1 GBP = 93.00 INR                       

BREAKING NEWS

ഇന്ത്യാക്കാര്‍ എടുക്കുന്ന ബി സി ജി വാക്സിന്‍ കൊറോണയ്ക്ക് ഒന്നാംതരം പ്രതിരോധമെന്ന് തിരിച്ചറിഞ്ഞ് ശാസ്ത്രലോകം; ബി സി ജി എടുത്തവര്‍ക്ക് രോഗസാധ്യത കുറവ്; നൂറ്റാ ണ്ട് പിന്നിട്ട വാക്സിനേഷന്‍ വീണ്ടും ലോകത്തിനു പ്രിയങ്കരമാകുമ്പോള്‍

Britishmalayali
kz´wteJI³

ന്നും അജ്ഞാതമായി തുടരുന്ന കൊറോണയെന്ന ഭീകര വൈറസിന്റെ രഹസ്യം മുഴുവന്‍ ചോര്‍ത്തിയെടുക്കുവാനുള്ള ഗവേഷണ പരിപാടികള്‍ ലോകമാകെ നടക്കുന്നുണ്ട്. കൊറോണയുടെ വ്യാപന രീതിയും അതിനെ ചെറുക്കാനുള്ള മാര്‍ഗ്ഗങ്ങളും മരുന്നുകളും ഒക്കെ ഗവേഷണ വിഷയങ്ങളാണ്. ഇക്കൂട്ടത്തില്‍ ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ട് കാണിക്കുന്നത് ബാസിലസ് കാല്‍മേറ്റ്-ഗ്യുറിന്‍ (ബി സി ജി) വാക്സിന്‍ വ്യാപകമായി എടുകപ്പെടുന്ന രാജ്യങ്ങളില്‍ കൊറോണ മൂലമുള്ള മരണനിരക്ക് മറ്റ് രാജ്യങ്ങളിലേതിനെ അപേക്ഷിച്ച് 6 മടങ്ങ് കുറവായിരിക്കും എന്നാണ്.

ഏകദേശം ഒരു നൂറ്റാണ്ട് മുന്‍പാണ് ബി സി ജി വാക്സിനേഷന്‍ കണ്ടുപിടിച്ചത്. പ്രധാനമായും ബാക്ടീരിയ മൂലമുണ്ടാകുന്ന ക്ഷയരോഗത്തെ ചെറുക്കുവാനാണ് ഇത് ഉപയോഗിക്കുന്നതെങ്കിലും ഇതിനു മറ്റു പല പ്രയോജനങ്ങളും ഉണ്ട്. താരതമ്യേന വില കുറഞ്ഞ ഈ വാക്സിനേഷന്‍ മറ്റുപല അണുബാധകളേയും ചെറുക്കുന്നതാണെന്ന് തെളിഞ്ഞിട്ടുണ്ട്. ബാല്യകാലത്ത് എടുത്ത വാക്സിന്‍, ഏകദേശം 60 വയസ്സുവരെ ക്ഷയരോഗത്തില്‍ നിന്നും രക്ഷ നല്‍കുന്നുവെന്നതും തെളിയിക്കപ്പെട്ട കാര്യമാണ്.

1953 മുതല്‍ 2005 വരെ ബ്രിട്ടനില്‍ എല്ലാ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ഈ വാക്സിന്‍ നല്‍കുമായിരുന്നു. എന്നാല്‍ ക്ഷയരോഗത്തിന്റെ വ്യാപനം കുറഞ്ഞതോടെ ഡോക്ടര്‍മാര്‍ ഇത് ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍ ഇന്ത്യ ഉള്‍പ്പടെ പല രാജ്യങ്ങളിലും ഇന്ന് ഈ വാക്സിന്‍ നല്‍കി വരുന്നുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലും കൊറോണയെ ചെറുക്കുന്നതില്‍ ബി സി ജി എത്രത്തോളം ഫലവത്താണ് എന്ന കാര്യത്തില്‍ ഗവേഷണം നടക്കുന്നുണ്ട്. ഇതിനുള്ള പരീക്ഷണങ്ങളും ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. 4000 ആരോഗ്യ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിക്കൊണ്ട് അത്തരമൊരു പരിപാടി കഴിഞ്ഞ മാസം ഓസ്ട്രേലിയയില്‍ ആരംഭിച്ചിരുന്നു.

ജോണ്‍ ഹോപ്കിന്‍സ് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ വിദഗ്ദര്‍, മാധ്യമങ്ങളിലൂടെ ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഗവേഷണം നടത്തിയത്. മരണസംഖ്യയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന 50 രാജ്യങ്ങളിലെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയായിരുന്നു പഠനം. പല രാജ്യങ്ങളിലും രോഗവ്യാപനം മൂര്‍ദ്ധന്യാവസ്ഥയിലെത്താന്‍ വ്യത്യസ്ത കാലയളവുകളാണ് എടുത്തത്. ഈ അസന്തുലിതാവസ്ഥ മറികടക്കുവാന്‍ ഓരോ രാജ്യത്തെയും നൂറാമത്തെ കൊറോണ കേസു മുതല്‍ക്കുള്ള വിവരങ്ങളാണ് പഠനത്തിനായി ഉപയോഗിച്ചത്. പിന്നീടാണ് ബി സി ജി വാക്സിനേഷനുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിലെ കോവിഡ് 19 ബാധിതരുടെ എണ്ണവും മരണസംഖ്യയും ഒക്കെ വിശകലനം ചെയ്തത്.

പിന്നീടാണ് ബി സി ജി വാക്സിനേഷനുമായി ബന്ധപ്പെട്ട് വിവിധ രാജ്യങ്ങളിലെ കോവിഡ് 19 ബാധിതരുടെ എണ്ണവും മരണസംഖ്യയും ഒക്കെ വിശകലനം ചെയ്തത്. ഈ കണ്ടുപിടുത്തം വേറേ ഗവേഷകരാരും പരിശോധിക്കാത്തതിനാല്‍ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല, മെഡിക്കള്‍ ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിന്റെ വെബ്സൈറ്റിലാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category