1 GBP = 92.50 INR                       

BREAKING NEWS

'വടംവലി പ്രേമികള്‍' എന്ന ഗ്രൂപ്പില്‍ പഴയചിത്രം പങ്കുവെച്ചത് വിനയായി; അജ്ഞാത മനുഷ്യനായി ചര്‍ച്ചകളില്‍ എത്തിയപ്പോള്‍ വീട്ടുകാര്‍ പോലും സംശയിച്ചു; വടംവലി മത്സരത്തിനു പോകുന്നത് മോഷ്ടിക്കാനാണോ എന്നും ഇത്തരത്തില്‍ കിട്ടുന്ന പണം വീടിനു വേണ്ടെന്നും പറഞ്ഞും അമ്മ പോലും വീട്ടില്‍ കയറാന്‍ സമ്മതിച്ചില്ല; സ്പ്രിങ്മാന്‍, ബ്ലാക്ക്മാന്‍ എന്നിവയോടൊപ്പം കള്ളനെന്ന പേരുചാര്‍ത്തി പ്രചരിപ്പിച്ചത് മഞ്ചേരിയിലെ അന്തര്‍ദേശീയ വടംവലി താരത്തിന്റെ ഫോട്ടോ; മറുനാടനോട് ബനാത്ത് പുല്ലാര വേദന പറയുമ്പോള്‍

Britishmalayali
ജംഷാദ് മലപ്പുറം

മലപ്പുറം: ഇതാണ് കോവിഡ് കാലത്ത് രാത്രി ജനത്തെ ഭീതിപ്പെടുത്താനെത്തുന്ന അജ്ഞാത മനുഷ്യന്‍, സ്പ്രിംങ് മനുഷ്യനെന്നും കള്ളനെന്നും പേരുചാര്‍ത്തി പ്രചരിപ്പിച്ചത് മഞ്ചേരിയിലെ നിഷ്‌കളങ്കനായ അന്തര്‍ദേശീയ വടംവലി താരത്തിന്റെ ഫോട്ടോ. വ്യാജപ്രചരണം കാരണം വീട്ടിലും നാട്ടിലും ഒറ്റപ്പെട്ട ബനാത്ത് പുല്ലാരക്ക് പറയാനുള്ളത് കേള്‍ക്കൂ... തൃശൂര്‍ കുന്നംകുളം മേഖലയില്‍ പ്രത്യക്ഷപ്പെടുന്ന അജ്ഞാത മനുഷ്യന്‍ ഇദ്ദേഹമാണെന്നും ഇയാള്‍ അറസ്റ്റിലായിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് മഞ്ചേരി പുല്ലാര സ്വദേശിയും അന്തര്‍ദേശീയ വടംവലി താരവുമായ ബനാത്ത് പുല്ലാരയുടെ് (വലിയകത്ത് അബ്ദുള്ള -40) ഫോട്ടോയാണ് സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിച്ചത്.

എനിക്കു ഭാര്യയും നാല് മക്കളും ഉണ്ട്. വ്യാജ പ്രചരണം കാരണം സ്വന്തം വീട്ടില്‍ നിന്നും വരെ അവഹേളനം ഏറ്റുവാങ്ങേണ്ടിവന്നു. സ്വന്തം മാതാവ് പോലും തള്ളിപ്പറയുന്ന അവസ്ഥയുണ്ടായി. രണ്ടും മൂന്നും ദിവസങ്ങളെടുത്ത് വടംവലി മത്സരത്തിനു പോകുന്ന താന്‍ മോഷ്ടിക്കാനാണോ പോകുന്നതെന്നും ഇത്തരത്തില്‍ കിട്ടുന്ന പണം ഈ വീടിനുവേണ്ടെന്ന് പറഞ്ഞ് മാതാവ് വീട്ടില്‍ കയറാന്‍ സമ്മതിക്കാത്ത അവസ്ഥവരെയുണ്ടായെന്നും ബനാത്ത് പറയുന്നു. മാതാവും വീട്ടുകാരുമെല്ലാം വ്യാജ പ്രചരണം കണ്ടു കരിച്ചിലാണിപ്പോള്‍. തൃശൂര്‍ കുന്നംകുളം മേഖലയില്‍ പ്രത്യക്ഷപ്പെടുന്ന അജ്ഞാതമനുഷ്യന്‍ ഇദ്ദേഹമാണെന്നാണ് പ്രചാരണം.

ഫേസ്ബുക്കിലെ 'വടംവലിപ്രേമികള്‍ ' എന്ന ഗ്രൂപ്പില്‍ ബനാത്തിന്റെ പഴയചിത്രം സുഹൃത്തുക്കള്‍ പങ്കുവെച്ചിരുന്നു. ഈ ചിത്രമാണ് പിന്നീട് ദുരുപയോഗം നടത്തി പ്രചരിപ്പിച്ചത്. കുന്നംകുളത്ത് ജനങ്ങള്‍ പിടിച്ച കള്ളന്‍ എന്ന രീതിയിലാണ് പ്രചാരണം. ഇതിനോടൊപ്പം വോയിസ് ക്ലിപ്പുകളും പ്രചരിക്കുന്നുണ്ട്. രാവിലെ സുഹൃത്തുക്കള്‍ വിളിച്ചപ്പോഴാണ് സംഭവമറിഞ്ഞതെന്ന് ബനാത്ത് പറഞ്ഞു. ചിത്രങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു എടപ്പാള്‍ ആഹാ ഫ്രണ്ട്സ് വടംവലി ടീമിന്റെ താരമാണ് ബനാത്ത്. കഴിഞ്ഞ എട്ട് വര്‍ഷമായി സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി വടംവലി മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.

വിദേശരാജ്യങ്ങളിലെ കൂട്ടായ്മകള്‍ക്കും ക്ലബുകള്‍ക്ക് വേണ്ടിയും മത്സരിച്ചു. താരത്തിന്റെ മത്സരത്തിനിടയിലെടുത്ത പഴയ ചിത്രമാണ് ഇപ്പോള്‍ സ്പ്രിങ്മാന്‍, ബ്ലാക്ക്മാന്‍ തുടങ്ങിയ പേരുകളില്‍ പ്രചരിക്കുന്നത്. സംഭവത്തില്‍ ബനാത്ത് പുല്ലാര മഞ്ചേരി പൊലീസില്‍ പരാതി നല്‍കി. വടംവലി മല്‍സരത്തിനു മുന്നോടിയായി മല്‍സരാര്‍ഥിയുടെ തൂക്കം കുറക്കുന്നതിന്റെ ഭാഗമായി കാറിന്റെ ഹീറ്റര്‍ ഓണ്‍ ചെയ്ത് ബനാത്ത് ശരീരം ചൂടാക്കുന്നതിന്റെ ചിത്രമാണ് അജ്ഞാതരൂപം പിടിയിലായെന്ന പേരില്‍ പ്രചരിപ്പിച്ചത്. സമൂഹമാധ്യങ്ങളില്‍ വാര്‍ത്ത വൈറലായതോടെ വീടു വിട്ടു പോവാന്‍ ഉമ്മ ആവശ്യപ്പെട്ടു. ടൗണിലേക്ക് ഇറങ്ങിയപ്പോള്‍ നാട്ടുകാരില്‍ ചിലരും കള്ളനേപ്പോലെയാണ് നോക്കുന്നത്. വടംവലി മല്‍സരത്തിന്റെ ഭാഗമായി നാലും അഞ്ചും ദിവസം വീട്ടില്‍ നിന്ന് മാറി നില്‍ക്കാറുണ്ട്. ഈ യാത്രകള്‍ മോഷണത്തിനു വേണ്ടിയാണോ എന്നു പോലും കളിയാക്കിയവരുണ്ട്. മല്‍സരത്തില്‍ പങ്കെടുക്കാന്‍ കുവൈത്തിലേക്ക് പോവാനിരിക്കെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. രണ്ടു സിനിമകളില്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. കേരളത്തിനകത്തും പുറത്തും ആയിരക്കണക്കിന് ആരാധകരുള്ള താരത്തിനാണ് ഈ അപമാനം.

അതേ സമയം കോവിഡ് ഭീതിക്കിടെ രാത്രികാലങ്ങളില്‍ പലയിടത്തും അദൃശ്യമനുഷ്യനെത്തുന്നതായി പ്രചരണം നടക്കുന്നുണ്ട്. ചില വീടുകളുടെ വാതിലുകളില്‍ തട്ടിയെന്നും ചിലയിടങ്ങളില്‍ ജനല്‍ ചില്ലകളില്‍ കൈപാടുകള്‍ പതിഞ്ഞതായും വരെ നാട്ടുകാര്‍ പറയുന്നു. പ്രത്യേക തരം കോല്‍ ഉപയോഗിച്ചുകൊണ്ട് വേഗത്തില്‍ ചാടിമറയുമെന്നും പ്രചരണം നടക്കുന്നു. ഇത്തരത്തില്‍ മലപ്പുറം എടപ്പാളില്‍ നടക്കുന്നത് അദൃശ്യ മനുഷ്യന്റെ പേരില്‍ വ്യാപകമായി ലോക്ക് ഡൗണ്‍ ലംഘനങ്ങളാണ്.

അദൃശ്യ മനുഷ്യന്റെ പേരില്‍ വ്യാപകമായി ലോക്ക് ഡൗണ്‍ ലംഘനം നടക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എടപ്പാള്‍, ചങ്ങരംകുളം മേഖലയില്‍ അദൃശ്വ മനുഷ്യനെ കുറിച്ചുള്ള പ്രചരണമാണ് നടക്കുന്നത്. ഇതേ തുടര്‍ന്ന് മേഖലയില്‍ പലയിടത്തും ഇത്തരം മനുഷ്യന്റെ സാന്നിധ്യം കണ്ടതായി പ്രചരണമുണ്ടായി. പലയിടത്തും വീടുകളുടെ വാതിലുകളില്‍ തട്ടുന്നതായും പരാതി ഉയര്‍ന്നു. ഇതോടെ രാത്രികാലങ്ങളില്‍ ചെറുപ്പക്കാരുടെ നേതൃത്വത്തില്‍ വ്യാപക തിരച്ചിലാണ് നടക്കുന്നത്. ലോക്ക് ഡൗണ്‍ കാലത്ത് പുറത്തിറങ്ങുന്നതിനും സംഘം ചേരുന്നതിനും വിലക്കുണ്ടെന്നിരിക്കെ ഇവ ലംഘിച്ചുകൊണ്ടാണ് തിരച്ചില്‍ നടക്കുന്നത്. രാത്രി പത്ത് മണിയോടെ തുടങ്ങുന്ന തിരച്ചില്‍ പലപ്പോഴും പുലര്‍ച്ചെ വരെ നീണ്ട് നില്‍ക്കുന്നുണ്ട്.

ചിലയിടങ്ങളില്‍ ജനല്‍ ചില്ലകളില്‍ കൈപാടുകള്‍ പതിഞ്ഞതായും ചിലയിടങ്ങളില്‍ ഇത്തരം രൂപം കണ്ടതായും ,പ്രത്യേക തരം കോല്‍ ഉപയോഗിച്ചു കൊണ്ട് വേഗത്തില്‍ ചാടിമറയുന്നതായുമൊക്കെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ലോക് ഡൗണ്‍ സംഘനം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പൊലീസ് പരിശോധന ശക്തമായി. ഇതിന് പിന്നില്‍ സാമൂഹ്യ വിരുദ്ധരാണെന്ന സൂചനയാണ് പൊലീസ് നല്‍കുന്നത്. അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ ഉടനെ പൊലീസിനെ അറിയിക്കണമെന്നും നിയമം ലംഘിച്ച് പുറത്തിറങ്ങരുതെന്നും പൊലീസ് പറയുന്നു.

എന്നാല്‍ ഈ നിര്‍ദ്ദേശങ്ങളൊക്കെ കാറ്റില്‍ പറത്തി യുവാക്കള്‍ വ്യാപകമായ തിരച്ചിലിലാണ്.കഴിഞ്ഞ ദിവസം രാത്രിയിലാണ് എരുവപ്രക്കുന്ന്, വട്ടംകുളം ചോലക്കുന്ന് തുടങ്ങിയ വിവിധ ഭാഗങ്ങളില്‍ അദൃശ്യ മനുഷ്യനെ കണ്ടതായി പ്രചാരണമുണ്ടായി. ഇതോടെ യുവാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ പുറത്തിറങ്ങി നിരീക്ഷണം ആരംഭിച്ചു. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ കൂട്ടംകൂടരുതെന്ന അധികൃതരുടെ നിര്‍ദ്ദേശം ലംഘിച്ചു കൊണ്ട് പ്രദേശത്തെ പാടശേഖരത്തില്‍ ഒട്ടേറെ പേര്‍ സംഘടിച്ചത് നാട്ടുകാര്‍ക്ക് തലവേദനയായി. അതേ സമയം ഇതിനു മുമ്പു കോക്കൂര്‍, പാവിട്ടപ്പുറം, കല്ലൂര്‍മ, കാഞ്ഞിയൂര്‍, ചേലക്കടവ്, നരണിപ്പുഴ ഭാഗങ്ങളില്‍ ഓടി മറയുന്ന അദൃശ്യമനുഷ്യനെ കാണുന്നതായും നാട്ടുകാര്‍ പറഞ്ഞിരുന്നു. വീടുകളുടെ വാതിലില്‍ മുട്ടുക, പുറത്തെ ടാപ്പുകള്‍ തുറന്നിടുക തുടങ്ങിയവയാണത്രെ അജ്ഞാതന്റെ വികൃതികളെന്നും ഇവര്‍ പറയുന്നു.

ശബ്ദം കേട്ട് വീട്ടുകാര്‍ നോക്കുമ്പോള്‍ അസാധാരണ ഉയരമുള്ള ആള്‍ രൂപം ഓടി മറയുന്നതാണ് കാണുന്നതെന്ന് നാട്ടുകാര്‍ പറയുന്നത്. ഇതോടെ ആളുകള്‍ സംഘടിച്ചെത്തി പരിശോധിക്കുകയും പൊലീസിന്റെ നേതൃത്വത്തില്‍ തിരച്ചില്‍ നടത്തുകയും ചെയ്തിട്ടും കണ്ടെത്താനായില്ല. നേരത്തേ, തൃശൂര്‍ ജില്ലയിലെ പഴഞ്ഞി, കാട്ടകാമ്പാല്‍ കുന്നംകുളം, ചമ്മന്നൂര്‍ ഭാഗങ്ങളിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടായതായി പറയുന്നു. സാമൂഹിക വിരുദ്ധരുടെ നടപടിയാണിതെന്നും എവിടെയും മോഷണം നടന്നതായും ആക്രമിച്ചതായും പരാതികള്‍ ഇല്ലെന്നും ചങ്ങരംകുളം പൊലീസ് പറഞ്ഞു. വിവിധ ഭാഗങ്ങളില്‍ അദൃശ്യ മനുഷ്യന്റെ സാന്നിധ്യമുണ്ടെന്ന തരത്തിലുള്ള പ്രചാരണത്തിന്റെ പേരില്‍ ആളുകള്‍ പുറത്തിറങ്ങി നടക്കുന്നത് ഒഴിവാക്കണമെന്ന് ചങ്ങരംകുളം എസ്ഐ ടി.ഡി.മനോജ് കുമാര്‍ അറിയിച്ചു.

യുവാക്കളില്‍ പലരും 'അദൃശ്യ മനുഷ്യനെ' പിടികൂടാന്‍ കൂട്ടമായി പുറത്തിറങ്ങുകയാണ്. ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും. സാമൂഹിക വിരുദ്ധര്‍ രംഗത്തിറങ്ങി ഭീതി പരത്തുന്നുണ്ടോ എന്നത് പൊലീസ് പരിശോധിച്ചു വരികയാണ്. പുറത്തിറങ്ങി നടക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പൊലീസ് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category