kz´wteJI³
സായിപ്പന്മാര്ക്ക് പ്രതിരോധ ശേഷിയില്ലാത്തത് കൊണ്ടാണ് അവര്‍ കൊറോണ ബാധിച്ച് കൂട്ടത്തോടെ മരിക്കുന്നതെന്നും നാം ഇന്ത്യക്കാരെ അത് അങ്ങനെ ബാധിക്കില്ലെന്നും സ്വയം ആശ്വസിച്ച് കൊണ്ട് അഭിപ്രായപ്പെടുന്ന നിരവധി പേര് സമീപദിവസങ്ങളിലായി രംഗത്തെത്തിക്കൊണ്ടിരിക്കുന്നുണ്ട്. എന്നാല്‍ യുകെയിലെ കൊറോണ ബാധയുടെ പ്രവണത വിലയിരുത്തുമ്പോള്‍ ഈ ആശ്വാസത്തിന് അടിസ്ഥാനമില്ലെന്ന് ഏറ്റവും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു. യുകെയില്‍ ഇതുവരെ കൊറോണ ബാധിച്ചവരില്‍ മൂന്നില്‍ ഒന്നും ആഫ്രിക്കന്‍-ഏഷ്യന്‍ വംശജരാണെന്നാണ് എന്‍എച്ച്എസ് കണക്കുകള്‍ മുന്നറിയിപ്പേകുന്നത്.
ഇത് പ്രകാരം യുകെയില്‍ ആദ്യം കൊറോണ ജീവന് എടുക്കുന്നത് കുടിയേറ്റക്കാരുടേതാണ്. അതിനാല്‍ ഇവിടെയുള്ള മലയാളികള്‍ കൂടുതല്‍ ജാഗ്രത എടുക്കണമെന്നും മുന്നറിയിപ്പുണ്ട്.യുകെയിലെ ബ്ലാക്ക് ആന്‍ഡ് എത്നിക് മൈനോറിറ്റി (ബിഎംഇ) പശ്ചാത്തലങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് കൊറോണ കൂടുതല്‍ ഭീഷണി സൃഷ്ടിക്കുന്നതെന്ന് ഇതുവരെയുള്ള പ്രവണതകളിലൂടെ സ്ഥിരീകരിച്ചിട്ടുണ്ടെന്നാണ് എന്‍എച്ച്എസ് റിപ്പോര്‍ട്ട് എടുത്ത് കാട്ടുന്നത്. ഇത്തരക്കാര്‍ യുകെയിലെ കുടിയേറ്റക്കാര്‍ ജനസംഖ്യയുടെ വെറും 13 ശതമാനം മാത്രമേയുള്ളൂവെങ്കിലും രാജ്യത്ത് കൊറോണ ബാധിച്ചവരില്‍ മൂന്നിലൊന്നും മലയാളികള്‍ അടക്കമുള്ള ഈ വിഭാഗത്തില്‍ പെട്ടവരാണെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്.
ഇന്റന്‍സീവ് കെയര്‍ നാഷണല്‍ ഓഡിറ്റ് ആന്‍ഡ് റിസര്‍ച്ച് സെന്ററാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. രാജ്യത്ത് കൊറോണ ബാധിച്ചിരിക്കുന്നവരില്‍ 14 ശതമാനം പേര് ഏഷ്യക്കാരും 14 ശതമാനം പേര് ബ്ലാക്ക് വിഭാഗത്തില്‍ പെട്ടവരും ഏഴ് ശതമാനം പേര് സ്വയം ' അതര്‍' വിഭാഗത്തില്‍ പെട്ടവരെന്ന് വിശേഷിപ്പിച്ചിരിക്കുന്നവരുമാണ്. യുകെയില്‍ ഇതുവരെയുണ്ടായിരിക്കുന്ന കൊറോണ മരണങ്ങളില്‍ 2249 പേര് നോണ്‍-വൈറ്റ് കമ്മ്യൂണിറ്റികളില്‍ നിന്നുള്ളവരാണെന്നാണ് വ്യക്തമായിരിക്കുന്നത്. യുകെയിലെ മറ്റ് സമൂഹങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ എത്നിക് മൈനോറിറ്റി വിഭാഗത്തില്‍ പെടുന്നവര്‍ ദരിദ്ര പശ്ചാത്തലത്തിലുള്ളവരായിരിക്കുമെന്നും അതിനാല്‍ അവരെ കൊറോണ കൂടുതല്‍ ബാധിക്കുന്നുവെന്നും ഈ റിപ്പോര്‍ട്ട് മുന്നറിയിപ്പേകുന്നു.
ദരിദ്രപശ്ചാത്തലത്തില് ജീവിക്കുന്നവര്‍ പുകവലി, മദ്യപാനം മറ്റ് ദുശ്ശീലങ്ങള്‍ എന്നിവക്ക് അടിപ്പെടുന്നതിനുള്ള സാധ്യതയേറെ ആയതിനാല്‍ ഇവര്‍ക്ക് പ്രതിരോധ ശേഷി കുറയുമെന്നും തല്‍ഫലമായി കൊറോണ പോലുള്ള രോഗങ്ങള്‍ക്ക് കൂടുതല്‍ അടിപ്പെടുന്നുവെന്നും ഈ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. കൂടാതെ ഇത്തരം ദുശ്ശീലങ്ങളുടെ ഫലമായി ഇവര്‍ക്ക് ക്യാന്‍സര്‍, ശ്വാസകോശ രോഗങ്ങള്‍, ഹൃദ്രോഗങ്ങള്‍ തുടങ്ങിയവ പിടിപെടുന്നതിനുള്ള സാധ്യതയും കൂടുതലാണ്. ഈ വക രോഗങ്ങള്‍ നേരത്തെയുള്ളവര്‍ക്ക് കോവിഡ്-19 പിടിപെട്ടാല്‍ അത് വഷളായി മരണം സംഭവിക്കുന്നതിനുള്ള സാധ്യതയേറെയാണ്. ഏഷ്യന്‍-ആഫ്രിക്കന്‍ വംശജര്‍ യുകെയില്‍ കോവിഡ്-19 ബാധിച്ച് കൂടുതലായി മരിക്കുന്നതിന് ഇതുമൊരു കാരണമായി വര്‍ത്തിച്ചിട്ടുണ്ട്.
പാവപ്പെട്ടവര്‍ പൊതുഗതാഗത സംവിധാനം കൂടുതലായി ഉപയോഗിക്കാന്‍ നിര്‍ബന്ധിതരാകുന്നതും ഇവര്‍ക്ക് കൊറോണ പടരുന്നതിനും പടര്‍ത്തുന്നതിനും വഴിയൊരുക്കുന്നുവെന്നും ഈ റിപ്പോര്‍ട്ട് എടുത്ത് കാട്ടുന്നു. കൂടാതെ ഇത്തരക്കാര്‍ ആളുകള്‍ തിങ്ങി നിറഞ്ഞ വീടുകളിലാണ് താമസിക്കുന്നതെന്നതും ഇത്തരക്കാര്‍ക്കിടയില്‍ രോഗം വേഗത്തില്‍ പടര്‍ന്ന് പിടിക്കുന്നതിന് വഴിയൊരുക്കുന്നുവെന്നും എന്‍എച്ച്എസ് റിപ്പോര്‍ട്ട് വിലയിരുത്തുന്നു. സൗത്ത് ഏഷ്യക്കാര്‍ കോവിഡ് 19 ബാധിച്ച് ഐസിയുവില്‍ എത്തുന്നതേറുന്ന പ്രവണത നിലനില്ക്കുന്നുവെന്ന വെളിപ്പെടുത്തലുമായി ചാരിറ്റി സൗത്ത് ഏഷ്യന്‍ ഹെല്‍ത്ത് ഫൗണ്ടേഷനിലെ പ്രഫ. കംലേഷ് ഖുന്റിയും വാസിം ഹനീഫും രംഗത്തെത്തിയിട്ടുണ്ട്. ഇത്തരക്കാര്‍ കൂടുതലായി കൊറോണക്ക് ബലിയാടായിത്തീരുന്നത് ആശങ്കയുയര്‍ത്തുന്നുവെന്നാണ് യൂണിവേഴ്സിറ്റി ഓഫ് ലെയ്സെസ്റ്ററിലെ പ്രൈമറി കെയര്‍ ഡയബറ്റിസ് ആന്‍ഡ് വാസ്കുലാര്‍ മെഡിസിനിലെ പ്രഫസറായ കംലേഷ് എടുത്ത് കാട്ടുന്നത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam