1 GBP = 92.50 INR                       

BREAKING NEWS

ദുബായില്‍ നിന്ന് കാസര്‍കോട്ടുകാരന്‍ നാട്ടിലെത്തിയപ്പോള്‍ നയിഫില്‍ കൊറോണ തിരിച്ചറിഞ്ഞു; നൂറു കണക്കിന് ആളുകള്‍ക്ക് രോഗ ലക്ഷണം എത്തിയതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ അധികാരികള്‍ പകച്ചപ്പോള്‍ തളരാത്ത മനസ്സുമായി രോഗികളിലേക്ക് ഇറങ്ങിയത് പ്രവാസി മലയാളിയും സംഘവും; ഇന്ത്യന്‍ എംബിസി പേരെടുത്ത് അഭിനന്ദിച്ചപ്പോഴും ശ്രദ്ധിച്ചത് കര്‍മ്മ നിരതനാകാന്‍; ഒടുവില്‍ കോവിഡ് ഈ സുമനസ്സിനേയും പിടികൂടി; മഹാമാരിയെ പിടിച്ചുകെട്ടാന്‍ ഇറങ്ങിയ നസീര്‍ വാടാനപ്പള്ളിക്കും കൊറോണ

Britishmalayali
kz´wteJI³

ദുബായ്: രോഗാതുരകാലത്ത് അധികൃതരുമായി കൈകോര്‍ത്ത് സമൂഹത്തിന് വേണ്ടി അഹോരാത്രം പ്രയത്നിച്ച നസീര്‍ വാടാനപ്പള്ളിയക്കും കോവിഡ് 19. കൊറോണ പരിശോധനയില്‍ ഈ പ്രവാസി മലയാളിക്കും കൊറോണ പോസിറ്റീവായി. ആരോഗ്യ പ്രതിരോധ രംഗത്തും ജോലിയും ശമ്പളവുമില്ലാതെ ഭക്ഷണത്തിന് പോലും പ്രതിസന്ധിയിലായ ഇന്ത്യക്കാര്‍ക്ക് വേണ്ടി രാപകല്‍ പ്രത്യേക സേവനം നടത്തിയ സംഘത്തിനൊപ്പമായിരുന്നു നസീറും. ആരോഗ്യ രംഗത്ത് സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ച നസീര്‍ വാടാനപ്പള്ളിയെ ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ട്വിറ്ററിലൂടെ അഭിനന്ദിക്കുകയും ചെയ്തിരുന്നു.

കൊറോണ വൈറസ് ബാധയുടെ ആദ്യ ഘട്ടം മുതല്‍ നസീറിന്റെ നേതൃത്വത്തില്‍ ഒരു സംഘം മലയാളി യുവാക്കള്‍ ദെയ്റ നായിഫിലും മറ്റും സേവനം ചെയ്തുവരികയായിരുന്നു. രോഗലക്ഷണമുള്ളവരെ കണ്ടെത്തി ദുബായ് ആരോഗ്യവിഭാഗത്തിന് മുന്നിലെത്തിക്കുകയായിരുന്നു പ്രധാന പരിപാടി. ദെയ്റയില്‍ ലോക് ഡൗണ്‍ ചെയ്ത് പ്രത്യേക അണുനശീകരണ യജ്ഞം ആരംഭിച്ചപ്പോള്‍ അതിനും മുന്നില്‍നിന്നു പ്രവര്‍ത്തിച്ചു. ദെയ്റ നായിഫിലെയും മറ്റിടങ്ങളിലെയും ഭക്ഷണത്തിന് ബുദ്ധിമുട്ടുന്നവരെ സഹായിക്കാനും ഒട്ടേറെ സാമൂഹിക പ്രവര്‍ത്തകരും സംഘടനകളും മുന്നോട്ടുവന്നു. കൂടാതെ, ക്വാറന്റീനില്‍ കഴിയുന്നവരടക്കം മാനസികവിഷമം അനുഭവിക്കുന്നവര്‍ക്ക് കൗണ്‍സലിങ്ങിനും സംവിധാനം ഏര്‍പ്പെടുത്തി.

ഇന്‍കാസിന്റെ വിവിധ കമ്മിറ്റികള്‍, ഓവര്‍സീസ് ഇന്ത്യന്‍ കള്‍ചറല്‍ കോണ്‍ഗ്രസ്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍, കെഎംസിസി കമ്മിറ്റികള്‍, പ്രവാസി ഇന്ത്യ, ഐസിഎഫ്, ശക്തി, സേവനം തുടങ്ങിയ സംഘടനകള്‍ക്കൊമായി സജീവമായ ഇടപെടലാണ് നസീറും കൂട്ടരും ചെയ്തത്. യു.എ.ഇ.യിലും ദുബായിലും കാര്യങ്ങളെല്ലാം വളരെ ഭദ്രമെന്ന് തോന്നിച്ചതായിരുന്നു ആദ്യ ദിവസങ്ങളിലെ റിപ്പോര്‍ട്ടുകള്‍. ദുബായില്‍ നിന്ന് പോയ ഒരു കാസര്‍കോട് സ്വദേശിയില്‍ നിന്നായിരുന്നു നയിഫിന്റെ പേര് ലോകം ശ്രദ്ധിച്ചത്. ദിവസങ്ങള്‍ക്കകം അവിടെ ധാരാളം പേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടു. ആരെ വിളിക്കണം, എന്തു ചെയ്യണം എന്നറിയാതെ രോഗലക്ഷണമുള്ളവര്‍ ഒരേ മുറിയില്‍തന്നെ ജീവിച്ചുവന്നതോടെ കൂടുതല്‍ പേരിലേക്ക് അത് വ്യാപിച്ചുതുടങ്ങി.

അപ്പോള്‍ എന്തു ചെയ്യണമെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ഈ സമയത്താണ് നസീര്‍ സേവനത്തിന് എത്തിയത്. ദുബായിലെ ആരോഗ്യ വകുപ്പിനെയും പൊലീസിനെയും കാര്യങ്ങള്‍ ധരിപ്പിച്ച് നസീര്‍ വാടാനപ്പള്ളി എന്ന മനുഷ്യന്‍ പ്രതിരോധത്തിന് ഇറങ്ങി. ആ മേഖലയിലെ വിവിധ കെട്ടിടങ്ങളില്‍ നിന്ന് ധാരാളം പേരെ ആശുപത്രികളിലും നിരീക്ഷണകേന്ദ്രങ്ങളിലും എത്തിക്കുന്നതിന് പിന്നില്‍ നസീര്‍ വാടാനപ്പള്ളിയുടെ നേതൃത്വം തന്നെയായിരുന്നു പ്രധാനം. കെ.എം.സി.സി. പോലുള്ള സംഘടനകളുടെ പ്രവര്‍ത്തകര്‍ കൂടി വൊളന്റിയര്‍മാരായി ചേര്‍ന്നപ്പോള്‍ അതൊരു ജനകീയ മുന്നേറ്റംതന്നെയായി. അടച്ചുപൂട്ടിയ നയിഫ്, ദേര മേഖല ഉള്‍പ്പെട്ട അല്‍ റാസ് മേഖലയിലെ ഒട്ടേറെ കെട്ടിടങ്ങളില്‍ പരിശോധനകള്‍ നടന്നിരുന്നു.

ഇതിനായി മുന്നിട്ടിറങ്ങിയ നസീര്‍ വാടാനപ്പള്ളിയുടെ പ്രവര്‍ത്തനങ്ങളെ ദുബായ് ആരോഗ്യവകുപ്പും അംഗീകരിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താനും സമൂഹവ്യാപനം തടയാനും ഇത് വലിയൊരളവോളം സഹായിച്ചു. ഇവിടെനിന്ന് സമ്പര്‍ക്കരഹിത നിരീക്ഷണത്തിന് അയച്ചവര്‍ക്കായി വര്‍സാനില്‍ പ്രത്യേക കെട്ടിടം തന്നെ കണ്ടെത്താനും മലയാളികളായ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു.പിന്നീലെ. ട്വിറ്റര്‍ സന്ദേശത്തില്‍ എംബസി നസീര്‍ വാടാനപ്പള്ളിയെ പേരെടുത്ത് അഭിനന്ദിച്ചു. നന്ദി പറഞ്ഞു. ഒരു സാധാരണക്കാരനെ ഇന്ത്യന്‍ നയതന്ത്ര മന്താലയം പേരെടുത്ത് പരസ്യമായി അഭിനന്ദിക്കുന്നത് അപൂര്‍വമായ കാര്യമാണ്.

ഇപ്പോഴും അവര്‍ വിശ്രമിക്കുന്നില്ല. ഓരോ കേന്ദ്രങ്ങളിലായി അവര്‍ എത്തുന്നു, പരിശോധനകള്‍ക്ക് സംവിധാനം ഒരുക്കുന്നു, ഇതിനിടയില്‍ എത്തുന്ന നൂറുകണക്കിന് ഫോണ്‍ വിളികള്‍ക്ക് ചെവിയോര്‍ക്കുന്നു. എന്തായാലും അവിരാമം അവര്‍ സന്നദ്ധ സേവനം തുടരുകയാണ്. ഒട്ടേറെ സാംസ്‌കാരിക സാമൂഹികസംഘടനകള്‍, റസ്റ്റോറന്റുകളുടെ കൂട്ടായ്മകള്‍ എന്നിങ്ങനെ കാരുണ്യത്തിന്റെ കൈകള്‍ നീട്ടിയവര്‍ അനേകമുണ്ട്. അവര്‍ക്കെല്ലാം ഉത്തേജനം നല്‍കുന്നതാണ് ദുബായിലെ കോണ്‍സല്‍ ജനറല്‍ മുന്‍കൈയെടുത്ത് ലോകത്തെ അറിയിച്ച ആ ട്വിറ്റര്‍ സന്ദേശം. ആ നാലുവരിയില്‍ എല്ലാമുണ്ടായിരുന്നു.

അതിനിടെയാണ് നസീറിനേയും രോഗം ബാധിച്ച വാര്‍ത്ത എത്തുന്നത്. നസീര്‍ വാടാനപ്പള്ളി ദുബായിലെ അറിയപ്പെടുന്ന സാമൂഹിക പ്രവര്‍ത്തകനാണ്. നാട്ടിലേക്ക് മൃതദേഹങ്ങള്‍ അയക്കാന്‍ മുന്നിട്ടുനില്‍ക്കുന്ന പൊതുപ്രവര്‍ത്തകരില്‍ പ്രധാനിയും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category