1 GBP =99.30INR                       

BREAKING NEWS

മണിക്കൂറുകള്‍ക്കിടയില്‍ യുകെ മലയാളികളെ തേടിയെത്തിയത് മൂന്നു മരണങ്ങള്‍; കാന്റര്‍ബെറിയിലും ഡെര്‍ബിയിലും അടക്കം ഏതാനും മലയാളികള്‍ ഐസിയുവില്‍ ഗുരുതരാവസ്ഥയില്‍; കറുത്ത തിങ്കള്‍ പിറന്നതോടെ യുകെ മലയാളികളെ കുറിച്ച് ആശങ്ക പങ്കുവച്ച് മുഖ്യമന്ത്രി

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: മണിക്കൂറുകള്‍ ഇടവിട്ട് മൂന്നു മരണങ്ങള്‍. അതില്‍ രണ്ടു പേരും കുടുംബത്തിന്റെ അത്താണി ആയിരുന്നവര്‍. ഇതിനിടയില്‍ ഏതാനും പേര് ഗുരുതര നിലയില്‍ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശങ്കയും കനത്തതായി. യുകെയില്‍ നിന്നും തുടരെ തുടരെ മരണ വാര്‍ത്ത എത്തിയതോടെ നാട്ടില്‍ മുഖ്യമന്ത്രി പിണറായി നടത്തുന്ന പതിവ് പത്രസംമ്മേളനത്തില്‍ പോലും ഇന്നലത്തെ പ്രധാന വിഷയം പ്രവാസി മരണങ്ങളായി. അദ്ദേഹം പത്രസമ്മേളനത്തില്‍ രണ്ടു പേരുടെ മരണം പരാമര്‍ശിക്കുമ്പോഴാണ് യുകെയിലെ ഇന്നലത്തെ മൂന്നാമത്തെ മലയാളി മരണം പുറത്തുവരുന്നത്.

തൃശൂര്‍ ചാവക്കാട് പുതിയകത്തു വീട്ടില്‍ ഇഖ്ബാലാണ് ഇന്നലെ ഉച്ചയോടെ വെംബ്ലിയില്‍ മരണമടഞ്ഞത്. രാവിലെ റെഡ് ഹില്‍ മലയാളി സിന്റോ ജോര്‍ജും ലണ്ടനില്‍ മകളെ കാണാന്‍ എത്തിയ കൊല്ലം സ്വദേശിനിയും റിട്ടയേര്‍ഡ് അധ്യാപികയുമായ ഇന്ദിരയുമാണ് കോവിഡ് രോഗബാധയില്‍ മരണത്തിനു കീഴടങ്ങിയത്. യുകെയില്‍ ഇതുവരെ നാല് കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ലോകത്താകമാനം 19 പ്രവാസി മലയാളികളുടെ  ജീവനാണ് പൊലിഞ്ഞത്.

 

മരണ നിരക്കില്‍ അമേരിക്കയിലും ബ്രിട്ടനിലുമാണ് മലയാളികള്‍ കൂടുതല്‍ കോവിഡിന് ഇരകളായി മാറിയത്. ഗള്‍ഫിലും ഏതാനും പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഏറെ മലയാളികള്‍ ഉള്ള ഇറ്റലി, ജര്‍മ്മനി, ഫ്രാന്‍സ് എന്നിവിടങ്ങളില്‍ നിന്നും കാര്യമായ കോവിഡ് മരണങ്ങള്‍ മലയാളികളെ തേടി എത്തിയിട്ടില്ല എന്നതും ചൂണ്ടികാണിക്കപ്പെടുന്നു. കോവിഡ് മരണ താണ്ഡവമാടുന്ന രാജ്യങ്ങളാണ് ഇവ മൂന്നും.

കോവിഡ് രോഗം മൂലം മരിക്കുന്നവരുടെ സംസ്‌കാരം ഏറെ ശ്രദ്ധയോടെ ലോക രാജ്യങ്ങള്‍ ഏറ്റെടുക്കുന്നതോടെ മലയാളികളുടെ മൃതദേഹങ്ങള്‍ നാട്ടില്‍ എത്തിക്കാനാകാത്ത സ്ഥിതിയാണ്. അതിനാല്‍ പ്രിയപ്പെട്ടവര്‍ക്കൊന്നും മരിച്ചവരുടെ സംസ്‌കാര കര്‍മ്മങ്ങളില്‍ പങ്കു ചേരാനുമാകില്ല. തികച്ചും ദുര്‍ഘടമായ പ്രതിസന്ധിയാണ് ഓരോ പ്രവാസി കുടുംബവും അനുഭവിക്കുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയനും ഇന്നലെ പത്രസമ്മേളനത്തില്‍ ആവര്‍ത്തിച്ചിരുന്നു.

യുകെ മലയാളികള്‍ക്കിടയില്‍ തുടര്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ മുഖ്യമന്ത്രിയുടെ ഓഫിസും യുകെയില്‍ മലയാളികളെ ബന്ധപ്പെട്ടിരുന്നു. ലോക് കേരള സഭ അംഗങ്ങളോടും കൃത്യമായ വിവരങ്ങള്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലോക് കേരള സഭാംഗം ടി ഹരിദാസ് ഉള്‍പ്പെടെയുള്ളവര്‍ വിവരങ്ങള്‍ അപ്പപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫിസിനെ അറിയിക്കുന്നുമുണ്ട്, നാട്ടില്‍ നിന്നും മക്കളെ കാണാന്‍ എത്തിയ മാതാപിതാക്കളെ എത്രയും വേഗത്തില്‍ നാട്ടില്‍ എത്തിക്കാന്‍ നടപടി ഉണ്ടാകണമെന്ന യുകെ മലയാളികളുടെ ആവശ്യവും മുഖ്യമന്ത്രിയെ തേടി എത്തിയിട്ടുണ്ട്. ഇത്തരം കാര്യങ്ങളില്‍ കഴിവതും സഹായം എത്തിക്കാന്‍ ഉള്ള ശ്രമാണ് കേരളം നടത്തുന്നത് എന്നും അദ്ദേഹത്തെ ബന്ധപ്പെട്ട ലോക് കേരള സഭ അംഗങ്ങളെ അറിയിച്ചിട്ടുണ്ട്.

അതിനിടെ യുകെ മലയാളികള്‍ക്ക് കടുത്ത ആശങ്ക നല്‍കി ഒട്ടേറെ പട്ടണങ്ങളില്‍ മലയാളികള്‍ കോവിഡ് ബാധയെത്തുടര്‍ന്ന് ഐ സി യുവില്‍ ഗുരുതരാവസ്ഥയില്‍ ആണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ലണ്ടന്‍, ഈസ്റ്റ് ഹാം, ഡെര്‍ബി, കാന്റര്‍ബറി, വിന്‍ചെസ്റ്റര്‍ എന്നിവിടങ്ങളില്‍ നിന്നൊക്കെയാണ് ആശങ്ക പരത്തുന്ന വാര്‍ത്തകള്‍ എത്തുന്നത്. കഴിഞ്ഞ ദിവസം ബസില്‍ഡനില്‍ ആശങ്ക ഉയര്‍ത്തിയ രോഗിയുടെ കാര്യത്തില്‍ നിര്‍ണായക പുരോഗതി ഉണ്ടെന്നും സൂചനയുണ്ട്. ഏതാനും ദിവസം ഐസിയുവില്‍ കഴിയേണ്ടി വരുന്ന രോഗികള്‍ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് മടങ്ങുന്ന സംഭവങ്ങളും ഏറെയാണ്.

കോവിഡ് കാലത്തേ കരുത്തോടെ ചെറുത്തു തോല്‍പ്പിക്കാന്‍ കഴിയും എന്ന പ്രതീക്ഷ തന്നെയാണ് യുകെ മലയാളി സമൂഹം പങ്കിടുന്നത്. ജോലിക്കല്ലാതെ ഒരു കാര്യത്തിനും ഇപ്പോള്‍ മലയാളികള്‍ കാര്യമായി പുറത്തിറങ്ങാറില്ല. കടകളില്‍ പോകുന്നതും മറ്റും സാമൂഹിക അകലം പാലിച്ചു പത്തു ദിവസത്തില്‍ ഒരിക്കല്‍ എന്ന നിലയിലാണ് മിക്കവാറും പേരും ചെയ്യുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി കോവിഡ് രോഗബാധയില്‍ വിശ്രമത്തില്‍ കഴിഞ്ഞവരില്‍ നല്ല പങ്കും പൂര്‍ണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് മടങ്ങി എത്തിക്കഴിഞ്ഞു.

എന്നാല്‍ ആശുപത്രി ജീവനക്കാര്‍ക്കിടയില്‍ ഇപ്പോഴും പി പി ഇ ലഭിക്കുന്നില്ലെന്ന പരാതി ശക്തമാണ്. കൂടുതല്‍ രോഗികള്‍ എത്തുന്ന സ്ഥലങ്ങളിലാണ് പി പി ഇ ലഭ്യത കുറവുള്ളത് എന്നതും സ്രെധേയമാണ്. സൗത്താംപ്ടണ്‍, പോര്‍ട്സ്മൗത്ത്, വിന്‍ചെസ്റ്റര്‍, ഡെര്‍ബി, മാഞ്ചസ്റ്റര്‍ എന്നിവിടങ്ങളില്‍ ഒക്കെ പി പി ഇ ജീവനക്കാര്‍ക്ക് ലഭിക്കുന്നതില്‍ കടുത്ത ദൗര്‍ലഭ്യം നേരിടുന്നുണ്ട്. ഡെര്‍ബിയില്‍ പി പി ഇ ഇല്ലാതെ ജോലി ചെയ്യാന്‍ കഴിയില്ലെന്ന് കാണിച്ചു യുവാവായ  മലയാളി നേഴ്സ് ജോലിയില്‍ നിന്നും ഇറങ്ങി പോയിരുന്നു. പല ആശുപത്രികളിലും മാനേജ്‌മെന്റ് പി പി ഇ നല്‍കാതെ ജോലി ചെയ്യാന്‍ നിര്ബന്ധിക്കുന്നതായും പരാതിയുണ്ട്.

ഇതു ചൂണ്ടിക്കാട്ടി പ്രാദേശിക എംപിമാര്‍ അടക്കമുള്ളവര്‍ക്കു പരാതി നല്‍കിയിട്ടും പ്രയോജനം ഉണ്ടായില്ലെന്ന് മലയാളി നേഴ്‌സുമാര്‍ ചൂണ്ടികാട്ടുന്നു. ഇതോടെ ജോലി ബഹിഷ്‌കരണം ഉള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് നഴ്‌സുമാര്‍ക്ക് നീങ്ങേണ്ടി വരുമെന്നും സൂചനയുണ്ട്. ആര്‍ സി എന്നും യൂനിസ് ണും പൂര്‍ണ പിന്തുണയോടെ നേഴ്സുമാര്‍ക്കൊപ്പമുണ്ട്. മാസ്‌ക് ഉള്‍പ്പെടെയുള്ള പി പി ഇ ധരിക്കാതെ ജോലി ചെയ്യരുതെന്ന് എന്‍ എം സിയും കഴിഞ്ഞ ദിവസം നഴ്‌സുമാര്‍ക്ക് മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാല്‍ പല ട്രസ്റ്റിലും മാസ്‌ക് ഉള്‍പ്പെടെയുള്ളവയുടെ ഷോര്‍ട്ടേജ് ഉണ്ടെന്നും ജീവനക്കാര്‍ തന്നെ ചൂണ്ടികാണിക്കുന്നു.
സിന്റോയുടെ കുടുംബത്തെ സഹായിക്കുവാന്‍ ചാരിറ്റി ഫൗണ്ടേഷനിലേയ്ക്ക് പണം നല്‍കാന്‍ ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ ഉപയോഗിക്കുക
Name: British Malayali Chartiy Foundation
Account number: 72314320
Sort Code: 40 47 08
Reference: Sinto Appeal
IBAN Number: GB70MIDL40470872314320

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category