1 GBP = 92.50 INR                       

BREAKING NEWS

അരികില്‍ നില്‍ക്കുമ്പോള്‍ നഴ്സ് അമ്മയാകും; കരുതലിന്റെ കരസ്പര്‍ശത്തില്‍ വേദനകളെ വേര്‍പെടുത്തുന്ന സമര്‍പ്പിത ജീവിതങ്ങള്‍; ലോകാരോഗ്യ സംഘടനയുടെ കോവിഡ് സന്ദേശവും ആരും കേട്ടില്ല; മുഖാവരണം പോലുമില്ലാതെ സ്നേഹ പരിചരണം ഒരുക്കിയതിന്റെ രക്തസാക്ഷികളായി അമേരിക്കയിലേയും യൂറോപ്പിലേയും മലയാളി നഴ്സുമാരുടെ മരണങ്ങള്‍; മുംബൈയിലും ഡല്‍ഹിയിലുമായി ചികില്‍സയിലുള്ളത് 57 മലയാളി മാലാഖമാര്‍; കോവിഡില്‍ നഴ്സുമാര്‍ ഇരകളാകുമ്പോള്‍

Britishmalayali
kz´wteJI³

മുംബൈ: അരികില്‍ നില്‍ക്കുമ്പോള്‍ നഴ്സ് അമ്മയാകും. കരുതലിന്റെ കരസ്പര്‍ശത്തില്‍ വേദനകളെ വേര്‍പെടുത്തുന്ന സമര്‍പ്പിത ജീവിതങ്ങള്‍. എന്തു പ്രകാശമാണതിന്... അവര്‍ക്കാണ് കോവിഡ് 19 കാലത്ത് ഇന്ന് ലോകാരോഗ്യദിനം സമര്‍പ്പിക്കുന്നത്.

പക്ഷേ ഈ സന്ദേശമൊന്നും സ്വകാര്യ ആശുപത്രി മാനേജമെന്റുകളും മുതലാളിമാരും തിരിച്ചറിയുന്നില്ല. ഇതാണ് ലോകത്തെങ്ങും കരുതലുമായി നിറയുന്ന മാലാഖമാരായ മലയാളി നേഴ്സുമാര്‍ക്ക് വിനയാകുന്നത്. അമേരിക്കയിലും ബ്രിട്ടണിലും യൂറോപ്പിന്റെ മറ്റിടങ്ങളിലുമെല്ലാം കരുതലുമായി അവരുണ്ട്. എന്നാല്‍ കോവിഡില്‍ രോഗ പരിചരണം നടത്തുന്ന ഇവരെ വേദനിപ്പിക്കുന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്.

മുംബൈ വൊക്കാര്‍ഡ് ആശുപത്രിയിലെ 46 മലയാളി നഴ്സുമാര്‍ക്ക് കോവിഡ് പടര്‍ന്നത് ആശുപത്രി മാനേജ്മെന്റിന്റെ നിരുത്തവാദ സമീപനമാണ്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എട്ടുമാസം ഗര്‍ഭിണി ഉള്‍പ്പെടെ 7 മലയാളി നഴ്സുമാര്‍ക്കും മുംബൈ ജസ്ലോക് ആശുപത്രിയില്‍ 2 പേര്‍ക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ 2 മലയാളികള്‍ക്കു കൂടി ഇന്നലെ സ്ഥിരീകരിച്ചു. ഇതോടെ, മുംബൈയിലും ഡല്‍ഹിയിലുമായി കോവിഡ് ബാധിച്ച മലയാളി നഴ്സുമാര്‍ 57 ആയി.

യുഎസിലും ബ്രിട്ടനിലുമായി 3 മലയാളി നഴ്സുമാരും ഒരു ആശുപത്രി അനുബന്ധ ജോലിക്കാരനും കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് ബാധിച്ചു മരണമടഞ്ഞിരുന്നു. 53 ജീവനക്കാര്‍ക്കു രോഗം സ്ഥിരീകരിച്ചതോടെ മുംബൈ വൊക്കാര്‍ഡ് ആശുപത്രി അധികൃതര്‍ അടപ്പിച്ചു. അവര്‍ നില്‍ക്കുന്നത് ഒരു മഹാമാരിയുടെ നേര്‍ക്കുനേരെയാണ്. അനുദിനം വരുന്ന വാര്‍ത്തകളില്‍ അവരുടെ വേദനയും കണ്ണീരുമുണ്ട്. അവര്‍ക്കു വേണം നമ്മുടെ പിന്തുണയെന്ന് ഓര്‍മ്മിപ്പിക്കുന്നതാണ് പുറത്തു വരുന്ന വാര്‍ത്തകള്‍.

നിരവധി പരിമിതികള്‍ക്കിടയിലാണ് നേഴ്സുമാര്‍ ജോലിചെയ്യുന്നത് കോവിഡ് പോലെയുള്ള പകര്‍ച്ചവ്യാധികള്‍ പടരുമ്പോള്‍ വേണ്ടത്ര സുരക്ഷാ ഉപാധികള്‍ പോലും ഇല്ലാതെ ജോലി ചെയ്യേണ്ടി വരാറുമുണ്ട് . സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രത്യേകിച്ചും ജോലിഭാരവും കൂടുതലാണ് .വീട്ടിലെ ഉത്തരവാദിത്വങ്ങള്‍ വേറെയും .. ആശുപത്രിയുടെ കരുതല്‍ ഇല്ലായ്മ കൂടിയാകുമ്പോള്‍ മാറാ രോഗങ്ങളും മഹാമാരികളും ഇവരെ തേടിയെത്തും. രോഗലക്ഷണങ്ങളില്ലാത്തവരില്‍ നിന്നും രോഗം പകരാം. ആശുപത്രി അന്തരീക്ഷം രോഗം പകരാനുള്ള സാദ്ധ്യത കൂടിയ സ്ഥലമാണ്. ഏതുരോഗിയെ പരിചരിക്കുമ്പോഴും കൈകള്‍ ഇടയ്ക്കിടയ്ക്ക് കഴുകുക, മാസ്‌കും ഗ്ലൗസും ഉപയോഗിക്കുക എന്നതാണ് കോവിഡ് കാലത്തെ പ്രധാന മുന്‍ കുരതല്‍. ഇതു പോലും നഴ്സുമാര്‍ക്ക് ലഭ്യമാകുന്നില്ലെന്നതാണ് മുംബൈ സംഭവം പറയുന്നത്.

ആശുപത്രിയിലെ ലിഫ്റ്റ് കഴിയുന്നതും ഉപയോഗിക്കാതെ കോണിപ്പടി കയറുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് നഴ്സുമാരോട് ഡോക്ടര്‍മാര്‍ക്ക് പറഞ്ഞു കൊടുക്കാനുള്ളത്. വീട്ടില്‍ ചെന്നുകഴിഞ്ഞാല്‍ നന്നായി കുളിച്ച് വസ്ത്രങ്ങള്‍ മാറിയതിനു ശേഷം മാത്രമേ വീട്ടിലെ പ്രായമുള്ളവരുമായും കുട്ടികളുമായും ഇടപഴകാവു. ആശുപത്രിയില്‍ കൊണ്ടുപോയ പേന , മൊബൈല്‍ ഫോണ്‍, കണ്ണട തുടങ്ങിയവ സോപ്പുവെള്ളമുപയോഗിച്ചോ സാനിറ്റൈസര്‍ ഉപയോഗിച്ചോ തുടച്ചു വൃത്തിയാക്കാന്‍ മറക്കരുതെന്നും ഡോ ബി പത്മകുമാര്‍ വിശദീകരിക്കുന്നു. പതിനായിരക്കണക്കിന് നിരാലംബരുടെ പ്രാര്‍ത്ഥനയും സ്‌നേഹവും കരുതലും മാത്രമാണ് നഴ്സുമാര്‍ക്ക് കരുതലായുള്ളതെന്നാണ് മുംബൈയിലേകും മറ്റും സംഭവ വികാസങ്ങള്‍ വിശദീകരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category