kz´wteJI³
നാട് മുഴുവന്‍ കൊറോണ വൈറസ് കൊലവിളിയുമായി വ്യാപിച്ചിരിക്കുന്നതിനാല്‍ മിക്കവര്‍ക്കും പുറത്തിറങ്ങാന്‍ പോലും ഭയമാണിപ്പോള്‍. അതിനാല്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് വേണ്ടി പുറത്തിറങ്ങാന്‍ നിര്‍ബന്ധിതരായാല്‍ നിരവധി പേര് മാസ്കും ഗ്ലൗസും കൊറോണയെ പ്രതിരോധിക്കാനായി ധരിക്കാറുണ്ട്. എന്നാല്‍ സൂപ്പര്‍മാര്‍ക്കറ്റിലും മറ്റും ഗ്ലൗസ് ധരിച്ച് പോയാല്‍ ഗുണത്തേക്കാളേറെ ദോഷമാണുണ്ടാവുകയെന്നാണ് ബ്രിട്ടനിലെ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ കരണ്‍ രാജ് പുറത്തിറക്കിയ ടിക് ടോക് വീഡിയോ മുന്നറിയിപ്പേകുന്നത്. വൈറസ് ഗ്ലൗസിലൂടെ കയറി മനുഷ്യനെ ആക്രമിക്കുന്നത് എങ്ങനെയാണെന്നാണ് വൈറലായ ഈ വീഡിയോ വിശദീകരിക്കുന്നത്.
ഗ്ലൗസ് ധരിക്കുന്നതിന് പകരം നാം നിരന്തരം കൈകള്‍ സോപ്പും വെളളവുമുപയോഗിച്ച് കഴുകിയാല്‍ കൊറോണയില്‍ നിന്നും രക്ഷപ്പെടാനാവുമെന്നാണ് ഡോ. രാജ് ഏവരെയും അറിയിക്കുന്നത്. ഒരു ക്ലിനിക്കല്‍ സെറ്റിംഗ്സില് കൊറോണ രോഗികളുമായി അടുത്തിടപഴകുന്നവര്‍ക്ക് ഫേസ് മാസ്കുകളും ഗ്ലൗസുകളും ഉപയോഗിക്കുന്നത് അത്യാവശ്യമാണെന്നും അല്ലാത്തവര്‍ ഇവ വേണ്ടവിധം ഉപയോഗിച്ചില്ലെങ്കില്‍ ഗുണത്തേക്കാളേറെ ദോമാണുണ്ടാക്കുകയെന്ന എന്‍എച്ച്എസ് ഗൈഡ്ലൈനിന് അനുസൃതമായിട്ടാണ് ഡോ. രാജ് തന്റെ ടിട് ടോക് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.
പൊതുജനം വ്യാപകമായി മാസ്കും ഗ്ലൗസും ഉപയോഗിക്കേണ്ടതില്ലെന്നാണ് എന്‍എച്ച്എസ് ഗൈഡ് ലൈന്‍ നിര്‍ദേശിക്കുന്നത്. അത് തന്നെയാണ് ഈ ടിക് ടോകിലൂടെ ഡോ. രാജും ആവര്‍ത്തിക്കുന്നത്. ഡോക്ടറുടെ 85,000 ഫോളോവേഴ്സിനായി ടിക് ടോക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്ന ഈ വീഡിയോ ചുരുങ്ങിയ സമയത്തിനുള്ളില്‍ വൈറലായിരുന്നു. കൊറോണയില്‍ നിന്നും രക്ഷപ്പെടുന്നതിനായി നിങ്ങള്‍ പുറത്ത് പോകുമ്പോള്‍ ഗ്ലൗസ് ധരിക്കേണ്ട ആവശ്യമില്ലെന്ന് പറഞ്ഞ് കൊണ്ടാണ് ഡോ. രാജ് തന്റെ വീഡിയോ ആരംഭിക്കുന്നത്.ഇത് സമര്‍ത്ഥിക്കാനായി ഒരു നീല റബ്ബര്‍ ഗ്ലൗസ് അദ്ദേഹം കൈയിലുയര്ത്തിക്കാണിക്കുന്നുമുണ്ട്.
ഗ്ലൗസിട്ട് നാം സൂപ്പര്‍മാര്‍ക്കറ്റില്‍ പോയി അവിടുത്തെ സാധനങ്ങളെല്ലാം തൊടുമെന്നും അത് വൈറസ് ഗ്ലൗസിലേക്ക് എളുപ്പം പടരുന്നതിനിടയാക്കുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. ഗ്ലൗസിന്റെ ഉപരിതലത്തിലേക്ക് വൈറസ് പടരുന്നത് ചിത്രീകരിക്കുന്നതിനായി ഒരു മാര്‍ക്കര്‍ പെന്‍ ഡോ. രാജ് ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തില്‍ വൈറസ് ബാധിച്ച ഗ്ലൗസ് നിങ്ങള്‍ വണ്ടിയുടെ സ്റ്റീയറിംഗ് തൊടാനും നിങ്ങളുടെ കൈകള്‍ തൊടാനും ഉപയോഗിക്കുമെന്നും അതിലൂടെ വൈറസ് നിങ്ങളിലേക്ക് എളുപ്പത്തില്‍ എത്തുമെന്നും ഡോ. രാജ് വിശദീകരിക്കുന്നു.
ഇതിന് പുറമെ ഗ്ലൗസ് ഊരി മാറ്റുമ്പോള്‍ വൈറസ് തിങ്ങി നിറഞ്ഞ ഗ്ലൗസ് നിങ്ങള്‍ തൊടാനിടയാകുമെന്നും അതിലൂടെ എളുപ്പം രോഗം ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു.സാധ്യമയാ സമയത്തെല്ലാം സോപ്പും വെള്ളവും ഉപയോഗിച്ച് കൈ 20 സെക്കന്‍ഡ് കഴുകിയും അനാവശ്യമായി മുഖം, കണ്ണ്, മൂക്ക് തുടങ്ങിയവ കൈ കൊണ്ട് തൊടുന്നത് ഒഴിവാക്കിയും സാമൂഹിക അകലം പാലിച്ചും കോവിഡ്-19നെ പ്രതിരോധിക്കാമെന്നാണ് ലോകാരോഗ്യ സംഘടനയും നിര്‍ദേശിക്കുന്നത്. ഈ നിര്‍ദേശം തന്റെ വീഡിയോയയിലൂടെ ഡോ. രാജും ഓര്‍മിപ്പിക്കുകയാണ്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam