1 GBP = 92.50 INR                       

BREAKING NEWS

മരുന്നു നല്‍കിയില്ലെങ്കില്‍ വിവരം അറിയുമെന്ന ട്രംപിന്റെ വിരട്ടലില്‍ മോദി വീണു! മലേറിയ മരുന്നായ ഹൈഡ്രോക്‌സിക്ലോറോ ക്വിന്‍ മരുന്നിന്റെ കയറ്റുമതി നിരോധനം നീക്കി ഇന്ത്യ; കൊറോണ വൈറസിനെതിരെ ലോകവ്യാപകമായി ഉപയോഗിക്കുന്ന മരുന്ന് കോവിഡ് ബാധ ഏറെയുള്ള രാജ്യങ്ങള്‍ക്ക് നല്‍കുമെന്ന് ഇന്ത്യ വ്യക്തമാക്കിയത് അമേരിക്കയ്ക്ക് നല്‍കാന്‍ തന്നെ; ഇന്ത്യയില്‍ കോവിഡ് വ്യാപനം വഷളാകുമ്പോഴും മാനുഷിക പരിഗണന വച്ചാണ് ഇളവെന്ന ന്യായീകരണവുമായി വിദേശകാര്യ മന്ത്രാലയം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിരട്ടലില്‍ വീണു ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കയില്‍ കോവിഡ് രോഗം ബാധിച്ച് ആയിരങ്ങള്‍ മരിച്ചു വീഴുന്ന സാഹചര്യത്തില്‍ മലേറിയ വിരുദ്ധ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്‍ കോവിഡ് മരുന്നയായി യുഎസിന് നല്‍കാന്‍ ഇന്ത്യ ഒരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ഹൈഡ്രോക്സിക്ലോറോക്വിന്‍ മരുന്നിന്റെ കയറ്റുമതിക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയ നിരോധനം ഭാഗമായി പിന്‍വലിച്ചു. കൊറോണ വൈറസിനെതിരെ ലോകവ്യാപകമായി ഉപയോഗിക്കുന്ന ഈ മരുന്ന് കോവിഡ് ബാധ ഏറെയുള്ള രാജ്യങ്ങള്‍ക്ക് നല്‍കുമെന്നാണ് ഇന്ത്യ വ്യക്തമാക്കിയിരിക്കുന്നത്. നിലവില്‍ ഇറ്റലിയിലേക്കാള്‍ വലിയ കോവിഡ് ബാധിത രാജ്യമായി മാറിക്കൊണ്ടിരിക്കുന്നത് അമേരിക്കയാണ്. ഈ സാഹചര്യത്തില്‍ അമേരിക്കയ്ക്ക് മരുന്നു നല്‍കാനാണ് ഇന്ത്യ ഒരുങ്ങുന്നത്.

മരുന്ന് കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം നീക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. മരുന്ന് കയറ്റുമതി നിര്‍ത്തിവച്ചാല്‍ പ്രതികാര നടപടിയുണ്ടാകുമെന്ന് ട്രംപ് സൂചനയും നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യ മരുന്ന് കയറ്റുമതിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധനം നീക്കിയത്. കൈാവിഡ് കാലത്ത് മാനുഷിക പരിഗണന വച്ചാണ് ഇത്തരം ഇളവ് എന്നും വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. വെറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയത്. ഞായറാഴ്ച ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെന്നും നിരോധനം നീക്കിയില്ലെങ്കില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ അത് വഷളാക്കിയേക്കാമെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം.

അമേരിക്കയുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന രാജ്യമെന്ന നിലയില്‍ കൂടിയാണ് ഇന്ത്യ മലേറിയ മരുന്ന് കയറ്റുമതി ചെയ്യാന്‍ തയ്യാറായത്. അതേസമയം ഇന്ത്യയില്‍ മഹാരാഷ്ട്രയില്‍ അടക്കം കോവിഡ് വ്യാപിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ കയറ്റുമതി ചെയ്താല്‍ ഇന്ത്യയ്ക്ക് ആവശ്യമായ മരുന്ന് ഉണ്ടാകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നു. നിലവില്‍ ആവശ്യമായ മാസ്‌ക്കും മറ്റും ലഭ്യമാകാന്‍ ഇല്ലെന്ന ആക്ഷേപം ശക്തമാണ്.

മാര്‍ച്ച് 25 നാണ് കൊവിഡ്-19 നെ ചെറുത്തു നില്‍ക്കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് നിര്‍ദ്ദേശിച്ച മരുന്നായ ഹൈഡ്രോക്ലോറോക്വിനിന്റെ കയറ്റുമതി ഇന്ത്യ നിര്‍ത്തി വെച്ചത്. രാജ്യത്തുകൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ ഈ മരുന്നിന്റെ ലഭ്യതയില്‍ കുറവുവരാതിരാക്കാനാണ് കയറ്റുമതി നിര്‍ത്തി വെച്ചത്. വിദേശ വ്യാപാര ഡയരക്ടര്‍ ജനറല്‍ (ഉഏഎഠ) ആണ് ഇതു സംബന്ധിച്ച് അറിയിപ്പു നല്‍കിയത്. അതേസമയം അടിയന്തര സാഹചര്യങ്ങളില്‍ വിദേശ കാര്യമന്ത്രാലയത്തിന്റെ ശുപാര്‍ശയുണ്ടെങ്കില്‍ കയറ്റുമതിക്ക് അനുമതി ഉണ്ടാവുമെന്നും അറിയിപ്പില്‍ പറഞ്ഞിരുന്നു.

അമേരിക്കയില്‍ കൊവിഡ് ബാധിച്ചുള്ള മരണം 10000 ആയിരിക്കെയാണ് ട്രംപിന്റെ ആവശ്യം. ഇന്ത്യയില്‍ കൊവിഡ്-19 ബാധിതര്‍ കൂടുന്ന സാഹചര്യത്തില്‍ പ്രതിരോധ മരുന്ന് കയറ്റുമതി ചെയ്യുന്നത് ആഭ്യന്തരമായി മരുന്ന് പ്രതിസന്ധി ഉണ്ടാക്കാനും ഇടയുണ്ട്. ഹൈഡ്രോക്‌സിക്ലോറോക്വിന്‍, പാരാസെറ്റാമോള്‍ എന്നിവയുടെ കയറ്റുമതിയാണ് ഇന്ത്യ പുഃനസ്ഥാപിക്കുന്നത്. കൊറോണ ബാധിച്ച രാജ്യങ്ങളില്‍ ഈ മരുന്നുകളുടെ വലിയ തോതിലുള്ള കുറവ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അമേരിക്ക, ബ്രസീല്‍, ജപ്പാന്‍ എന്നി രാജ്യങ്ങള്‍ ഇന്ത്യയോട് സഹായം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് 2020 മാര്‍ച്ചില്‍ കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയ മരുന്നുകളുടെ ലിസ്റ്റില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഇവയെ ഒഴിവാക്കിയത്.

ലോകത്തുകൊവിഡ് 19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ മാനുഷിക പരിഗണനയില്‍ ഊന്നിയാണ് ഇതരരാജ്യങ്ങള്‍ക്ക് നിശ്ചിത അളവില്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍, പാരാസെറ്റാമോള്‍ എന്നിവ നല്‍കാന്‍ ഇന്ത്യ തീരുമാനിച്ചതെന്നാണ് വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ അറിയിച്ചത്. നിയന്ത്രണം പൂര്‍ണമായും നീക്കിയിട്ടില്ലെന്നും അമേരിക്കയില്‍ നിന്നുള്ള ഓര്‍ഡറുകളായിരിക്കും ആദ്യം ക്ലിയര്‍ ചെയ്യുകയെന്നും അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി.

പാരസെറ്റാമോള്‍, വൈറ്റമിന്‍ ബി വണ്‍, മെട്രൊനിഡസോള്‍ എന്നിങ്ങനെ നിരവധി മരുന്നുകളും ക്ലോറംഫെനിക്കോള്‍, ഒര്‍നിഡസോള്‍ തുടങ്ങിയവ അടക്കം 26 മരുന്നുകളുടെ ചേരുവകള്‍ക്കുമായിരുന്നു താത്കാലിക നിരോധനം ഏര്‍പ്പെടുത്തിയത്. മലേറിയ, വാതസംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്ക് നല്‍കുന്ന മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കൊറോണ ബാധിതരില്‍ ഉണ്ടാകുന്ന ചില അസ്വസ്ഥതകളെ സുഖപ്പെടുത്തുന്നതായി സ്ഥിരീകരിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category