1 GBP =99.10INR                       

BREAKING NEWS

5373 മരണവും 51608 രോഗികളുമായി ബ്രിട്ടന്‍; ഇന്നലെ 439 മരണവും 3802 പുതിയ രോഗികളും; പ്രധാനമന്ത്രി ഐസിയുവില്‍ ആയപ്പോള്‍ പകരം ചുമതല രണ്ട് ഇന്ത്യന്‍ പ്രമുഖര്‍ക്കും കിട്ടിയില്ല

Britishmalayali
kz´wteJI³

യുകെയില്‍ കൊറോണ മരണങ്ങളും പുതിയ കോവിഡ്-19 കേസുകള്‍ സ്ഥിരീകരിക്കുന്നതും അനവരതം തുടരുന്നുവെന്നാണ് ഏറ്റവും പുതിയ കണക്കുകളും വെളിപ്പെടുത്തുന്നത്. ഇത് പ്രകാരം 24 മണിക്കൂറുകള്‍ക്കിടെ ഇന്നലെ 439 പുതിയ കൊറോണ മരണങ്ങളുണ്ടായി. അതേ സമയം സ്ഥിരീകരിച്ചിരിക്കുന്നത് 3802 പോസിറ്റീവ് കേസുകളാണ്. ഇതോടെ രാജ്യത്തെ മൊത്തം കൊറോണ മരണസംഖ്യ 5373 ആയാണ് വര്‍ധിച്ചിരിക്കുന്നത്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം മൊത്തം രോഗികളുടെ എണ്ണം 51,608 ആണെങ്കിലും മില്യണ്‍ കണക്കിന് പേര്‍ക്ക് കൊറോണ ബാധിച്ചിട്ടുണ്ടാകാമെന്ന ആശങ്ക ഗവണ്‍മെന്റ് സയന്റിസ്റ്റുകള്‍ പോലും പങ്കു വയ്ക്കുന്നുണ്ട്.

പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് കൊറോണ സുഖമാകാത്തതിനെ തുടര്‍ന്ന് ഐസിയുവില്‍ ആയിരിക്കുന്നതിനാല്‍ പകരം രാജ്യം ഭരിക്കുന്നതിനുള്ള ചുമതല കാബിനറ്റിലെ രണ്ട് പ്രമുഖരായ ഹോം സെക്രട്ടറി പ്രീതി പട്ടേലിനോ ചാന്‍സലര്‍ ഋഷി സുനകിനോ ലഭിച്ചില്ല. പകരം ഡൊമിനിക് റാബിനാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നതിനുള്ള ചുമതല ലഭിച്ചിരിക്കുന്നത്. ഒരാഴ്ചക്കിടെ ദൈനംദിനം കൊറോണ മരണങ്ങളുടെ എണ്ണത്തില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തുടര്‍ച്ചയായ കുറവ് രേഖപ്പെടുത്തുന്നുവെന്നത് മാത്രമാണ് ഇപ്പോള്‍ ആശ്വാസകരമായിട്ടുള്ളത്.

ഇതു പ്രകാരം ഞായറാഴ്ച കോവിഡ് മരണങ്ങള്‍  621 ആയിരുന്ന സ്ഥാനത്താണ് ഇന്നലെ അത് 439 ആയി താഴ്ന്നിരിക്കുന്നത്. ഒരു ദിവസത്തിനിടെ 30 ശതമാനമാണ് താഴ്ച. അതായത് മാര്‍ച്ച് 31ന് ശേഷം രാജ്യത്തു ഏറ്റവും കുറവ് കൊറോണ മരണങ്ങളുണ്ടായിരിക്കുന്ന ദിവസമാണ് ഇന്നലെ. അതായത് മാര്‍ച്ച് 31ന് രാജ്യത്ത് 381 പേരാണ് കൊറോണ പിടിപെട്ട് മരിച്ചതെങ്കില്‍ അതില്‍ 39 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയ 708 എന്ന റെക്കോര്‍ഡ് മരണസംഖ്യയിലെത്തിയ ദിവസമായിരുന്നു ഇക്കഴിഞ്ഞ ശനിയാഴ്ച. എന്നാല്‍ അതിനെ തുടര്‍ന്ന് ഞായറാഴ്ചയും ഇന്നലെയും മരണസംഖ്യ കുറയുന്ന ആശാവഹമായ പ്രവണതയാണുണ്ടായിരിക്കുന്നത്.

അതു പോലെ തന്നെ സ്ഥിരീകരിക്കപ്പെടുന്ന പുതിയ കോവിഡ്-19 കേസുകളിലും  ഇടിവുണ്ട്. ഇത് പ്രകാരം ഇക്കഴിഞ്ഞ ഞായറാഴ്ച  5903 പുതിയ കോവിഡ്-19 കേസുകള്‍ രേഖപ്പെടുത്തിയിരുന്നുവെങ്കില്‍ ഇന്നലെ അത് 3802 ആയാണ് കുറഞ്ഞിരിക്കുന്നത്. അതായത് രോഗികളുടെ എണ്ണത്തില്‍ 2101 പേരുടെ കുറവാണ് ഒരു ദിവസത്തിനിടെ ഉണ്ടായിരിക്കുന്നത്. ഇന്നലെ ഇംഗ്ലണ്ടില്‍ 403 പേര്‍ മരിച്ചപ്പോള്‍ സ്‌കോട്ട്ലന്‍ഡ്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളില്‍ 36ല്‍ അധികം കേസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ബോറിസ് ജോണ്‍സന്റെ രോഗം മൂര്‍ച്ഛിച്ച് തുടങ്ങിയ ഘട്ടത്തില്‍ തന്നെ ഫോറിന്‍ സെക്രട്ടറി ഡൊമിനിക് റാബിനെ ചുമതല ഏല്‍പ്പിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇക്കാര്യം  ദിവസം തോറും നടത്തുന്ന കൊറോണ വൈറസ് ക്രൈസിസ് കമ്മിറ്റി മീറ്റിംഗിനിടെ ഇന്നലെ രാവിലെ റാബ് ഔദ്യോഗികമായി വ്യക്തമാക്കുകയും ചെയ്തിരുന്നു.ബോറിസിന്റെ അഭാവത്തില്‍ കാബിനറ്റിലെ പ്രമുഖരും ഇന്ത്യന്‍ വംശജരുമായ ഹോം സെക്രട്ടറി പ്രീതി പട്ടേലിനെയോ അല്ലെങ്കില്‍ ചാന്‍സലര്‍ ഋഷി സുനകിനെയോ ആയിരിക്കും പ്രധാനമന്ത്രിയുടെ ചുമതല താല്‍ക്കാലികമായി ഏല്‍പ്പിക്കുകയെന്ന പ്രതീക്ഷക്ക് മങ്ങലേല്‍പ്പിച്ച് കൊണ്ടാണ് റാബിന് ചാര്‍ജ് ലഭിച്ചിരിക്കുന്നത്.

വരും ദിവസങ്ങളിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന കൊറോണ രോഗികളുടെ എണ്ണം വര്‍ധിക്കാതിരുന്നാല്‍  വരാനിരിക്കുന്ന ആഴ്ചകളില്‍ ലോക്ക്ഡൗണ്‍ നിയമങ്ങളില്‍ ഇളവ് വരുത്തുന്ന കാര്യം മിനിസ്റ്റര്‍മാര്‍ പരിഗണിച്ചേക്കുമെന്നാണ് ഹൗസിംഗ് സെക്രട്ടറി റോബര്‍ട്ട് ജെന്‍ റിക്ക് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ കടുത്ത ലോക്ക്ഡൗണ്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥക്ക് സ്ഥിരമായ കേടുപാടുകള്‍ വരുത്തുമെന്നും അത് എന്‍എച്ച്എസിന് മേല്‍ വരുത്തുന്ന സമ്മര്‍ദം രൂക്ഷമായിരിക്കുമെന്ന ആശങ്കയും ഇതിനിടെ ഉയര്‍ന്ന് വരുന്നുണ്ട്.

കോവിഡ്-19 ബാധിച്ച് ഇന്നലെ ആശുപത്രിയില്‍ വച്ച് 403 പേര്‍ മരിച്ചുവെന്നും 35നും 106നും ഇടയിലാണ് ഇവരുടെ പ്രായമെന്നുമാണ് എന്‍എച്ച്എസ് ഇംഗ്ലണ്ട് ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ 255 പുതിയ കേസുകള്‍ പ്രഖ്യാപിച്ച് സ്‌കോട്ട്ലന്‍ഡ് ഇക്കാര്യത്തില്‍ ആദ്യമായി മുന്‍പന്തിയിലെത്തി. ഇവിടെ ഇന്നലെ പുതിയ നാലു മരണങ്ങള്‍ കൂടിയുണ്ടായതോടെ മൊത്തം മരണസംഖ്യ 222 ഉം മൊത്തം രോഗികളുടെ എണ്ണം 3961 ഉം ആയി ഉയര്‍ന്നിരിക്കുകയാണ്. വെയില്‍സ് ഇന്നലെ 302 പുതിയ കേസുകളും 27 പുതിയ മരണങ്ങളും സ്ഥിരീകരിച്ചു.

ഇതോടെ വെയില്‍സിലെ മൊത്തം മരണം 193ഉം രോഗികളുടെ എണ്ണം 3499 ആയും വര്‍ധിച്ചു. കൊറോണ മരണങ്ങളുടെ തലസ്ഥാനമായി ലണ്ടന്‍ തുടരുന്നുവെന്ന് ഇന്നലത്തെ കണക്കുകളും വെളിപ്പെടുത്തുന്നു. ഇത് പ്രകാരം ലണ്ടനില്‍ 129 മരണങ്ങളും രണ്ടാം സ്ഥാനത്തുള്ള മിഡ്ലാന്‍ഡ്സില്‍ 75 മരണങ്ങളും നോര്‍ത്ത് ഈസ്റ്റ് ആന്‍ഡ് യോര്‍ക്ക്ഷെയറില്‍ 67 മരണങ്ങളും ഈസ്റ്റ് ഓഫ് ഇംഗ്ലണ്ടില്‍ 44 മരണങ്ങളും നോര്‍ത്ത് വെസ്റ്റില്‍ 43 മരണങ്ങളും സൗത്ത് വെസ്റ്റില്‍ 27 മരണങ്ങളും സൗത്ത് ഈസ്റ്റില്‍ 18 മരണങ്ങളും ഇന്നലെ പുതുതായി സ്ഥിരീകരിച്ചിരിക്കുന്നു. യുകെയിലെ കൊറോണ മരണങ്ങളിലും പുതിയ രോഗികളുടെ എണ്ണത്തിലും മൂന്നിലൊന്ന് കുറവ് രേഖപ്പെടുത്തിയത് ആശാവഹമാണെങ്കിലും വരും ദിവസങ്ങല്‍ും ഇത്തരത്തില്‍ തുടര്‍ച്ചയായി കുറവ് രേഖപ്പെടുത്തുന്നുവെന്ന് ഉറപ്പാക്കേണ്ടിയിരിക്കുന്നുവെന്നും ജാഗ്രതയിലും സോഷ്യല്‍ ഡിസ്റ്റന്‍സിംഗിലും വിട്ടു വീഴ്ച വരുത്തരുതെന്നും എക്സ്പര്‍ട്ടുകള്‍ കടുത്ത മുന്നറിയിപ്പേകുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category