1 GBP = 93.00 INR                       

BREAKING NEWS

അമേരിക്കയുടേതും ബ്രിട്ടന്റേതും അലസത ആയിരുന്നെങ്കില്‍ സ്വീഡന്റേത് അഹങ്കാരമായിരുന്നു; അതിന് അവര്‍ വലിയ വില കൊടുത്തു തുടങ്ങി; തൊട്ടയല്‍പക്കത്തെ സ്പെയിനില്‍ കൂട്ടമരണം സംഭവിക്കുന്നതു കണ്ടിട്ടും ജനങ്ങളെ അഴിഞ്ഞാടാന്‍ വിട്ടതിന്റെ ദുരന്തം കേവലം ഒരു കോടി ജനങ്ങള്‍ മാത്രമുള്ള സ്‌കാന്‍ഡിനേവിയന്‍ രാഷ്ട്രത്തെ വേട്ടയാടുന്നു; ഇന്നലെ മാത്രം 114 പേീര്‍ മരിച്ചതോടെ തലയില്‍ കൈവച്ച് ഒരു രാജ്യം

Britishmalayali
kz´wteJI³

ലസതയും അമിത ആത്മവിശ്വാസവുമായിരുന്നു അമേരിക്കയേയും ബ്രിട്ടനേയും ദുരന്ത ഭൂമികള്‍ ആക്കിയതെങ്കില്‍, സ്വീഡന്റെ അഹങ്കാരമാണ് ഇപ്പോള്‍ ആ രാജ്യത്തെ തകര്‍ക്കുന്നത്. കേവലം ഒരു കോടി ജനങ്ങള്‍ മാത്രമുള്ള ഈ സ്‌കാന്‍ഡിനേവിയന്‍ രാജ്യത്തിലെ 7,693 പേര്‍ കോവിഡ് 19 രോഗികളാണ്. ഇതുവരെ 591 മരണങ്ങളും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

യൂറോപ്പില്‍ കൊറോണയുടെ തേരോട്ടം ആരംഭിച്ച ആദ്യനാളുകളില്‍ മറ്റ് പല യൂറോപ്യന്‍ രാഷ്ട്രങ്ങളേയും പോലെ സ്വീഡനും അതിനെ കാര്യമായി എടുത്തില്ല. ശാസ്ത്രത്തിലും ആധുനിക സാങ്കേതിക വിദ്യയിലും ഉള്ള മികവും, ഏഷ്യന്‍ രാജ്യങ്ങളേക്കാള്‍ താരതമ്യേന ഉയര്‍ന്ന ശുചിത്വവുമെല്ലാം തങ്ങളെ രക്ഷിക്കും എന്നായിരുന്നു അവര്‍ വിശ്വസിച്ചിരുന്നത്. ചൈനയില്‍ നിന്നെത്തിയ മാരണം ഒന്ന് തൊട്ടു തലോടി പോകുമെന്നാല്ലാതെ ഇത്ര ഭീകരത സൃഷ്ടിക്കുമെന്നവര്‍ ഓര്‍ത്തില്ല.

ആദ്യത്തെ കുറച്ച് നാളുകള്‍ കഴിഞ്ഞതോടെ ഈ കൊലയാളി വൈറസിന്റെ പ്രഹരണശേഷി തിരിച്ചറിഞ്ഞ മിക്ക യൂറോപ്യന്‍ രാഷ്ട്രങ്ങളും ഇതിനെ നിയന്ത്രിക്കാനായി കടുത്ത നടപടികളിലേക്ക് തിരിഞ്ഞു. സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഉള്‍പ്പടെയുള്ള നടപടികളുമായി എത്തിയപ്പോഴേക്കും സമയം തീരെ വൈകിയിരുന്നു. പിടിച്ചാല്‍ കിട്ടാത്ത വ്യാപ്തിയിലേക്ക് പടര്‍ന്ന കൊറോണ തന്റെ ജോലി ഭംഗിയായി നിര്‍വ്വഹിക്കുവാന്‍ തുടങ്ങി.

ഇറ്റലിയിലും സ്പെയിനിലും ഒക്കെ ഈ ഭീകരതയുടെ ഔന്നത്യം കാണുവാനായി. ബ്രിട്ടനും ഫ്രാന്‍സുമൊക്കെ ഇപ്പോഴും ദുരിതക്കയത്തില്‍ തുടരുന്നു. തൊട്ടടുത്ത സ്പെയിനില്‍ ആയിരങ്ങള്‍ മരിച്ചുവീണിട്ടും ഒരു പാഠം പഠിക്കാന്‍ സ്വീഡന്‍ തയ്യാറായില്ല. അമിതമായ ആത്മവിശ്വാസമായിരുന്നില്ല, അഹങ്കാരം തന്നെയായിരുന്നു ഇതിന് കാരണം.

സ്വീഡന്‍ ജനതയുടെ പൊതു ആരോഗ്യ സ്ഥിതി മറ്റ് യൂറോപ്യന്‍ രാഷ്ട്രങ്ങളിലെ ജനങ്ങളുടേതിനേക്കാള്‍ കൂടുതലാണ്. മാത്രമല്ല മറ്റ് യൂറോപ്യന്‍ രാഷ്ട്രങ്ങളില്‍ നിന്നും വിഭിന്നമായി, യുവാക്കള്‍ കൂടുതലാണ് സ്വീഡനില്‍. അതിനാല്‍ ഈ രോഗം തങ്ങള്‍ക്ക് തീരെ ഭയക്കേണ്ട ഒന്നല്ല എന്നായിരുന്നു, സ്വീഡനിലെ ആരോഗ്യ വിഭാഗത്തിന്റെ വാദം പോലും.

ഒരു രോഗത്തിന്റെ പേരില്‍ ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കുന്നതിനെതിരെ പ്രതിപക്ഷവും രംഗത്തെത്തിയതോടെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കുന്ന മത്സരത്തില്‍ പിന്തള്ളപ്പെട്ട് പോകാതിരിക്കാന്‍ സ്വീഡിഷ്പ്രധാനമന്ത്രി സ്റ്റീഫന്‍ ലോഫ്വാനും രംഗത്തെത്തി. സ്വീഡിഷ ജനത പക്വതയുള്ളവരാണെന്നും, അവര്‍ക്ക് ഏത് സന്ദര്‍ഭത്തില്‍ എന്ത് ചെയ്യണമെന്ന് നല്ല നിശ്ചയമുണ്ടെന്നും അതിനാല്‍ തന്നെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേത് പോലെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആവശ്യമില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

കോളേജുകള്‍ക്കും മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചപ്പോള്‍ പക്ഷെ രാജ്യത്തെ പ്രൈമറി സ്‌കൂളുകളെല്ലാം തുറന്നു തന്നെ പ്രവര്‍ത്തിച്ചിരുന്നു, ഇന്നും പ്രവര്‍ത്തിക്കുന്നു. കഴിയുന്നത്ര ആളുകള്‍ വീടുകളില്‍ നിന്നും ജോലി എടുക്കണമെന്നും, കഴിയുന്നത്ര സമയം വീടുകള്‍ക്കുള്ളില്‍ ചെലവഴിക്കണം എന്നും നിര്‍ദ്ദേശിച്ചപ്പൊള്‍, അതെല്ലാം കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്ന് ഉറപ്പാക്കാനുള്ള സംവിധാനം ഒരുക്കിയില്ല.

ടേബിള്‍ സ്പേസിലേക്ക് ചുരുക്കി എന്നതൊഴിച്ചാല്‍ ബാറുകളും റെസ്റ്റോറന്റുകളും തുറന്നു തന്നെ പ്രവര്‍ത്തിക്കുന്നു. അവിടങ്ങളിലെ തിരക്കില്‍ നേരിയ കുറവ് അനുഭവപ്പെടുന്നുണ്ടെങ്കിലും, മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലെ നഗരങ്ങളില്‍ ദൃശ്യമാകുന്ന വിജനത സ്വീഡനിലെ ഒരു നഗരത്തിലുമില്ല. മാത്രമാല്ല, ബ്രിട്ടനില്‍ ഉള്‍പ്പടെ, രണ്ടുപേരിലധികം കൂടുന്നതില്‍ വിലക്ക് നിലനില്‍ക്കുമ്പോള്‍ സ്വീഡനില്‍ 500 പേര്‍ക്ക് വരെ കൂടാനുള്ള അനുമതി ഉണ്ടായിരുന്നു. രോഗവ്യാപനം കടുത്തതോടെ പല കോണുകളില്‍ നിന്നും വിമര്‍ശനമുയര്‍ന്നപ്പോള്‍ ഈയിടെ മാത്രമാണ് അത് 50 പേരായി വെട്ടിച്ചുരുക്കിയത്.

കൊറോണ മൂലമുണ്ടായ അടിയന്തര സാഹചര്യം നേരിടാന്‍ സര്‍ക്കാരിന് പ്രത്യേക അവകാശങ്ങള്‍ നല്‍കുവാനുള്ള ഒരു ബില്ല് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു. ഇതിന്മേല്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. നിലവിലുള്ള നിയമത്തിന്റെ അടിസ്ഥാനത്തില്‍ തന്നെ നടപടികള്‍ സ്വീകരിക്കാം എന്നിരിക്കെ പ്രത്യേക അധികാരത്തിനായി ശ്രമിക്കുന്ന സര്‍ക്കാര്‍ നടപടി സംശയാസ്പദമാണെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.

നോബേല്‍ ഫൗണ്ടേഷന്‍ തലവന്‍ ഉള്‍പ്പടെ 2000 ത്തോളം ഡോക്ടര്‍മാരും ഗവേഷകരൂം കര്‍ശനമായ ലോക്ക്ഡൗണ്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയിട്ട് പോലും ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കാന്‍ വൈകുകയാണ് ഭരണകൂടം. അധികാരത്തിന്റെ ഈ ഗര്‍വ്വിന് കൊറോണ വിധിക്കുന്ന ശിക്ഷ പ്രവചനങ്ങള്‍ക്കപ്പുറമായിരിക്കുംഎന്നതാണ് മറ്റ് പല രാജ്യങ്ങളിലേയും അനുഭവം കാണിക്കുന്നത്.

സ്വീഡന്‍ ഇനിയും അഹങ്കാരം വിട്ട് പ്രവര്‍ത്തനക്ഷമമാകുവാന്‍ തീരുമാനിച്ചിട്ടില്ലെങ്കിലും, അറിഞ്ഞുകൊണ്ട് ഒരു അപകടം ക്ഷണിച്ചു വരുത്താന്‍ അയല്‍ക്കാരായ ഫിന്‍ലാന്‍ഡുകാര്‍ തയ്യാറല്ല, അത്യാവശ്യ സാധനങ്ങളുടെ നീക്കമൊഴിച്ച് മറ്റെല്ലാ കാര്യങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി സ്വീഡനുമായുള്ള അതിര്‍ത്തി ഫിന്‍ലാന്‍ഡ് ഇന്നലെ കൊട്ടിയടച്ചു. പ്രതിദിനം ആയിരക്കണക്കിന് ജോലിക്കാരും കുടുംബംഗങ്ങളും ഇരുഭാഗത്തേക്കും പോകുന്ന അതിര്‍ത്തിയാണിത്.

പുതിയ നിയമമനുസരിച്ച്, സ്വീഡനില്‍ നിന്നും ഒരു തൊഴിലാളിക്ക് ഫിന്‍ലാന്‍ഡില്‍ വരണമെങ്കില്‍, അയാള്‍ ഫിന്‍ലാന്‍ഡില്‍ വരേണ്ടത് അത്യാവശ്യമാണെന്ന് കാണിച്ചുകൊണ്ട് തൊഴില്‍ ഉടമയില്‍ നിന്നും കത്ത് വാങ്ങിയിരിക്കണം. മാത്രമല്ല, ഫിന്‍ലാന്‍ഡില്‍ എത്തിയാല്‍ 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനും വിധേയമാകണം. നോര്‍വ്വേയുടെ അതിര്‍ത്തിയിലും ഇതുപോലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഫിന്‍ലാന്‍ഡ് ആലോചിക്കുന്നുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category