1 GBP = 94.20 INR                       

BREAKING NEWS

ഇന്നലെ മാത്രം ഫ്രാന്‍സില്‍ മരിച്ചത് 833 പേര്‍; ഇറ്റലിയും സ്പെയിനും രോഗതീവ്രതയുടെ ദിനങ്ങള്‍ പിന്നിടുമ്പോള്‍ ഫ്രാന്‍സിനെ ചാമ്പലാക്കി കൊറോണയുടെ തേരോട്ടം; ഇതുവരെ ലോക്ക്ഡൗണിനു വഴങ്ങാത്ത സ്വീഡനിലും മരണതാണ്ഡവം തുടങ്ങി; യൂറോപ്പിന്റെ കണ്ണുനീര്‍ ആരുതുടയ്ക്കും?

Britishmalayali
kz´wteJI³

റ്റലിയും സ്പെയിനും ചെറിയ ആശ്വാസം കണ്ടെത്തുമ്പോള്‍ കൊറോണയുടെ തേരോട്ടം മറ്റിടങ്ങളില്‍ വേഗത്തിലാകുകയാണ്. ഇറ്റലി, സ്പെയിന്‍, ജര്‍മ്മനി എന്നീ മൂന്ന് യൂറോപ്യൂന്‍ രാജ്യങ്ങളെ ഒരു ലക്ഷത്തിലധികം കോവിഡ് 19 രോഗികളുള്ള രാഷ്ട്രങ്ങളുടെ പട്ടികയില്‍ പ്രതിഷ്ഠിച്ച ഈ കൊലയാളി വൈറസ് ഇപ്പോള്‍ ലക്ഷ്യം വയ്ക്കുന്നത് ഫ്രാന്‍സിനേയും ഈ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ്. ഇത് എഴുതുന്ന സമയം വരെയും ഫ്രാന്‍സിലെ മൊത്തം രോഗബാധിതരുടെ എണ്ണം 98,010 ആയിക്കഴിഞ്ഞിരിക്കുന്നു. ഇന്നലെ മാത്രം 5000 ത്തില്‍ അധികം പുതിയ രോഗബാധകളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഈ നിലയില്‍ പോയാല്‍ ഒരു ലക്ഷത്തില്‍ എത്തുക എന്നത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ സംഭവിച്ചേക്കാം എന്നര്‍ത്ഥം.

മരണസംഖ്യയും ഫ്രാന്‍സിനെ ആശങ്കയിലാഴ്ത്തുന്നതാണ് ഇറ്റലിക്കും സ്പെയിനിനും തൊട്ടുപിന്നിലായി യൂറോപ്യന്‍ രാജ്യങ്ങളില്‍ മൂന്നാം സ്ഥാനമാണ് ഫ്രാന്‍സിന് ഇക്കാര്യത്തില്‍ ഉള്ളത്. ഇതുവരെ 8911 കോവിഡ് മരണങ്ങളാണ് ഫ്രാന്‍സില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇന്നലെ രേഖപ്പെടുത്തിയ പ്രതിദിന മരണസംഖ്യയും വളരെ വലുതായിരുന്നു. 833 മരണങ്ങളാണ് ഇന്നലെ മാത്രം ഫ്രാന്‍സില്‍ രേഖപ്പെടുത്തിയത്. കൊറോണയെ ചെറുക്കാന്‍ മാര്‍ച്ച് 17 ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച ഫ്രാന്‍സിനെ, ഇനിയും ഏറെദൂരം പോകാനുണ്ടെന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് ഈ കണക്കുകള്‍.

ഇതിനിടയില്‍ ഫ്രാന്‍സിന് പ്രതീക്ഷക്ക് വക നല്‍കുന്ന ഒരേയൊരു കണക്ക്, രോഗബാധിതനായ ഒരു വ്യക്തിയില്‍ നിന്നും രോഗം ബാധിക്കുന്നവരുടെ ശരാശരി എണ്ണത്തില്‍ ഉണ്ടാകുന്ന കുറവാണ്. ഇത് 1 ല്‍ എത്തിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ ഈ പകര്‍ച്ചവ്യാധി അവസാനിപ്പിക്കാന്‍ കഴിയും എന്ന വിശ്വാസമുണ്ടാകു. കര്‍ശനമായ ലോക്ക്ഡൗണ്‍ നിബന്ധനകള്‍ ഇത് ഏതാണ്ട് 1 ന് അടുത്ത് എത്തിച്ചിട്ടുണ്ട് എന്നതാണ് ആശ്വാസകരം. ചില മേഖലകളില്‍ ഇത് 1 ന് താഴെയും പോയിട്ടുണ്ട്.

കൊലയാളി വൈറസിന് പാതയൊരുക്കുന്ന സ്വീഡന്‍
യൂറോപ്യന്‍ രാജ്യങ്ങളൊക്കെയും അദ്യത്തെ അലസത വിട്ട് കൊറോണയെ നേരിടാന്‍ സടകുടഞ്ഞെഴുന്നേറ്റപ്പോഴും, കാര്യമായ നടപടികള്‍ക്കൊന്നും മുതിരാതെ ഉറങ്ങുകയായിരുന്നു സ്വീഡിഷ് സര്‍ക്കാര്‍. അയല്‍ക്കാരെല്ലാം കര്‍ശനമായ ലോക്ക്ഡൗണുമായി വന്നപ്പോഴും അത്തരമൊരു നടപടിക്ക് തുനിയാതെ കേവലം ചില നിര്‍ദ്ദേശങ്ങള്‍ മാത്രം നല്‍കി മാറിനില്‍ക്കുകയായിരുന്നു സ്വീഡിഷ് ഭരണകൂടം. സ്വീഡനിലെ ജനങ്ങള്‍ പക്വതയുള്ളവരാണ്, മറ്റ് യൂറോപ്യന്‍ ജനതയേക്കാള്‍ ആരോഗ്യമുള്ളവരാണ് എന്നൊക്കെയായിരുന്നു അവര്‍ ഉയര്‍ത്തിയ വാദങ്ങള്‍.

ആരോഗ്യവും പക്വതയുമൊന്നും കൊറോണയ്ക്ക് പ്രശ്നമല്ലെന്ന് തെളിയിക്കുന്ന വിധത്തിലാണ് ഈ കൊലയാളി വൈറസ് സ്വീഡനില്‍ ആഞ്ഞടിക്കുന്നത്. ഇതുവരെ 7206 പേര്‍ക്കാണ് സ്വീഡനില്‍ കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. 477 പേര്‍ ഇതുവരെ ഈ രോഗത്തിന് കീഴടങ്ങി മരണമടഞ്ഞു. ഇന്നലെ ഒരു ദിവസം മാത്രം 76 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

ഇത്രയൊക്കെ സംഭവിച്ചിട്ടും പ്രൈമറി സ്‌കൂളുകളും, ബാറുകളും റെസ്റ്റോറന്റുകളുമൊക്കെ തുറന്നു തന്നെയിരിക്കുന്നു സ്വീഡനില്‍. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു മാറ്റം സംഭവിച്ചേക്കാമെന്നാണ് പുതിയ സംഭവ വികാസങ്ങള്‍ സൂചിപ്പിക്കുന്നത്. കൂടുതല്‍ കടുത്ത നടപടികള്‍ക്കായി സര്‍ക്കാരിന് പ്രത്യേക അധികാരങ്ങള്‍ നല്‍കണമെന്ന് സ്വീഡിഷ സര്‍ക്കാര്‍ ആവശുപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട ഒരു ബില്‍ ഇന്ന് പാരലമെന്റില്‍ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. ഈ അടിയന്തരഘട്ടത്തില്‍, വളരെ പെട്ടെന്ന് തന്നെ കാര്യങ്ങളില്‍ തീരുമാനങ്ങള്‍ എടുക്കുകയും അവ നടപ്പിലാക്കുകയും ചെയ്യേണ്ടി വരും എന്നതുകൊണ്ടാണ് ഇത്തരമൊരു അധികാരത്തിനായി ശ്രമിക്കുന്നത് എന്നാണ് ഭരണപക്ഷം പറയുന്നത്. എന്നാല്‍ പ്രതിപക്ഷം ഇത്തരമൊരു ബില്ലിനെ കുറിച്ചുള്ള ആശങ്കകള്‍ പങ്ക്വയ്ക്കുന്നുണ്ട്.

നിലവിലുള്ള നിയമത്തിന്റെ കീഴില്‍ തന്നെ എടുക്കാവുന്ന പല നടപടികളും എടുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. ഇപ്പോഴുള്ള നിയമമനുസരിച്ച് തന്നെ നിലവിലുള്ള നടപടികള്‍ എടുക്കാന്‍ കാലതാമസം ഉണ്ടായില്ലെന്നും അത്തരമൊരു സാഹചര്യത്തില്‍ പ്രത്യേക അധികാരത്തിന്റെ ആവശ്യമില്ലെന്നുമാണ് അവര്‍ പറയുന്നത്.

കൊറോണയെ തടയുവാന്‍ എടുത്ത നടപടികളുടെ പേരില്‍ ഇപ്പോള്‍ തന്നെ രണ്ടഭിപ്രായങ്ങളാണ് ഉയരുന്നത്. എടുത്ത നടപടികള്‍ എല്ലാം തന്നെ ശരിയായിരുന്നു എന്നും കൃത്യ സമയത്ത് കൃത്യമായ നടപടികളാണ് എടുത്തിട്ടുള്ളതെന്നും പകര്‍ച്ചരോഗ വിഭാഗം തലവന്‍ ആന്‍ഡേഴ്സ് ടെഗ്‌നെല്‍ അവകാശപ്പെടുമ്പോള്‍, കൂടുതല്‍ കര്‍ശനമായ ലോക്ക്ഡൗണ്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നോബേല്‍ ഫൗണ്ടേഷന്‍ തലവന്‍ കാള്‍ ഹെന്റിക്ക് ഹെല്‍ഡിന്‍ ഉള്‍പ്പടെ 2000 ഡോക്ടര്‍മാരും ഗവേഷകരും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന്, 500 വരെ കൂട്ടം കൂടാമെന്നത് 50 പേര്‍ എന്ന് ആക്കി എന്നതല്ലാതെ വേറൊരു നടപടിയും കൈക്കൊണ്ടിട്ടില്ല.

ഇറ്റലിയേയും സ്പെയിനിനേയും പോലെ അത്ര വേഗത്തിലല്ല കൊറോണ പടരുന്നതെങ്കിലും അത് ആഘാതം കുറവായിരിക്കും എന്നതിന്റെ സൂചനയല്ലെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി സൂചിപ്പിച്ചിരുന്നു. കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയിട്ടും കര്‍ശന നടപടികള്‍ സ്വീകരിക്കാത്തത് രാഷ്ട്രീയ ലാഭത്തിനാണെന്നും ആരോപണമുയരുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category