1 GBP = 92.50 INR                       

BREAKING NEWS

നഴ്സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും കൂട്ടത്തോടെ രോഗം; ധാരാവിയിലെ ചേരിയിലും വര്‍ളിയിലെ മത്സ്യത്തൊഴിലാളി കോളനിയിലും വൈറസിന്റെ സാന്നിധ്യം; പൊലീസ് ക്യാമ്പിന് ആശങ്കയായി കോണ്‍സ്റ്റബിളിനും ഭാര്യയ്ക്കും കോവിഡ്; പോസിറ്റീവ് കേസുകളില്‍ 11 ശതമാനം പേരുടെ രോഗപ്പകര്‍ച്ചയുടെ ഉറവിടത്തില്‍ സൂചന പോലുമില്ല; മുംബൈയില്‍ സമൂഹ വ്യാപനം ഉണ്ടായെന്ന തിരിച്ചറിവില്‍ രാജ്യം; രോഗം സ്ഥിരീകരിച്ചത് 868 പേര്‍; മരണം 52; കൊറോണയില്‍ ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം ഭയന്ന് വിറയ്ക്കുമ്പോള്‍

Britishmalayali
kz´wteJI³

മുംബൈ: മഹാരാഷ്ട്രയില്‍ കൊറോണയില്‍ സമൂഹ വ്യാപനം ഉണ്ടായെന്ന വിലയിരുത്തലിലേക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍. തിങ്കളാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത് 120 പേര്‍ക്കെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു. ഇതോടെ സംസ്ഥാനത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 868 ആയി. ഇതിനോടകം 52പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കോവിഡ്-19 മൂലം ജീവന്‍ നഷ്ടമായത്. ഇതില്‍ ഏഴുപേര്‍ മരിച്ചത് തിങ്കളാഴ്ചയാണ്. ഇത് മഹാരാഷ്ട്രയെ ഭീതിയിലാക്കുകയാണ്.

മുംബൈയില്‍ മാത്രം 526 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. 34പേരാണ് മുംബൈയില്‍ മാത്രം മരിച്ചത്. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനമെന്ന വിശേഷണമുള്ള മുംബൈയില്‍ ജോലി നോ്ക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും ആശങ്കയിലാണ്. 746 ആക്ടീവ് കേസുകളാണുള്ളത്. 70 പേര്‍ മാത്രമാണ് ഇവിടെ രോഗ വിമുക്തി നേടിയത്. അതായത് രാജ്യത്ത് മരണ നിരക്ക് കൂടുതലുള്ള സംസ്ഥാനമായി മഹാരാഷ്ട്ര മാറുകയാണ്.

ദിവസവും നൂറു കണക്കിന് പേര്‍ക്ക് രോഗം സ്ഥിരീകരിക്കുമ്പോള്‍ ചികില്‍സിക്കാന്‍ ഡോക്ടറും നേഴ്സും പോലും ഇല്ലാത്ത അവസ്ഥയിലേക്ക് മഹാരാഷ്ട്ര മാറുമെന്ന ആശങ്ക സജീവമാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മതിയായ മാസ്‌ക് പോലുമില്ല. ഇതും ഭീതി പടര്‍ത്തുന്നു. നിസാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത നിരവധി പേര്‍ ഇപ്പോഴും മുംബൈയിലും പരിസര പ്രദേശത്തും ഉണ്ട്. ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ രോഗമെത്തിയതും മഹാരാഷ്ട്രയെ ഭയപ്പെടുത്തുന്നു. ഏതായാലും മഹാരാഷ്ട്രയില്‍ ലോക് ഡൗണ്‍ ഇനിയും നീട്ടുമെന്ന് ഉറപ്പാണ്.

മുംബൈ ചേരിപ്രദേശങ്ങളിലെ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നുവെന്നതാണ് മറ്റൊരു ആശങ്ക. വര്‍ളിയിലെ മത്സ്യത്തൊഴിലാളി കോളനിയായ കോളിവാഡയില്‍ 10 പേരും ധാരാവിയില്‍ രണ്ടു പേരുമടക്കം 120 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. എട്ടു പേര്‍ മരിക്കുകയും ചെയ്തു. കോളിവാഡയില്‍ രോഗബാധക്ക് അതിസാധ്യതയുള്ള 135 പേരെ നഗരസഭ ആരോഗ്യ വകുപ്പ് മാറ്റിപ്പാര്‍പ്പിച്ചു. വര്‍ളിയില്‍ 57കാരനായ ഹെഡ്കോണ്‍സ്റ്റബിളിനും ഭാര്യക്കും രോഗം പകര്‍ന്നതോടെ പൊലീസ് ക്യാമ്പില്‍ പൊലീസുകാര്‍ താമസിക്കുന്ന കെട്ടിടം മുദ്രവെച്ചു.

മുംബൈ, പുണെ, ഔറംഗാബാദ് എന്നിവിടങ്ങളിലാണ് ഞായറാഴ്ച മരണമുണ്ടായത്. 423 കേസുകളില്‍ നടത്തിയ പരിശോധനയില്‍ 11 ശതമാനം പേരുടെ രോഗപ്പകര്‍ച്ചയുടെ ഉറവിടത്തിന്റെ സൂചനപോലും ലഭിച്ചിട്ടില്ല. 55 ശതമാനം പേരുടെ ഉറവിടം കണ്ടെത്തിയിട്ടില്ലെങ്കിലും അന്വേഷണം പുരോഗമിക്കുന്നു. 154 കേസുകളില്‍ 20 ശതമാനം പേര്‍ക്ക് വിദേശയാത്രക്കിടെയാണ് രോഗബാധയുണ്ടായത്. 11 ശതമാനം പേര്‍ക്ക് ഇവരുമായുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം ബാധിച്ചു.

സൗത്ത് മുംബൈയിലെ വൊക്കാഡെ ആശുപത്രിയിലുള്ള മലയാളികള്‍ അടക്കമുള്ള നഴ്സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കുമാണ് രോഗം കണ്ടെത്തിയത്. 40 നഴ്സുമാര്‍ക്കും മൂന്ന് ഡോക്ടര്‍മാര്‍ക്കുമാണ് രോഗം . ഇവിടെയുള്ള 200 പേരുടെ സാമ്പിളുകള്‍ സ്രവപരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇവരുടെയും ഫലം കാത്തിരിക്കുകയാണ്. മൂന്ന് പേര് കൊറോണ വൈറസ് ബാധിച്ച് ആശുപത്രിയില്‍ മരിച്ചിരുന്നു. ഇവരില്‍ നിന്നാകാം നഴ്‌സുമാരിലേക്ക് രോഗം പകര്‍ന്നതെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്. ഇവരെ കൂടാതെ വിദേശികളടക്കമുള്ള 15 കോവിഡ് രോഗികള്‍ ഇവിടെ ചികിത്സയിലുണ്ട്.

രോഗബാധിതരായ ഭൂരിഭാഗം നഴ്സുമാരും മലയാളികളാണ്. ഇവരെ തല്‍ക്കാലം ആശുപത്രിയില്‍ത്തന്നെ ക്വാറന്റൈന്‍ ചെയ്തിരിക്കുകയാണ്. ഈ ആശുപത്രിയെ കണ്ടെയ്‌ന്മെന്റ് മേഖല (അടച്ചുപൂട്ടിയ മേഖല) ആയി പ്രഖ്യാപിച്ചു. ആശുപത്രിക്ക് അകത്തേക്കോ പുറത്തേക്കോ ഇനി ആരെയും കടത്തി വിടില്ല. ഇവിടെയുള്ളവര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും, വസ്തുക്കളും ഇവിടേക്ക് തന്നെ എത്തിക്കാനാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.ആശുപത്രിയിലാകെ മുന്നൂറോളം നഴ്‌സുഗാരുള്ളതില്‍ 200 പേരും മലയാളികളാണ്.

ആശുപത്രിയിലെ 7 നഴ്‌സുമാര്‍ക്ക് നേരത്തെ രോഗബാധയുണ്ടായിരുന്നതായും എന്നാല്‍ അധികൃതര്‍ വേണ്ടത്ര ശ്രദ്ധ കൊടുക്കാതിരുന്നതുമാണ് രോഗവ്യാപനത്തിന് ഇടയാക്കിയതെന്ന് പറയുന്നു. അതേസമയം കേവിഡ് ബാധ മഹാരാഷ്ട്രയില്‍ അതീവഗുരുതരമായി തുടരുകയാണ്. രോഗികളുടെ എണ്ണം 700 കടന്നു. ഇന്നലെ 113 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 748 ആയി. ഇന്നലെ മാത്രം 13 പേരാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ 45 ആയി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category