1 GBP = 93.00 INR                       

BREAKING NEWS

ഇനി വരുന്ന പത്തു ദിവസങ്ങള്‍ അമേരിക്കന്‍ തെരുവില്‍ മനുഷ്യര്‍ പട്ടികളെപ്പോലെ മരിച്ചുവീഴും; ദിവസം 3000 പേര്‍ വീതം മരിക്കാന്‍ അധിക ദിവസങ്ങള്‍ ബാക്കിയില്ല; അമേരിക്ക സാധാരണ നിലയിലേക്ക് മടങ്ങാന്‍ ജൂണ്‍ വരെ കാത്തിരിക്കണം; ദിവസം 30,000 പുതിയ രോഗികള്‍ എന്ന ശീലം മാറ്റാനാകാതെ 11,000 മരണവും 3,67,000 രോഗികളുമായി അമേരിക്ക മാറുമ്പോള്‍ ഞെട്ടാന്‍ ബാക്കിയിട്ട് റിപ്പോര്‍ട്ടുകളും

Britishmalayali
kz´wteJI³

ന്നു ഞാന്‍ നാളെ നീ എന്ന അവസ്ഥയിലേക്കാണ് അമേരിക്ക നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇന്ന് കാണുന്നവരില്‍ എത്രപേരെ നാളെ കാണാനാകും എന്ന കാര്യത്തില്‍ ആര്‍ക്കും ഒരു ഉറപ്പുമില്ലാത്ത അവസ്ഥ. ഇന്നലെ ഒരു ദിവസം മാത്രം 1,147 പേരാണ് അമേരിക്കയില്‍ മരണമടഞ്ഞത്. ഇതോടെ മൊത്തം മരണസംഖ്യ 10,871 ആയിരിക്കുന്നു. മൊത്തം രോഗബാധിതരുടെ എണ്ണം 3,66,975 ഉം. അമേരിക്കയില്‍ ഇങ്ങനെ കൊറോണ കത്തിപ്പടരുമ്പോള്‍ ആശയ്ക്ക് വകയില്ലെന്നു മാത്രമല്ല, കൂടുതല്‍ ദുരന്തങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ എന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇത്രയൊക്കെ മരണതാണ്ഡവമാടിയിട്ടും അമേരിക്കയില്‍ രോഗബാധയുടെ മൂര്‍ദ്ധന്യ ഘട്ടം ഇനിയും എത്തിയിട്ടില്ല എന്നാണ് വിദഗ്ദരുടെ അഭിപ്രായം. അതിന് ഇനിയും 10 നാളുകള്‍ കൂടി കഴിയണമത്രെ. ലോകത്താകെ രോഗം പടര്‍ന്ന രീതി അനുസരിച്ചാണെങ്കില്‍ ഈ പത്താം നാള്‍ മുതല്‍ അമേരിക്കയെ കാത്തിരിക്കുന്നത് പ്രതിദിനം 3000 മരണങ്ങളായിരിക്കും എന്നാണ് ഈ മേഖലയില്‍ ഗവേഷണം നടത്തുന്നവര്‍ പറയുന്നത്. ഇപ്പോള്‍ തന്നെ ദിനംപ്രതി 30,000 ത്തോളം പുതിയ രോഗബാധകള്‍ സ്ഥിരീകരിക്കപ്പെടുന്ന സാഹചര്യത്തില്‍, രോഗബാധയുടെ മൂര്‍ദ്ധന്യഘട്ടം എത്തിയാല്‍ എന്തായിരിക്കും സ്ഥിതി എന്ന് ഊഹിക്കാവുന്നതേയുള്ളു.

പതിവുപോലെ ന്യുയോര്‍ക്ക് തന്നെയാണ് ഇന്നലെയും മരണസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനം. 599 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത്. എന്നാല്‍, കൊറോണാ ബാധിതരില്‍ മുഴുവന്‍ പേരും ആശുപത്രിയില്‍ എത്തുന്നില്ല എന്നതിനാല്‍ യഥാര്‍ത്ഥ മരണസംഖ്യ ഇതിലും അധികമായിരിക്കുമെന്ന് ഇന്നലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ തന്നെ സമ്മതിച്ചു.

ഇതിനിടയില്‍ വാഷിംഗ്ടണ്‍ സ്‌കൂള്‍ ഓഫ് മെഡിസിന്‍ ഇന്നലെ പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ പറയുന്നത് രോഗബാധയുടെ മൂര്‍ദ്ധന്യ ഘട്ടം വിചാരിച്ചതിനേക്കാള്‍ വേഗം കടന്നുപോകും എന്നതാണ്. ജൂണ്‍ ആദ്യവാരത്തോടെ അമേരിക്കക്ക് ആശ്വസിക്കാനുള്ള വകയുണ്ടാകും എന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്. മൂര്‍ദ്ധന്യ ഘട്ടം ഏപ്രില്‍ 16 മുതല്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്, അതിന്റെ തൊട്ട് തലേദിവസം, ഏപ്രില്‍ 15 നായിരിക്കും ആശുപത്രികളില്‍ വന്‍തിരക്ക് അനുഭവപ്പെടുക എന്നാണ്. ഏകദേശം 25,000 വെന്റിലേറ്ററുകള്‍, 1,40,000 കിടക്കകള്‍, 29,000 ഐ സി യു കിടക്കകള്‍ എന്നിവ അന്നേക്ക് ആവശ്യമായി വരുമെന്നും ഈ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. എന്നാല്‍ അന്നേദിവസം ഏകദേശം 36,000 കിടയ്ക്കകളുടേയും 16,000 ഐസിയു കിടക്കകളുടെയും കുറവ് അനുഭവപ്പെടുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

എന്നാല്‍ ന്യുയോര്‍ക്ക് അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രോഗബാധയുടെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയേക്കാം എന്നാണ് ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ഹെല്‍ത്ത് മെട്രിക്സ് ആന്‍ഡ് ഇവാലുവേഷന്‍ ഡയറക്ടര്‍ ക്രിസ്റ്റഫര്‍ കുറേ പറയുന്നത്. അതിന്റെ അടുത്ത ദിവസങ്ങളില്‍ തന്നെ ന്യു ജഴ്സിയും മൂര്‍ദ്ധന്യ ഘട്ടത്തില്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല ഫ്ലോറിഡ, വിര്‍ജീനിയ, ലൂസിയാന, വെസ്റ്റ് വെര്‍ജീനിയ എന്നിവ പ്രതീക്ഷിച്ചതിലും നേരത്തെ മൂര്‍ദ്ധന്യ ഘട്ടത്തില്‍ എത്താനിടയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. സാമൂഹിക അകലം പാലിക്കല്‍ തുടങ്ങിയ നിയന്ത്രണങ്ങള്‍ മെയ് അവസാനം വരെ ഉണ്ടാകും എന്ന കണക്ക് കൂട്ടലിലാണ് ഈ നിരീക്ഷണങ്ങളില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ഈ നിയന്ത്രണങ്ങള്‍ എടുത്തുകളയുകയോ, ഇതില്‍ ഏതെങ്കിലും രീതിയിലുള്ള അയവ് വരുത്തുകയോ ചെയ്താല്‍ മരണസംഖ്യ കണക്കില്ലാതെ വര്‍ദ്ധിക്കും എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. ഇന്റെന്‍സീവ് കെയര്‍ ആവശ്യമായ, ഗുരുതരമായ അവസ്ഥയുള്ള രോഗികളുടെ ചികിത്സയ്ക്കുള്ള കാലയളവ് വര്‍ദ്ധിച്ചിട്ടുണ്ടെങ്കിലും, നേരിയ തോതില്‍ രോഗബാധയുള്ളവരുടെ ചികിത്സ നേരത്തേതിനേക്കാള്‍ എളുപ്പത്തില്‍ ഫലം കാണുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കയിലെ ഏതാണ്ട് എല്ലാ ഭാഗത്തേക്കും ഈ കൊലയാളി വൈറസിന്റെ നീരാളിക്കരങ്ങള്‍ എത്തിക്കഴിഞ്ഞിരിക്കുന്നു. ന്യുയോര്‍ക്കിന് പുറമേ ലൂസിയാന, മിച്ചിഗന്‍, ന്യു ജഴ്സി, നെവാഡ, ഇല്ലിനോയിസ്, കാലിഫോര്‍ണിയ, ഫ്ലോറിഡ, വാഷിംഗ്ടണ്‍, കണക്ടിക്യുട് എന്നിവയണ് നിലവിലുള്ള മറ്റ് ഹോട്ട്സ്പോട്റ്റുകള്‍. പെനിസില്‍വാനിയ, കൊളറാഡോ, വാഷിംഗ്ടണ്‍ ഡി സി എന്നിവയും അതിവേഗം ഹോട്ട്സ്പോട്ട് സ്റ്റാറ്റസിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ ഞായറാഴ്ച വരെ പെനിസില്‍വാനിയയില്‍ 152 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കൊളറാഡോയില്‍ 140 മരണങ്ങളും വാഷിംഗ്ടണ്‍ ഡി സി യില്‍ 22 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

ഒട്ടുമിക്ക സംസ്ഥാനങ്ങളും പൗരന്മാരോട് വീടുകളില്‍ തന്നെ കഴിയുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍മാരുള്ളആര്‍ക്കന്‍സാസ്, ലോവ, നെബ്രാസ്‌ക, നോര്‍ത്ത് ഡക്കോട്ട, സൗത്ത് കരോലിന, സൗത്ത് ഡക്കോട്ട, ഉട്ടാവ, വ്യോമിംഗ് എന്നീ സംസ്ഥാനങ്ങള്‍ ഇതുവരെ ഇത് നടപ്പാക്കിയിട്ടില്ല. സാഹചര്യം വളരെ സൂക്ഷമമായി നിരീക്ഷിച്ചു വരികയാണെന്നും ഇപ്പോള്‍ ഇത്തരത്തില്‍ ഉള്ള ഒരു നടപടിയുടെ ആവശ്യമില്ലെന്നുമാണ് ആര്‍ക്കന്‍സസിലെ ഗവര്‍ണര്‍ പറഞ്ഞത്. 6,600 ല്‍ അധികം രോഗബാധിതരും 200 മരണങ്ങളും ഇതുവരെ രേഖപ്പെടുത്തിയ ജോര്‍ജിയ ആളുകളോട് വീടില്‍ ഇരിക്കാന്‍ നിര്‍ദ്ദേശിച്ചെങ്കിലും, ചില ബീച്ചുകള്‍ തുറന്നു കൊടുത്തിട്ടുണ്ട്.

വൈറ്റ് ഹൈസിലെ മെഡിക്കല്‍ വിദഗ്ദര്‍ കശിഞ്ഞ ദിവസം പ്രവചിച്ചത്, ആളുകള്‍ വീടുകളില്‍ ഒതുങ്ങിക്കൂടിയാല്‍ പോലും അമേരിക്കയില്‍ ഏകദേശം 1,00,000 മുതല്‍ 2,40,000 പേര്‍ വരെ കൊറോണ ബാധിച്ച് മരിക്കാനിടയുണ്ട് എന്നാണ്. വേണ്ട സമയത്ത് ആവശ്യമായ നടപടികള്‍ എടുക്കാന്‍ മടിച്ചതിന്റെ ഫലമാണ് ഇന്ന് അമേരിക്ക അനുഭവിക്കുന്നത് എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category