊത്തം രോഗബാധിതരുടെയും മരണമടഞ്ഞവരുടെയും അനുപാതത്തില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയിട്ടുള്ളത് ജര്‍മ്മനിയിലാണ്.

ജര്‍മ്മനിയും രോഗബാധയുടെ മൂര്‍ദ്ധന്യാവസ്ഥ പിന്നിട്ടുവെന്നാണ് പൊതുവേ കരുതപ്പെടുന്നത്. മൂര്‍ദ്ധന്യ ഘട്ടത്തില്‍ പോലും മരണസംഖ്യ 1500 ല്‍ താഴെ പിടിച്ചുകെട്ടാനായി എന്നതാണ് ജര്‍മ്മനിക്ക് നേട്ടമായത്. ഇതേ ഘട്ടത്തില്‍ ഇറ്റലിയിലെ മരണസംഖ്യ 9000 ത്തില്‍ അധികമായിരുന്നു എന്നോര്‍ക്കണം. സ്പെയിന്‍, ബെല്‍ജിയം, നോര്‍വേ, ആസ്ട്രിയ എന്നീ രാജ്യങ്ങളും മൂര്‍ദ്ധന്യ ഘട്ടം പിന്നിട്ടു എന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമക്കുന്നത്. എന്നാല്‍ പകര്‍ച്ചവ്യാധി പൂര്‍ണ്ണമായും മാറിയിട്ടില്ലാത്തതിനാല്‍ വീണ്ടും ഒരു ഉയര്‍ത്തെഴുന്നേല്‍പ്പ് ഉണ്ടായിക്കൂടെന്നില്ല എന്ന് ഭയക്കുന്നവരും ഉണ്ട്. ബ്രിട്ടന്‍, ഫ്രാന്‍സ്, സ്വീഡന്‍, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങള്‍ മൂര്‍ദ്ധന്യാവസ്ഥയിലോ അതിനടുത്തോ ആണെന്നാണ് വിലയിരുത്തപ്പെടുന്നത്. ജര്‍മ്മനിയില്‍ ഇന്നലെ രേഖപ്പെടുത്തിയത് 92 മരണങ്ങള്‍ മാത്രം. പുതുതായി രോഗബാധ കണ്ടെത്തുന്നവരുടെ എണ്ണത്തിലും കുറവ് വരുന്നുണ്ട്. ഇതുതന്നെയാണ് രോഗബാധയുടെ മൂര്‍ദ്ധന്യാവസ്ഥ ജര്‍മ്മനി മറികടന്നു എന്ന് വിശ്വസിക്കാന്‍ കാരണം.

രോഗബാധ മുന്‍കൂട്ടി കണ്ട് ജര്‍മ്മനി സ്വീകരിച്ച നടപടികളാണ് മരണസംഖ്യ പിടിച്ചുകെട്ടാന്‍ ജര്‍മ്മനിയെ സഹായിച്ചതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. രോഗ പരിശോധനാ സംവിധാനം വികേന്ദ്രീകരിച്ച് അതിന്റെ ലഭ്യത വര്‍ദ്ധിപ്പിക്കുകയും അതുവഴി കൂടുതല്‍ ആളുകളെ പരിശോധനക്ക് വിധേയരാക്കുവാന്‍ സാധിക്കുകയും ചെയ്തു. ഒരാള്‍ രോഗബാധിതനാണ് എന്ന് തെളിഞ്ഞാല്‍ അയാളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടുപിടിച്ച് പരിശോധനക്ക് വിധേയരാക്കുന്ന നടപടി പലരിലും രോഗം ആദ്യഘട്ടത്തില്‍ തന്നെ കണ്ടുപിടിക്കാനും അതുവഴി എളുപ്പത്തില്‍ ചികിത്സിച്ച് ഭേദമാക്കുവാനും സഹായിച്ചു. അതിന് നേരെ വിപരീതമായി, ബ്രിട്ടനിലാകട്ടെ ആശുപത്രികളില്‍ എത്തുന്നവരെ മാത്രമേ പരിശോധിക്കുന്നുള്ളൂ. ബ്രിട്ടനില്‍ പ്രതിദിനം 10,000 മുതല്‍ 12,000 പേരെ മാത്രം പരിശോധിക്കുമ്പോള്‍ ജര്‍മ്മനിയില്‍ പ്രതിദിനം 1,00,000 പേര്‍ വരെ പരിശോധനക്ക് വിധേയരായിട്ടുണ്ട്.

ജര്‍മ്മനിയുടെ താരതമ്യേന മെച്ചപ്പെട്ടതും ശക്തമായതുമായ പൊതു ആരോഗ്യ സംവിധാനവും മാരണസംഖ്യ കുറയ്ക്കുന്ന കാര്യത്തില്‍ കാര്യമായ പങ്ക് വഹിച്ചിട്ടുണ്ട്. ബ്രിട്ടനിലേയും ഇറ്റലിയിലേയുമൊക്കെ ആരോഗ്യ രംഗം വര്‍ദ്ധിച്ച തോതിലുള്ള രോഗബാധിതരുടെ എണ്ണം മൂലം കടുത്ത സമ്മര്‍ദ്ദത്തിലായപ്പോള്‍ ജര്‍മ്മനിയിലെ പൊതു ആരോഗ്യ സംവിധാനത്തിന് അത്ര സമ്മര്‍ദ്ദം ഏല്‍ക്കേണ്ടിവന്നില്ല, കാരണം അത് മുന്‍കൂട്ടി തന്നെ വേണ്ട തയ്യാറെടുപ്പുകള്‍ എടുത്തിരുന്നു. രോഗബാധിതരില്‍ ഭൂരിഭാഗവും 60 വയസ്സില്‍ താഴെയുള്ളവരായിരുന്നു എന്നതും മരണസംഖ്യ കുറയ്ക്കുവാന്‍ ജര്‍മ്മനിയെ സഹായിച്ചിട്ടുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്.

ബ്രിട്ടനില്‍, ജര്‍മ്മന്‍ മാതൃകയിലുള്ള പരിശോധനാ സംവിധാനം ആരംഭിക്കണം എന്ന മുറവിളി ഏതാണ്ട് കൊറോണക്കാലം ആരംഭിച്ച അന്നു മുതല്‍ക്ക് ഉള്ളതാണെങ്കിലും ഇപ്പഴും അവിടെ ആശുപത്രികളില്‍ എത്തുന്നവരെ മാത്രമേ പരിശോധനക്ക് വിധേയരാക്കുന്നുള്ളു. രോഗം നേരത്തെ കണ്ടുപിടിക്കാനുള്ള വഴിയാണ് ഇതുമൂലം അടയ്ക്കപ്പെടുന്നത്. ഇതു തന്നെയാണ് ബ്രിട്ടനില്‍ മരണസംഖ്യ വര്‍ദ്ധിക്കുവാനുള്ള കാരണവും. ബ്രിട്ടനില്‍ മാത്രമല്ല, ഇറ്റലിയിലും സ്‌പെയിനിലുമൊന്നും ജര്‍മ്മനിയില്‍ നടത്തിയിരുന്നത്ര വിപുലമായ പരിശോധനകള്‍ നടത്തിയിരുന്നില്ല എന്നതാണ് ആ രാജ്യങ്ങളില്‍ മരണസംഖ്യ ഉയരുവാന്‍ പ്രധാന കാരണമായത്. കൊറോണയ്ക്ക് രോഗപ്രതിരോധമാണ് ഏറ്റവും ഉത്തമം എങ്കിലും രോഗം വന്നാല്‍ അത് എത്രയും പെട്ടെന്ന് കണ്ടുപിടിക്കുകയും ചികിത്സിക്കുകയുമാണ് മരണ സാദ്ധ്യത കുറയ്ക്കുവാനുള്ള ഏക മാര്‍ഗ്ഗം. ഇവിടെയാണ് പല പാശ്ചാത്യ രാജ്യങ്ങളും പരാജയപ്പെട്ടതും ജര്‍മ്മനി ജയിച്ചതും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category