1 GBP = 93.00 INR                       

BREAKING NEWS

സഹിക്കാനാവുമോ ഈ കാഴ്ച; വിശ്രമമില്ലാതെ പറന്നുകൊണ്ടിരുന്ന വിമാനങ്ങള്‍ എല്ലാം ഇപ്പോള്‍ മരുഭൂമിയില്‍ നിരനിരയായി വെറുതെ പാര്‍ക്ക് ചെയ്തിരിക്കുന്നു; തുരുമ്പെടുക്കാതിരിക്കാനായി ചൂട് കൂടുതലുള്ള കാലിഫോര്‍ണിയയിലെ ലോജിസ്റ്റിക് എയര്‍പോര്‍ട്ടില്‍ നിരത്തിയിട്ടിരിക്കുന്ന വിമാനങ്ങളുടെ ചിത്രങ്ങള്‍ ലോകത്തോട് വിളിച്ചുപറയുന്നത്

Britishmalayali
kz´wteJI³

കാശത്തിലെ തമ്പുരാക്കന്മാര്‍ മരുഭൂമിയില്‍ വിശ്രമിക്കുന്ന കാഴ്ച്ച തീര്‍ത്തും ഹൃദയ ഭേദകമാണ്. മാത്രമല്ല, വരാനിരിക്കുന്ന മാന്ദ്യത്തിന്റെ മുന്നോടിയായിന്‍ വരെ ഈ ചിത്രങ്ങളെ വിലയിരുത്തുന്നവരുണ്ട്. ഉപയോഗിക്കാതെ ആയപ്പോള്‍, തുരുമ്പ് പിടിക്കാതിരിക്കാനായി വരണ്ട കാലാവസ്ഥയുള്ള കാലിഫോര്‍ണിയന്‍ മരുഭൂമിയിലെ ലോജിസ്റ്റിക് എയര്‍പോര്‍ട്ടില്‍ നിരനിരയായി നിര്‍ത്തിയിട്ടിരിക്കുന്ന വിമാനങ്ങള്‍ പറയുന്നത് ശാസ്ത്രവും സാങ്കേതികവിദ്യയുമൊക്കെ എത്ര വളര്‍ന്നാലും പ്രകൃതിയെ നിയന്ത്രണത്തിലാക്കാന്‍ മനുഷ്യന് സാധിക്കില്ല എന്നുതന്നെയാണ്.

2001 സെപ്റ്റംബര്‍ 11 ലെ ഭീകരാക്രമണത്തിനു ശേഷമുള്ള നാളുകളില്‍ കണ്ടതിനേക്കാള്‍ ഏറെ കുറവാണ് വിമാനയാത്രക്കാരുടെ എണ്ണത്തില്‍ അമേരിക്കയില്‍ ദൃശ്യമാകുന്നത്. കഴിഞ്ഞ തിങ്കളാഴ്ച 1,08,310 പേരാണ് വ്യോമയാത്ര ചെയ്തത് എന്നാണ് വിവിധ വിമാനത്താവളങ്ങളിലെ സെക്യുരിറ്റി ചെക് പോയിന്റുകളില്‍ നിന്നും ലഭിക്കുന്ന വിവരം. കഴിഞ്ഞ വര്‍ഷം ഇതേ ദിവസത്തെ കണക്ക് നോക്കുമ്പോള്‍ 95% യാത്രക്കരുടെ കുറവാണ് അനുഭവപ്പെട്ടത്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 23,84,091 പേരാണ് വിവിധ വിമാനങ്ങളിലായി യാത്രചെയ്തത്.

യാത്രക്കാരില്‍ വന്ന ഈ കുറവ് ഒട്ടുമിക്ക സര്‍വ്വീസുകളും നിര്‍ത്താന്‍ വിമാനക്കമ്പനികളെ നിര്‍ബന്ധിതരാക്കി. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മറ്റ് അത്യാവശ്യ സേവനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും രാജ്യത്തിലങ്ങോളമിങ്ങോളം സഞ്ചരിക്കേണ്ടതിനാല്‍ ഏറ്റവും ചുരുങ്ങിയ എണ്ണം സര്‍വ്വീസുകള്‍ മാത്രമാണ് രാജ്യത്തെ പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍ നടത്തുന്നത്. ഇത് നിരവധി വിമാനങ്ങള്‍ ഉപയോഗിക്കുവാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ എത്തിച്ചു.

ഉപയോഗിക്കാതെ കിടന്നാല്‍ തുരുമ്പ് പിടിക്കുവാനുള്ള സാധ്യത ഏറെയാണ്. അത് ഒഴിവാക്കുവാനായി വരണ്ട കാലാവസ്ഥയുള്ള ഇടങ്ങളില്‍ വേണം വിമാനങ്ങള്‍ സൂക്ഷിക്കുവാന്‍. അതുകൊണ്ടാണ് കാലിഫോര്‍ണിയന്‍ മരുഭൂമിയിലെ ലോജിസ്റ്റിക് എയര്‍പോര്‍ട്ട് ഇതിനായി തിരഞ്ഞെടുത്തത്. സമാനമായ കാലാവസ്ഥയുള്ള മരാന, അരിസോണ എന്നിവിടങ്ങളിലും നൂറുകണക്കിന് വ്യോമയാനങ്ങളാണ് ഇപ്പോള്‍ വിശ്രമിക്കുന്നത്.

ആദ്യം എയര്‍ഫോഴ്സിന്റെ കീഴിലായിരുന്നു കാലിഫോര്‍ണിയയിലെ ഈ വിമാനത്താവളം. പിന്നീട് അവര്‍ അത് ഒഴിയുകയായിരുന്നു. കഴിഞ്ഞ വര്‍ഷം സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സാണ് ഇവിടെ ആദ്യമായി വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ആരംഭിച്ചത്. രണ്ട് ഗുരുതര അപകടകങ്ങളെ നേരിട്ട ബോയിംഗ് 737 മാക്സ് ജെറ്റ് വിമാനങ്ങള്‍ അവര്‍ ഇവിടെയാണ് പാര്‍ക്ക് ചെയ്തത്. ഇന്ന് ഈ വിമാനത്താവളത്തില്‍ 200 ല്‍ അധികം വിമാനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നു. പരമാവധി 500 വിമാനങ്ങള്‍ വരെ ഇവിടെ പാര്‍ക്ക് ചെയ്യാന്‍ കഴിയും എന്നാണ് വിമാനത്താവള അധികൃതര്‍ പറയുന്നത്.

ലോകത്താകമാനം തന്നെ വിവിധ വിമാനത്താവളങ്ങളുടെ ഹാംഗറുകളും റണ്‍വേകളും വരെ ഇത്തരത്തില്‍ വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യുവാനായി ഉപയോഗിച്ചിട്ടുണ്ട്. അമേരിക്കയിലെ ഏറ്റവും വലിയ എയര്‍ലൈന്‍ കമ്പനിയായ അമേരിക്കന്‍ എയര്‍ലൈന്‍സ് ഏപ്രിലിലും മെയ് മാസത്തിലും തങ്ങളുടെ 90% അന്താരാഷ്ട്രസര്‍വ്വീസുകളും നിര്‍ത്തിവയ്ക്കും. മാത്രമല്ല മൊത്തം സര്‍വ്വീസിന്റെ 70 ശതമാനം ഈ മാസവും 80 ശതമാനം അടുത്ത മാസവും നിര്‍ത്തിവയ്ക്കാനും ഉദ്ദേശിച്ചിട്ടുണ്ട്. ഇത് ഇനിയും കൂടുതല്‍ പാര്‍ക്കിംഗ് സ്ഥലങ്ങളുടെ ആവശ്യകത ഉണ്ടാക്കും.

ലോകത്താകമാനം ഈ മേഖലയില്‍ ഏകദേശം 252 ബില്ല്യണ്‍ ഡോളറിന്റെ നഷ്ടം ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ വര്‍ഷത്തിന്റെ രണ്ടാം പാദത്തിന്റെ ആരംഭത്തില്‍ വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 70% കുറവുണ്ടായതായി ഐ എ ടി എ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ഏകദേശം 25 മില്ല്യണ്‍ ആളുകളാണ് ലോകത്താകമാനം ഈ മേഖലയില്‍ തൊഴില്‍ നഷ്ടപ്പെടുമെന്ന ഭീതിയില്‍ കഴിയുന്നത്. ഈ മേഖലയിലെ നേരിട്ടുള്ള 2.7 മില്ല്യണ്‍ ജീവനക്കാരില്‍ മൂന്നില്‍ ഒരു ഭാഗത്തിന് തൊഴില്‍ നഷ്ടപ്പെട്ടു കഴിഞ്ഞു എന്നും അവര്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category