1 GBP = 93.00 INR                       

BREAKING NEWS

ലോക്ക്ഡൗണ്‍ ഇല്ലാതെ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചെങ്കിലും ഇസ്രായേലിനെ കാക്കാന്‍ നെതന്യാഹുവിന് കഴിഞ്ഞില്ല; ഇന്ന് വൈകുന്നേരം മുതല്‍ വെള്ളിയാഴ്ച വരെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ഇസ്രായേല്‍; 60 മരണങ്ങളും 9000 രോഗികളുമായതോടെ കടുത്ത നിയന്ത്രണങ്ങളുമായി ജൂത രാഷ്ട്രവും

Britishmalayali
kz´wteJI³

മാര്‍ച്ചിലെ പുരിം ഗാതദറിംഗുകള്‍ക്ക് ശേഷം ഇസ്രായേലില്‍ കൊറോണ വൈറസ്ബാധ അതിവേഗത്തിലാവുകയും നിലവില്‍ 60 കൊറോണ മരണങ്ങളും 9000 രോഗികളുമായെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. മഹാഹമാരി വ്യാപിക്കുന്നത് തടയുന്നതിനായി ലോക്ക്ഡൗണ്‍ ഇല്ലാതെ ഇസ്രായേലില്‍ കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തിയിരുന്നെങ്കിലും അത് കൊണ്ടൊന്നും കൊറോണയില്‍ നിന്നും ഇസ്രായേലിനെ കാക്കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുവിന് സാധിച്ചിട്ടില്ല. തല്‍ഫലമായി ഇന്ന് വൈകുന്നേരം മുതല്‍ വെള്ളിയാഴ്ച വരെ രാജ്യത്തെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ഇസ്രായേല്‍.

കൊലയാളി വൈറസിനെ പിടിച്ചു കെട്ടാന്‍ വൈകിയാണെങ്കിലും ജൂതരാഷ്ട്രവും ലോക്ക്ഡൗണില്‍ തന്നെ അഭയം പ്രാപിച്ചിരിക്കുന്നുവെന്നാണ് സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നത്. ഇത്തരത്തില്‍ പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ രാജ്യത്ത് വരാനിരിക്കുന്ന പാസ്ഓവര്‍ ഹോളിഡേയെ സാരമായി ബാധിക്കുമെന്നുറപ്പായിട്ടുണ്ട്. ലോക്ക്ഡൗണ്‍ നടപ്പിലാക്കിയതിന്റെ ഭാഗമായി ജനത്തിന് വീടിന് പുറത്തിറങ്ങാന്‍ സാധിക്കാത്തതിനാല്‍ ഈ പാസ് ഓവറിന്റെ നിറം കെടുമെന്നുറപ്പാണ്. പുതിയ നിയന്ത്രണം അനുസരിച്ച് ഇന്ന് വൈകുന്നേരം നാല് മണി മുതല്‍ വെള്ളിയാഴ്ച രാവിലെ ഏഴ് മണി വരെ രാജ്യത്തെ നഗരങ്ങള്‍ക്കിടയില്‍ സഞ്ചാരം നിരോധിച്ചിട്ടുണ്ട്.

കൊറോണ പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ഇസ്രായേല്‍ നേരത്തെ തന്നെ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ലോക്ക്ഡൗണ്‍ സ്വീകരിച്ചിരുന്നില്ല. എന്നാല്‍ നിയന്ത്രണങ്ങള്‍ കൊണ്ടൊന്നും രോഗവ്യാപനം പിടിച്ച് കെട്ടാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് മറ്റ് നിരവധി രാജ്യങ്ങളെ പോലെ ഇസ്രായേലും ഇതിന് നിര്‍ബന്ധിതമായിരിക്കുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് ജനത്തിന് ഭക്ഷണം മരുന്ന് പോലുള്ള സാധനങ്ങള്‍ വാങ്ങാനും വ്യായാമം പോലുള്ള അത്യാവശ്യ കാര്യങ്ങള്‍ക്കും മാത്രമേ പുറത്തിറങ്ങാന്‍ അനുവാദം ലഭിക്കുകയുള്ളൂ.

രാജ്യത്ത് കൊറോണ ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ പാസ് ഓവര് ഹോളിഡേ കാലത്ത് കടുത്ത സഞ്ചാര നിരോധനം ഏര്‍പ്പെടുത്താന്‍ പോകുന്നുവെന്നാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തിന്റെ ഭാഗമായി രാജ്യത്തോട് സംസാരിക്കവെ നെതന്യാഹു വെളിപ്പെടുത്തിയിരിക്കുന്നത്. ബുധനാഴ്ച വൈകുന്നേരമാണ് സാമ്പ്രദായിക ഭക്ഷണമായ സെഡെറോടെ പാസ്ഓവര്‍ ഹോളിഡേ ആഘോഷങ്ങള്‍ രാജ്യത്ത് ആരംഭിക്കുന്നത്.

എന്നാല്‍ രോഗഭീഷണിയുടെ പശ്ചാത്തലത്തില്‍ ഇപ്രാവശ്യം ആഘോഷം പേരിന് മാത്രമായിരിക്കും. സെഡാര്‍ രാത്രിയില്‍ എല്ലാ കുടുംബങ്ങളും വീട്ടില്‍ തന്നെ ഇരിക്കണമെന്നും വളരെ അടുത്ത കുടുംബാംഗങ്ങള്‍ക്കൊപ്പം മാത്രമേ ആഘോഷിക്കാവൂ എന്നും നെതന്യാഹു നിഷ്‌കര്‍ഷിക്കുന്നു. പുരിം ആഘോഷ വേളയിലാണ് രാജ്യത്ത് കൊറോണ വ്യാപനം ശക്തമായതെന്നും പാസ് ഓവര്‍ ആഘോഷത്തിലും ഇത് ആവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും നെതന്യാഹു മുന്നറിയിപ്പേകുന്നു. വരാനിരിക്കുന്ന ഈസ്റ്റര്‍, റമദാന്‍ എന്നീ ആഘോഷവേളകളിലും രാജ്യത്ത് യാത്രാ നിരോധനം ഏര്‍പ്പെടുത്തുമെന്നും നെതന്യാഹു വെളിപ്പെടുത്തുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category