1 GBP = 95.60 INR                       

BREAKING NEWS

അന്ന് ശശിയെന്നത് ഒരു ഓഞ്ഞ പേരായിരുന്നില്ല, ഓമനപ്പേരായിരുന്നു; പാലേരിമാണിക്യത്തിന്റെ ക്യാമ്പില്‍ ഉണ്ടായിരുന്നത് ഒരുപാട് ശശിമാര്‍; തിരിച്ചറിയാന്‍ പേരിന്റെ കുടെ നാടക ട്രൂപ്പ് ചേര്‍ത്തത് മാറിപ്പോയി; കെ ടി മുഹമ്മദിന്റെ കലിംഗ തിയറ്റേഴ്‌സിന്റെ ഒറ്റനാടകത്തിലും അഭിനയിച്ചിരുന്നില്ല; പക്ഷേ ആ പേര് അക്ഷരാര്‍ഥത്തില്‍ ഭാഗ്യനക്ഷത്രമായി; നാടകത്തിലെ കോഴിക്കോട് ശശിയില്‍ നിന്ന് കുന്നമംഗലത്തെ നാട്ടുകാരുടെ കണ്ണിലുണ്ണി വെള്ളിത്തിരയിലെ പൊട്ടിച്ചിരിപ്പിക്കുന്ന ശശി കലിംഗയായ കഥ

Britishmalayali
kz´wteJI³

കോഴിക്കോട്: 'കാലം വരുത്തുന്ന മാറ്റങ്ങള്‍ നോക്കണേ. അന്ന് ശശിയെന്ന് വിളിക്കുന്നത് ഇന്നത്തെപോലെ ഓഞ്ഞതും തേഞ്ഞതുമായ പേരായിരുന്നില്ല. ചന്ദ്രകുമാര്‍ എന്ന സുന്ദരന്‍ പേരിന്റെ ഓമനപ്പേരായിരുന്നു. കലിംഗയെന്ന എന്റെ വാലും ശരിക്കും മാറിപ്പോയതാണ്'- അന്തരിച്ച മലയാളികളുടെ പ്രിയപ്പെട്ട നടന്‍ ശശി കലിംഗ തന്റെ ജീവിതത്തെ വിലയിരുത്തിയത് ഇങ്ങനെയായിരുന്നു. 'എന്റെ ഭാഗ്യം പക്ഷേ ഈ പേരുതന്നെയാണ്'.

കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ ചന്ദ്രശേഖരന്‍ നായരുടെയും സുകുമാരിയുടെയും മകനായി 1961ല്‍ ജനിച്ച വി. ചന്ദ്രകുമാര്‍ 'ശശി കലിംഗയായ കഥക്ക് പിന്നില്‍ കഠിനാധ്വാനത്തിന്റെ വലിയ കഥയുണ്ട്. മാതാപിതാക്കളും ബന്ധുക്കളും കൂട്ടുകാരുമെല്ലാം ചന്ദ്രകുമാറിനെ ശശിയെന്ന ഓമനപ്പേരിലാണ് വിളിച്ചിരുന്നത്. പിന്നെ ഏവരും ചന്ദ്രകുമാറിനെ മറന്നു, ശശിയെ നെഞ്ചോടുചേര്‍ത്തു. വീട്ടിലെ ശശി അരങ്ങിലെത്തിയപ്പോള്‍ സ്ഥലപ്പേരുകൂടി ചേര്‍ത്ത് 'കോഴിക്കോട് ശശി'യായി. അരങ്ങിലെ അഭിനയമികവില്‍ ശശി നാടകസ്‌നേഹികള്‍ക്ക് പ്രിയങ്കരനായി. ആ നടനാണ് ജീവിതത്തിന്റെ അരങ്ങ് വിട്ടൊഴിയുന്നത്. ശശിയുടെ വിയോഗം നാടകത്തിനും സിനിമയ്ക്കും തീരാ നഷ്ടമാണ്.

അതിലും കൗതുകകരമാണ് 'കോഴിക്കോട് ശശി' വെള്ളിത്തിരയിലെത്തിയപ്പോള്‍ 'കലിംഗ ശശി'യായതിനു പിന്നിലെ കഥ. 1998ലാണ് ശശി ആദ്യമായി ക്യാമറയ്ക്കു മുന്നിലെത്തുന്നത്. 'തകരച്ചെണ്ട'യെന്ന, അധികമാരും കാണാത്ത സിനിമയില്‍ ആക്രിക്കച്ചവടക്കാരനായ പളനിച്ചാമിയായിട്ടായിരുന്നു അരങ്ങേറ്റം. തുടര്‍ന്ന്, അവസരങ്ങള്‍ ലഭിക്കാതെവന്നപ്പോള്‍ നാടകത്തിലേക്ക് തിരിച്ചുപോയി. എന്നാല്‍, മഹാഭാഗ്യമെന്നു വിശേഷിപ്പിക്കാവുന്ന ഒരു രണ്ടാംവരവ് അദ്ദേഹത്തിനുണ്ടായി.

അതുമായി ബന്ധപ്പെട്ടുകിടക്കുന്നു അദ്ദേഹത്തിന്റെ പേരുമാറ്റം.ടി.പി. രാജീവന്റെ 'പാലേരിമാണിക്യംഒരു പാതിരാകൊലപാതകത്തിന്റെ കഥ'യെന്ന നോവല്‍ രഞ്ജിത്ത് അതേപേരില്‍ സിനിമയാക്കാന്‍ തീരുമാനിക്കുന്നു. ഒരു വ്യത്യസ്തതയെന്നനിലയില്‍ കോഴിക്കോട്ട് ഇരുപതു ദിവസത്തെ ക്യാമ്പുനടത്തി അതില്‍നിന്ന് മികച്ച നടന്മാരെ തിരഞ്ഞെടുക്കാന്‍ രഞ്ജിത്ത് നിശ്ചയിച്ചു. കോഴിക്കോടിനകത്തും പുറത്തുമുള്ള ഒട്ടേറെ നാടകകലാകാരന്മാര്‍ അതില്‍ പങ്കെടുത്തു. പേരെടുത്ത നടനും സംവിധായകനുമായ വിജയന്‍ വി. നായരും അതിലുണ്ടായിരുന്നു. പരിചയക്കാരനായ, അദ്ദേഹത്തെ കാണാന്‍ ശശി ഒരുനാള്‍ ക്യാമ്പിലെത്തി. വിജയന്‍ വി. നായര്‍ ശശിയെ സംവിധായകന് പരിചയപ്പെടുത്തുകയും ചെയ്തു. അപ്പോഴേക്കും ക്യാമ്പ് പതിനേഴുനാള്‍ പിന്നിട്ടിരുന്നു. രഞ്ജിത്തിന്റെ നിര്‍ദേശപ്രകാരം ശേഷിക്കുന്ന മൂന്നുദിവസം ശശിയും ക്യാമ്പില്‍ പങ്കെടുത്തു.

പാലേരിമാണിക്യ'ത്തിന്റെ ക്യാമ്പില്‍ പങ്കെടുക്കാനെത്തിയവരില്‍ പലരുടെയും പേര് ശശിയെന്നായിരുന്നു. പല കാലങ്ങളിലായി പല പ്രൊഫഷണല്‍ സമിതികളില്‍ പ്രവര്‍ത്തിച്ചവര്‍. അവരെ വേര്‍തിരിച്ചറിയാനായി പേരിനൊപ്പം ബ്രാക്കറ്റില്‍ സമിതിയുടെ പേരുകൂടി എഴുതിച്ചേര്‍ക്കാന്‍ രഞ്ജിത്ത് നിര്‍ദേശിച്ചു. ശശിയുടെ നാടകചരിത്രം ശരിക്കറിയാത്ത ആരോ ആ േപരിന്റെകൂടെ 'കലിംഗ' എന്നെഴുതിക്കൊടുത്തു. പിന്നീട് തെറ്റ് മനസ്സിലാക്കി അതു തിരുത്താന്‍ ശ്രമിച്ചപ്പോള്‍, വര്‍ക്കത്തുള്ള ആ പേര് മാറ്റേണ്ടെന്നായി രഞ്ജിത്ത്. കെ.ടി. മുഹമ്മദ് നേതൃത്വം നല്‍കിയ 'കലിംഗ തിയറ്റേഴ്‌സി'ന്റെ ഒറ്റനാടകത്തിലും ശശി അഭിനയിച്ചിരുന്നില്ല. എപ്പോേഴാ ഒരിക്കല്‍ 'കലിംഗ'യുടെ 'ദീപസ്തംഭം മഹാശ്ചര്യ'ത്തിന്റെ റിഹേഴ്‌സല്‍ ക്യാമ്പില്‍ പോയതൊഴിച്ചാല്‍ ആ സമിതിയുടെ നാടകം കണ്ടിട്ടുപോലുമില്ല, ശശി. എന്നാലും ആ പേര് അക്ഷാരര്‍ഥത്തില്‍ ഭാഗ്യനക്ഷത്രമായി.

നടനാവണമെന്ന മോഹം തരിമ്പുമില്ലായിരുന്നു ശശിക്ക്. കോഴിക്കോട് സെന്റ് ജോസഫ്‌സ് സ്‌കൂള്‍, മംഗലാപുരം മിലാഗ്രസ് എന്നിവിടങ്ങളിലെ പഠനത്തിനുശേഷം കോഴിക്കോട്ടെ സി.ടി.സി.യില്‍ ചേര്‍ന്ന് ഓട്ടോ മൊബൈല്‍ എന്‍ജിനീയറിങ് പഠനം പൂര്‍ത്തിയാക്കി. നാടകം കാണല്‍പോലും ശീലമായിരുന്നില്ല അക്കാലത്ത്. പഠനാനന്തരം തൊഴിലന്വേഷിച്ചു നടക്കുമ്പോഴാണ് ശശിയെത്തേടി ഒരു ക്ഷണമെത്തുന്നത്. കോഴിക്കോട്ടെ ഒന്നാംകിട പ്രൊഫഷണല്‍ നാടകസമിതിയായിരുന്ന 'സ്റ്റേജ് ഇന്ത്യ'യില്‍നിന്നായിരുന്നു അത്. അതിന്റെ സാരഥിയായ വിക്രമന്‍ നായര്‍ ശശിയുടെ അമ്മാവനായിരുന്നു. എന്തെങ്കിലും ജോലികിട്ടുംവരെ സമിതിയുടെ സെറ്റ് ചെയ്യാനും മറ്റും അമ്മാവന്‍ ശശിയെ ഉപദേശിച്ചു. 1982ലാണ് 'സ്റ്റേജ് ഇന്ത്യ' തുടങ്ങുന്നത്. അമ്മാവന്റെ ക്ഷണം സ്വീകരിക്കുമ്പോഴും നാടകാഭിനയം സങ്കല്പത്തില്‍പ്പോലുമുണ്ടായിരുന്നില്ലെന്ന് ശശി പറയുന്നു.

'സ്റ്റേജ് ഇന്ത്യ'യുടെ ആദ്യനാടകം എഴുതി, സംവിധാനം ചെയ്തത് വിക്രമന്‍ നായര്‍ തന്നെയാണ്. 'സൂത്രം' എന്ന ആ നാടകത്തിന്റെ സെറ്റ് തയ്യാറാക്കുന്നതില്‍ ശശി സഹകരിച്ചു. ശശിയുടെ അഭിനയശേഷി കണ്ടറിഞ്ഞ വിക്രമന്‍ നായര്‍, കെ.ടി.യുടെ 'സാക്ഷാത്കാര'ത്തില്‍ പൊലീസുകാരന്റെ വേഷം നല്‍കി. തുടര്‍ന്ന് 'സാക്ഷാത്കാര'ത്തിലും 'സ്ഥിതി'യിലും 'മത'മെന്ന കഥാപാത്രമായി. എന്നാല്‍, പി.എം. താജിന്റെ 'അഗ്രഹാര'മാണ് ഒരു നടനെന്നനിലയില്‍ ശശിക്ക് ആദ്യ അംഗീകാരം നേടിക്കൊടുത്തത്. അതിലെ ശേഷാമണി ജനസമ്മതിനേടി. തൊള്ളായിരത്തിലേറെ വേദികളില്‍ കളിച്ച് ചരിത്രം സൃഷ്ടിച്ച നാടകമായിരുന്നു അത്. തിരക്കേറിയപ്പോള്‍ 'സ്റ്റേജ് ഇന്ത്യ'ക്ക് ബി ടീമുമുണ്ടായി.

തുടര്‍ന്ന്, താജിന്റെ 'അമ്പലക്കാള'യില്‍ വിരമിച്ച വനപാലകനായി ശശി വേഷമിട്ടു. അഡ്വ. വെണ്‍കുളം ജയകുമാറിന്റെ നാടകങ്ങളിലെല്ലാം അദ്ദേഹത്തിന് മികച്ച റോളുകള്‍ ലഭിച്ചു. ജപമാല (രമണന്‍), ഗുരു (ഉണ്ണുണ്ണി), ക്ഷത്രിയന്‍ (അഗ്‌നിവര്‍ണന്‍), എഴുത്തച്ഛന്‍ (എടമന നമ്പൂതിരി), ചിലപ്പതികാരം (വാരണവര്‍), കൃഷ്ണഗാഥ (ശങ്കിടി നമ്പിടി) എന്നിവയാണവ. പിന്നീട് തിരഞ്ഞുനോക്കിയിട്ടില്ല. അഞ്ചൂറോളം നാടകങ്ങള്‍.
 
രണ്ടായിരത്തില്‍ 'സ്റ്റേജ് ഇന്ത്യ' വിട്ട് ശശി മറ്റു പ്രൊഫഷണല്‍ നാടകസമിതികളില്‍ കുറച്ചുകാലം സഹകരിച്ചു.ഇതിനിടെ, ശശിക്ക് സിനിമയില്‍ ഒരവസരം ലഭിച്ചു. 1998ലാണത്. മുരുകന്‍ എന്ന പരിചയക്കാരന്‍ വഴി 'തകരച്ചെണ്ട' എന്ന സിനിമയില്‍ ആക്രിസാധനങ്ങള്‍ വില്‍ക്കുന്ന പളനിച്ചാമിയായി ശശി വേഷമിട്ടു. സിനിമ ശ്രദ്ധിക്കപ്പെടാതെവന്നപ്പോള്‍ ശശിക്കും അവസരത്തുടര്‍ച്ചയുണ്ടായില്ല. വീണ്ടും നാടകത്തിലേക്ക് തിരിഞ്ഞു. അതിനിടയില്‍ ഒരു വര്‍ഷക്കാലം 'ഏഷ്യാനെറ്റി'ലെ 'മുന്‍ഷി'യില്‍ 'പണ്ഡിറ്റാ'യി വേഷമിട്ടു. തിരക്കേറിയ ഷെഡ്യൂളും കുറഞ്ഞ വരുമാനവുംമൂലം അദ്ദേഹം അത് തുടര്‍ന്നില്ല. ഇടയ്ക്ക്, സംവിധായകന്റെ വേഷവുമണിഞ്ഞു. 'തൃശ്ശൂര്‍ അഭിനയ'യ്ക്കുവേണ്ടി 'സ്വപ്നസമുദ്ര'മെന്ന നാടകമാണ് അദ്ദേഹം സംവിധാനം ചെയ്തത്. നാടകം മോശമില്ലാതെ കളിച്ചെങ്കിലും സംവിധാനം തനിക്കുപറ്റിയ പണിയല്ലെന്നു തിരിച്ചറിഞ്ഞ് അദ്ദേഹം ആ രംഗം വിട്ടു.

''താജിന്റെ 'അഗ്രഹാരം' നാടകം പ്രേംനസീറിനെ നായകനാക്കി പി. ചന്ദ്രകുമാര്‍ സിനിമയാക്കാന്‍ തീരുമാനിച്ച കാലം. എറണാകുളത്ത് നാടകം കളിച്ചപ്പോള്‍ അതു കാണാന്‍ ചന്ദ്രകുമാറും നസീറുമെത്തി. ഞാന്‍ പ്രേംനസീറിന്റെ ആരാധകനാണന്ന്. നാടകം കഴിഞ്ഞ് വേഷം മാറുമ്പോള്‍ നസീര്‍ അണിയറയിലെത്തി എനിക്ക് കൈതന്ന് അഭിനയത്തെ പുകഴ്ത്തി. ശരിക്കും ശരീരത്തിലൂടെ വൈദ്യുതി പ്രവഹിച്ചതുപോലെതോന്നി അപ്പോള്‍'' അരങ്ങിലെ അവിസ്മരണീയ സംഭവം ശശി വിവരിക്കുന്നത്ഇങ്ങനെയാണ്.'പാലേരിമാണിക്യ'ത്തിലെ മോഹന്‍ദാസെന്ന പൊലീസുദ്യോഗസ്ഥനിലൂടെയുള്ള ശശിയുടെ രണ്ടാം ചലച്ചിത്രവരവ് ശ്രദ്ധിക്കപ്പെട്ടു. 'പ്രാഞ്ചിയേട്ടനി'ലെ 'ഇയ്യപ്പനും' കൂടി വന്നപ്പോള്‍ സിനിമാലോകത്ത് അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പിക്കപ്പെട്ടു. പിന്നീടദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ഏതു റോളും സ്വീകരിക്കാന്‍ സന്നദ്ധനായ ഇദ്ദേഹം 'ഇടുക്കി ഗോള്‍ഡി'ല്‍ 'ശവ'മായിപ്പോലും അഭിനയിച്ചു. നാളിതുവരെ ഇരുന്നൂറ്റിയമ്പതില്‍പ്പരം സിനിമകളില്‍ വേഷമിട്ടു. സഹദേവന്‍ ഇയ്യക്കാട് സംവിധാനം ചെയ്ത 'ഹലോ ഇന്ന് ഒന്നാം തിയ്യതിയാണ്' സിനിമയില്‍ നായകനുമായി.

കോഴിക്കോട് കുന്നമംഗലത്തെ നാട്ടുകാരുടെ കണ്ണിലുണ്ണിയായിരുന്നു അദ്ദേഹം. നടന്റെയോ സെലിബ്രിറ്റിയുടേയാ യാതൊരു അകല്‍ച്ചകളുമില്ലാതെ ജനങ്ങളോട് ഇടപെട്ട വ്യക്തിത്വം. അദ്ദേഹം ഓര്‍മ്മയാവുന്നത് സിനിമാ-നാടക കലാകാരന്മാരുടെയും ഓര്‍മ്മകളില്‍ സങ്കടക്കടല്‍ ഒഴുകുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category