1 GBP = 93.00 INR                       

BREAKING NEWS

ദുരിതങ്ങള്‍ക്ക് കാരണം കണ്ണൂര്‍ എസ്പിയുടെ നിര്‍ദ്ദേശമെന്ന് തലക്കെട്ടിട്ട് വാര്‍ത്ത നല്‍കിയത് മാതൃഭൂമി; പൊലീസ് നടപടിയെ തുടര്‍ന്നു ആംബുലന്‍സുകള്‍ക്ക് പരിയാരം യാത്ര അസാധ്യമായി എന്ന് റിപ്പോര്‍ട്ട് ചെയ്ത് മനോരമ; മാതൃഭൂമിയുടെ സ്‌ക്രീന്‍ഷോട്ട് സഹിതം വാര്‍ത്ത കൊടുത്ത മറുനാടനെതിരെ കേസും! മാതൃഭൂമി, മനോരമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ജനങ്ങളില്‍ എത്തിയത് നിങ്ങളുടെ വാര്‍ത്തയാണ് എന്നും മറുനാടനോട് പ്രതികരിച്ച് കണ്ണൂര്‍ എസ് പിയും; കൊറോണക്കാലത്തെ കണ്ണൂര്‍ പൊലീസിന്റെ നടപടി വിവാദത്തില്‍

Britishmalayali
എം മനോജ് കുമാര്‍

കണ്ണൂര്‍: കണ്ണൂരിലെ അതിര്‍ത്തി അടച്ചു എന്ന വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ മനോരമയ്ക്കും മാതൃഭൂമിക്കും എതിരെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് കണ്ണൂര്‍ എസ്പി യതീഷ് ചന്ദ്ര. കണ്ണൂരിലെ അതിര്‍ത്തി അടച്ചു എന്ന വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ മറുനാടനെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യം ചൂണ്ടിക്കാട്ടി മറുനാടനോട് സംസാരിക്കുകയായിരുന്നു യതീഷ് ചന്ദ്ര. മാതൃഭൂമി ഈ രീതിയില്‍ വാര്‍ത്ത നല്‍കിയതായി പറഞ്ഞു മാതൃഭൂമി വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്സ് അടക്കം വാര്‍ത്ത നല്‍കിയ തങ്ങള്‍ക്ക് നേരെ മാത്രം എന്തുകൊണ്ട് എന്ന ചോദ്യത്തിനു മറുപടിയായാണ് മാതൃഭൂമിക്കും മനോരമയ്ക്കും എതിരെ സമാന വകുപ്പുകള്‍ പ്രകാരം കേസ് എടുക്കുമെന്ന് യതീഷ് ചന്ദ്ര വ്യക്തമാക്കിയത്. മാതൃഭൂമി, മനോരമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും ജനങ്ങളില്‍ എത്തിയത് നിങ്ങളുടെ വാര്‍ത്തയാണ് എന്നുമാണ് യതീഷ് ചന്ദ്ര മറുനാടനോട് പറഞ്ഞത്. കണ്ണൂര്‍-കാസര്‍കോട് അതിര്‍ത്തി അടച്ചു എന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു എന്ന കാര്യമാണ് നിങ്ങളുടെ വാര്‍ത്ത എന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. മാതൃഭൂമി വാര്‍ത്ത നല്‍കിയ സാഹചര്യത്തില്‍ മാതൃഭൂമിക്കെതിരെയും മനോരമ വാര്‍ത്ത വന്നതിനാല്‍ മനോരമയ്ക്ക് എതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യും-യതീഷ് ചന്ദ്ര പറഞ്ഞു.

കണ്ണൂര്‍-കാസര്‍കോട് അതിര്‍ത്തി അടച്ചു എന്നുള്ളത് തെറ്റായ വാര്‍ത്തയാണ്. കണ്ണൂര് അതിര്‍ത്തി പൊലീസ് അടച്ചിട്ടില്ല. നൂറോളം ആളുകള്‍ അവിടെ നിന്ന് എത്തുന്നതും ഇവിടെ നിന്ന് കാസര്‍കോടെയ്ക്ക് പോകുന്നതുമാണ്. ഈ വാര്‍ത്ത വന്നപ്പോള്‍ നാട്ടുകാര്‍ പാനിക്കായി. കണ്ണൂര്‍ ജില്ലയില്‍ വലിയ പ്രശ്നങ്ങളായി. ഞങ്ങള്‍ക്ക് വിശദീകരണം നല്‍കേണ്ടി വന്നു. ആ രീതിയില്‍ അതിര്‍ത്തി അടയ്ക്കാന്‍ കഴിയില്ല. ചെറിയ ചെറിയ വഴികള്‍ ഉണ്ട്. ഈ വഴികളില്‍ പൊലീസ് കയര്‍ കെട്ടി. ആംബുലന്‍സ് വന്നാല്‍ പൊലീസുകാര്‍ കയര്‍ അഴിച്ച് കടത്തിവിടും. ആ രീതിയില്‍ വാര്‍ത്ത വന്നത് ക്ഷീണമായി. മറുനാടന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ ഇതേ കേസുകള്‍ മാതൃഭൂമിക്കും മനോരമയ്ക്കും എതിരെ എടുക്കും-യതീഷ് ചന്ദ്ര മറുനാടനോട് പറഞ്ഞു. കൊറോണ സാഹചര്യത്തില്‍ നിങ്ങള്‍ വാര്‍ത്തയുടെ കാര്യത്തില്‍ സഹായിക്കണം. ആളുകള്‍ക്ക് പരിഭ്രാന്തിയുണ്ടാകുന്ന രീതിയില്‍ വാര്‍ത്ത നല്‍കരുത്. യതീഷ് ചന്ദ്ര പറഞ്ഞു. പൊലീസ് നടപടികളെ മാധ്യമങ്ങള്‍ പിന്തുണയ്ക്കുന്നെന്നും ഒട്ടനവധി വാര്‍ത്തകള്‍ ഈ കാര്യത്തില്‍ നല്‍കുന്നുണ്ടെന്നും പറഞ്ഞപ്പോള്‍ അത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും യതീഷ് ചന്ദ്ര പറഞ്ഞു.

രണ്ട് ദിവസം മുമ്പാണ് കണ്ണൂരിലെ അതിര്‍ത്തി അടച്ച് കാസര്‍കോടിനെ അകറ്റി നിര്‍ത്തിയെന്ന വാര്‍ത്ത മറുനാടനില്‍ എത്തിയത്. കണ്ണൂരിന് പോലും കാസര്‍കോടിനെ പേടി; പിന്നെ എങ്ങനെ കര്‍ണ്ണാടകയെ കുറ്റം പറയാനാവും? കണ്ണൂരും കാസര്‍കോടുമായുള്ള അതിര്‍ത്തികള്‍ എല്ലാം കല്ലും മണ്ണുമിട്ട് അടച്ച് യതീഷ് ചന്ദ്ര; അതിര്‍ത്തിയില്‍ കാവലുള്ള പൊലീസുകാരോട് റോഡ് അടയ്ക്കാന്‍ നിര്‍ദ്ദേശിച്ചത് എസ് പി നേരിട്ട്; പെട്ടുപോയത് അവശ്യ സര്‍വ്വീസുകാരും ആരോഗ്യ പ്രവര്‍ത്തകരും; എസ് പിയുടെ ഉത്തരവ് ലംഘിക്കാനാവില്ലെന്ന് പ്രതിഷേധക്കാരോട് പൊലീസിന്റെ മറുപടിയും; കാസര്‍കോടിനെ കണ്ണൂരും ഒറ്റപ്പെടുത്തുമ്പോള്‍-എന്ന തലവാചകത്തില്‍ പ്രത്യക്ഷപ്പെട്ട വാര്‍ത്തയ്ക്കുള്ളില്‍ ഇത് റിപ്പോര്‍ട്ട് ചെയ്തത് മാതൃഭൂമിയാണെന്ന് വ്യക്തമായി പറയുന്നുണ്ട്. ഓണ്‍ലൈനിലെ മാതൃഭൂമിയിലെ വാര്‍ത്തയുടെ സ്‌ക്രീന്‍ ഷോട്ടുമുണ്ട്. മാതൃഭൂമിയുടെ വാര്‍ത്തയുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് പ്രസിദ്ധീകരിക്കുക മാത്രമാണ് മറുനാടന്‍ ചെയ്തതെന്നും വാര്‍ത്തയ്ക്കുള്ളില്‍ വ്യക്തമാണ്. അതായത് ഉറവിടം കൃത്യമായി പറഞ്ഞുള്ള വാര്‍ത്ത. ഏപ്രില്‍ അഞ്ചിന് തന്നെ സമാനമായ വാര്‍ത്ത മനോരമയിലും എത്തി. എന്നാല്‍ വ്യാജ പ്രചണരണത്തിന് കള്ളക്കേസ് മറുനാടന്‍ മലയാളിക്ക് എതിരെ മാത്രവും. ഇതാണ് ഇപ്പോള്‍ കണ്ണൂര്‍ എസ്പി തിരുത്തിയത്. മാതൃഭൂമി വാര്‍ത്ത നല്‍കിയെന്ന പേരിലുള്ള വാര്‍ത്തയാണ് എന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് കണ്ണൂര്‍ എസ്പി പറഞ്ഞത്.

ഇതു സംബന്ധിച്ച് കണ്ണൂര്‍ പൊലീസ് ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടു. കണ്ണൂര്‍ ജില്ലയില്‍ ജില്ലാ അതിര്‍ത്തി റോഡുകള്‍ പൊലീസ് അടച്ചു എന്ന വാര്‍ത്ത വ്യാജമെന്ന തലവചാകത്തോടെയാണ് ആണ് അത്. കണ്ണൂര്‍ : കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഉള്ള ലോക്ക് ഡൗണുമായി ബന്ധപ്പെട്ട കണ്ണൂര്‍ ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളിലെ റോഡുകള്‍ പൊലീസ് അടച്ചിട്ടു എന്ന വ്യാജവര്‍ത്തക്കെതിരെ പൊലീസ് നടപടി ആരംഭിച്ചു. സര്‍ക്കാരും പൊലീസും അനുശാസിക്കുന്ന അത്യാവശ്യ സര്‍വ്വീസുകള്‍ ഇപ്പോഴും നടക്കുന്നുണ്ട്. പൊതുജനങ്ങളെ ഭീതിപ്പെടുത്തുന്ന ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ പൊലീസ് മേധാവി ശ്രീ യതിഷ് ചന്ദ്ര IPS എല്ലാ പൊലീസ് സ്റ്റേഷനുകള്‍ക്കും നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. അത്യാവശ്യ സര്‍വ്വീസുകളായ ആശുപത്രി, പാല്‍, പത്രം, ചരക്കു ഗതാഗതം, എന്നിവ പൊലീസ് പരിശോധനയോടെ കടത്തിവിടുന്നുണ്ട്. പൊലീസ് തന്നെ മുന്‍കൈ എടുത്തു മരുന്നുകളും മറ്റ് അത്യാവശ്യ സാധനങ്ങളും മറ്റ് ജില്ലകളില്‍ നിന്നും അതിവേഗം ആവശ്യക്കാരില്‍ എത്തിച്ചു നല്കുന്നുമുണ്ട്. ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ഈ ദുരന്ത കാലഘട്ടത്തില്‍ ഈ സമൂഹത്തോട് ചെയ്യുന്ന മനുഷ്യത്വരഹിതമായ പ്രവര്‍ത്തിയാണ്. ദയവായി സഹകരിക്കുക...-ഇതാണ് ആ പോസ്റ്റ്. ഇന്നലെ മൂന്ന് മണിയോടെയാണ് ഈ പോസ്റ്റ് കണ്ണൂര്‍ പൊലീസിന്റെ ഫെയ്‌സ് ബുക്ക് പേജില്‍ എത്തുന്നത്. എന്നാല്‍ ഇതിനു താഴെ വന്ന കമന്റില്‍ ചിലര്‍ മാതൃഭൂമിയെ ഉദ്ധരിച്ചു നല്‍കിയ വാര്‍ത്തയുടെ ലിങ്ക് ഉണ്ട്. ഇതിനൊപ്പം മാതൃഭൂമി വാര്‍ത്തും മനോരമയുടെ വാര്‍ത്തയും ചിലര്‍ കമന്റായി നല്‍കുന്നുണ്ട്. പക്ഷെ ഇത് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നാണ് എസ്പി പറഞ്ഞത്.

ഏപ്രില്‍ അഞ്ചിനാണ് മാതൃഭൂമി കണ്ണൂരിലെ റോഡ് അടയ്ക്കല്‍ വാര്‍ത്ത നല്‍കുന്നത്. കണ്ണൂര്‍ എസ്പി. യതീഷ് ചന്ദ്ര പെരിങ്ങോം സ്റ്റേഷന്‍ പരിധിയില്‍ ശനിയാഴ്ച വൈകുന്നേരം സന്ദര്‍ശിച്ചിരുന്നു. ജില്ല അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന പൊലീസുകാരോട് റോഡ് കല്ലിട്ട് അടയ്ക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. രാവിലെ കാസര്‍കോട് ജില്ലയിലെ ചിറ്റാരിക്കാല്‍, വെള്ളരിക്കുണ്ട് ഭാഗങ്ങളിലേക്ക് സേവനം ചെയ്യാന്‍ പോയ ആരോഗ്യ വകുപ്പ് ജീവനക്കാരും വനിതാ ജീവനക്കാരും അവശ്യ സര്‍വീസ് ജീവനക്കാരായ ട്രഷറി, സിവില്‍ സപ്ലൈസ് ജീവനക്കാരും മടങ്ങിവന്നപ്പോള്‍ റോഡില്‍ കല്ലിട്ട് അടച്ച നിലയിലായിരുന്നുവെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തത്. കല്ലും മണ്ണുമിട്ട് ഒരു റോഡും കേരളം അടയ്ക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് മാതൃഭൂമിയിലെ വാര്‍ത്ത മറുനാടനും നല്‍കിയത്. മറുനാടന്‍ വാര്‍ത്ത വൈറലായതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രശ്‌നത്തില്‍ ഇടപെട്ടു. ഇതോടെ തടസ്സങ്ങള്‍ മാറ്റിയെന്നാണ് സൂചന.

ഏപ്രില്‍ അഞ്ചിന് വന്ന വാര്‍ത്തയില്‍ കണ്ണൂര്‍ പൊലീസ് അന്ന് മൗനത്തിലായിരുന്നു. ഫെയ്‌സ് ബുക്ക് പേജില്‍ പോലും വ്യാജ വാര്‍ത്തയെന്ന പ്രതികരണം നടത്തിയില്ല. ഏപ്രില്‍ അഞ്ചിന് തന്നെ മനോരമയിലും വാര്‍ത്ത എത്തിയിരുന്നു. ഗുരുതര ആരോപണങ്ങളാണ് മനോരമ വാര്‍ത്തയില്‍ ഉണ്ടായിരുന്നത്. കണ്ണൂര്‍- കാസര്‍കോട് അതിര്‍ത്തികളില്‍ കൂടുതല്‍ റോഡുകള്‍ അടച്ചു. മംഗളൂരു വഴി തടഞ്ഞതോടെ പ്രയാസത്തിലായ മലയോരത്തെ ആംബുലന്‍സുകള്‍ക്ക് ഇനി പരിയാരം മെഡിക്കല്‍ കോളജിലേക്കു പോകാനും ഇതോടെ പ്രയാസമായി. കണ്ണൂര്‍- കാസര്‍കോട് അതിര്‍ത്തി കിണര്‍മുക്കില്‍ കല്ലും ടാര്‍ വീപ്പയും ഉപയോഗിച്ചാണ് കണ്ണൂര്‍ പൊലീസ് റോഡ് പൂര്‍ണമായും അടച്ചത്. പുളിങ്ങോം പാലാവയല്‍ പാലം വഴിയുള്ള ഗതാഗതവും തടഞ്ഞു. ഗതാഗതം ദേശീയപാത കാലിക്കടവ് വഴി മാത്രമേ അനുവദിക്കൂ.-ഇങ്ങനെയാണ് മനോരമ റിപ്പോര്‍ട്ട് ചെയ്തത്.

കിലോമീറ്ററുകള്‍ അധികം സഞ്ചരിച്ചു വേണം മലയോരത്തെ രോഗികളെയും കൊണ്ടുള്ള ആംബുലന്‍സുകള്‍ക്ക് ഇനി പരിയാരം മെഡിക്കല്‍ കോളജിലെത്താന്‍. പാലാവയലില്‍നിന്ന് പുളിങ്ങോം ഭാഗത്തേക്കു പോകാനുള്ള സൗകര്യവും പുളിങ്ങോം പാലം അടച്ചതോടെ ഇല്ലാതായി. പാലാവയലിലെ ജനങ്ങള്‍ പുളിങ്ങോം പിഎച്ച്‌സിയെയാണ് ആശ്രയിക്കുന്നത്. പാലം അടച്ചതോടെ ഇതുവഴിയുള്ള യാത്ര അസാധ്യമായി. ഇനി ചെറുപുഴ വഴി കറങ്ങി വേണം ഈ പ്രദേശത്തുകാര്‍ ചികിത്സയ്ക്കായി ആശുപത്രിയിലെത്താന്‍-ഇങ്ങനെയാണ് വാര്‍ത്ത അവസാനിക്കുന്നത്. അതായത് ആരോഗ്യ പ്രവര്‍ത്തകരേയും ആംബുലിന്‍സിനും പോലും പൊലീസ് വഴി നല്‍കിയില്ലെന്ന് വ്യക്തമാക്കുന്ന വാര്‍ത്തയായി മനോരമയിലേതും മാറി. പക്ഷെ കേസ് വന്നത് മറുനാടന് നേരെ മാത്രമാണ്. മംഗലാപുരത്തേക്കുള്ള ദേശീയ പാത കര്‍ണ്ണാടക അടച്ചത് കേരളത്തില്‍ വലിയ പ്രതിഷേധമായി മാറിയിരുന്നു. റോഡ് കല്ലും മണ്ണും ഇട്ട് അടയ്ക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന വാദം കേരളം ഉയര്‍ത്തി. റോഡുകളിലൂടെ ചുറ്റിക്കറങ്ങേണ്ടി വന്നതു കൊണ്ട് 10ഓളം ജീവനുകളാണ് കേരളത്തില്‍ പൊലിഞ്ഞത്. ഇതിന് സമാനമായ സാഹചര്യമാണ് കാസര്‍കോടുമായുള്ള അതിര്‍ത്തിയില്‍ കണ്ണൂര്‍ പൊലീസും ഉണ്ടാക്കിയതെന്ന് മനോരമയുടെ വാര്‍ത്തയിലും വ്യക്തമാണ്.

മറുനാടന്‍ ഏപ്രില്‍ 5ന് നല്‍കിയ വാര്‍ത്തയുടെ പൂര്‍ണ്ണരുപം(മാതൃഭൂമിയുടെ സ്‌ക്രീന്‍ ഷോട്ടും വാര്‍ത്തയ്‌ക്കൊപ്പമുണ്ടായിരുന്നു)

കണ്ണൂരിന് പോലും കാസര്‍കോടിനെ പേടി; പിന്നെ എങ്ങനെ കര്‍ണ്ണാടകയെ കുറ്റം പറയാനാവും? കണ്ണൂരും കാസര്‍കോടുമായുള്ള അതിര്‍ത്തികള്‍ എല്ലാം കല്ലും മണ്ണുമിട്ട് അടച്ച് യതീഷ് ചന്ദ്ര; അതിര്‍ത്തിയില്‍ കാവലുള്ള പൊലീസുകാരോട് റോഡ് അടയ്ക്കാന്‍ നിര്‍ദ്ദേശിച്ചത് എസ് പി നേരിട്ട്; പെട്ടുപോയത് അവശ്യ സര്‍വ്വീസുകാരും ആരോഗ്യ പ്രവര്‍ത്തകരും; എസ് പിയുടെ ഉത്തരവ് ലംഘിക്കാനാവില്ലെന്ന് പ്രതിഷേധക്കാരോട് പൊലീസിന്റെ മറുപടിയും; കാസര്‍കോടിനെ കണ്ണൂരും ഒറ്റപ്പെടുത്തുമ്പോള്‍

മറുനാടന്‍ മലയാളിബ്യൂറോ

കണ്ണൂര്‍: കാസര്‍കോട്ടുകാര്‍ക്ക് മംഗലുരുവിലേക്ക് മാത്രമല്ല, ഇനി കണ്ണൂരിലേക്കും വരാനാകില്ല. കൊറോണ ഭീതിയില്‍ കണ്ണൂരിലേക്കുള്ള അതിര്‍ത്തികളും അടച്ചു പൂട്ടി. കാങ്കോല്‍ ആലപ്പടമ്പ്, പെരിങ്ങോം പഞ്ചായത്തുകളും കാസര്‍കോട് ജില്ലയുമായി ബന്ധിക്കുന്ന എല്ലാ റോഡുകളും ശനിയാഴ്ച വൈകുന്നേരം കല്ലിട്ടടച്ചതോടെ ആരോഗ്യപ്രവര്‍ത്തകരും അവശ്യ സേവനം ചെയ്യുന്നവരും വിഷമത്തിലാണ്.

കാസര്‍കോട് 152 കൊറോണ രോഗികളാണുള്ളത്. കണ്ണൂരില്‍ 50ഉം. കേരളത്തിലെ 306 കേസുകളില്‍ പകുതിയും കാസര്‍കോടാണ്. കര്‍ണ്ണാടകയില്‍ 144 കേസുകളാണ് ആകെയുള്ളത്. അതില്‍ കൂടുതല്‍ കാസര്‍കോടുണ്ട്. ഈ സാഹചര്യത്തിലാണ് കാസര്‍കോടുമുള്ള അതിര്‍ത്തി അടച്ചതെന്നാണ് കര്‍ണ്ണാടകയുടെ വാദം. ഇതിന് കൂടുതല്‍ കരുത്ത് പകരുന്നതാണ് കണ്ണൂരിലെ അതിര്‍ത്തി അടയ്ക്കലും. വൈറസ് വ്യാപനം തടയാനുള്ള ഉത്തമ മാര്‍ഗ്ഗമായി കണ്ണൂരിന് പോലും റോഡ് മൂടല്‍ തോന്നി എന്നതാണ് വസ്തുത. ഇതോടെ കര്‍ണ്ണാടകയെ ഇനി എങ്ങനെ കുറ്റം പറയുമെന്ന ചോദ്യമാണ് സജീവമാകുന്നത്.
കണ്ണൂര്‍ എസ്പി. യതീഷ് ചന്ദ്ര പെരിങ്ങോം സ്റ്റേഷന്‍ പരിധിയില്‍ ശനിയാഴ്ച വൈകുന്നേരം സന്ദര്‍ശിച്ചിരുന്നു. ജില്ല അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന പൊലീസുകാരോട് റോഡ് കല്ലിട്ട് അടയ്ക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. രാവിലെ കാസര്‍കോട് ജില്ലയിലെ ചിറ്റാരിക്കാല്‍, വെള്ളരിക്കുണ്ട് ഭാഗങ്ങളിലേക്ക് സേവനം ചെയ്യാന്‍ പോയ ആരോഗ്യ വകുപ്പ് ജീവനക്കാരും വനിതാ ജീവനക്കാരും അവശ്യ സര്‍വീസ് ജീവനക്കാരായ ട്രഷറി, സിവില്‍ സപ്ലൈസ് ജീവനക്കാരും മടങ്ങിവന്നപ്പോള്‍ റോഡില്‍ കല്ലിട്ട് അടച്ച നിലയിലായിരുന്നുവെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെയാണ് ഈ വാര്‍ത്ത പുറംലോകത്ത് ചര്‍ച്ചയാത്.

കാസര്‍കോടിന്റെ അതിര്‍ത്തി കര്‍ണ്ണാടക മണ്ണിട്ടാണ് മൂടിയതെങ്കില്‍ ഇവിടെ കല്ലിട്ട് അടയ്ക്കുന്നു. അതായത് കണ്ണൂരിന് പോലും കാസര്‍കോടിനെ പേടിയാകുകയാണ്. കണ്ണൂരിലേക്ക് കോവിഡ് പടര്‍ന്നതിന് കാരണം കാസര്‍കോടാണെന്ന വിലയിരുത്തല്‍ സജീവമാണ്. അതുകൊണ്ടാണ് റോഡ് അടയ്ക്കുന്നത്. നേരത്തെ വിലക്ക് ലംഘിച്ച് പുറത്തിറങ്ങിയവര്‍ക്ക് ഏത്തമിടല്‍ ശിക്ഷ വിധിച്ച യതീഷ് ചന്ദ്ര കണ്ണൂരിനെ രക്ഷിക്കാന്‍ അതിശക്തമായ നിലപാടാണ് എടുക്കുന്നത്. കര്‍ണ്ണാടകക്കാരനായ ഈ പൊലീസ് ഉദ്യോഗസ്ഥന്റെ നടപടിയും കാസര്‍കോടിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിട്ടുണ്ട്. കാസര്‍കോട് തീര്‍ത്തും ഒറ്റപ്പെടുകയാണ്. അതിര്‍ത്തി അടത്ത കര്‍ണ്ണാടകയുടെ നടപടി സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

അതിനിടെയാണ് കണ്ണൂരും കാസര്‍കോടിന്റെ അതിര്‍ത്തി അടച്ചത്. ഏറെ ബുദ്ധിമുട്ടുകള്‍ ഇതു കാരണം ഉണ്ടാകുന്നുണ്ട്. ആരോഗ്യ പ്രവര്‍ത്തകരും പ്രതിസന്ധിയിലാണ്. കാങ്കോല്‍, കരിവെള്ളൂര്‍, പയ്യന്നൂര്‍, പുത്തൂര്‍ ഭാഗങ്ങളിലുള്ളവര്‍ കിണര്‍മുക്കില്‍ മണിക്കൂറുകളോളം കുടുങ്ങി. വെളിച്ചംതോട്, കിണര്‍മുക്കില്‍ എല്ലാ ഭാഗത്തും ചെങ്കല്ലിട്ട് റോഡ് പൂര്‍ണമായും അടച്ചതോടെ വനിതാ ജീവനക്കാരടക്കം വിഷമത്തിലായി. എസ്പി.ടെ ഉത്തരവ് മറികടക്കാന്‍ സാധിക്കില്ലന്ന് പൊലീസ് പറഞ്ഞു. ചില ജീവനക്കാര്‍ വാഹനം വഴിയില്‍ വെച്ച് നടക്കാന്‍ തുടങ്ങിയെന്നും മാതൃഭൂമി പറയുന്നു

അവശ്യ സേവനത്തിന് വീട്ടില്‍ നിന്നിറങ്ങിയ ജീവനക്കാരെ ബുദ്ധിമുട്ടിച്ച പൊലീസിന്റെ നടപടിയില്‍ വ്യാപക പ്രതിഷേധമാണുള്ളത്. എന്നാല്‍ ഇതു മാത്രമേ കണ്ണൂരിലേക്ക് കോവിഡ് ഇനിയും എത്താതിരിക്കാന്‍ വഴിയെന്നാണ് എസ് പിയുടെ പക്ഷം. കൊറോണ നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 10 തദ്ദേശ സ്ഥാപനങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവിട്ടിരുന്നു. കൂടുതല്‍ കൊവിഡ് 19 കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട തലശ്ശേരി സബ് ഡിവിഷനിലെ മൂന്ന് നഗരസഭകളിലും ഏഴ് പഞ്ചായത്തുകളിലുമാണ് കേരള പകര്‍ച്ചവ്യാധി നിയമ പ്രകാരം കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഏപ്രില്‍ നാലിന് ഇറക്കിയ ഉത്തരവ് പ്രകാരം കൂത്തുപറമ്പ്, തലശ്ശേരി, പാനൂര്‍ മുനിസിപ്പിലാറ്റികളിലും മൊകേരി, ചൊക്ലി, പാട്യം, ചിറ്റാരിപ്പറമ്പ്, കതിരൂര്‍, പന്ന്യന്നൂര്‍, കോട്ടയം മലബാര്‍ പഞ്ചായത്തുകളിലും നിയന്ത്രണങ്ങള്‍ നിലവില്‍ വന്നിരുന്നു.

ഇതുപ്രകാരം, അടിയന്തര സാഹചര്യങ്ങളിലല്ലാതെ ജനങ്ങളുടെ സഞ്ചാരം ഇവിടങ്ങളില്‍ വിലക്കിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലുമുള്‍പ്പെടെ മൂന്നിലധികം ആളുകള്‍ കൂടിനില്‍ക്കരുത്, അവശ്യസാധനങ്ങള്‍ വീട്ടിലെത്തിച്ചുകൊടുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ സംവിധാനമൊരുക്കണം, വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരെ ആരോഗ്യ പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ച് പ്രതിദിന റിപോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കണം, പൊലീസ് ഉദ്യോഗസ്ഥരും ഹോം ഐസൊലേഷനില്‍ കഴിയുന്നവരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തണം, കൊവിഡ് 19 ബാധിതര്‍ താമസിച്ച വീടുകള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥര്‍ അണുവിമുക്തമാക്കണമെന്നും ഉത്തരവില്‍ വ്യക്തമാക്കി. ഉത്തരവ് ലംഘിക്കുന്നത് കേരള എപ്പിഡെമിക് ഡിസീസ്(കൊവിഡ് 19) റെഗുലേഷന്‍സ് 2020ലെ 51 മുതല്‍ 60 വരെയുള്ള വകുപ്പുകള്‍ പ്രകാരം രണ്ടുവര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും ഉത്തരവ് വ്യക്തമാക്കി.
കൊറോണയുടെ സാമൂഹ്യവ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പ്രദേശങ്ങളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്ന് അവലോകന യോഗത്തില്‍ ജില്ലാ കലക്ടര്‍ വ്യക്തമാക്കി. ജില്ലയില്‍ ഇതുവരെ 52 കോവിഡ് 19 പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടെങ്കിലും അവയെല്ലാം വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍ക്കായിരുന്നു. എന്നാല്‍ ഇവരിലേറെ പേരും തലശ്ശേരി സബ് ഡിവിഷന്‍ പരിധിയില്‍പെട്ട സ്ഥലങ്ങളില്‍ നിന്നായതിനാല്‍ സാമൂഹ്യ വ്യാപനത്തിന്റെ സാധ്യത നിലനില്‍ക്കുന്നുണ്ട്. ഇത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് ശക്തമായ നടപടികള്‍ സ്വീകരിക്കുന്നത്. നിയന്ത്രണങ്ങളുമായി പ്രദേശങ്ങളിലെ എല്ലാ ജനങ്ങളും പൂര്‍ണമായി സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.

ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയ 1102 പ്രൈമറി കോണ്‍ടാക്റ്റുകളെ ഇതിനകം കണ്ടെത്താനായിട്ടുണ്ട്. 1320 സെക്കന്ററി കോണ്‍ടാക്റ്റുകളെയും കണ്ടെത്തി. നിസാമുദ്ദീനില്‍ നിന്നെത്തിയവരില്‍ സാംപിള്‍ പരിശോധനയ്ക്കു വിധേയരായ 11 പേരുടെയും ഫലം നെഗറ്റീവാണെന്ന് ഡിഎംഒ ഡോ. കെ നാരായണ നായിക് അറിയിച്ചു. ഒരാളുടെ കൂടി സാംപിള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇനിയും ആളുകള്‍ ഉണ്ടോ എന്നും പരിശോധിക്കുന്നു. ഈ സാഹചര്യത്തിലാണ് അതിര്‍ത്തി അടച്ച് കോവിഡില്‍ നിന്നും കണ്ണൂരിന് രക്ഷയൊരുക്കാനുള്ള എസ് പി യതീഷ് ചന്ദ്രയുടെ ശ്രമം.
 
ഏപ്രില്‍ അഞ്ചിന് മാതൃഭൂമി കൊടുത്ത വാര്‍ത്തയുടെ പൂര്‍ണ്ണ രൂപം

എസ്പി. യതീഷ്ചന്ദ്രയുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ അതിര്‍ത്തി റോഡുകള്‍ അടച്ചു; ദുരിതത്തിലായി ആരോഗ്യപ്രവര്‍ത്തകര്‍

പെരിങ്ങോം: കാങ്കോല്‍ ആലപ്പടമ്പ്, പെരിങ്ങോം പഞ്ചായത്തുകളും കാസര്‍കോട് ജില്ലയുമായി ബന്ധിക്കുന്ന എല്ലാ റോഡുകളും ശനിയാഴ്ച വൈകുന്നേരം കല്ലിട്ടടച്ചതോടെ ആരോഗ്യപ്രവര്‍ത്തകരും അവശ്യ സേവനം ചെയ്യുന്നവരും വിഷമത്തിലായി. കണ്ണൂര്‍ എസ്പി. യതീഷ് ചന്ദ്ര പെരിങ്ങോം സ്റ്റേഷന്‍ പരിധിയില്‍ ശനിയാഴ്ച വൈകുന്നേരം സന്ദര്‍ശിച്ചിരുന്നു. ജില്ല അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന പൊലീസുകാരോട് റോഡ് കല്ലിട്ട് അടയ്ക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. രാവിലെ കാസര്‍കോട് ജില്ലയിലെ ചിറ്റാരിക്കാല്‍, വെള്ളരിക്കുണ്ട് ഭാഗങ്ങളിലേക്ക് സേവനം ചെയ്യാന്‍ പോയ ആരോഗ്യ വകുപ്പ് ജീവനക്കാരും വനിതാ ജീവനക്കാരും അവശ്യ സര്‍വീസ് ജീവനക്കാരായ ട്രഷറി, സിവില്‍ സപ്ലൈസ് ജീവനക്കാരും മടങ്ങിവന്നപ്പോള്‍ റോഡില്‍ കല്ലിട്ട് അടച്ച നിലയിലായിരുന്നു. കാങ്കോല്‍, കരിവെള്ളൂര്‍, പയ്യന്നൂര്‍, പുത്തൂര്‍ ഭാഗങ്ങളിലുള്ളവര്‍ കിണര്‍മുക്കില്‍ മണിക്കൂറുകളോളം കുടുങ്ങി. വെളിച്ചംതോട്, കിണര്‍മുക്കില്‍ എല്ലാ ഭാഗത്തും ചെങ്കല്ലിട്ട് റോഡ് പൂര്‍ണമായും അടച്ചതോടെ വനിതാ ജീവനക്കാരടക്കം വിഷമത്തിലായി. എസ്പി.ടെ ഉത്തരവ് മറികടക്കാന്‍ സാധിക്കില്ലന്ന് പൊലീസ് പറഞ്ഞു. ചില ജീവനക്കാര്‍ വാഹനം വഴിയില്‍ വെച്ച് നടക്കാന്‍ തുടങ്ങി. അവശ്യ സേവനത്തിന് വീട്ടില്‍ നിന്നിറങ്ങിയ ജീവനക്കാരെ ബുദ്ധിമുട്ടിച്ച പൊലീസിന്റെ നടപടിയില്‍ വ്യാപക പ്രതിഷേധമാണുള്ളത്.
ഏപ്രില്‍ അഞ്ചിന് തന്നെ മനോരമയില്‍ എത്തിയ വാര്‍ത്ത

കണ്ണൂര്‍- കാസര്‍കോട് അതിര്‍ത്തികളില്‍ റോഡുകള്‍ അടച്ചു; ആശ്രയം ദേശീയപാത
മനോരമ ലേഖകന്‍

കാസര്‍കോട് ന്മ കണ്ണൂര്‍- കാസര്‍കോട് അതിര്‍ത്തികളില്‍ കൂടുതല്‍ റോഡുകള്‍ അടച്ചു. മംഗളൂരു വഴി തടഞ്ഞതോടെ പ്രയാസത്തിലായ മലയോരത്തെ ആംബുലന്‍സുകള്‍ക്ക് ഇനി പരിയാരം മെഡിക്കല്‍ കോളജിലേക്കു പോകാനും ഇതോടെ പ്രയാസമായി. കണ്ണൂര്‍- കാസര്‍കോട് അതിര്‍ത്തി കിണര്‍മുക്കില്‍ കല്ലും ടാര്‍ വീപ്പയും ഉപയോഗിച്ചാണ് കണ്ണൂര്‍ പൊലീസ് റോഡ് പൂര്‍ണമായും അടച്ചത്. പുളിങ്ങോം പാലാവയല്‍ പാലം വഴിയുള്ള ഗതാഗതവും തടഞ്ഞു. ഗതാഗതം ദേശീയപാത കാലിക്കടവ് വഴി മാത്രമേ അനുവദിക്കൂ.

കിലോമീറ്ററുകള്‍ അധികം സഞ്ചരിച്ചു വേണം മലയോരത്തെ രോഗികളെയും കൊണ്ടുള്ള ആംബുലന്‍സുകള്‍ക്ക് ഇനി പരിയാരം മെഡിക്കല്‍ കോളജിലെത്താന്‍. പാലാവയലില്‍നിന്ന് പുളിങ്ങോം ഭാഗത്തേക്കു പോകാനുള്ള സൗകര്യവും പുളിങ്ങോം പാലം അടച്ചതോടെ ഇല്ലാതായി. പാലാവയലിലെ ജനങ്ങള്‍ പുളിങ്ങോം പിഎച്ച്‌സിയെയാണ് ആശ്രയിക്കുന്നത്. പാലം അടച്ചതോടെ ഇതുവഴിയുള്ള യാത്ര അസാധ്യമായി. ഇനി ചെറുപുഴ വഴി കറങ്ങി വേണം ഈ പ്രദേശത്തുകാര്‍ ചികിത്സയ്ക്കായി ആശുപത്രിയിലെത്താന്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category