1 GBP = 94.00 INR                       

BREAKING NEWS

ലോക്ക്ഡൗണിന് ഇളവ് വരുത്തി രാജ്യഭരണം തുടരാന്‍ ആലോചിച്ച് യൂറോപ്യന്‍ രാജ്യങ്ങളും; ട്രംപിന് പിന്നാലെ ലോക്ക്ഡൗണ്‍ നീക്കാന്‍ നോര്‍വേയും ഓസ്ട്രിയയും ഡെന്മാര്‍ ക്കും ജര്‍മനിയും; മരണം കുതിച്ചുയരുന്ന ബ്രിട്ടനും ഫ്രാന്‍സിനും മുമ്പില്‍ ഇപ്പോഴും വഴികള്‍ അടഞ്ഞ് തന്നെ

Britishmalayali
kz´wteJI³

ലോകമെമ്പാടും ഭൂരിഭാഗം രാജ്യങ്ങളിലേക്കും ചുരുങ്ങിയ സമയത്തിനുള്ളില്‍ കൊലയാളി വൈറസായ കൊറോണ പടരുകയും 74,767 പേരുടെ ജീവന്‍ കവരുകയും ചെയ്യുകയും മൊത്തം 1,347,235 പേര്‍ക്ക് കോവിഡ്-19 ബാധിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ ലോകത്തിലെ മിക്ക രാജ്യങ്ങളും ലോക്ക്ഡൗണിലാണ്. എന്നാല്‍ കൊറോണ പൂര്‍ണമായും ഇല്ലാതാവാന്‍ കണക്ക് കൂട്ടിയ സമയമൊന്നും മതിയാവില്ലെന്നും അത് വരെ  മരണത്തെ പേടിച്ച് അടച്ച് പൂട്ടി വീട്ടില്‍ കതകുകള്‍ അടച്ചിരുന്നാല്‍ തങ്ങള്‍ തകര്‍ന്നടിയുമെന്ന ആശങ്ക മിക്ക രാജ്യങ്ങള്‍ക്കുമുണ്ടാകാന്‍ തുടങ്ങിയെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ഇത്തരത്തില്‍ രാജ്യം തകര്‍ന്നടിയുന്നത് ഒഴിവാക്കാനായി ലോക്ക്ഡൗണില്‍ വരും നാളുകളില്‍ ഇളവ് വരുത്താന്‍ നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ ആലോചിച്ച് വരുകയാണ്. ഇത്തരത്തില്‍ ലോക്ക്ഡൗണിന് ഇളവ് വരുത്തുമെന്ന യുഎസിന്റെ പാത പിന്തുടരാനാണ് മിക്ക യൂറോപ്യന്‍ രാജ്യങ്ങളും തീരുമാനിച്ചിരിക്കുന്നത്. റോമില്‍ ഇത്തരത്തില്‍ ലോക്ക്ഡൗണില്‍ ഇളവ് വരുത്തുന്നതിന് മുമ്പേ ഇക്കാര്യം അനുവര്‍ത്തിക്കാന്‍ നോര്‍വേയും ഓസ്ട്രിയയും ഡെന്‍മാര്‍ക്കും ജര്‍മനിയും ആലോചന ത്വരിതപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കൊറോണ മരണങ്ങളും വൈറസ് വ്യാപനവും കുതിച്ചുയര്‍ന്ന് കൊണ്ടിരിക്കുന്ന ബ്രിട്ടനും ഫ്രാന്‍സിനും മുന്നില്‍ ഇപ്പോഴും വഴികള്‍ അടഞ്ഞ് കിടക്കുന്നതിനാല്‍ ലോക്ക് ഡൗണില്‍ ഇളവ് വരുത്തുന്നതിനെ കുറിച്ച് ഈ രാജ്യങ്ങള്‍ക്ക് ആലോചിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ് നിലനില്‍ക്കുന്നത്.

ദിവസങ്ങളായി തുടരുന്ന ലോക്ക്ഡൗണില്‍ ഏതെല്ലാം തരത്തിലുള്ള ഇളവുകളാണ് പ്രാവര്‍ത്തികമാക്കേണ്ടെന്ന വിശദാംശങ്ങള്‍ പുറത്ത് വിട്ട രാജ്യമായി ഇന്നലെ ഓസ്ട്രിയ മാറിയിട്ടുണ്ട്. ഇത് പ്രകാരം രാജ്യത്തെ ചെറിയ ഷോപ്പുകള്‍ ഏപ്രില്‍ 14ഓടെയും വലിയ ഷോപ്പുകള്‍ മേയ് ഒന്നോടെയും തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്നാണ് ഓസ്ട്രിയ വ്യക്തമാക്കിയിരിക്കുന്നത്.ഈസ്റ്ററിന് ശേഷം ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കാന്‍ ഡെന്‍മാര്‍ക്കും ആലോചിക്കുന്നുണ്ട്. എന്നാല്‍ ഈ അവസരത്തിലും ആളുകളോട് തിങ്ങി നിറഞ്ഞ ട്രെയിനുകളിലും ബസുകളിലും സഞ്ചരിക്കുന്നത് കഴിയുന്നതും ഒഴിവാക്കാനും സാധ്യമായേടുത്തോളം വീട്ടിലിരുന്ന് ജോലി ചെയ്യാനും ഡെന്‍മാര്‍ക്ക് അധികൃതര്‍ നിര്‍ദേശിക്കുന്നു.

ലോക്ക് ഡൗണില്‍ ഇളവ് അനുവദിക്കുന്നതിന്റെ ഭാഗമായി ഓരോ റീജിയണ്‍ തോറും സ്‌കൂളുകള്‍ അധികം വൈകാതെ വീണ്ടും തുറക്കുന്ന കാര്യം ജര്‍മനി ഗൗരവമായി ആലോചിച്ച് വരുന്നുണ്ട്. കൂടാതെ പരിമിതമായ ആളുകളെ റസ്റ്റോറന്റകളിലേക്ക് പ്രവേശിപ്പിക്കാനും നീക്കമുണ്ട്.ഇന്‍ഫെക്ഷന്‍ നിരക്ക് കുറഞ്ഞ നിരക്കില്‍ തന്നെ തുടര്‍ന്നാല്‍ മാത്രമേ ഇത്തരത്തില്‍ ഇളവ് അനുവദിക്കു എന്നാണ് ജര്‍മനി പറയുന്നത്. കൊറോണ സംഹാരതാണ്ഡവമാടിയ ഇറ്റലി മറ്റേതൊരു യൂറോപ്യന്‍ രാജ്യത്തേക്കാള്‍ കൂടുതല്‍ കാലം ലോക്ക് ഡൗണില്‍ തന്നെയാണുള്ളത്.ഇതിന് അല്‍പം ഇളവ്അനുവദിക്കാന്‍ രാജ്യംആലോചിക്കുന്നുണ്ട്.

ഇപ്പോള്‍ വൈറസിനെ പ്രതിരോധിച്ച് കൊണ്ട് സമൂഹം ജീവിക്കാന്‍ പഠിച്ചുവെന്നും അതിന്റെ ഭാഗമായിഅവര്‍ മാസ്‌കുകള്‍ ധരിക്കുകയും കൂടുതല്‍ കോവിഡ്-19 ടെസ്റ്റുകള്‍ക്ക് വിധേയരാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ലോക്ഡൗണില്‍ ഇളവ് അനുവദിക്കാന്‍ ഇറ്റലി ആലോചിക്കുന്നത്. നോര്‍വേയില്‍ കൊറോണ കാരണം 74 മരണവും 5760 രോഗികളുമുണ്ടായിട്ടുണ്ടെങ്കിലും നിലവില്‍ സാഹചര്യങ്ങള്‍ നിയന്ത്രണവിധേയമായതിനാല്‍ ലോക്ക്ഡൗണ്‍ അവസാനിപ്പിക്കാന്‍  ഒരുങ്ങുന്നുവെന്നാണ് നോര്‍വേ പറയുന്നത്. വൈറസ് പകര്‍ച്ചാ നിരക്ക് 0.7 ശതമാനമായതിനാലാണീ നടപടി. ഇത് പ്രകാരം ഏപ്രില്‍ 12ന് ഇവിടെ ലോക്ക്ഡൗണ്‍ അവസാനിപ്പിക്കും.

എന്നാല്‍ വൈറസിന്റെ വീര്യം ഫ്രാന്‍സില്‍ കുറയാത്ത സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നീക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ്  ഡെപ്യൂട്ടി ഇന്റീരിയര്‍ മിനിസ്റ്ററായ ലൗറന്റ് നുനെസ് പറയുന്നത്.ലോക്ക് ഡൗണ്‍അവസാനിപ്പിക്കാനായിട്ടില്ലെന്നാണ് ഫ്രഞ്ച് പ്രധാനമന്ത്രി എഡൗര്‍ഡ് ഫിലിപ്പ് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നത്. ഫ്രാന്‍സില്‍ 8078 കൊറോണ മരണങ്ങളും 70,478 രോഗികളുമാണുള്ളത്. യുകെയില്‍ കൊറോണ ബാധിച്ച്  5373 പേര്‍ മരിക്കുകയും രോഗബാധിതരുടെ മൊത്തം എണ്ണം 51,608 ആയി കുതിച്ചുയരുകയും ചെയ്തിരിക്കുന്നതിനാല്‍ രാജ്യത്തും അടുത്ത കാലത്തൊന്നും ലോക്ക് ഡൗണ്‍ അവസാനിപ്പിക്കാനാവില്ലെന്നാണ് സര്‍ക്കാര് പറയുന്നത്.

ഈസ്റ്ററോടെ രാജ്യത്തെ കൊറോണ മരണങ്ങള്‍ മൂര്‍ധന്യത്തിലെത്തിയേക്കാമെന്നതിനാല്‍ കൂടുതല്‍ ജാഗ്രതയാണ് ഇനി വേണ്ടതെന്നാണ് ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കല്‍ ഓഫീസറായ പ്രഫ. ക്രിസ് വിറ്റിയും ഫോറിന്‍ സെക്രട്ടറി ഡൊമിനിക് റാബും ഇന്നലെ വ്യക്തമാക്കിയിരിക്കുന്നത്. 367,629 കൊറോണ രോഗികളുമായി ലോകത്തിലെ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള രാജ്യമായിട്ടും മരണം 10,941 ആയി ഉയര്‍ന്നിട്ടും യുഎസില്‍ ലോക്ക് ഡൗണില്‍ ഇളവുകള്‍ അധികം വൈകാതെ ഏര്‍പ്പെടുത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു നിരവധി യൂറോപ്യന്‍ രാജ്യങ്ങള്‍ ലോക്ക്ഡൗണില്‍ ഇളവ് ഏര്‍പ്പെടുത്താന്‍ മുന്നോട്ട് വന്നത്. എന്നാല്‍ രോഗികളുടെ എണ്ണവും മരണവും കൂടുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ യുഎസില്‍ തുടരണമെന്ന് ആവശ്യപ്പെടുന്നവര്‍ ഏറി വരുന്ന സാഹചര്യവുമുണ്ട്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category