1 GBP = 92.50 INR                       

BREAKING NEWS

കോവിഡ് രോഗികളെ ശുശ്രൂഷിക്കാനെത്തും മുന്നേ കുട്ടികളെ സഹോദരിയുടെ വീട്ടിലേക്ക് അയച്ചു; പല നഴ്സുമാരും ഭര്‍ത്താവിനെയും മക്കളേയും കണ്ടിട്ട് ദിവസങ്ങളായി; കുഞ്ഞിന് പാലൂട്ടാന്‍ കഴിയാത്തതിനാല്‍ പൊട്ടിക്കരഞ്ഞ് സഹപ്രവര്‍ത്തകയായ മറ്റൊരു നഴ്സ്: കുടുംബത്തെ മിസ് ചെയ്യുന്നുണ്ടെങ്കിലും ഞങ്ങള്‍ക്ക് അതൊന്നും ഓര്‍ക്കാന്‍ സമയമില്ല: കോവിഡ് അനുഭവങ്ങള്‍ പങ്കുവെച്ചുള്ള നഴ്സിന്റെ കുറിപ്പ് വൈറലാകുന്നു

Britishmalayali
kz´wteJI³

രണം വിതയ്ക്കുന്ന മഹാമാരിയാണ് കോവിഡ് എന്ന് തിരിച്ചറിഞ്ഞിട്ടും കര്‍മ്മ നിരതരായി തങ്ങള്‍ക്ക് മുന്നില്‍ വരുന്ന രോഗികളെ തെല്ലും ഭയാശങ്കയില്ലാതെ ശുശ്രൂഷിക്കുക എന്ന വലിയ ഉത്തരവാദിത്തമാണ് നഴ്സുമാര്‍ക്കുള്ളത്. അത് അവര്‍ ഭംഗിയായി ചെയ്യുന്നുമുണ്ട്. സ്വന്തം കുടുംബത്തേയും കുഞ്ഞുങ്ങളേയും ഉപേക്ഷിച്ചാണ് നഴ്സുമാര്‍ ആഴ്ചകളായി കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്നത്. പലരും കുഞ്ഞു മക്കളെ കണ്ടിട്ട് ദിവസങ്ങളായി. അമ്മയെ കാണണമെന്ന് കുഞ്ഞുങ്ങള്‍ വാശി പിടിച്ചാലും അഖലെ നിന്നു പോലും കാണാന്‍ ഇവര്‍ക്ക് കഴിയുന്നുമില്ല. ഇത്തരത്തില്‍ തന്റെ അനുഭവം പങ്കുവെച്ചുള്ള ഒരു നഴ്സിന്റെ കുറിപ്പ് വൈറലാകുകയാണ്.

ഹ്യൂമന്‍സ് ഓഫ് ബോംബെ ഫേസ്ബുക് പേജില്‍ ഒരു നഴ്സ് പങ്കുവച്ച കുറിപ്പാണ് ജനം നെഞ്ചോട് ചേര്‍ക്കുന്നത്. ഏതു വായനക്കാരന്റെയും ഹൃദയത്തെ പിടിച്ചു കുലുക്കി മാത്രമേ ഈ നഴ്സിന്റെ കുറിപ്പ് കടന്നു പോവുകയുള്ളു.

എന്റെ രണ്ട് ആണ്‍മക്കളെയും സഹോദരിയുടെ അടുത്തേക്ക് അയച്ച ശേഷമാണ് ഞാന്‍ കോവിഡ് 19 ബാധിച്ച രോഗികളെ ശുശ്രൂഷിക്കാനായി ആശുപത്രിയിലേക്ക് പോകാനിറങ്ങിയത്. അറിഞ്ഞുകൊണ്ട് അവരെ അപകടത്തിലാക്കാന്‍ കഴിയാത്തതിനാലാണ് അഴരെ ഞാന്‍ വീട്ടില്‍ നിന്നും മാറ്റി നിര്‍ത്തിയത്.

വീട്ടില്‍ നിന്നും ഭര്‍ത്താവിനോടു യാത്ര പറഞ്ഞ് ആശുപത്രിയിലേക്ക് ഇറങ്ങുമ്പോഴും അറിഞ്ഞിരുന്നില്ല ഇനി ദിവസങ്ങള്‍ കഴിഞ്ഞാലും എനിക്ക് അദ്ദേഹത്തെ കാണാന്‍ കഴിയില്ല എന്ന്. ഞാന്‍ എന്റെ ഭര്‍ത്താവിനെ കണ്ടിട്ട് 10 ദിവസത്തിലധികമായി. കുടുംബത്തിലുള്ളവര്‍ക്ക് രോഗം പകരാതിരിക്കാന്‍ ഞങ്ങള്‍ ആശുപത്രിയില്‍തന്നെ തുടരുന്നതാണു നല്ലതെന്ന് നഴ്സുമാര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. മറ്റൊന്നും ചിന്തിക്കാന്‍ എനിക്കു സമയം കിട്ടാത്തതിനാല്‍ അദ്ദേഹം എങ്ങനെ ഒറ്റയ്ക്കു കഴിയുന്നു, എന്തു കഴിക്കും എന്നതിനെക്കുറിച്ചൊന്നും എനിക്ക് ആശങ്കയില്ല. ഇതു വളരെ കഠിനമായ അനുഭവമാണ്. മുഖത്തു പുഞ്ചിരിയുമായി ദിവസവും അനവധി രോഗികളുമായി ഇടപെടേണ്ടി വരും. ചിലപ്പോള്‍ നിരാശാജനകമായ, മനസ്സു മടുപ്പിക്കുന്ന അനുഭവങ്ങളും ഉണ്ടാകാറുണ്ടെന്നും ഈ നഴ്സ് പറയുന്നു.

ഒരു റസ്റ്ററന്റിന്റെ ഹെഡ് ഷെഫ് ആയ ഒരു രോഗി തനിക്കു നല്‍കിയ ഭക്ഷണം വലിച്ചെറിഞ്ഞിട്ട് അലറി, 'എങ്ങനെയാണ് പാചകം ചെയ്യേണ്ടതെന്ന് നിങ്ങളുടെ പാചകക്കാരന് അറിയില്ല, എന്താണ് എനിക്കു നിങ്ങള്‍ വിളമ്പിയത്, ഇതു മോശമായിപ്പോയി'. എന്താണു പറയേണ്ടതെന്ന് എനിക്കറിയില്ല. പഞ്ചനക്ഷത്ര ഭക്ഷണമൊന്നുമല്ല നല്‍കുന്നതെന്ന് എനിക്കറിയാം. പക്ഷേ ഞങ്ങളെക്കൊണ്ട് പറ്റുന്നതിന്റെ പരമാവധി ഞങ്ങള്‍ ചെയ്യുന്നുണ്ട്.

എന്നാല്‍ നന്ദി ഉള്ളവരുമുണ്ട്. കുറച്ചു ദിവസം മുന്‍പ് തലവേദനയുള്ള വൃദ്ധനായ ഒരാളെ ഞാന്‍ കൗണ്‍സലിങ് ചെയ്യുകയായിരുന്നു. ടെസ്റ്റ് ഫലം നെഗറ്റീവ് ആയിരുന്നിട്ടുകൂടി തനിക്ക് വൈറസ് ബാധ ഉണ്ടോയെന്ന ഭയമായിരുന്നു അദ്ദേഹത്തിന്. ഞാന്‍ അദ്ദേഹത്തോടൊപ്പമിരുന്ന് സമാധാനിപ്പിച്ചു. സമ്മര്‍ദം കാരണമാണ് തലവേദന വന്നതെന്ന് മനസ്സിലാക്കിക്കൊടുത്തു. കാര്യങ്ങള്‍ മനസ്സിലാക്കിയ അദ്ദേഹം തന്റെ മനസ്സിലെ ആശങ്കകള്‍ പരിഹരിച്ച് സമാധാനം നല്‍കിയതിന് നന്ദി അറിയിച്ചു.

എല്ലാ നഴ്സുമാരും ദിവസവും ഇതുതന്നെയാണു ചെയ്യുന്നത്. കുടുംബത്തെ കണ്ടിട്ട് പലരും ആഴ്ചകളും മാസങ്ങളുമായിരിക്കുന്നു. ഉച്ചഭക്ഷണ ഇടവേളയില്‍ ഞങ്ങള്‍ പരസ്പരം ആശ്വാസം കണ്ടെത്തും. തന്റെ കുഞ്ഞിനെ പാലൂട്ടാന്‍ കഴിയാത്തതു പറഞ്ഞ് ഇന്നലെ ഒരു നഴ്സ് കരയുകയായിരുന്നു. കുടുംബത്തെ മിസ് ചെയ്യുന്നുണ്ടെങ്കിലും ഞങ്ങള്‍ക്ക് കര്‍മനിരതരായേ പറ്റൂ.

കഴിഞ്ഞ തവണ ഞാന്‍ വീട്ടിലേക്കു പോയപ്പോള്‍ അയല്‍ക്കാര്‍ സന്തോഷത്തോടെയാണ് എന്നെ സ്വാഗതം ചെയ്തത്. എന്നാല്‍ അതിനുശേഷം കാര്യങ്ങള്‍ വഷളായി. എന്റെ ഒരു സഹപ്രവര്‍ത്തകനെ അദ്ദേഹത്തിന്റെ നാട്ടിലേക്കു കടക്കാന്‍ അനുവദിച്ചില്ല. അദ്ദേഹത്തിനു രോഗബാധ ഉണ്ടോ എന്ന ഭയമായിരുന്നു അവര്‍ക്ക്. ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഭീതി തോന്നി. ആ നിമിഷത്തില്‍, നന്ദി ലഭിക്കാത്ത ജോലിയാണോ ഇതെന്നു തോന്നിപ്പോയി.

എന്നിട്ടും ആ സഹപ്രവര്‍ത്തകന്‍ കൂടുതല്‍ ഊര്‍ജ്ജസ്വലനായി രോഗികളെ പരിചരിക്കാന്‍ തിരിച്ചെത്തി. കാരണം നമുക്കു ചെയ്യാന്‍ അതേ ഉള്ളു, അതാണു നമ്മള്‍ ചെയ്യേണ്ടതും. സത്യത്തില്‍, ഞാന്‍ എന്റെ കുഞ്ഞുങ്ങളെ മുറുകെ കെട്ടിപ്പിടിക്കാന്‍ ആഗ്രഹിക്കുന്നു. ഇപ്പോള്‍ ഇടയ്ക്ക് വിഡിയോ കോളിലൂടെ മാത്രമാണ് അവരെ കാണുന്നത്. അവര്‍ വിഷമത്തിലാണെന്ന് എനിക്കറിയാം. നിങ്ങള്‍ വീടുകളില്‍ത്തന്നെ തുടര്‍ന്നാല്‍ മാത്രമേ എനിക്കവരെ കാണാനും കെട്ടിപ്പിടിക്കാനും സാധിക്കൂ... ദയവായി വീടുകളില്‍തന്നെ തുടരൂ...

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category