1 GBP = 94.20 INR                       

BREAKING NEWS

വൈറസ് ബാധിച്ചാലും ലക്ഷണങ്ങള്‍ കാണിക്കാന്‍ രണ്ട് മുതല്‍ മൂന്നാഴ്ച വരെ; ആദ്യം ചുമയും പനിയുമാണെങ്കില്‍ രോഗം മൂര്‍ച്ചിക്കുമ്പോള്‍ ശ്വാസതടസ്സവും ഉണ്ടാകാം; മൂന്നാഴ്ച്ചക്കകം ഭേദമായില്ലെങ്കില്‍ മരണ സാധ്യത ഏറും; കൊറോണ വൈറസ് മനുഷ്യ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത് ഇങ്ങനെ

Britishmalayali
kz´wteJI³

ബ്രിട്ടനില്‍ രോഗബാധയുടെ വേഗത കുറയുന്നു എന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇത് മരണനിരക്കില്‍ പ്രതിഫലിക്കാന്‍ ഇനിയും ആഴ്ച്ചകള്‍ വേണ്ടിവന്നേക്കും. മനുഷ്യശരീരത്തില്‍ കൊറോണ എന്ന ഭീകര വൈറസ് പ്രവര്‍ത്തിക്കുന്ന രീതിയുടെ പ്രത്യേകതയാണ് ഇതിന് കാരണം.

വൈറസ് ശരീരത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ ഉടനെ രോഗലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല. വൈറസ് പ്രവേശിച്ച് രണ്ടോ മൂന്നോ ആഴ്ച്ച കഴിഞ്ഞായിരിക്കും മിക്ക കേസുകളിലും ലക്ഷണങ്ങള്‍ പ്രകടമാവുക. ചുമയും പനിയുമാണ് ആദ്യ ലക്ഷണങ്ങള്‍. ഈ ഘട്ടത്തില്‍ രോഗബാധ കണ്ടുപിടിച്ചാല്‍ ചികിത്സിക്കാന്‍ താരതമ്യേന എളുപ്പമാണ്. ശ്വാസതടസ്സമാണ് കുറേക്കൂടി ഗുരുതരമായ കേസുകളില്‍ ലക്ഷണമായി പ്രകടിപ്പിക്കപ്പെടാറുള്ളത്.

രോഗബാധ സ്ഥിരീകരിച്ചതിനുശേഷം ചികിത്സ തുടങ്ങി മൂന്നാഴ്ച്ചക്കുള്ളില്‍ രോഗി സുഖം പ്രാപിക്കുവാന്‍ സാധ്യതയുണ്ട്. മൂന്നാഴ്ച്ചക്കുള്ളില്‍ ഇത് സംഭവിച്ചില്ലെങ്കില്‍ മരണസാധ്യത വളരെ കൂടുതലാണെന്നാണ് ഇതിനെ കുറിച്ച് പഠിച്ചിട്ടുള്ളവര്‍ പറയുന്നത്.

ഈ പ്രവര്‍ത്തന രീതിമൂലം രോഗത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയെത്തിയാലും ചില ദിവസങ്ങള്‍ക്ക് ശേഷം മാത്രമേ അത് പ്രത്യക്ഷത്തില്‍ കാണാന്‍ സാധിക്കു. രോഗബാധയുടെ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങുവാന്‍ ആഴ്ച്ചകള്‍ എടുക്കുമെന്നതിനാല്‍ ചിലപ്പോള്‍ രണ്ടോ മൂന്നോ ആഴ്ച്ച കഴിഞ്ഞിട്ടായിരിക്കും രോഗബാധ സ്ഥിരീകരിക്കുക. ഇതിനാലാണ് മൂര്‍ദ്ധന്യാസ്ഥ കഴിഞ്ഞാലും രോഗബാധിതരുടെ എണ്ണം കുറച്ചു നാള്‍ കൂടി കുറയാതെ നില്‍ക്കുന്നത്.

ഇതു തന്നെയാണ് മരണസംഖ്യയുടെ കാര്യത്തിലും പ്രതിഫലിക്കുന്നത്. രോഗ ബാധയുടെ മൂര്‍ദ്ധന്യാവസ്ഥ കഴിഞ്ഞാലും, രോഗം പൂര്‍ണ്ണമായും മാറുവാന്‍ പിന്നെയും ആഴ്ച്ചകള്‍ വേണ്ടിവരും എന്നര്‍ത്ഥം. ഇക്കാലയളവില്‍ വീണ്ടും രോഗം പടരുവാനുള്ള സാധ്യതയും ഉണ്ടെന്നതിനാല്‍ തന്നെ പല രാജ്യങ്ങളും ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ അത്ര എളുപ്പം എടുത്തുമാറ്റുവാന്‍ സാധ്യതയില്ല.

ഇതിനിടയില്‍, ഒരിക്കല്‍ രോഗം വന്ന് ഭേദമായവര്‍ക്ക് വീണ്ടും രോഗം വന്നേക്കാമെന്നും, വൈറസ് ബാധ പൂര്‍ണ്ണമായും വിട്ടുപോകാതെ അവ ശരീരത്തിനുള്ളില്‍ നിഷ്‌ക്രിയരായി കുറേക്കാലം തുടരാമെന്നും പിന്നീട് സജീവമാകുമെന്നും ഒക്കെയുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. ഇത് കൊറോണയുടെ കാര്യത്തില്‍ കൂടുതല്‍ ആശങ്കയ്ക്ക് വഴി തെളിക്കുന്ന റിപ്പോര്‍ട്ടുകളാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ പഠനം നടക്കുന്നുമുണ്ട്.

അതുപോലെത്തന്നെയാണ് കൊറോണ പടരുന്ന രീതിയെ കുറിച്ചുള്ള വാദഗതികളും. വായുവില്‍ ഏറെ ദൂരം പോകാന്‍ ഇതിനാകുമെന്നും ഏറെക്കാലം ജീവിച്ചിരിക്കാനാകുമെന്നും ചിലര്‍ വാദിക്കുന്നു. അതായത്, നേരിട്ടുള്ള സമ്പര്‍ക്കമില്ലാതെ തന്നെ വായുവിലൂടെ ഇത് പരക്കാന്‍ സാദ്ധ്യതയുണ്ടെന്നാണ് ഇവര്‍ പറയാതെ പറഞ്ഞുവയ്ക്കുന്നത്. എന്നാല്‍ ലോകാരോഗ്യ സംഘടന ഇത്തരമൊരു സാധ്യത പൂര്‍ണ്ണമായും തള്ളിക്കളഞ്ഞിട്ടുണ്ട്. സാമൂഹ്യ സമ്പര്‍ക്കത്തിലൂടെ മാത്രമേ ഇത് പകരൂ എന്നും അതിനാല്‍ തന്നെ സാമൂഹ്യ അകലം പാലിക്കലാണ് ഇത് തടയുവാനുള്ള ഏറ്റവും നല്ല ഉപാധി എന്നുമാണ് ലോകരോഗ്യ സംഘടന ഉള്‍പ്പടെ പലരും പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category