1 GBP = 92.50 INR                       

BREAKING NEWS

വിമാനങ്ങളിലൂടെ വീണ്ടും വൈറസ് ചൈനയില്‍ പറന്നിറങ്ങുന്നു; ശനിയാഴ്ച രോഗാണുവിനെ കണ്ടെത്തിയത് 78 പേരില്‍; ഞായറാഴ്ച 38 പേരിലും ഇന്നലെ 32 പേരിലും കോവിഡിനെ സ്ഥിരീകരിച്ചതോടെ ചര്‍ച്ചയാകുന്നത് എപ്പി സെന്ററില്‍ വീണ്ടും മഹാമാരി എത്തിയെന്ന വിലയിരുത്തല്‍; ബീജിങ് അടച്ചിടാന്‍ സാധ്യത; കൊറോണ ബാധിതകര്‍ക്ക് രോഗ ലക്ഷണം ഇല്ലാത്തത് ചൈനയ്ക്ക് തലവേദനയാകുന്നു

Britishmalayali
kz´wteJI³

ബെയ്ജിങ് : കയറ്റുമതി കഥയും സാങ്കേതിക തികവും വീമ്പു പറഞ്ഞ് മുന്നേറുന്ന ചൈനയില്‍ വീണ്ടും കൊറോണ എത്തുന്നുവോ? ചൈനയില്‍ ഇന്നലെ പുതിയതായി 32 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ മിക്കവരും വിദേശത്തുനിന്ന് എത്തിയവരാണ്. ഇതോടെ കടുത്ത നിയന്ത്രണങ്ങളിലേക്ക് ചൈന മാറുന്നുണ്ട്.

കൊറോണയെന്നത് ചൈനയുടെ ജൈവായുധമാണെന്നും അതിന് പ്രതികാരം ചെയ്യുമെന്ന് പോലും പല യൂറോപ്യന്‍ നേതാക്കളും പറഞ്ഞു കഴിഞ്ഞു. ഇതിനിടെയാണ് ചൈനയിലും വിദേശത്ത് നിന്ന് കൊറോണ എത്തുന്നത്. ഇതോടെ ചൈന വീണ്ടും കടുത്ത മുന്‍ കരുതലിലേക്ക് പോവുകയാണ്. ഗുവാങ്ഡോങ് പ്രവിശ്യയിലാണു പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്തത്. വ്യവസായിക പ്രദേശമാണിത്. അതുകൊണ്ട് വൈറസിന് പിന്നില്‍ ചൈനയെ സാമ്പത്തികമായി തകര്‍ക്കുകയെന്ന ലക്ഷ്യമുണ്ടോ എന്ന് കമ്യൂണിസ്റ്റ് സര്‍ക്കാര്‍ സംശയിക്കുന്നുണ്ട്.

ചൈനയില്‍ രണ്ടാം ഘട്ടത്തില്‍ രോഗം സ്ഥിരീകരിച്ച പലര്‍ക്കും ലക്ഷണങ്ങളൊന്നുമില്ലാത്തത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. രോഗത്തിന്റെ രണ്ടാം തരംഗമാണ് വീശുന്നതെന്ന ആശങ്കയും ഉടലെടുത്തിട്ടുണ്ട്. വിദേശത്തുനിന്ന് ചൈനയില്‍ എത്തുന്നവരിലാണ് രോഗം കൂടുതലും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അതേസമയം, ദീര്‍ഘകാലം ചൈനീസ് തലസ്ഥാനമായ ബെയ്ജിങ് അടച്ചിടേണ്ടി വരുമെന്ന മുന്നറിയിപ്പ് ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്നുണ്ട്.

ശനിയാഴ്ച അഞ്ച് പ്രാദേശിക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതും ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. കോവിഡിനെ തുടര്‍ന്നു രണ്ടുമാസത്തോളം പ്രവര്‍ത്തനരഹിതമായിരുന്ന വ്യവസായങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടേയുള്ളൂ. ഇവിടെ രോഗം ബാധിച്ചയാള്‍ ഹുബെ പ്രവിശ്യയിലേക്കു യാത്ര ചെയ്തിരുന്നുവെന്നു വ്യക്തമായിട്ടുണ്ട്. ഇതെല്ലാം ആശങ്കയാകുന്നുണ്ട്.

വിദേശരാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ തിരികെ രാജ്യത്തെത്തിക്കാന്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ അയയ്ക്കുകയാണ് ചൈനയിപ്പോള്‍. ഇതുവഴിയാണ് വൈറസ് വീണ്ടും എത്തുന്നത്. ലക്ഷണങ്ങളൊന്നുമില്ലാത്ത 78 പേര്‍ക്കാണ് ശനിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 40 എണ്ണം വിദേശത്തുനിന്നു വന്നവര്‍ക്കാണ്. രാജ്യത്ത് ആകെ ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്ത 1047 പേര്‍ കോവിഡ് രോഗത്തിന് ചികിത്സയിലുണ്ട്. ഞായറാഴ്ച 38 പേര്‍ക്ക് കൊറോണ കണ്ടെത്തി. ലക്ഷണങ്ങളില്ലാതെ രോഗം വരുന്നവര്‍ രോഗബാധയുടെ അപൂര്‍വ ക്ലസ്റ്റര്‍ ഉണ്ടാക്കും. സമൂഹ വ്യാപനത്തിലും സാധ്യത തെളിയും.

ആകെ 81,740 പേര്‍ക്ക് ചൈനയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 3,331 പേര്‍ ഇതുവരെ മരിച്ചു. ഹോങ്കോങ്ങില്‍ 890 കേസുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. നാലു മരണവും. വൈറസ് ബാധയുടെ ആദ്യ നാളുകളില്‍ തന്നെ ഇതിനെ കുറിച്ചുള്ള പൂര്‍ണ്ണവിവരങ്ങള്‍ മറ്റ് രാജ്യങ്ങളേയോ ലോകാരോഗ്യ സംഘടന പോലുള്ള ആഗോള സംഘടനകളേയോ അറിയിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ ഇന്ന് ഈ ലോകമാകെ മരണം വിതക്കുന്ന കൊറോണയെന്ന ഭീകരന്‍ വളര്‍ച്ചയെത്തും മുന്‍പ് വുഹാനില്‍ തന്നെ അകാല ചരമമടയുമായിരുന്നു.

എന്നാല്‍ ഇക്കാര്യത്തിലും ചൈന കൈക്കൊണ്ടത് തീര്‍ത്തും വ്യത്യസ്തമായ നിലപാടുകളായിരുന്നു. ഇതെല്ലാം ലോക രാജ്യങ്ങളുടെ വിമര്‍ശനത്തിന് ഇടയാവകയും ചെയ്തു. വുഹാനില്‍ നിന്നും ലോകം മുഴുവനും പറന്നെത്തിയ കൊറോണ തൊട്ടടുത്തുള്ള ചൈനയുടെ പ്രധാന സാമ്പത്തിക കേന്ദ്രമായ ഷാങ്ങ്ഹായിയിലും തലസ്ഥാനമായ ബെയ്ജിംഗിലും എന്തുകൊണ്ട് എത്തിയില്ല എന്നത് ഇന്നും ഒരു മില്ല്യണ്‍ ഡോളര്‍ ചോദ്യമായി അവശേഷിക്കുന്നു. ഈ വൈറസ് എവിടെയൊക്കെ എത്തണം എവിടെയൊക്കെ എത്തരുത് എന്ന് ആരൊക്കെയോ തീരുമാനിച്ചിരുന്നത് പോലെയായിരുന്നു പിന്നീടുള്ള കാര്യങ്ങള്‍.

ഇത്തരമൊരു രോഗബാധ നിഷേധിച്ചു എന്നു മാത്രമല്ല, ഇക്കാര്യം പുറത്താക്കിയവരെ നിശബ്ദരാക്കുകയും ചെയ്തു. ഡിസംബറില്‍ ആരംഭിച്ച് വുഹാനിലാകെ വൈറസുകള്‍ അതിവേഗം പരക്കുമ്പോഴും വുഹാനിലേക്കോ വുഹാനില്‍ നിന്നു പുറത്തേക്കോ ഉള്ള യാത്രകള്‍ തടയാതെ വൈറസിനെ ലോകമാകെ സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം നല്‍കിയത് മനഃപൂര്‍വ്വമാണോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അതില്‍ തെറ്റുപറയാനാവില്ല.

കാരണം ആ ഇരുണ്ട മറയ്ക്കുള്ളില്‍ നിന്നും വല്ലപ്പോഴും പുറത്തു വന്നിരുന്നത് അതിലും ഭയാനകമായ വാര്‍ത്തകളായിരുന്നു. ഇതിനെയെല്ലാം ചൈന പുച്ഛിച്ച് തള്ളി. തങ്ങള്‍ കൊറോണയെ അതിജീവിച്ചുവെന്ന് വീമ്പും പറഞ്ഞു. ഇതിനിടെയാണ് ചൈനയിലേക്ക് വൈറസ് വീണ്ടും എത്തുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category