1 GBP = 97.40 INR                       

BREAKING NEWS

ബ്രിട്ടനിലെ മലയാളി വിദ്യാര്‍ത്ഥികള്‍ക്കും ജോലി തേടി എത്തിയവര്‍ക്കും സഹായമെത്തിച്ച് ഒഐസിസി യുകെ; വിദ്യാര്‍ത്ഥികളെ ഉടന്‍ നാട്ടിലേക്ക് അയക്കുവാനും ശ്രമം

Britishmalayali
കെ കെ മോഹന്‍ ദാസ്

ലണ്ടന്‍: കോറോണ വൈറസ് മൂലം ലോക്ക്ഡൗണ്‍ ചെയ്ത സാഹചര്യത്തില്‍ കേരളത്തില്‍ നിന്ന് യുകെയില്‍ വിവിധ യൂണിവേഴ്‌സിറ്റികളില്‍ വിദ്യാഭ്യാസത്തിനെത്തിയ വിദ്യാര്‍ത്ഥികളും ജോലി തേടി എത്തിയവരും വളരെ ബുദ്ധിമുട്ട് അനുഭവിക്കുകയും അവരുടെ താമസ സൗകര്യങ്ങളും മറ്റു ചിലവുകള്‍ക്കും ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ ഒഐസിസി യുകെയും യുകെയിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി സംഘടനകളും വിവിധ മേഖലകളില്‍ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് സഹായം എത്തിച്ചു.

വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ച് നാട്ടില്‍ പോകുന്നതിനുള്ള അടിയന്തര സഹായം കേരള ഗവണ്‍മെന്റില്‍ നിന്നും ഉണ്ടാവണമെന്ന് ഒഐസിസി യുകെ ജോയിന്‍ കണ്‍വീനര്‍ കെകെ മോഹന്‍ ദാസ് ആവശ്യപ്പെട്ടു. ലോക കേരള മഹാസഭയുടെ പ്രസീഡിയവും, യുകെയിലെ നോര്‍ക്കയുടെ പ്രതിനിധിയുമായ തെക്കുംമുറി ഹരിദാസിനോട് ഒഐസിസി നേതൃത്വം ആവശ്യപ്പെട്ടതനുസരിച്ച്, ഹരിദാസ് കേരളാ മുഖ്യമന്ത്രിക്ക് രേഖാമൂലം വിവരങ്ങള്‍ അറിയിച്ചു. ഇവിടെ പല സ്ഥലങ്ങളിലായി ഒറ്റപ്പെട്ടു കിടക്കുന്ന വിദ്യാര്‍ത്ഥികളെ എത്രയും പെട്ടന്ന് നാട്ടിലെത്തിക്കുവാന്‍ ഉടന്‍ നടപടികള്‍ ഉണ്ടാകണമെന്ന് അറിയിച്ചിട്ടുണ്ട്. തുടര്‍ നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്ന് അറിയുന്നു.

യുകെയില്‍ ഇപ്പോള്‍ എതാണ്ട് ഇതിനോടകം പതിമൂന്നില്‍ പരം മലയാളികള്‍ മരണപ്പെട്ടതായി കണക്കാക്കപ്പെടുന്നു. മരണപ്പെട്ട പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി ഒഐസിസി യുകെയുടെ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. പരേതരുടെ കുടുംബങ്ങളെ വിളിച്ച് സമാശ്വസിപ്പിച്ചു. പരേതരുടെ കുടുബങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നു. മരണപ്പെട്ടവരുടെ വിവരങ്ങള്‍ അറിയിക്കുക.

സഹായങ്ങള്‍ ആവശ്യമുള്ളവര്‍ ഹെല്‍പ്പ് ലൈനില്‍ വിളിക്കുക.
T Haridas - 07775833754, Sony Chacko - 077 23306974, K K Mohandas - 07438772808, Sunil Ravidran -07427105530, Giri Madhavan - 079329 28363, Suju Danial - 07872129697, Appa Gufur - 07534499844

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category