kz´wteJI³
യുകെയില്‍ കൂട്ടമരണങ്ങള്‍ സൃഷ്ടിച്ച് അനുദിനം നിരവധി പേരെ ബാധിച്ച് കൊണ്ട് മുന്നേറുന്ന കൊറോണയെന്ന മഹാമാരിയ പിടിച്ച് കെട്ടാന്‍ എന്‍എച്ച്എസിന്റെ പോര്‍മുഖത്ത് നിലകൊള്ളുന്ന ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും ജീവന് നഷ്ടപ്പെടുന്ന ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ അനുദിനം പെരുകുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നത്. പുതിയ സംഭവങ്ങളില്‍ കൊലയാളി വൈറസ് ബാധയാല്‍ ജീവന് നഷ്ടപ്പെട്ടിരിക്കുന്ന എന്‍എച്ച്എസിലെ സിംഗപ്പൂര്‍കാരിയായ നഴ്സ് ആലീസ് കിറ്റ് ടാക് ഓന്‍ഗിനും എന്‍എച്ച്എസിലെ ഡോക്ടറും ശ്രീലങ്കക്കാരനുമായ ആന്റന്‍ സെബാസ്റ്റിയന് പിള്ളയ്ക്കുമാണ്. ഇവര്‍ രണ്ട് പേര്‍ക്കും 70 വയസായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ യുകെയില്‍ കൊറോണ യുദ്ധമുഖത്ത് ഇതുവരെ മരിച്ച് വീണത് ഡോക്ടര്‍മാരും നഴ്സുമാരുമായി 13 പേരാണ്.
സിംഗപ്പൂരില്‍ നിന്നും യുകെയിലെത്തി കഴിഞ്ഞ 44 വര്‍ഷങ്ങളായി എന്‍എച്ച്എസില്‍ സ്തുത്യര്‍ഹമായ സേവനം നടത്തിയ നഴ്സാണ് കൊറോണക്ക് കീഴടങ്ങിയ ആലീസ്. രോഗം വഷളായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയായിരുന്നു ഇവര്‍ മരിച്ചത്. കോവിഡ്-19 ബാധിച്ചതിനെ തുടര്‍ന്ന് ലണ്ടനിലെ റോയല്‍ ഫ്രീ ഹോസ്പിറ്റലില്‍ കഴിഞ്ഞ രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു ഇവര്‍. ജോലിയോട് അത്യധികമായ ആത്മാര്‍ത്ഥത പുലര്‍ത്തിയിരുന്ന ആലീസ് കോവിഡ്-19 ബാധിച്ച് വീഴുന്നത് വരെ ജോലിയില്‍ സജീവമായിരുന്നുവെന്നാണ് കുടുംബാംഗങ്ങളും സഹപ്രവര്‍ത്തകരും വേദനയോടെ അനുസ്മരിക്കുന്നത്.
മറ്റുള്ളവരെ സഹായിക്കുന്നതിനായിരുന്നു തന്റെ അമ്മ ജീവിതത്തിലെ ഭൂരിഭാഗം സമയവും ചെലവഴിച്ചിരുന്നതെന്നാണ് ആലീസിന്റെ മകളായ മെലിസ വേദനയോടെ സ്മരിച്ചത്. തന്റെ ജോലിയെയും രോഗികളെയും അമ്മ ഏറെ സ്നേഹിച്ചിരുന്നുവെന്നും മെലീസ പറയുന്നു. കോവിഡ്-19നെ പ്രതിരോധിക്കുന്നതിനുള്ള പ്രൊട്ടക്ടീവ് എക്യുപ്മെന്റില്ലാതെ കൊറോണ രോഗികളെ അടുത്തിടപഴകി പരിചരിച്ചതിനെ തുടര്‍ന്നാണ് ആലീസിന് രോഗബാധയുണ്ടായതെന്ന് റിപ്പോര്‍ട്ടുണ്ട്.തന്റെ 23ാമത്തെ വയസിലായിരുന്നു ആലീസ് യുകെയില്‍ നഴ്സായി സേവനം നടത്താനെത്തിയിരുന്നത്.
കൊറോണ അധികരിച്ചതിനെ തുടര്‍ന്ന് കിംഗ്സ്റ്റണ്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച് നാല് ദിവസം കഴിഞ്ഞപ്പോഴാണ് ഡോ. സെബാസ്റ്റിയന് പിള്ള മരിച്ചത്. 1967ല്‍ ശ്രീലങ്കയില്‍ നിന്നും ഡോക്ടറായി യോഗ്യത നേടിയ ഇദ്ദേഹം കണ്‍സള്‍ട്ടന്റ് ജെറിയാട്രീഷ്യന്‍ എന്ന നിലയിലാണ് പേരെടുത്തത്. സൗത്ത് വെസ്റ്റ് ലണ്ടനിലെ ഹോസ്പിറ്റലില്‍ അദ്ദേഹം ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മാര്‍ച്ച് 20നായിരുന്നു അദ്ദേഹം അവസാനം ജോലിയെടുത്തിരുന്നതെന്നാണ് കിംഗ്സ്റ്റണ്‍ ഹോസ്പിറ്റല്‍ എന്‍എച്ച്എസ് ഫൗണ്ടഷന് ട്രസ്റ്റ് വെളിപ്പെടുത്തുന്നത്. പിള്ളയുടെ മരണം തീരനഷ്ടമാണെന്നാണ് കിംഗ്സ്റ്റണ്‍ ഹോസ്പിറ്റലിന് തീരാനഷ്ടമാണെന്നാണ് ട്രസ്റ്റിന്റെ വക്താവ് പ്രതികരിച്ചിരിക്കുന്നത്. ശ്രീലങ്കയിലെ പെറാദെനിയ മെഡിക്കല്‍ സ്കൂളില്‍ നിന്നാണ് 1967ല്‍ ഡോ. പിള്ള യോഗ്യത നേടിയത്. ഇദ്ദേഹത്തിന്റെ മരണം കടുത്ത ദുഖമാണുണ്ടാക്കുന്നതെന്നാണ് ആക്ടിംഗ് ലിബറല്‍ ഡെമോക്രാറ്റ് നേതാവായ എഡ് ഡാവെ പ്രതികരിച്ചിരിക്കുന്നത്.
കോവിഡ്-19 തട്ടിയെടുത്ത എന്‍എച്ച്എസ് ജീവനക്കാര്‍
യുകെയില്‍ ഇക്കഴിഞ്ഞ ദിവസങ്ങള്‍ക്കിടെ കോവിഡ്-19 ബാധിച്ച് നിരവധി ഡോക്ടര്‍മാരും നഴ്സുമാരും മറ്റ് ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാരുമാണ് മരിച്ചിരിക്കുന്നത്. കാര്‍ഡിഫിലെ ലോകപ്രശസ്തനായ ഹൃദ്രോഗ വിഗദ്ധനായ ഇന്ത്യന്‍ ഡോക്ടര്‍ ജിതേന്ദ്ര റാത്തോഡ്(58) കഴിഞ്ഞ ദിവസമാണ് കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നത്. ലിവര്‍ പൂളില്‍ ഒരു നഴ്സും എസെക്സില്‍ ഒരു മിഡൈ്വഫും ഇക്കഴിഞ്ഞ ദിവസങ്ങളിലായിരുന്നു കൊറോണ ബാധിച്ച് മരിച്ചിരുന്നത്.
റോയല്‍ ലിവര്‍പൂള്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ വച്ച് വെള്ളിയാഴ്ച കൊറോണ ബാധിച്ച് മരിച്ച നഴ്സായ ഗ്ലാനിസ്റ്റര്‍ എന്ന 68 കാരി എയിന്‍ട്രീ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ ദീര്‍ഘകാലമായി സ്റ്റാഫ് നഴ്സായി ജോലി ചെയ്ത് വരുകയായിരുന്നു.എസെക്സിലെ ഹാര്‍ലോയിലെ ദി പ്രിന്‍സസ് അലക്സാണ്ട്ര ഹോസ്പിറ്റലിലെ മിഡ് വൈഫായ ലിന്‍സെ കവന്‍ട്രി(54) കൊറോണ ബാധിച്ച് മരിച്ചത് വ്യാഴാഴ്ചയായിരുന്നു.ഇതിന് പുറമെ വെള്ളിയാഴ്ച വാട്ട്ഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലില്‍ കൊറോണ രോഗികളെ അടുത്ത് പരിചരിച്ചിരുന്ന 23 കാരനായ ഫിലിപ്പിനോ നഴ്സായ ജോണ്‍ അലഗോസ് കോവിഡ്-19 ബാധിച്ച് മരിച്ചിരുന്നു.
കൂടാതെ വെസ്റ്റ് മിഡ്ലാന്‍ഡ്സിലെ വാല്‍സാല്‍ മാനറിലെ 36കാരിയായ അരീമ നസ്രീന് വെള്ളിയാഴ്ചയും കെന്റിലെ മാര്‍ഗററ്റിലെ ക്യൂന്‍ മദര്‍ ഹോസ്പിറ്റലില്‍ 38 കാരി എയ്മീ ഓ റൗര്‍കെ വ്യാഴാഴ്ചയും കൊറോണ ബാധിച്ച് മരിച്ചിരുന്നു. ഇതിന് പുറമെ കൊറോണ പിടിപെട്ട് എന്‍എച്ച്എസിലെ രണ്ട് ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരും മരിച്ചതും ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. നോര്‍ത്ത് ഈസ്റ്റ്ലണ്ടനില്‍ ജോലി ചെയ്തിരുന്ന 57കാരനായ തോമസ് ഹാര്‍വി, നോര്‍ത്ത് വെസ്റ്റ് ലണ്ടനിലെ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റായ ട്രാസി ബ്രെന്നാന്‍ എന്നിവരാണ് വൈറസ് ബാധിച്ച് മരിച്ച ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍.
നോര്‍ത്ത് വെസ്റ്റ് ലണ്ടനിലെ ഹെല്‍ത്ത് കെയര്‍വര്‍ക്കറായ ഗ്ലെന്‍ കോര്ബിന് കഴിഞ്ഞ ദിവസം കൊറോണ ബാധിച്ച് മരിച്ചിരുന്നു. പാര്‍ക്ക് റോയല്‍ സെന്റര്‍ ഫോര്‍ മെന്റല്‍ ഹെല്‍ത്തില്‍ 1995 മുതല്‍ ജോലി ചെയ്ത് വരുകയും റിട്ടയര്‍ ചെയ്യുകയും ചെയ്ത കോര്ബിന് കൊറോണയുടെ സാഹര്യത്തില്‍ വീണ്ടും സേവനത്തിനായി എന്‍എച്ച്എസിലേക്ക് തിരിച്ചെത്തുകയും കൊറോണ ബാധിച്ച് മരിക്കുകയുമായിരുന്നു. മാര്‍ച്ച് 31ന് വിറ്റിംഗ്ടണ്‍ ഹോസ്പിറ്റലിലെ ഡോ. അല്ഫ സാഡു കൊറോണ ബാധിച്ച് മരിച്ചിരുന്നു. നൈജീരിയക്കാരനായ ഇദ്ദേഹം 40 വര്‍ഷങ്ങളായി എന്‍എച്ച്എസിന് വേണ്ടി ലണ്ടനിലുടനീളമുള്ള ഹോസ്പിറ്റലുകളില്‍ ജോലി ചെയ്ത് വരവെയാണ് കൊറോണ പിടിപെട്ട് മരിച്ചത്.
മാര്‍ച്ച് 28ന് ലെയ്സെസ്റ്ററിലെ ഗ്ലെന്‍ഫീല്‍ഡ് ഹോസ്പിറ്റലിലെ ഇഎന്‍ടി സ്പെഷ്യലിസ്റ്റായ ഡോ. അംഗദ് എല്‍ ഹവ്റാനി കൊറോണ ബാധിച്ച് മരിച്ചിരുന്നു. ഈസ്റ്റ് സസെക്സിലെ ഈസ്റ്റ് ബോണ്‍ ഡിസ്ട്രിക്ട് ജനറല്‍ ഹോസ്പിറ്റലില്‍ ഫാര്‍മസിസ്റ്റായ പൂജ ശര്‍മ(33)മാര്‍ച്ച് 26ന് കൊറോണ ബാധിച്ച് മരിച്ചിരുന്നു. മാര്‍ച്ച് 25ന് സൗത്തന്‍ഡ് ഹോസിപിറ്റലില്‍ വച്ച് ഫാമിലി ജിപിയായ ഡോ. ഹബീബ് സൈദി എന്ന 76 കാരന് മരിച്ചതും കോവിഡ്-19 ബാധിച്ചാണ്. ഹെര്‍ഫോര്‍ഡ് കൗണ്ടി ഹോസ്പിറ്റലിലെ എ ആന്‍ഡ് ഇയില്‍ ജോലി ചെയ്തിരുന്ന ഡോ. ല്െ ടയാര്‍ വെസ്റ്റ് മിഡില്‍സെക്സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ വച്ച് കൊറോണ ബാധിച്ച് മരിച്ചിരുന്നു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam