kz´wteJI³
യുകെയില്‍ ക്രൈസ്തവരുടെ വലിയ ആഴ്ച ബ്രിട്ടീഷുകാരുടെ ദുഖവാരമാകുമെന്ന വേദനാജനകമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. രാജ്യത്തെ പ്രതിദിന കൊറോണ മരണങ്ങളിലും സ്ഥിരീകരിക്കപ്പെടുന്ന രോഗികളുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ടെങ്കിലും മഹാമാരി ബാധിച്ച് രാജ്യത്ത് വരും ദിവസങ്ങളിലും ഇനിയുമേറെ പേര് മരിച്ച് വീഴുമെന്നും അത് ക്രൈസ്തവരുടെ വലിയ ആഴ്ചക്കിടെ ആയതിനാല്‍ ഈസ്റ്റര്‍ വരെയുള്ള ദിവസങ്ങല് കേള്‍ക്കാനിരിക്കുന്നത് മരണത്തെക്കുറിച്ച് മാത്രമായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്. അതിനിടെ യുകെയില്‍ കോവിഡ്-19 ന്റെ വിളയാട്ടത്തിന് ഏതാണ്ട് ശമനമുണ്ടായെന്ന് സ്ഥിരീകരിക്കപ്പെടുന്നത് വരെ ലോക്ക്ഡൗണില്‍ ഇളവനുവദിക്കുമെന്ന് പ്രതീക്ഷിക്കേണ്ടെന്ന് മുന്നറിയിപ്പ് നല്കി ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കല്‍ ഓഫീസറായ പ്രഫ. ക്രിസ് വിറ്റി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.
ആന്റിബൊഡി ടെസ്റ്റിന് ചിലരെ വിധേയരാക്കിയിട്ടുണ്ടെങ്കിലും അവ ഫലപ്രദമാണെന്ന് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നും വിറ്റി എടുത്തു കാട്ടുന്നു. അടുത്തിടെയൊന്നും ലോക്ക്ഡൗണില്‍ വലിയ ഇളവുകളുണ്ടാവുമെന്ന് ജനം പ്രതീക്ഷിക്കേണ്ടെന്ന മുന്നറിയപ്പുമായി ഫോറിന് സെക്രട്ടറി ഡൊമിനിക് റാബും രംഗത്തെത്തിയിട്ടുണ്ട്.നിലവില്‍ രാജ്യത്ത് കൊറോണ വരുത്തിയ ദുരന്തം മൂര്‍ധന്യത്തിലെത്തി നില്‍ക്കുന്നുവെന്നാണ് വിശ്വസിക്കുന്നതെന്നും അതിനാല്‍ ഈ മഹാമാരിയെ നേരിടുന്നതിനുള്ള അടുത്ത ചുവട് വയ്പ് വളരെ കരുതലോടെ വെണമെന്നും റാബ് ഓര്‍മിപ്പിക്കുന്നു.
യുകെയില്‍ 24 മണിക്കൂറുകള്‍ക്കിടെ ഇന്നലെ 439 പുതിയ കൊറോണ മരണങ്ങളുണ്ടാവുകയും 3802 പുതിയ പോസിറ്റീവ് കേസുകളുണ്ടാവുകയും രാജ്യത്തെ മൊത്തം കൊറോണ മരണസംഖ്യ 5373 ആയി ഉയരുകയും രോഗബാധിതരുടെ മൊത്തം എണ്ണം 51,608 ആവുകയും ചെയ്തിരിക്കെയാണ് കടുത്ത മുന്നറിയിപ്പുമായി റാബും വിറ്റിയും രംഗത്തെത്തിയിരിക്കുന്നത്. കൊറോണ ആരോഗ്യപരമായി നല്കിയ തിരിച്ചടികള്‍ക്ക് പുറമെ അത് രാജ്യത്ത് സാമൂഹികപരമായവും സാമ്പത്തിക പരമായും കടുത്ത തിരിച്ചടിയേകിക്കൊണ്ടിരിക്കുന്നുവെന്നും എന്നാല്‍ നിലവില്‍ ജനത്തിന്റെ ജീവന് മുന്ഗണനയേകിക്കൊണ്ടുള്ള നിലപാട് സ്വീകരിച്ച് ലോക്ക് ഡൗണ്‍ തുടരാന്‍ നിര്‍ബന്ധിതമായിരിക്കുന്നുവെന്നും റാബ് പറയുന്നു.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രാജ്യത്തെ കൊറോണ മരണനിരക്കിലും പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണത്തിലും കുറവുണ്ടാകുന്നത് ആശാവഹമാണെന്നും എന്നാല്‍ ഇനിയുമേറെ കോവിഡ്-19 മരണങ്ങളുണ്ടാകുമെന്നുറപ്പാണെന്നും അതിനാല്‍ ജാഗ്രത പാലിച്ചേ മതിയാകൂ എന്നും റാബ് മുന്നറിയിപ്പേകുന്നു. ആന്റിബോഡി ടെസ്റ്റുകള്‍ ഇനിയും ഫലപ്രദമാക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ടെസ്റ്റിംഗ് കിറ്റുകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നില്ലെന്ന മുന്നറിയിപ്പുമായി ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ പ്രഫ. സര് ജോണ്‍ ബെല്ലും രംഗത്തെത്തിയിട്ടുണ്ട്.
.jpg)
ജനസംഖ്യയില്‍ വളരെ ചെറിയ ശതമാനം പേര്‍ക്ക് മാത്രമേ നിലവില്‍ ആന്റിബോഡീസ് ലഭിക്കാന്‍ സാധ്യതയുള്ളുവെന്നാണ് വിറ്റി പറയുന്നത്. സര്‍ക്കാര്‍ ഓര്‍ഡര്‍ പ്രകാരം ലഭ്യമാക്കിയതും വേണ്ട വിധം പ്രവര്‍ത്തിക്കാത്തതും ഇതിനെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടും ആന്റിബോഡി ടെസ്റ്റുകള്‍ മെച്ചപ്പെടുത്താത്ത കമ്പനികളില്‍ നിന്നും പണം തിരിച്ച് ചോദിക്കുമെന്നാണ് ഡൗണിംഗ് സ്ട്രീറ്റ് ഇന്നലെ പ്രതികരിച്ചിരിക്കുന്നത്. ഇത്തരം ടെസ്റ്റുകളൊന്നും പര്യാപ്തമായ വിധത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നവയല്ലെന്ന് തിരിച്ചറിഞ്ഞിരിക്കുന്നുവെന്നാണ് പ്രധാനമന്ത്രിയുടെ വക്താവ് പ്രതികരിച്ചിരിക്കുന്നത്. പൊതുജനത്തിന് ഉപയോഗിക്കാന്‍ പറ്റുന്നവയല്ല ഇത്തരം ടെസ്റ്റുകളെന്ന് തിരിച്ചറിഞ്ഞുവെന്നാണ് പബ്ലിക്ക് ഹെല്‍ത്ത് ഇംഗ്ലണ്ട് തലവനായ പ്രഫ. ജോണ്‍ ന്യൂട്ടന് പ്രതികരിച്ചിരിക്കുന്നത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam