1 GBP = 92.50 INR                       

BREAKING NEWS

ചൈനയുടെ അമിതമായ ആത്മവിശ്വാസവും വിവരം മറച്ചുവെക്കാനുള്ള ത്വരയും കൊറോണയെ എങ്ങും എത്തിച്ചു; വൈറസിന്റെ താണ്ഡവം ലോകത്തെ കരയിപ്പിക്കുമ്പോള്‍ ചിരിക്കുന്നത് ചൈനയും! അമേരിക്ക പോലും കോവിഡില്‍ തളരുമ്പോള്‍ ചൈന കയറ്റുമതിയിലൂടെ ഉണ്ടാക്കിയത് 11,000 കോടി രൂപ; മാസ്‌കുകളും സുരക്ഷാ കവചങ്ങളും തെര്‍മോ മീറ്ററുകളും വെന്റിലേറ്ററും കയറ്റി അയച്ച് സാമ്പത്തിക കരുത്ത് നേടി കമ്യൂണിസ്റ്റ് രാജ്യം; ചൈനയുടെ കണ്ണുകള്‍ നീളുന്നത് ലോക നിയന്ത്രണമെന്ന ലക്ഷ്യത്തിലേക്ക്

Britishmalayali
kz´wteJI³

ബെയ്ജിങ്: കൊറോണ വൈറസ് ചൈനയുടെ ജൈവായുധമോ? വുഹാനില്‍ തുടങ്ങിയ വൈറസ് ചൈനയ്ക്ക് ഈ ഘട്ടത്തില്‍ നല്‍കുന്നത് നേട്ടം മാത്രമാണ്. ലോകമെമ്പാടും കൊറോണ വൈാറസ് താണ്ഡവമാടുമ്പോള്‍ ഒട്ടുമിക്ക രാജ്യങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. എന്നാല്‍ ആദ്യം രോഗമെത്തിയ ചൈനയ്ക്ക് കുലുക്കവുമില്ല. വൈറസില്‍ പല രാജ്യങ്ങളുടെയും കയറ്റുമതി മേഖല തകര്‍ന്നടിഞ്ഞു. എന്നാല്‍ കൊറോണ കാലത്തും വന്‍ സാമ്പത്തിക നേട്ടമാണ് ചൈന കൊയ്യുന്നത്.

ആരോഗ്യ സുരക്ഷാ ഉപകരണങ്ങളുടെ കാര്യത്തില്‍ വലിയ ക്ഷാമമാണ് ലോകമെമ്പാടും നേരിടുന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലുള്‍പ്പെടെ പല രാജ്യങ്ങളിലും ആരോഗ്യ സുരക്ഷാ ഉപകരണങ്ങളുടെ ഉത്പാദനം ഏതാണ്ട് നിലച്ചു. ചൈന മാത്രമാണ് ഇപ്പോള്‍ ഇവരുടെ ആശ്രയം. ആരോഗ്യ വസ്തുക്കള്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണ് ഒട്ടിമിക്ക രാജ്യങ്ങളും. ലോകത്തെ വൈറസ് ഞെട്ടിച്ചു. അപ്രതീക്ഷിത ആക്രമണത്തില്‍ പലരും തളര്‍ന്നു. അമേരിക്ക പോലും പ്രതിസന്ധിയിലായി. ഈ അവസരമാണ് ചൈന മുതലാക്കിയത്. 1.45 ബില്യണ്‍ ഡോളറിന്റെ (ഏതാണ്ട് 11,000 കോടിരൂപ) മെഡിക്കല്‍ ഉപകരണങ്ങളാണ് ചൈന വിവിധ രാജ്യങ്ങളിലേയ്ക്ക് ഈ കാലഘട്ടത്തില്‍ കയറ്റി അയച്ചത്. കൊറോണയില്‍ മറ്റ് രാജ്യങ്ങള്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോഴാണ് ഇത്.

കോടിക്കണക്കിന് മാസ്‌കുകള്‍, ലക്ഷക്കണക്കിന് വ്യക്തിഗത സുരക്ഷാ കവചങ്ങള്‍, ഇന്‍ഫ്രാറെഡ് തെര്‍മോമീറ്ററുകള്‍, വെന്റിലേറ്ററുകള്‍, ടെസ്റ്റിങ് കിറ്റുകള്‍, സുരക്ഷാ കണ്ണടകള്‍ എന്നിവയാണ് മാര്‍ച്ച് ഒന്ന് മുതല്‍ ഏപ്രില്‍ നാല് വരെയുള്ള കാലത്ത് കയറ്റി അയച്ചിരിക്കുന്നത്. ചൈനയിലെ ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് കസ്റ്റംസിനെ ഉദ്ധരിച്ച് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസാണ് ഈ വിവരം പുറത്തു വിട്ടിരിക്കുന്നത്. പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ മറ്റ് രാജ്യങ്ങള്‍ നല്‍കിയ ആത്മാര്‍ത്ഥമായ സഹായം എല്ലായ്പ്പോഴും ഓര്‍മിക്കുന്നതിനാല്‍ ആരോഗ്യ സുരക്ഷാ ഉപകരണങ്ങളുടെ വിതരണം രാജ്യം ഒരിക്കലും തടസപ്പെടുത്തില്ലെന്നും ചൈന പറയുന്നു. എന്നാല്‍ എല്ലാം ലോക ശക്തിയാകാനുള്ള ചൈനീസ് തന്ത്രമാണോ എന്ന സംശയവും സജീവമാണ്.

'ശാസ്ത്ര-സാങ്കേതിക വിദ്യകളിലെ വളര്‍ച്ച. അതായിരിക്കും ഇനി ലോകത്തെ നിയന്ത്രിക്കുക. അല്ലാതെ ആയുധങ്ങളല്ല'- 80കളുടെ അവസാനത്തില്‍ ലോകപ്രശസ്ത ശാസ്ത്രജ്ഞന്‍ കാള്‍ സാഗന്‍ പറഞ്ഞ ഈ വാചകം ആധുനിക കാലത്ത് അക്ഷരം പ്രതി ശരിയാവുകയാണ്. ഇതാണ് കൊറോണയില്‍ ചൈന നേടുന്നത്. ചൈനയുടെ അമിതമായ ആത്മവിശ്വാസവും വിവരം മറച്ചുവെക്കാനുള്ള ത്വരയുമാണ് കോവിഡ് 19 പടരാന്‍ കാരണമായതെന്ന് ഒരു ഘട്ടത്തില്‍ വ്യാപകമായി വിമര്‍ശനം ഉയരുന്നുവെങ്കിലും ഇപ്പോള്‍ ലോകമാധ്യമങ്ങള്‍ ചര്‍ച്ചചെയ്യുന്നത് ചൈനയുടെ അതിജീവന രീതികളാണ്. ആരോഗ്യമേഖലയിലെ ഉയര്‍ന്ന പൊതുനിലവാരവും ചൈനയെ തുണച്ചുവെന്നാണ് ലോകാരോഗ്യ സംഘടനകളുടെ പ്രതിനിധികളും പറയുന്നത്. ഈ വിശകലനങ്ങളാണ് ചൈനയുടെ ആരോഗ്യ ഉപകരണങ്ങള്‍ക്ക് ഡിമാന്‍ഡ് കൂട്ടിയത്. പലപ്പോഴും രണ്ടാം കിട സാധനങ്ങളാണ് ചൈന കയറ്റുമതി ചെയ്യുന്നതെന്ന വിമര്‍ശനം ഉണ്ടെങ്കിലും കൊറോണക്കാലത്ത് ഇതിനെ ആശ്രയിക്കാന്‍ എല്ലാവരും നിര്‍ബന്ധിതമാകുന്നു.

ചൈനയിലെ സാങ്കിത വിദ്യയില്‍ കൊറോണക്കാലത്ത് പലതും കണ്ടെത്തലുകളായി എത്തി. കോവിഡ്-19 എന്ന ആപ്പ് അതിലൊന്നാണ്. ഈ ആപ്പ് എല്ലാവരോടും ഡൗണ്‍ലോഡ് ചെയ്യാന്‍ പറഞ്ഞു. അണുബാധ ഏറ്റ എല്ലാവരുടെയും കോണ്‍ടാക്റ്റ് അതിലുണ്ട്. അവരുടെ മാത്രമല്ല, അവര്‍ എവിടെയൊക്കെ പോയി, ഏതെല്ലാം ട്രെയിനുകളില്‍ കയറി, ബസ്സുകളില്‍ യാത്ര ചെയ്തു തുടങ്ങിയവയെല്ലാം. ഇത് ചൈന കണ്ടെത്തിയത് ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സും മെഷീന്‍ ഡാറ്റയും ഉപയോഗിച്ചാണ്. ലക്ഷക്കണക്കിന് ഡാറ്റകള്‍ സോഷ്യല്‍ മീഡിയയും ടെലഫോണ്‍ റെക്കാഡുകളും മറ്റു ജനങ്ങള്‍ ഉപയോഗിക്കുന്ന ആപുകളും ചോര്‍ത്തിയെടുത്ത് ഉണ്ടാക്കിയവ. ഇത് തുറന്നാല്‍ അണുബാധയുള്ളവരോ അവരുമായി കൂട്ടുചേര്‍ന്നവരോ തങ്ങളുടെ ഏതെങ്കിലും ഭാഗത്തെത്തിയാല്‍ ഉടനെ അലാറം മുഴങ്ങും. ഇതിനൊപ്പം ഭക്ഷണ വിതരണ അപ്പുകളും ചൈന നിര്‍മ്മിച്ചു. ഇതെല്ലാം ചൈനയ്ക്ക് ഇപ്പോള്‍ വിപണി നേട്ടവുമാകുകയാണ്.

ചൈനയുടെ തന്ത്രങ്ങള്‍ ഏതൊക്കെ വഴിയിലൂടെ നീങ്ങുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ലെന്നതാണ് സത്യം. രാജ്യത്തെ മുഴുവന്‍ കനത്ത ഇരുമ്പുമറയ്ക്കുള്ളില്‍ സൂക്ഷിക്കുന്ന ചൈനയില്‍ നിന്നും ഭരണാധികാരികള്‍ക്ക് അനഭിമതമായ ഒരു വാര്‍ത്തയും പുറത്തു വരാറില്ലെന്ന സത്യമാണ് ചൈനയെ പ്രവചനാതീതമായി മാറ്റുന്നത്. ചൈനയുടെ വാതിലുകള്‍ ആദ്യമായി പാശ്ചാത്യ സാമ്പത്തിക ശക്തികള്‍ക്കായി തുറന്നുകൊടുത്ത ചൈന പക്ഷെ ആഗോളവത്ക്കരണ നയത്തില്‍ നിന്നും ഏറെ നേട്ടങ്ങള്‍ കൊയ്തു. ഇന്ത്യയെപ്പോലെ പല രാജ്യങ്ങളും ആഗോള വിപണികളായി മാറിയപ്പോള്‍ ആഗോളതലത്തില്‍ തന്നെ ഒരു ഉദ്പ്പാദന കേന്ദ്രമായി മാറുവാന്‍ ചൈനക്ക് കഴിഞ്ഞത്, ഈ പുത്തന്‍ നയങ്ങളുടെ ഫലമായി ഉയര്‍ന്നുവന്ന പുത്തന്‍ ധനികവിഭാഗം കമ്മ്യുണിസ്റ്റ് പാര്‍ട്ടിയോടൊപ്പം കൈകോര്‍ത്തപ്പോള്‍, ചൈനയിലെ ദരിദ്രവിഭാഗം ഏറെ ദുരിതങ്ങള്‍ക്ക് ഇരകളായി. കൊറോണക്കാലത്തും ഇതൊക്കെ തന്നായണ് സംഭവിക്കുന്നത്. പാവപ്പെട്ടവരെ കൊറോണയുടെ ഇരകളാക്കി നേട്ടം കൊയ്യുകയാണ് ചൈന ഇപ്പോള്‍.

കൃഷിയും മറ്റും ഇന്നും പൊതുമേഖലയിലുള്ള ചൈനയില്‍ പക്ഷെ വന്യജീവികളെ വേട്ടയാടുവാനുള്ള കരാര്‍ ഇന്ന് ചില സ്വകാര്യ വ്യക്തികള്‍ക്കാണ്. ഇത് ബുദ്ധിപൂര്‍വ്വം മാര്‍ക്കറ്റിങ് ചെയ്ത അവര്‍, ലൈംഗിക ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്‍പ്പടെയുള്ളതിനായുള്ള വിശിഷ്ടാഹാരമായാണ് ഈ കാട്ടുമൃഗങ്ങളെ അവതരിപ്പിച്ചത്. അങ്ങനെ ക്ഷാമകാലത്ത് പട്ടിണിപ്പാവങ്ങളുടെ അരവയര്‍ നിറച്ചിരുന്ന വിഭവങ്ങള്‍ ഇന്ന് സമ്പന്നന്റെ തീന്മേശയിലെ പ്രത്യേക വിഭവങ്ങളായി മാറി. ഇത് തന്നെയാണ് വുഹാനില്‍ കൊറോണ എത്തിച്ചതും. വൈറസ് ബാധയുടെ ആദ്യ നാളുകളില്‍ തന്നെ ഇതിനെ കുറിച്ചുള്ള പൂര്‍ണ്ണവിവരങ്ങള്‍ മറ്റ് രാജ്യങ്ങളേയോ ലോകാരോഗ്യ സംഘടന പോലുള്ള ആഗോള സംഘടനകളേയോ അറിയിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ ഇന്ന് ഈ ലോകമാകെ മരണം വിതക്കുന്ന കൊറോണയെന്ന ഭീകരന്‍ വളര്‍ച്ചയെത്തും മുന്‍പ് വുഹാനില്‍ തന്നെ അകാല ചരമമടയുമായിരുന്നു. എന്നാല്‍ ഇക്കാര്യത്തിലും ചൈന കൈക്കൊണ്ടത് തീര്‍ത്തും വ്യത്യസ്തമായ നിലപാടുകളായിരുന്നു. ഇതെല്ലാം സംശയം കൂട്ടുന്നു. ഏങ്കിലും കൊറോണയെ ചൈന ഒറ്റയ്ക്ക് അതിജീവിച്ചു.

വുഹാനില്‍ നിന്നും ലോകം മുഴുവനും പറന്നെത്തിയ കൊറോണ തൊട്ടടുത്തുള്ള ചൈനയുടെ പ്രധാന സാമ്പത്തിക കേന്ദ്രമായ ഷാങ്ങ്ഹായിയിലും തലസ്ഥാനമായ ബെയ്ജിംഗിലും എത്തിയില്ലെന്നതും ശ്രദ്ധേയമാണ്. കൊറിയയിലും സമീപ രാജ്യങ്ങളിലും ആദ്യം ദുര്‍ബലമായിരുന്ന കൊറോണ പിന്നീട് ഇറാനിലും ഇറ്റലിയിലും തന്റെ പൂര്‍ണ്ണ ശക്തിയോടെയാണ് അഴിഞ്ഞാടിയത്. ഇത് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും അതിവേഗം പടരുകയായിരുന്നു. മറ്റ് പല വികസിത രാജ്യങ്ങളും കൊറോണയുടെ ചൂട് അനുഭവിച്ചുവരുമ്പോഴേക്കും ചൈന അതിനെ പിടിച്ചു കെട്ടിയിരുന്നു, പിന്നെ കച്ചവടത്തിന്റെ സാമ്പത്തികം അനുകൂലമാക്കി. ഇത്രനാളും ലോകത്തെ വിരല്‍ത്തുമ്പിലിട്ട് അമ്മാനമാടിയ അമേരിക്ക കോറോണയ്ക്ക് മുന്നില്‍ കാര്യമായ പോരാട്ടത്തിന് മുതിരാതെ അടിയറവിനൊരുങ്ങുകയാണ്.

അമേരിക്കയിലാകെ കനത്ത നഷ്ടം വിതച്ച കൊറോണ ആ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലൊടിക്കുമെന്ന കാര്യവും തര്‍ക്കമില്ലാത്തതാണ്. നിയന്ത്രണങ്ങള്‍ക്കും നിരോധനങ്ങള്‍ക്കും പരിധികളുള്ള ജനാധിപത്യ വ്യവസ്ഥയില്‍ അമേരിക്കയ്ക്ക് കഴിയുന്നതിനേക്കാളേറെ വേഗത്തില്‍ സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ ജനതയെ മുഴുവന്‍ അടിച്ചമര്‍ത്തി വാഴുന്ന ചൈനയിലെ കമ്മ്യുണിസ്റ്റ് ഭരണത്തിന് കഴിയും എന്നതില്‍ തര്‍ക്കമില്ല.

രോഗം ഈ രീതിയില്‍ പടരാന്‍ ഇടയാക്കിയത് തുടക്കത്തിലെ ചൈന കാണിച്ച അലംഭാവവും അമിതമായ ആത്മവിശ്വാസവും ആയിരുന്നെന്ന് വിമര്‍ശനം ഉണ്ട്. പകര്‍ച്ചവ്യാധിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നവരെ ദേശദ്രോഹികളെപ്പോലെയാണ് ചൈനീസ് ഭരണകൂടം പരിഗണിച്ചത്. അതുവരെ 'കേട്ടുകേള്‍വി' എന്നുപറഞ്ഞ് ഈ മഹാമാരിയെ ഇവര്‍ തള്ളിക്കളയുക ആയിരുന്നു. പകര്‍ച്ച വ്യാധിയെക്കുറിച്ചു രാജ്യത്ത് ആദ്യം മുന്നറിയിപ്പു നല്‍കിയ ഡോക്ടര്‍ ലീ വെന്‍ലിയാങ് (34) കൊറോണ ബാധിച്ചു മരിച്ചതോടെയാണു 'കേട്ടുകേള്‍വി' എന്ന വാക്കിനു ചൈനയില്‍ പുതിയ അര്‍ഥങ്ങളുണ്ടായത്. ഡോക്ടറുടെ വിയോഗത്തിലുള്ള ദുഃഖം സമൂഹമാധ്യമങ്ങളില്‍ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധമായി മാറിയതോടെ ഇന്റര്‍നെറ്റ് നിയന്ത്രണം ചൈന നിയന്ത്രണം കടുപ്പിച്ചു. ലീ വെന്‍ലിയാങ്ങിന്റെ മരണത്തില്‍ അന്വേഷണത്തിനും ഉത്തരവിട്ടു.

മെസേജിങ് ആപ്പായ വി ചാറ്റില്‍, തന്റെ ഒപ്പം മെഡിക്കല്‍ പഠനം നടത്തിയവര്‍ അംഗങ്ങളായ അലമ്നൈ ഗ്രൂപ്പിലാണു ലീ വിവരം പങ്കുവച്ചത്. മണിക്കൂറുകള്‍ക്കകം അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ വൈറലായി. പിന്നാലെ അപവാദ പ്രചാരണം ആരോപിച്ചു പൊലീസ് ഉദ്യോഗസ്ഥരെത്തി വെന്‍ലിയാങ്ങിനെ ശാസിച്ചു. അദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെ ഒരു മാധ്യമപ്രവര്‍ത്തകനെ കാണാതായതും ചര്‍ച്ചയായി. ചൈനയിലെ വുഹാനില്‍നിന്നു കൊറോണ ബാധയുടെ ഭീകരത പുറംലോകത്തെത്തിച്ച മാധ്യമ പ്രവര്‍ത്തകരില്‍ ഒരാളെ കാണാനില്ലെന്ന പരാതിയും വലിയ വാര്‍ത്തയായി.സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരായ ചെന്‍ ക്വിഷി, ഫാങ് ബിന്‍ എന്നിവര്‍ വുഹാനില്‍നിന്നു മൊബൈല്‍ ഫോണ്‍ വഴി പുറത്തുവിട്ട വാര്‍ത്തകളാണ് കൊറോണ വുഹാന്‍ നഗരത്തെ എത്രത്തോളം ബാധിച്ചിട്ടുണ്ടെന്നു ലോകത്തെ അറിയിച്ചത്. ഇവരില്‍ ചെന്‍ ക്വിഷിയെ ആണു കാണാതായത്.

കൊറോണ ബാധ ചൈനീസ് സര്‍ക്കാര്‍ ഔദ്യോഗികമായി സ്ഥിരീകരിക്കും മുന്‍പേ ലീ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഇതിന്റെ പേരില്‍ ലീക്കെതിരെ കേസെടുക്കുകയാണ് ഉണ്ടായത്. തുടര്‍ന്ന് അദ്ദേഹത്തിനു മാപ്പപേക്ഷ നല്‍കേണ്ടിവന്നു. മുന്നറിയിപ്പ് ഗൗരവത്തോടെ എടുത്തിരുന്നുവെങ്കില്‍ ലീ ഉള്‍പ്പെടെ ചൈനയിലെ മരണങ്ങള്‍ കുറയ്ക്കാമായിരുന്നെന്ന അഭിപ്രായമാണു ചൈനക്കാര്‍ പങ്കുവയ്ക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category