അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണവും വെള്ളവും സുരക്ഷയും ഒരുക്കുന്ന സര്‍ക്കാര്‍ നിലപാടിനെ അഭിനന്ദിക്കുമ്പോള്‍ത്തന്നെ പാവപ്പെട്ട നഴ്സുമാര്‍ക്ക് വേണ്ടി എന്ത് ചെയ്തു എന്ന ചോദ്യം ഉയര്‍ത്തേണ്ടതല്ലേ? മുബൈയിലും നിരവധി മലയാളി നഴ്സുമാര്‍ കൊറോണ ബാധിച്ച് പിടയുമ്പോള്‍ അതവരുടെ കാര്യം എന്ന് പറഞ്ഞ് കയ്യും കെട്ടിയിരുന്നാല്‍ മതിയോ? മറ്റുള്ളവര്‍ക്ക് വേണ്ടി സ്വയം ബലിയാടാകുന്ന പാവങ്ങള്‍ക്ക് വേണ്ടി എത്രയും വേഗം എന്തെങ്കിലും ചെയ്യൂ..
അപ്രതീക്ഷിതമായി സംഭവിച്ച ലോക് ഡൗണില്‍ പെട്ട് കേരളത്തില്‍ അങ്ങോളമിങ്ങോളമായി തങ്ങുന്നത് ഏതാണ്ട് 25 ലക്ഷത്തോളം ഇതരസംസ്ഥാന തൊഴിലാളികളാണ്. അവരെ സംബന്ധിച്ചിടത്തോളം ഇവിടെ അവര്‍ക്ക് ഉപജീവനത്തിനുള്ള വഴി മുട്ടിയപ്പോള്‍ അവരുടെ നാട്ടിലേക്ക് പോയി ഉള്ളതുകൊണ്ട് ജീവിക്കാന്‍ ആഗ്രഹം ഉണ്ടാകുകയും ഡല്‍ഹി മോഡലില്‍ അതിനുള്ള ശ്രമം പായിപ്പാട് ആരംഭിക്കുകയും ചെയ്തത് മുളയിലേ നുള്ളിക്കളഞ്ഞ സര്‍ക്കാരിന് അഭിനന്ദനം കൊടുക്കേണ്ടതുണ്ട്. ഇവര്‍ പട്ടിണിയിലാകാതിരിക്കാന്‍ തുടര്‍ന്ന് ഇവര്‍ക്കെല്ലാം അതാതിടങ്ങളിലെ കമ്മ്യൂണിറ്റി കിച്ചണില്‍ നിന്നും ഭക്ഷണം ഏര്‍പ്പെടുത്താനുള്ള ധീരതയും സര്‍ക്കാര്‍ കാണിച്ചു.
അതിനിടയില്‍ ഇവരുമായി ബന്ധപ്പെട്ട അനേകം പരാതികള്‍ പുറംലോകത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ആവശ്യത്തിന് സാധനങ്ങള്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ടെങ്കില്‍ കൂടി പട്ടിണിയാണ് എന്ന് പറഞ്ഞ് ഭക്ഷണം വരുത്തുകയും പട്ടിണിയാണ് എന്ന് പറഞ്ഞ് ലൈവ് ചെയ്യുകയും ഒക്കെ ചെയ്യുന്നവരുടെ കഥകള്‍ നമ്മളറിഞ്ഞു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് എതിരെയുള്ള ഒരു വികാരം നമ്മുടെ സമൂഹത്തില്‍ രൂപപ്പെട്ട് വരികയും ചെയ്തു. അതൊന്നും അം?ഗീകരിക്കേണ്ടതും കയ്യടിക്കേണ്ടതുമല്ല. ഇതേ സമീപനമാണ് പ്രവാസികളായി മുംബൈയിലും ഡല്‍ഹിയിലും ഗള്‍ഫിലും പാശ്ചാത്യ നാടുകളിലും ഒക്കെ പോയി തങ്ങുന്ന നമ്മളോട് തദ്ദേശിയര്‍ കാട്ടുന്നത് എന്നാലോചിച്ചാല്‍ മാത്രം ഇതര സംസ്ഥാന തൊഴിലാളികളോടുള്ള നമ്മുടെ അസ്വസ്ഥതയും അസഹിഷ്ണുതയും മാറിക്കിട്ടും.
അതുകൊണ്ട് തന്നെ ഇതര സംസ്ഥാന തൊഴിലാളികളെ അതിഥി തൊഴിലാളികള്‍ എന്ന ഓമനപ്പേരിട്ട് വിളിക്കുകയും അവരെ സഹായിക്കുകയും ചെയ്യുന്ന രീതിയോട് ഒരു എതിര്‍പ്പും എനിക്ക് വ്യക്തിപരമായി ഇല്ല. എന്നാല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് കൊടുക്കുന്ന പ്രധാന്യവും സ്നേഹവും പരി?ഗണനയും എന്തുകൊണ്ട് ഈ രാജ്യത്ത് ജീവിക്കുന്ന മലയാളി നഴ്സുമാരോട് കാണിക്കുന്നില്ല എന്ന് ചോദിക്കേണ്ടിയിരിക്കുന്നു. കേരളത്തില്‍ എന്നല്ല, ഇന്ത്യയില്‍ എന്നല്ല, ലോകമെമ്പാടും കൊറോണ യുദ്ധത്തില്‍ പടമുഖത്ത് നിന്ന് പോരാടുന്ന പ്രധാനപ്പെട്ട പോരാളികളാണ് നഴ്സുമാര്‍. അവരെ ലോകമെമ്പാടും കയ്യടിച്ചും ആദരവ് കൊടുത്തും സ്വീകരിക്കുമ്പോള്‍ നമ്മള് തുടര്‍ച്ചയായി അവഗണിക്കുകയാണ്.
മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ 40ഓളം മലയാളി നഴ്സുമാര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ചിരിക്കുന്നു. ഏതാണ്ട് 150 ഓളം നഴ്സുമാരെ ഇപ്പോള്‍ ക്വാറന്റൈന് ചെയ്തിരിക്കുന്നു. ഇവര്‍ക്ക് എങ്ങനെ രോഗം വന്നു എന്ന ചോദ്യം ആദ്യമേ ഉയര്ത്തേണ്ടുണ്ട്. സ്വകാര്യ ആശുപത്രികളിലോ സര്‍ക്കാര്‍ ആശുപത്രികളിലോ ഒക്കെ ജോലി ചെയ്യുന്ന നഴ്സുമാര്‍ക്ക് എത്രയും എളുപ്പത്തില്‍ ഈ രോഗം ബാധിക്കും എന്ന് മാത്രമാണ് മറുപടി. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക..