kz´wteJI³
യുകെയില്‍ കൊറോണ ബാധിച്ച് 5373 പേര് മരിക്കുകയും രോഗബാധിതരുടെ മൊത്തം എണ്ണം 51,608 ആയി കുതിച്ചുയരുകയും ചെയ്തിട്ടും രാജ്യം കൊറോണക്കെതിരായി നടത്തുന്ന പോരാട്ടത്തില്‍ നിര്‍ണായകമായി വര്‍ത്തിക്കുന്നവരാണ് ഇന്ത്യയില്‍ നിന്നുള്ള നഴ്സുമാരും ഡോക്ടര്‍മാരും. സ്വന്തം ജീവന് പണയം വച്ചാണ് അവര്‍ എന്‍എച്ച്എസിലെത്തുന്ന കൊറോണ രോഗികളുടെ ജീവന് രക്ഷിക്കാനായി ഊണും ഉറക്കവും ഉപേക്ഷിച്ച് പ്രയത്നിച്ച് കൊണ്ടിരിക്കുന്നത്. എന്‍എച്ച്എസിലെ നഴ്സുമാരും ഡോക്ടര്‍മാരും മറ്റ് ജീവനക്കാരും കൊറോണ ബാധിച്ച് മരിക്കുന്ന സംഭവങ്ങള്‍ പെരുകി വരുന്നതിനാല്‍ എന്‍എച്ച്എസിലെ ഇന്ത്യന്‍ ഡോക്ടര്‍മാരും നഴ്സുമാരും കടുത്ത മരണഭയത്തിലാണിപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
കാര്‍ഡിഫിലെ ലോകപ്രശസ്തനായ ഹൃദ്രോഗ വിഗദ്ധനായ ഇന്ത്യന്‍ ഡോക്ടര്‍ ജിതേന്ദ്ര റാത്തോഡ്(58) കൊറോണ പിടിപെട്ട് മരിച്ചത് ഈ ഭീതിയെ വര്‍ധിപ്പിച്ചിരിക്കുകയാണ്. കൊറോണ യുദ്ധഭടന്മാരായ ഇന്ത്യന്‍ നഴ്സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും കഷ്ടകാലം തുടരുന്നുവെന്നാണിത് സ്ഥിരീകരിച്ചിരിക്കുന്നത്.1990കള്‍ മുതല്‍ താന്‍ ജോലി ചെയ്ത് വരുന്ന കാര്‍ഡിഫിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ ഓഫ് വെയില്‍സില്‍ വച്ചാണ് ഇദ്ദേഹം തിങ്കളാഴ്ച മരിച്ചിരിക്കുന്നത്. കൊറോണ വഷളായതിനെ തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റി അവിടെ വച്ചായിരുന്നു അന്ത്യം.
ഇദ്ദേഹത്തിന് നേരത്തെ തന്നെ മറ്റെന്തെങ്കിലും രോഗമുണ്ടായിരുന്നുവോ എന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. കാര്‍ഡിയോതൊറാസിസ് സര്‍ജറിയിലെ അസോസിയേറ്റ് സ്പെഷ്യലിസ്റ്റായ ജിതേന്ദ്ര കോവിഡ്-19 ബാധിച്ച് മരിച്ചുവെന്ന ദുഖവാര്‍ത്ത സ്ഥിരീകരിക്കുന്നുവെന്ന് കാര്‍ഡിഫ് ആന്‍ഡ് വാലെ യൂണിവേഴ്സിറ്റി ഹെല്‍ത്ത ്ബോര്‍ഡ് ഒരു പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്.വളരെ ആത്മാര്‍ത്ഥതയോടെ ജോലി ചെയ്തിരുന്ന സര്‍ജനായിരുന്ന ഇദ്ദേഹത്തിന് രണ്ട് കുട്ടികളാണുള്ളത്. സ്പെഷ്യലിസ്റ്റായ ഈ കാര്‍ഡിയോതൊറാസിസ് സര്ജന് ഹൃദയം, ശ്വാസകോശങ്ങള്‍, മറ്റ് തൊറാസിസ് (ചെസ്റ്റ്) അവയവങ്ങള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് നിരവധി സര്‍ജറികള്‍ ഇദ്ദേഹം വിജയകരമായി നിര്‍വഹിച്ചിരുന്നു.
യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ ഓഫ് വെയില്‍സിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കാര്‍ഡിയോ തൊറാസിസ് സര്‍ജറിയില്‍ 1990കളുടെ മധ്യം മുതല്‍ ഇദ്ദേഹം പ്രവര്‍ത്തിച്ച് വരുന്നുണ്ട്.തുടര്‍ന്ന് കുറച്ച് കാലം വിദേശത്തേക്ക് പോയ ഇദ്ദേഹം 2006ല്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ ഓഫ് വെയില്‍സിലേക്ക് തിരിച്ച് വരുകയായിരുന്നു.
കൊറോണയാല്‍ മരിച്ച എന്‍എച്ച്എസ് ജീവനക്കാര്‍
എന്‍എച്ച്എസില്‍ കൊറോണ ബാധിച്ച് മരിക്കുന്ന നഴ്സുമാരുടെയും ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരുടെയും എണ്ണം നാള്‍ക്ക് നാള് വര്‍ധിച്ച് വരുന്നതിനിടെയാണ് ജിതേന്ദ്രയും മരിച്ചിരിക്കുന്നതെന്നത് കടുത്ത ആശങ്കയാണുണ്ടാക്കുന്നത്. ലിവര്‍ പൂളില്‍ ഒരു നഴ്സും എസെക്സില്‍ ഒരു മിഡൈ്വഫും ഇക്കഴിഞ്ഞ ദിവസങ്ങളിലായിരുന്നു കൊറോണ ബാധിച്ച് മരിച്ചിരുന്നത്.
റോയല്‍ ലിവര്‍പൂള്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ വച്ച് വെള്ളിയാഴ്ച കൊറോണ ബാധിച്ച് മരിച്ച നഴ്സായ ഗ്ലാനിസ്റ്റര്‍ എന്ന 68 കാരി എയിന്‍ട്രീ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ദീര്‍ഘകാലമായി സ്റ്റാഫ് നഴ്സായി ജോലി ചെയ്ത് വരുകയായിരുന്നു.എസെക്സിലെ ഹാര്‍ലോയിലെ ദി പ്രിന്‍സസ് അലക്സാണ്ട്ര ഹോസ്പിറ്റലിലെ മിഡ് വൈഫായ ലിന്‍സെ കവന്‍ട്രി (54) കൊറോണ ബാധിച്ച് മരിച്ചത് വ്യാഴാഴ്ചയായിരുന്നു.ഇതിന് പുറമെ വെള്ളിയാഴ്ച വാട്ട്ഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലില്‍ കൊറോണ രോഗികളെ അടുത്ത് പരിചരിച്ചിരുന്ന 23 കാരനായ ഫിലിപ്പിനോ നഴ്സായ ജോണ്‍ അലഗോസ് കോവിഡ്-19 ബാധിച്ച് മരിച്ചിരുന്നു.
കൂടാതെ വെസ്റ്റ് മിഡ്ലാന്‍ഡ്സിലെ വാല്‍സാല്‍ മാനറിലെ 36കാരിയായ അരീമ നസ്രീന് വെള്ളിയാഴ്ചയും കെന്റിലെ മാര്‍ഗററ്റിലെ ക്യൂന്‍ മദര്‍ ഹോസ്പിറ്റലില്‍ 38 കാരി എയ്മീ ഓ റൗര്‍കെ വ്യാഴാഴ്ചയും കൊറോണ ബാധിച്ച് മരിച്ചിരുന്നു. ഇതിന് പുറമെ കൊറോണ പിടിപെട്ട് എന്‍എച്ച്എസിലെ രണ്ട് ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരും മരിച്ചതും ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. നോര്‍ത്ത് ഈസ്റ്റ്ലണ്ടനില്‍ ജോലി ചെയ്തിരുന്ന 57കാരനായ തോമസ് ഹാര്‍വി, നോര്‍ത്ത് വെസ്റ്റ് ലണ്ടനിലെ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റായ ട്രാസി ബ്രെന്നാന്‍ എന്നിവരാണ് വൈറസ് ബാധിച്ച് മരിച്ച ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍.
നോര്‍ത്ത് വെസ്റ്റ് ലണ്ടനിലെ ഹെല്‍ത്ത് കെയര്‍വര്‍ക്കറായ ഗ്ലെന്‍ കോര്ബിന് കഴിഞ്ഞ ദിവസം കൊറോണ ബാധിച്ച് മരിച്ചിരുന്നു. പാര്‍ക്ക് റോയല്‍ സെന്റര്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്തില്‍ 1995 മുതല്‍ ജോലി ചെയ്ത് വരുകയും റിട്ടയര്‍ ചെയ്യുകയും ചെയ്ത കോര്ബിന് കൊറോണയുടെ സാഹര്യത്തില്‍ വീണ്ടും സേവനത്തിനായി എന്‍എച്ച്എസിലേക്ക് തിരിച്ചെത്തുകയും കൊറോണ ബാധിച്ച് മരിക്കുകയുമായിരുന്നു. മാര്‍ച്ച് 31ന് വിറ്റിംഗ്ടണ്‍ ഹോസ്പിറ്റലിലെ ഡോ. അല്ഫ സാഡു കൊറോണ ബാധിച്ച് മരിച്ചിരുന്നു. നൈജീരിയക്കാരനായ ഇദ്ദേഹം 40 വര്‍ഷങ്ങളായി എന്‍എച്ച്എസിന് വേണ്ടി ലണ്ടനിലുടനീളമുള്ള ഹോസ്പിറ്റലുകളില്‍ ജോലി ചെയ്ത് വരവെയാണ് കൊറോണ പിടിപെട്ട് മരിച്ചത്.
മാര്‍ച്ച് 28ന് ലെസ്റ്ററിലെ ഗ്ലെന്‍ഫീല്‍ഡ് ഹോസ്പിറ്റലിലെ ഇഎന്‍ടി സ്പെഷ്യലിസ്റ്റായ ഡോ. അംഗദ് എല്‍ ഹവ്റാനി കൊറോണ ബാധിച്ച് മരിച്ചിരുന്നു. ഈസ്റ്റ് സസെക്സിലെ ഈസ്റ്റ് ബോണ്‍ ഡിസ്ട്രിക്ട് ജനറല്‍ ഹോസ്പിറ്റലില്‍ ഫാര്‍മസിസ്റ്റായ പൂജ ശര്‍മ (33) മാര്‍ച്ച് 26ന് കൊറോണ ബാധിച്ച് മരിച്ചിരുന്നു. മാര്‍ച്ച് 25ന് സൗത്തന്‍ഡ് ഹോസിപിറ്റലില്‍ വച്ച് ഫാമിലി ജിപിയായ ഡോ. ഹബീബ് സൈദി എന്ന 76 കാരന് മരിച്ചതും കോവിഡ്-19 ബാധിച്ചാണ്. ഹെര്‍ഫോര്‍ഡ് കൗണ്ടി ഹോസ്പിറ്റലിലെ എ ആന്‍ഡ് ഇയില്‍ ജോലി ചെയ്തിരുന്ന ഡോ. ല്െ ടയാര്‍ വെസ്റ്റ് മിഡില്‍സെക്സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ വച്ച് കൊറോണ ബാധിച്ച് മരിച്ചതും മാര്‍ച്ച് 25നാണ്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam