kz´wteJI³
ബെര്‍ക്ക്ഷെയറിലെ സ്ലൗഗ് ബറോയിലെ ലേബര്‍ പാര്‍ട്ടി കൗണ്‍സിലറായ ഷബ്നം സാദിഖ് (39) കൊറോണ ബാധിച്ച് മരിച്ചുവെന്ന് റിപ്പോര്‍ട്ട്. അഞ്ച് കുട്ടികള്‍ക്ക് ജന്മം നല്കി വാര്‍ത്തകളില്‍ നിറഞ്ഞ ഈ വനിതാ നേതാവിന് കോവിഡ്-19 ബാധയുണ്ടായത് പാക്കിസ്ഥാനിലേക്ക് നടത്തിയ ഒരു യാത്രയെ തുടര്‍ന്നായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. അവസാനം രോഗത്തോട് പൊരുതിത്തോറ്റ് 13 വയസുള്ള കുട്ടികളെ ഒറ്റക്കാക്കിയാണ് ഷബ്നം മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. മാര്‍ച്ച് ആദ്യം ഒരു വിവാഹത്തില്‍ പങ്കെടുക്കുന്നതിനായിരുന്നു ഷബ്നം പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്തിരുന്നത്.
പാക്കിസ്ഥാനില്‍ അഞ്ച് ദിവസം പര്യടനം നടത്തിയതിനിടെയായിരുന്നു ഈ യുവനേതാവിന് കൊറോണ പിടിപെട്ടത്. കൊറോണ ബാധിച്ച് അത്യാസന്ന നിലയില്‍ 24 ദിവസം വെന്റിലേറ്ററില്‍ മരണത്തോട് മല്ലിട്ടാണ് ഷബ്നം മരണത്തിന് കീഴടങ്ങിയിരിക്കുന്നതെന്നാണ് വെക്സ്ഹാം ലീ ലേബര്‍ റെപ്രസെന്റേറ്റീവായ ഹഖീഖ് ദാര്‍ പറയുന്നത്. ഒരു നല്ല വ്യക്തിയെയും നേതാവിനെയുമാണ് നഷ്ടമായിരിക്കുന്നതെന്നും ദാര്‍ വ്യക്തമാക്കുന്നു. 2006 ജൂണ്‍ 26നായിരുന്നു ഒരു പ്രസവത്തില്‍ അഞ്ച് കുട്ടികള്‍ക്ക് ജന്മമേകി ഷബ്നം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നത്.
പോളികൈസ്റ്റിക് ഓവറി സിന്‍ഡ്രോം ബാധിച്ച ഷബ്നത്തിന് അമ്മയാകാന്‍ സാധിക്കില്ലെന്ന ആശങ്ക നിലനില്‍ക്കെയായിരുന്നു അതിനെ അതിജീവിച്ച് ഈ യുവതി അഞ്ച് കുട്ടികള്‍ക്ക് ഒരുമിച്ച് ജന്മമേകി ഏവരെയും അതിശയിപ്പിച്ചത്. 2016 മേയ് മാസത്തിലായിരുന്നു ഷബ്നം വെക്സ്ഹാം ലീ വാര്‍ഡില്‍ നിന്നും ഷബ്നം കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. നിരവധി കൗണ്‍സില്‍ കമ്മിറ്റികളില്‍ അവര്‍ സ്തുത്യര്‍ഹമായ സേവനമാണ് കാഴ്ച വച്ചിരുന്നത്. ബെര്‍ക്ക്ഷെയറിലെ സ്ലൗഗിലെ എഡ്യുക്കേഷന്‍ ആന്‍ഡ് ചില്‍ഡ്രന്‍സ് സര്വീസസുകള്ക്ക് ചുക്കാന്‍ പിടിക്കാന്‍ ഈ യുവനേതാവ് മുന്‍പന്തിയിലുണ്ടായിരുന്നു.
വളരെ കഴിവുറ്റ ഒരു കൗണ്‍സിലറെയും സുഹൃത്തിനെയും നഷ്ടപ്പെട്ടതില്‍ തനിക്കേറെ ദുഖമുണ്ടെന്നാണ് സ്ലൗഗ് കൗണ്‍സിലിനെ നയിക്കുന്ന കൗണ്‍സിലര്‍ ജെയിംസ് സ്വിന്ഡില്ഹേസ്റ്റ് പ്രതികരിച്ചിരിക്കുന്നത്. കൗണ്‍സിലര്‍ അല്ലാതിരുന്നപ്പോഴും ഈ യുവതി സാമൂഹികക്ഷേമപ്രവര്‍ത്തനങ്ങളിലും മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങളിലും മാതൃകാപരമായ പ്രകടനമാണ് കാഴ്ച വച്ചിരുന്നതെന്നും ഇദ്ദേഹം അനുസ്മിരിക്കുന്നു. ഷബ്നത്തിന്റെ അകാല വിയോഗത്തില്‍ അനുശോചിച്ച് കൗണ്‍സില്‍ ഓഫീസസസ് ഒബ്സര്‍വേറ്ററി ഹൗസിലെയും സെന്റ് മാര്‍ട്ടിന്‍സ് പ്ലേസിലെയും പതാകകള്‍ പകുതി താഴ്ത്തി കെട്ടിയിട്ടുണ്ട്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam