1 GBP = 95.60 INR                       

BREAKING NEWS

കൊഴിഞ്ഞ പല്ലും കരകര ശബ്ദവും എന്റെ ഐശര്വം; റേറ്റും ഡേറ്റും മാത്രമാണ് നോക്കുക, കഥാപാത്രത്തെ കുറിച്ച് ചോദിക്കാറില്ല; സംസാരിക്കാതെ അഭിനയിച്ചതെല്ലാം സൂപ്പര്‍; ഇടുക്കി ഗോള്‍ഡില്‍ ശവമായപ്പോള്‍ ഹണിബീയില്‍ ഫോട്ടോയില്‍ കയറി ഭിത്തിയില്‍ തൂങ്ങി; കടപ്പാട് എല്ലാം നല്‍കിയത് സംവിധായകന്‍ രഞ്ജിത്തിനും; മമ്മൂട്ടിയെ മൂത്ത ചേട്ടനും ലാല്‍ അടുത്ത കൂട്ടുകാരനുമായി കണ്ട നടന്‍; കുഴപ്പിച്ച വേഷം പാന്റും; നാടകത്തിലും സിനിമയിലും ജീവിതത്തിലും നര്‍മ്മം വിതറി ശശി കലിംഗ മടങ്ങുമ്പോള്‍

Britishmalayali
kz´wteJI³

കോഴിക്കോട്: 'ഊണിന് എത്രാളുണ്ടെന്ന് പറയണം....ട്ടോ'' പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്റ് എന്ന രഞ്ജിത്-മമ്മൂട്ടി ചിത്രം കണ്ടവരാരും ഈ ഡയലോഗ് മറന്നുകാണില്ല. കൊഴിഞ്ഞ മുന്‍ പല്ലുകളിലൂടെ കാറ്റുകടക്കുന്ന ശബ്ദം ചേര്‍ത്തുള്ള ആ പ്രത്യേക സ്ലാങ്ങ് മലയാളികളെ വല്ലാതെ ചരിപ്പിച്ചു. മമ്മൂട്ടിയുടെ കഥാപാത്രമായ പ്രാഞ്ചിയേട്ടന്റെ അടുക്കളക്കാരനായി ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ട് ഊണിന്റെ കാര്യം ഓര്‍മിപ്പിക്കുന്ന ഈ താരം സിനിമയുടെ ജനപ്രീതിയില്‍ നിര്‍ണായക പങ്ക് വഹിക്കുക തന്നെ ചെയ്തു.

അതുപോലെ ലിജോജോസ് പെല്ലിശ്ശേരിയുടെ ആമേനില്‍ മലം ഇലപ്പൊതിയാക്കി അടുത്ത വീട്ടില്‍ കൊണ്ടുപോയി കൂളായി കൊടുക്കുന്ന വിരുതനെയും ആരും മറക്കില്ല. അതായിരുന്നു ശശി കലിംഗ എന്ന നടന്‍. അദ്ദേഹം കടന്നപോകുമ്പോള്‍ കോഴിക്കോട് കുന്ദമംഗലത്തെയും പിലാശ്ശേരിയിലെയും സുഹൃത്തുക്കള്‍ക്ക് ഓര്‍ക്കാന്‍ ഒരുപാടുണ്ട്. നാട്ടിലെ സൗഹൃദമരവും എല്ലായിടത്തും നര്‍മ്മം വിതറുന്ന പ്രിയ സുഹൃത്തുമായിരുന്നു ശശി .എന്താണ് നിങ്ങളുടെ വിജയമെന്ന് ഒരിക്കല്‍ ചോദിച്ചപ്പോള്‍ ശശി കലിംഗയെന്ന ചന്ദ്രകുമാര്‍ പറഞ്ഞത് ഈ കൊഴിഞ്ഞ പല്ലും കരകര ശബ്ദവും ഒത്ത ഉയരവും എന്നായിരുന്നു. 'ഈ ബോഡി േേലോഗ്വജിലെ ഫീച്ചേഴ്‌സ് മാറ്റിയാല്‍ എന്റെ കഞ്ഞി കുടി മുട്ടിപ്പോകും. ശരീരം കൊണ്ട് ജീവിച്ചുപോകുന്ന നടനാണ് ഞാന്‍.'

നാടകമെന്ന കലാരൂപമാണ് കോഴിക്കോട് കുന്നമംഗലം സ്വദേശിയായ വി ചന്ദ്രകുമാറിന് സിനിമയില്‍ അവസരം ഒരുക്കിക്കൊടുത്തത്. സംവിധായകന്‍ രഞ്ജിത്തിന്റെ 'പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ' (2009) എന്ന ചിത്രത്തിലെ പൊലീസ് ഉദ്യോഗസ്ഥനിലൂടെയാണ് സിനിമാപ്രേമികള്‍ ശശി കലിംഗയെ ആദ്യം കാണുന്നത്.ഓട്ടോമൊബൈല്‍ എന്‍ജിനിയറിങ് ഡിപ്ലോമ പാസായശേഷം അമ്മാവന്‍ വിക്രമന്‍ നായരുടെ സഹായത്തോടെയാണ് ചന്ദ്രകുമാര്‍ നാടകവേദിയില്‍ എത്തിപ്പെടുന്നത്. പതിനെട്ടാം വയസ്സില്‍. വീട്ടിലെ വിളിപ്പേര് സ്ഥലനാമം കൂടിചേര്‍ത്ത് ശശി കോഴിക്കോട് എന്നാക്കിയാണ് നാടകത്തില്‍ അഭിനയിച്ചപ്പോള്‍ ഉപയോഗിച്ചിരുന്നത്. നാടകത്തില്‍ ഏകദേശം ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷമാണ് ശശി സിനിമയിലെത്തിയത്.

ഒരു സിനിമാ വാരികക്ക് നല്‍കിയ അഭിമു്ഖത്തില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു. ''അമ്മാവന്‍ വി ടി വിക്രമന്‍നായരുടെ സ്റ്റേജ്ഇന്ത്യ നാടകട്രൂപ്പില്‍ സെറ്റ് വര്‍ക്ക് ജോലിയായിരുന്നു ആദ്യം. പിന്നെ മ്യൂസിക്കും സെറ്റ് വര്‍ക്കും. ഒടുവില്‍ അഭിനയം. സ്റ്റേജ്ഇന്ത്യയുടെ രണ്ടാമത്തെ നാടകം 'സാക്ഷാത്കാരം' എന്റെ ആദ്യ നാടകമായി. തിരുവനന്തപുരം അക്ഷരകലയുടെ 'കലക്കത്ത് കുഞ്ചന്‍ നമ്പ്യാര്‍' നാടകം എന്റെ അഭിനയജീവിതത്തില്‍ മറക്കാന്‍ കഴിഞ്ഞില്ല. അഞ്ഞൂറിലധികം സ്റ്റേജില്‍ നാടകം കളിച്ചു. നാടകത്തില്‍ ഞാന്‍ മാര്‍ത്താണ്ഡവര്‍മ്മ. മീനമ്പലം സന്തോഷ് കുഞ്ചന്‍നമ്പ്യാര്‍. നമ്പ്യാരുടെ കഥാപാത്രമാണ് എനിക്ക് ഇഷ്ടപ്പെട്ടത്. പക്ഷേ നമ്മുടെ രൂപം നമ്പ്യാരാകാന്‍ പറ്റില്ല. എന്നാല്‍ ഒരിഷ്ടം മനസ്സില്‍ എവിടെയോ ആഴത്തില്‍ ഇപ്പോഴും കിടപ്പുണ്ട്.''

''നമ്പ്യാര് ഒരു ഫലിതപ്രിയനായിരുന്നു. മിഴാവ് വാദനത്തിലും പ്രഗത്ഭന്‍. എനിക്ക് പാണ്ഡിത്യമില്ല. പക്ഷേ ഫലിതം കാട്ടി ജീവിക്കാന്‍ ഈശ്വരന്‍ അവസരം തന്നു.''- ശശി പറയുന്നു.നമ്പ്യാരോടുള്ള ആരാധന തുടങ്ങുന്നത് സ്‌കൂള്‍ പഠനകാലത്തുനിന്ന് തന്നെയാണെന്ന് ശശി പറയുന്നു. തുള്ളലിനോടുള്ള ആരാധനയെക്കുറിച്ച് ശശി പറയുന്നത് കേള്‍ക്കാം: ''ഓട്ടന്‍തുള്ളലില്‍ രുക്മിണി സ്വയംവരവും ശീതങ്കനില്‍ കല്യാണസൗഗന്ധികവും പറയന്‍ തുള്ളലില്‍ ദക്ഷയാഗവുമാണ് എനിക്ക് ഇഷ്ടം. സ്‌ക്കൂളില്‍ പഠിക്കുമ്പോള്‍ നമ്പ്യാരുടെ കൃതികള്‍ മനഃപാഠം പഠിച്ചെങ്കിലും ജോലി സമ്പാദിച്ചു രക്ഷപ്പെടാന്‍ കഴിഞ്ഞില്ല.''സിനിമയില്‍ ഏതു തരം കഥാപാത്രങ്ങളെയാകും ശശി കലിംഗയെന്ന നടന്‍ തെരഞ്ഞെടുക്കുക. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ .''ചിരിപ്പിക്കാനുള്ള കഴിവ് എന്റെ ഉള്ളില്‍ത്തന്നെയുണ്ട്. നാടകത്തില്‍ കൂടുതല്‍ ചെയ്തത് കോമഡി വേഷങ്ങള്‍. സിനിമയില്‍ വന്നപ്പോഴും വേഷം മാറുന്നില്ല.'
ശശി കലംഗക്ക് എന്നും കടപ്പാട് തന്നെ കണ്ടെത്തിയ സംവിധയാന്‍ രഞ്ജിത്തിനോട് തന്നെയായിരുന്നു. 'യാദൃശ്ചികമായി കോഴിക്കോടു വച്ചാണ് ഞാന്‍ രഞ്ജിത് സാറിനെ കാണുന്നത്. ആ കൂടിക്കാഴ്ചയില്‍ എന്റെ ജീവിതം മാറുകയായിരുന്നു. അദ്ദേഹം എനിക്ക് വല്യമ്മാവനെ പോലെയാണ്പ്രാഞ്ചിയേട്ടനില്‍ ഞാന്‍ ഒന്നും ചെയ്തിട്ടില്ല. രഞ്ജിത്ത് സാറിനാണ് അതിന്റെ എല്ലാ ക്രെഡിറ്റും. അദ്ദേഹം എന്തു പറഞ്ഞോ അത് അനുസരിക്കുക മാത്രമാണ് ഞാന്‍ ചെയ്തിരിക്കുന്നത്. '- ശശി ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ് ഇങ്ങനെയാണ്. 'മമ്മൂക്ക എനിക്ക് മൂത്ത ചേട്ടനാണ്. ഇപ്പോളും മമ്മൂക്കയെ കണ്ടാല്‍ എന്റെ കൈയും കാലും വിറയ്ക്കും. മോഹന്‍ലാല്‍ എന്റെ അടുത്ത സുഹൃത്താണ്. രഞ്ജിത്ത് സര്‍ എനിക്ക് വല്യമ്മാവനാണ്. ഇവരെയെല്ലാം ഞാനേറെ ബഹുമാനിക്കുന്നു. തൊഴുകൈകളോടെ മാത്രമേ ഇവരെക്കുറിച്ച് പറയാന്‍ സാധിക്കൂ.'

അഭിനയിച്ച കഥാപാത്രങ്ങളില്‍ ഏറ്റവും മികച്ചത് ഏതാണെന്ന് ചോദിച്ചാലും നര്‍മ്മത്തില്‍ കുതിര്‍ന്ന അ്‌ദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയാണ്. ' ഞാന്‍ സംസാരിക്കാതെ അഭിനയിച്ചതെല്ലാം വെറൈറ്റി വേഷമാണ്. ഇടുക്കിഗോള്‍ഡില്‍ ശവമായിരുന്നു. ഹണിബീയില്‍ ഫോട്ടോയില്‍ കയറി ഭിത്തിയില്‍ തൂങ്ങി. ഇതെല്ലാം വെറൈറ്റി വേഷമാണ്. ഒരുദിവസം അഞ്ചു സിനിമയില്‍ ചെറിയ വേഷം ചെയ്യാന്‍ അവസരം കിട്ടിയാല്‍ സന്തോഷം. സ്ഥിരമായി മുണ്ടും ഷര്‍ട്ടും ധരിക്കുന്ന ഈ കലാകാരന് പാന്റ് എന്നും ഒരു കീറാമുട്ടിയാണ്. പാന്റ് ധരിച്ചാല്‍ നാട്ടുകാര്‍ കൂവുമെന്നും ശശി പറയുമായിരുന്നു.
''25 വര്‍ഷമായി മുണ്ടും ഷര്‍ട്ടുമാണ് വേഷം. ചിലപ്പോള്‍ ജൂബ. പാന്റ് ഇട്ടുനടന്നാല്‍ നാട്ടുകാര് കൂവും. ഗള്‍ഫില്‍ പോകുമ്പോള്‍ മാത്രം ഇടും. അപ്പോള്‍ എന്റെ നാട്ടുകാര്‍ കാണില്ലല്ലോ. എന്നെ കുഴപ്പിക്കുന്ന വേഷമാണ് പാന്റ്.''- ഇങ്ങനെ എന്തിലും നര്‍മ്മം കണ്ടത്തുന്ന ശശി കലിംഗ ഓര്‍മ്മയാകുമ്പോള്‍ കോവിഡ് കാലവും ലോക് ഡൗണും ആയതിനാല്‍ നേരിട്ടുപോയി അന്തിമോപചാരം അര്‍പ്പിക്കാന്‍പോലും നാട്ടുകാര്‍ക്കും സിനിമയിലെ സഹപ്രവര്‍ത്തകര്‍ക്കും ആവുന്നില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category