1 GBP = 95.60 INR                       

BREAKING NEWS

പിങ്ക് നിറത്തിലൊരു പന്തുപോലെ ചന്ദ്രന്‍ ഭൂമിക്ക് അടുത്തെത്തുന്നത് ബുധനാഴ്ച്ച രാവിലെ 3.35ന്; ആകാശത്തിലാകെ പ്രഭപരത്തുന്ന ചന്ദ്രനെ അടുത്തു കാണാന്‍ ഒരു അപൂര്‍വ്വ അവസരം; കൊറോണാക്കാലത്തെത്തുന്ന ഒരു അപൂര്‍വ്വ സൗഭാഗ്യം ഒരു പ്രത്യാശയെയാണോ സൂചിപ്പിക്കുന്നത്? ഒരു പുതിയ ജീവിതമാരംഭിക്കുവാന്‍ സമയമായി എന്നാണോ?

Britishmalayali
kz´wteJI³

ബൈനോക്കുലറുകള്‍ ഉപയോഗിച്ച് ഏറെക്കാലമായിക്കാണുമല്ലോ. പ്രത്യേകിച്ചും ഈ ലോക്ക്ഡൗണ്‍ വേളയില്‍ പുറത്തുപോകാനാകാതെ വീട്ടില്‍ കുരുങ്ങിക്കിടക്കുന്ന അവസരത്തില്‍. എന്നാലിതാ അത് വീണ്ടും ഉപയോഗിക്കുവാന്‍ ഒരു അവസരം വന്നു ചേരുന്നു. പുറത്തിറങ്ങേണ്ടതില്ല, ലോക്ക്ഡൗണ്‍ നിബന്ധനകള്‍ തെറ്റിക്കേണ്ടതില്ല. കിഴക്കോട്ട് തുറക്കുന്ന ജനലിനരികില്‍ ഒരല്‍പം സ്ഥലം ഒഴിച്ചിട്ടാല്‍ മാത്രം മതി. എന്തെന്നാല്‍, ഈ ബുധനാഴ്ച്ച എത്തുന്നത് പിങ്ക് സൂപ്പര്‍ മൂണ്‍ ആണ്.

പൗര്‍ണ്ണമി എന്ന് പൊതുവേ പറയാറുണ്ടെങ്കിലും ഓരോ പൗര്‍ണ്ണമിക്കും ഓരോ ഓമനപ്പേരുകളുണ്ട്. മാര്‍ച്ച് മാസത്തില്‍ വരുന്ന പൗര്‍ണ്ണമി അറിയപ്പെടുന്നത് വേം ഫുള്‍മൂണ്‍ എന്നാണ്. ശിശിരകാലത്തിന്റെ അവസാനത്തില്‍ ഭൂമിയെ മൂടിക്കിടക്കുന്ന മഞ്ഞുപടലങ്ങള്‍ ഉരുകുവാന്‍ തുടങ്ങുകയും അതിലെ വിള്ളലിനിടയിലൂടെ ഞാഞ്ഞൂളുകള്‍ (മണ്ണിര) തലപൊക്കാന്‍ തുടങ്ങുകയും ചെയ്യുന്നത് കൊണ്ടാണ് ഈ പൗര്‍ണ്ണമിക്ക് ഇങ്ങനെയൊരു പേരുവന്നത്. അതുപോലെ പുഷ്പങ്ങള്‍ വിരിയാന്‍ തുടങ്ങുന്ന മെയ് മാസത്തിലെ പൗര്‍ണ്ണമി അറിയപ്പെടുന്നത് ഫ്ളവര്‍ മൂണ്‍ എന്നുമാണ്.

ഇതിന് രണ്ടിനും ഇടയില്‍ വരുന്ന ഏപ്രിലിലെ പൗര്‍ണ്ണമിയേയാണ് പിങ്ക് മൂണ്‍ എന്നുപറയുന്നത്. പിങ്ക് എന്നത് ഇതിന്റെ നിറത്തെ സൂചിപ്പിക്കുന്ന പദമല്ല. കിഴക്കന്‍ അമേരിക്കയില്‍ പിങ്ക് നിറത്തിലുള്ള വനപുഷ്പങ്ങള്‍ വിടരാന്‍ തുടങ്ങുന്ന കാലമാണിത്. ഇതുമായി ബന്ധപ്പെട്ട് അമേരിക്കയിലെ പ്രാചീനര്‍ക്കിടയില്‍ ഉരുത്തിരിഞ്ഞുവന്ന പേരാണിത്.

ഇത്തവണ പിങ്ക് മൂണ്‍ പതിവിലും അധികം വലിപ്പമുള്ളതും തിളക്കമാര്‍ന്നതും ആയിരിക്കുമെന്നാണ് വാനനിരീക്ഷകര്‍ പറയുന്നത്. കാരണം ഇത്തവണ പിങ്ക് മൂണ്‍ ദിനത്തില്‍ ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്തെത്തുന്നു എന്നത് തന്നെ. മാത്രമല്ല, ലോകത്തിന്റെ മിക്ക ഭാഗത്തും നിലനില്‍ക്കുന്ന ലോക്ക്ഡൗണ്‍ കാരണം അന്തരീക്ഷത്തിലെ മാലിന്യകണങ്ങള്‍ ഏറെക്കുറെ ഇല്ലാതെയായതിനാല്‍ ഇതിന് കൂടുതല്‍ തിളക്കം ലഭിക്കുമെന്നും അവര്‍ പറയുന്നു.

നേരത്തേ സൂചിപ്പിച്ചതുപോലെ ചന്ദ്രന്റെ നിറം പിങ്ക് ആയതുകൊണ്ടല്ല ഈ പേര് ലഭിച്ചത്. അമേരിക്കന്‍ ഗോത്രവര്‍ഗ്ഗക്കാരാണ് ഈ നാമക്രണത്തിന് പിന്നിലുള്ളത്. ആധുനിക രീതിയിലുള്ള കലണ്ടറുകള്‍ ഇല്ലാതിരുന്ന അവര്‍ കാലത്തിന്റെ ഗതി മനസ്സിലാക്കിയിരുന്നത് പുര്‍ണ്ണമികളെ ആധാരമാക്കിയായിരുന്നു. ഓരോ പൗര്‍ണ്ണമിക്കും ഓരോ പേരുകള്‍ നല്‍കാന്‍ ഇടയായതും അതുകൊണ്ട് തന്നെ.

പിങ്ക് നിറത്തിലുള്ള വന പുഷ്പ്പങ്ങള്‍ വിരിയുവാന്‍ തുടങ്ങുന്നതിനാലാണ് ഈ പൗര്‍ണ്ണമിക്ക് പിങ്ക് മൂണ്‍ എന്ന പേര് വീണത്. വന സാമീപ്യത്തില്‍ ജീവിച്ചിരുന്ന ഗോത്രവര്‍ഗ്ഗകാര്‍ക്കിടയിലാണ് ഈ പേര് കൂടുതല്‍ ഉപയോഗിച്ച് വന്നത്. എന്നാല്‍ വനാന്തരങ്ങളിലെ ഗോത്രക്കാര്‍ക്കിടയില്‍ ഇത് അറിയപ്പെട്ടിരുന്നത് വാക്കിംഗ് മൂണ്‍ എന്നായിരുന്നു. ശൈത്യകാലത്തെ ദീര്‍ഘസുഷുപ്തി (ഹൈബര്‍നേഷന്‍) വിട്ടുണര്‍ന്ന് മൃഗങ്ങള്‍ പുറത്തിറങ്ങുന്ന കാലമായതിനാലാണ് ഈ പേര് വീണത്.

അതുപോലെത്തന്നെ, മഞ്ഞുപാളികള്‍ നീങ്ങി, പുല്ലുകള്‍ പൊട്ടിമുളയ്ക്കുന്ന കാലമായതിനാല്‍, കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ട ഗോത്രങ്ങള്‍ക്കിടയില്‍ ഇത് അറിയപ്പെടുന്നത് സ്പ്രൗട്ടിംഗ് ഗ്രാസ് മൂണ്‍ എന്നാണ്. വളരെയധികം ഉപയോഗിക്കുന്ന ചിലയിനം മത്സ്യങ്ങള്‍ മുട്ടയിട്ട് പെരുകുന്ന കാലമായതിനാല്‍, തീരദേശവുമായി ബന്ധപ്പെട്ട ഗോത്രവര്‍ഗ്ഗങ്ങള്‍ക്കിടയില്‍ ഇത് ഫിഷ് മൂണ്‍ ആയി അറിയപ്പെടുന്നു.

ഇതില്‍ ഏത് വിശ്വാസം എടുത്താലും പിങ്ക് മൂണ്‍ സൂചിപ്പിക്കുന്നത് ഒരു പുതിയ ജീവിതാരംഭത്തിനെയാണ് എന്ന് കാണാം. അതായത്, ഊര്‍ജ്ജം ചോര്‍ന്നൊലിച്ച്, അലസത ബാധിച്ച് നിഷ്‌ക്രിയമായ ഒരു ശൈത്യത്തിനു ശേഷമുള്ള ഊര്‍ജ്ജസ്വലമായ ഒരു പുതിയ ജീവിതം ആരംഭിക്കുന്ന ദിവസം. ഒരുപക്ഷെ ഈ 2020 ല്‍ ഇത് സൂചിപ്പിക്കുന്നത് ലോക്ക്ഡൗണ്‍ ഒഴിഞ്ഞ് ഒരു പുതിയ ലോകത്തിലേക്കുള്ള കാല്‍വയ്പ്പായിരിക്കുമോ? നമുക്ക് പ്രത്യാശിക്കാം. ബുധനാഴ്ച്ച രാവിലെ എഴുന്നേറ്റ് പിങ്ക് ചന്ദ്രനെ ദര്‍ശിച്ച് ഇഷ്ടദൈവങ്ങളോട് പ്രാര്‍ത്ഥിക്കാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category