1 GBP = 93.00 INR                       

BREAKING NEWS

മലയാളികളില്‍ മഹാഭൂരിപക്ഷവും രോഗപേടികൊണ്ട് അനാവശ്യമായി മരുന്നു കഴിക്കുന്ന മണ്ടന്മാരോ? സര്‍ക്കാര്‍ ആശുപത്രികളില്‍ ടോക്കണുകള്‍ ഇല്ലാതെ വലഞ്ഞിരുന്ന കേരളത്തിന് അറുതിയായതിന് പിന്നാലെ സ്വകാര്യ ആശുപത്രികളില്‍ എത്തുന്ന രോഗികളുടെ എണ്ണവും 20 ശതമാനമായി താഴുന്നു; പനിക്കും ചുമക്കും വരെ ആന്റിബയോട്ടിക്സ് കഴിക്കുന്നവര്‍ വീട്ടില്‍ ഇരുന്നു വിശ്രമിക്കാന്‍ തുടങ്ങിയതോടെ സ്വകാര്യ ആശുപത്രികള്‍ പൂട്ടലിന്റെ വക്കില്‍; കൊറോണ ഭീതിയില്‍ രോഗകച്ചവടം നടക്കില്ലെന്ന പേടിയില്‍ ആശുപത്രി മുതലാളിമാര്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗബാധ വ്യാപകമായതോടെ ഏറ്റവും തിരിച്ചടി ഏറ്റത് സ്വകാര്യ ആശുപത്രികള്‍ക്കാണ്. ആരോഗ്യ കാര്യത്തില്‍ വളരെ ജാഗ്രത പുലര്‍ത്തുന്ന കേരളത്തില്‍ എന്തിനും ഏതിനും ആശുപത്രിയിലേക്ക് ഓടുന്നവരായിരുന്നു മലയാളികള്‍. ചെറിയൊരു പനി വന്നാല്‍ പോലും ആശുപത്രിയില്‍ പോയി ഡോക്ടറെ കണ്ട് മരുന്നു വാങ്ങുക എന്നതായിരുന്നു മലയാളികളുടെ ശീലം. എന്നാല്‍, കോവിഡ് ഭീതിയില്‍ ആരും അധികം പുറത്തിറങ്ങാതെ വന്നതും സാരമായ അസുഖം ഇല്ലാത്തവര്‍ വീട്ടില്‍ തന്നെ ഒതുങ്ങുകയും ചെയ്തതോടെ ആശുപത്രികള്‍ എ്ല്ലാം ശൂന്യമായി.

ഇത്രയും കാലം രോഗികളെ കൊണ്ട് തിങ്ങിനിറഞ്ഞ ആശുപത്രികള്‍ എല്ലാം ഇപ്പോള്‍ കാലിയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ പോലും ടോക്കണുകള്‍ ഇല്ലാതെ വലഞ്ഞിരുന്ന അവസ്ഥ മാറി. ഇപ്പോള്‍ എല്ലാവരും വീട്ടില്‍ വിശ്രമിക്കുകയാണ്. പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരും ഡയാലിസിസ് നടത്തുന്നവരും ഒഴികെ മറ്റു ചെറിയ രോഗങ്ങളുള്ള ആരും തന്നെ ഇപ്പോള്‍ ആശുപത്രികളെ സമീപിക്കുന്നില്ലെന്നതാണ് വസ്തുത.

വൈറസ് ബാധിക്കുമെന്ന സംശയത്താല്‍ ജനം ആശുപത്രികളില്‍ എത്തുന്നില്ല. യാത്രാ നിയന്ത്രണവും കാരണമാണ്. എല്ലാ ആശുപത്രികളും തുറക്കണമെന്നു മന്ത്രി കെ.കെ.ശൈലജ കഴിഞ്ഞദിവസം നിര്‍ദേശിച്ചിരുന്നു. സ്വകാര്യ ആശുപത്രികള്‍ അടച്ചിട്ടാല്‍ ആരോഗ്യമേഖലയുടെ പ്രവര്‍ത്തനത്തെ ബാധിക്കും. സംസ്ഥാനത്തെ ആശുപത്രികളില്‍ 60% സ്വകാര്യമേഖലയിലാണ്. ഗ്രാമപ്രദേശങ്ങളിലെ ചില ആശുപത്രികള്‍ അടച്ചിട്ടതോടയാണ് ആ തീരുമാനത്തില്‍ നിന്നു പിന്മാറണമെന്നു മന്ത്രി നിര്‍ദേശിച്ചത്. മന്ത്രിയുടെ നിര്‍ദ്ദേശം ഉണ്ടെങ്കിലും ആശുപത്രികളിലെ എല്ലാ വിഭാഗവും പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണെന്നു പ്രൈവറ്റ് ഹോസ്പിറ്റല്‍ മാനേജ്മെന്റ് അസോസിയേഷന്‍ പറയുന്നു. രോഗികള്‍ കുറഞ്ഞെങ്കിലും ചെലവില്‍ കാര്യമായ കുറവില്ല.

ജീവനക്കാര്‍ക്കു ശമ്പളം കൊടുക്കണം. മറ്റു ചെലവുകളില്‍ ശരാശരി 20% കുറവുണ്ടായിട്ടുണ്ട്. കോവിഡ് കാലമായതിനാല്‍ നികുതികള്‍ ഒഴിവാക്കുക, റജിസ്ട്രേഷന്‍ ഫീസുകള്‍ കുറയ്ക്കുക, വൈദ്യുതി, വെള്ളം നിരക്കുകള്‍ ഈടാക്കരുത് എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് അസോസിയേഷന്‍ ഭാരവാഹികള്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. അതിനിടെ സ്വകാര്യ ആശുപത്രികളില്‍ ആളുകള്‍ വരുന്നത് കുറഞ്ഞതോടെ നഴ്സുമാരെ ചില ആശുപത്രികള്‍ പിരിച്ചുവിട്ടു തുടങ്ങി. ചില ഇടങ്ങളില്‍ നഴ്സുമാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുകയാണ് ഇവര്‍ ചെയ്തത്. ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും മറ്റു ജീവനക്കാരുടെയും ശമ്പളം മൂന്നിലൊന്നായി വെട്ടിക്കുറയ്ക്കുകയും അധികമുണ്ടെന്നു തോന്നുന്ന ജീവനക്കാരെ പിരിച്ചു വിടാനുമാണ് ആശുപത്രി മാനേജ്‌മെന്റുകളുടെ കൂട്ടായ ശ്രമം.

എല്ലാ ജീവനക്കാര്‍ക്കും ശമ്പളം നല്‍കണമെന്നും ആരെയും പിരിച്ചുവിടാന്‍ പാടില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ നിര്‍ദ്ദേശങ്ങളില്‍ പ്രധാനം. കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്വകാര്യ ആശുപത്രികള്‍ നേഴ്സുമാര്‍ക്ക് ശമ്പളം കൊടുക്കാതിരിക്കുകയോ പിരിച്ചുവിടല്‍പോലുള്ള നടപടികള്‍ എടുക്കാനോ പാടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ലോക്ഡൗണിന്റെ പേരില്‍ ആശുപത്രികളില്‍ നിന്ന് ജീവനക്കാരെ പിരിച്ചുവിട്ടാല്‍ സര്‍ക്കാര്‍ ഇടപെടുമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു പറഞ്ഞത്. തലസ്ഥാനത്ത് എസ്‌കെ ആശുപത്രിയില്‍ പതിനൊന്നു നേഴ്‌സുമാരെ പിരിച്ചുവിട്ടതായി പരാതി വന്നതോടെയാണ് ഈ കാര്യത്തില്‍ മുഖ്യമന്ത്രി പ്രതികരണം നടത്തിയത്. പിരിച്ചുവിടല്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ കേന്ദ്ര-കേരള നിര്‍ദ്ദേശങ്ങള്‍ ചീന്തിയെറിഞ്ഞ് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ സാലറി വെട്ടിക്കുറക്കാനും ജീവനക്കാരെ പിരിച്ചു വിടാനും ഒരുങ്ങുകയാണ്.

സംസ്ഥാനത്തെ 90 ശതമാനം സ്വകാര്യ ആശുപത്രികളും സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് പുല്ലു വില കല്‍പ്പിച്ച് ജീവനക്കാരെ ഒഴിവാക്കാനും ശമ്പളം വെട്ടിക്കുറയ്ക്കാനും ഒരുങ്ങുകയാണ്. കേരളത്തിന്റെ ആരോഗ്യ മേഖലയില്‍ ദൂരവ്യാപകമായ ദോഷങ്ങള്‍ ഉണ്ടാക്കുന്ന നീക്കത്തിനാണ് ആശുപത്രി മാനേജ്‌മെന്റുകള്‍ തുനിഞ്ഞിറങ്ങിയിരിക്കുന്നത്. തിരുവനന്തപുരത്തെ എസ്‌കെ ആശുപത്രിയിലെ 11 നഴ്സുമാരോട് ഈ മാസം മുതല്‍ ഡ്യൂട്ടിക്ക് വരേണ്ടതില്ലെന്ന് ആശുപത്രി മാനേജ്മന്റ് അറിയിച്ചിട്ടുണ്ട്. കൊറോണ കാരണം അവധിയിലുള്ള ജീവനക്കാര്‍ക്ക് ശമ്പളം വെട്ടിക്കുറക്കുമെന്നും അറിയിപ്പുണ്ട്. കേന്ദ്ര-സംസ്ഥാന നിര്‍ദ്ദേശങ്ങള്‍ അപ്പാടെ ലംഘിക്കുകയാണ് ഈ നടപടി വഴി എസ്‌കെ ആശുപത്രി.

ആശുപത്രികളിലെ ജീവനക്കാര്‍ കാലാകാലങ്ങളിലായി നേടിയെടുത്ത എല്ലാ ആനുകൂല്യങ്ങളും അവസാനിപ്പിക്കാനാണ് കൊറോണ കാലത്ത് സ്വകാര്യ ആശുപത്രികളുടെ ശ്രമം. മാര്‍ച്ചിലെ ശമ്പളം പിടിക്കാനും ചില ആശുപത്രികള്‍ തീരുമാനമെടുത്തിട്ടുണ്ട്. ഏപ്രിലില്‍ ജോലിയുണ്ടാകുമോ, ജോലി ചെയ്താല്‍ തന്നെ ശമ്പളം ലഭ്യമാകുമോ എന്ന ആശങ്കയാണ് ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റു ആശുപത്രി ജീവനക്കാരും നേരിടുന്നത്. മാര്‍ച്ച് മാസത്തെ ശമ്പളത്തില്‍ പതിനഞ്ചു ദിവസത്തെ ശമ്പളം മാത്രം ഉടനടി നല്‍കാം എന്നാണ് ചില ആശുപത്രികളും ജീവനക്കാര്‍ക്ക് നല്‍കിയ സന്ദേശത്തില്‍ പറയുന്നത്. ബേബി മെമോറിയല്‍ ആശുപത്രി, ആസ്റ്റര്‍ മെഡിസിറ്റി, അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രി, തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ച് തുടങ്ങിയ പ്രമുഖ സ്വകാര്യ ആശുപത്രികള്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുകയാണ് എന്ന് പ്രഖ്യാപിച്ച് സര്‍ക്കുലര്‍ തന്നെ ഇറക്കിക്കഴിഞ്ഞു. ശമ്പളത്തിന്റെ മുന്നില്‍ രണ്ടു ഭാഗം നിങ്ങളുടെ അക്കൗണ്ടില്‍ വരും. ബാക്കിയുള്ള ശമ്പളം രണ്ടു മാസത്തവണകള്‍ ആയി നല്‍കും. .ഈ പ്രതിസന്ധി തീരും വരെ കാര്യങ്ങള്‍ ഈ രീതിയിലാകും എന്നാണ് അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ആശുപത്രി ജീവനക്കാര്‍ക്ക് നല്‍കിയ സന്ദേശത്തില്‍ പറയുന്നത്.

ആശുപത്രികളില്‍ രോഗികള്‍ കുറഞ്ഞു. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ഫാര്‍മസിസ്റ്റുകള്‍, സപ്പോര്‍ട്ട് സ്റ്റാഫ് എന്നിവരില്‍ പലരെയും വീട്ടിലിരുത്തെണ്ട അവസ്ഥയാണ്. പ്രതിമാസ വരുമാനത്തിന്റെ അമ്പത് ശതമാനത്തിലധികവും ശമ്പളം, അലവന്‍സുകള്‍, ആനുകൂല്യങ്ങള്‍ എന്നിവയ്ക്കായി ചെലവിടുകയാണ്. അതുകൊണ്ട് തന്നെ പല നടപടികളും ഇതിന്റെ ഭാഗമായി വരും എന്ന മുന്നറിയിപ്പാണ് ആസ്റ്റര്‍ മെഡിസിറ്റി ജീവനക്കാര്‍ക്ക് നല്‍കുന്ന മുന്നറിയിപ്പ്.

കോഴിക്കോടെ ബേബി മെമോറിയല്‍ ആശുപത്രി ജീവനക്കാര്‍ക്ക് നല്‍കാന്‍ പോകുന്ന ശമ്പളം ഇപ്പോള്‍ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. മാര്‍ച്ച് മാസത്തെ ശമ്പളത്തില്‍ പതിനായിരം രൂപയില്‍ താഴെ വാങ്ങുന്നവര്‍ക്ക് മുഴുവന്‍ ശമ്പളവും നല്‍കും. ഇരുപതിനായിരം വരെയുള്ളവര്‍ക്ക്‌നല്‍കാന്‍ പോകുന്നത് വെറും പതിനായിരം. മുപ്പതിനായിരം വരെ ശമ്പളം ഉള്ളവര്‍ക്ക് 16000 രൂപ മാത്രം. അമ്പതിനായിരം വരെ ശമ്പളമുള്ളവര്‍ക്ക് 21000 രൂപ മാത്രം. അമ്പതിനായിരത്തിനു മുകളില്‍ ഉള്ളവര്‍ക്ക് വെറും മുപ്പതിനായിരം രൂപ മാത്രം. ഇതാണ് ബേബി മെമോറിയല്‍ പ്രഖ്യാപിച്ച ശമ്പളം. ഈ തുക മാത്രമേ ഈ മാസം ഇവര്‍ക്ക് ലഭിക്കൂ. മറ്റു മാസങ്ങളില്‍ ഇതിന്റെ ഗഡുക്കള്‍ ലഭിക്കും. എന്നാണ് മാനെജ്‌മെന്റ് അറിയിപ്പ്. കുറവ് ശമ്പളം ഉള്ളവര്‍ക്ക് നിശ്ചിത വേതനം നല്‍കും. മറ്റുള്ള മുഴുവന്‍ ജീവനക്കാരും പകുതി ശമ്പളം ത്യജിക്കേണ്ടി വരും എന്നാണ് കെ.പി.യോഹന്നാന്റെ ബിലീവേഴ്‌സ് ചര്‍ച്ച് ആശുപത്രി ജീവനക്കാരെ അറിയിച്ചിരിക്കുന്നത്.

ആശുപത്രി ഉടമകളുടെ സംഘടനയായ കേരള പ്രൈവറ്റ് ഹോസ്പിറ്റല്‍ അസോസിയേഷന്‍ മാര്‍ച്ച് 25 നു തന്നെ ഈ കാര്യത്തില്‍ തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. കൊറോണ കാലത്ത് പുറത്തിറങ്ങി നടക്കാന്‍ തന്നെ വിലക്കുകള്‍ ഉള്ളപ്പോഴാണ് കെപിഎച്ച്എ ഭാരവാഹികള്‍ ഒരുമിച്ച് കൂടി തീരുമാനമെടുത്തത്. ഇതിന്റെ മിനുട്‌സ് തന്നെ മറുനാടന് ലഭ്യമായിട്ടുണ്ട്. മാനദണ്ഡമനുസരിച്ച് ശമ്പളം കണക്കാക്കണം. ഫണ്ട് ലഭ്യതയനുസരിച്ച് തീരുമാനം കൈക്കൊള്ളണം. ആവശ്യത്തിനു മാത്രം ജീവനക്കാരെ നിലനിര്‍ത്തുക. ഉള്ള സ്റ്റാഫുകള്‍ക്ക് ശമ്പളം ഒന്നിച്ച് നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ തവണകള്‍ ആയി നല്‍കുക. ഡോക്ടര്‍മാരുടെ നിയമനകാര്യത്തില്‍ ഓരോ ആശുപത്രികളും അതാത് ഡോക്ടര്‍മാരുമായി സംസാരിക്കുക. അതിന്റെ അടിസ്ഥാനത്തില്‍ ശമ്പളം തീരുമാനിച്ച് നല്‍കുക. ആശുപത്രികള്‍ നേരിടുന്ന പ്രശ്‌നങ്ങളും ആശങ്കകളും ഉയര്‍ത്തിക്കാട്ടി സര്‍ക്കാരിനു മെമോറാണ്ടം സമര്‍പ്പിക്കുക എന്നിവയാണ് കെപിഎച്ച്എ കൈക്കൊണ്ട തീരുമാനം. കെപിഎച്ച്എ ആശുപത്രികളെ സഹായിക്കുന്ന തീരുമാനം എടുത്തിരിക്കവേ ഏവരെയും കടത്തിവെട്ടി മാനേജ്‌മെന്റുകള്‍ സ്വന്തം തീരുമാനം വേറെ നടപ്പിലാക്കുകയാണ്.

ഡോക്ടര്‍മാരും നഴ്‌സുമാരും ഉള്‍പ്പെടെയുള്ള ആശുപത്രി ജീവനക്കാരോട് കണക്ക് തീര്‍ക്കാന്‍ എന്ന രീതിയിലാണ് കൊറോണ കാലം ഇവര്‍ ഉപയോഗിക്കുന്നത്. ഇതുവരെ ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാര്‍ വഴി വന്ന ലാഭം കൊണ്ട് തിന്നു കൊഴുത്ത ആശുപത്രി മാനേജ്‌മെന്റുകള്‍ ഒരു പ്രതിസന്ധിയുടെ കാലത്ത് ജീവനക്കാരെ കറിവേപ്പില പോലെ വലിച്ചെറിയാനാണ് ശ്രമം നടത്തുന്നത്. കൊറോണ ലോക്ക് ഡൗണ്‍ വന്ന ശേഷം വാഹന സൗകര്യം ആശുപത്രി അധികൃതര്‍ ലഭ്യമാക്കുന്നില്ല. ജീവനക്കാര്‍ സ്വന്തം വാഹനങ്ങള്‍ ഉപയോഗിച്ചാണ് ഡ്യൂട്ടിക്ക് എത്തുന്നത്.

എല്ലാമറിഞ്ഞിട്ടും പ്രതികാര ബുദ്ധിയോടെയുള്ള തീരുമാനത്തിനാണ് കൊറോണ ക്രൈസിസ് പറഞ്ഞു സ്വകാര്യ ആശുപത്രി അധികൃതര്‍ ഒരുങ്ങുന്നത്. ജീവനക്കാര്‍ക്ക് ദിവസവേതനം തീരുമാനിച്ച് ഡ്യൂട്ടിക്ക് വരുന്ന ദിവസം അതുമാത്രം നല്‍കാനും ആശുപത്രികള്‍ക്കുള്ളില്‍ നിന്നും ശ്രമം നടക്കുന്നുണ്ട്. കൊറോണ പ്രതിസന്ധിയില്‍ ജീവനക്കാരെ പിരിച്ചു വിടുകയോ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ചെയ്യാന്‍ പാടില്ലെന്നാണ് കേന്ദ്ര-കേരള സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങളില്‍ പ്രധാനം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category