1 GBP = 93.00 INR                       

BREAKING NEWS

ഇതുവരെ കൊറോണ ബാധിക്കാത്ത ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്ന്; എന്നിട്ടും കരുതലോടെ നീങ്ങുകയാണിവര്‍; ചെറിയ യാത്ര കഴിഞ്ഞെത്തിയാല്‍ പോലും നിര്‍ബന്ധിത ക്വാറന്റൈന്‍; പ്രധാന വരുമാനമേഖലയായ ടൂറിസത്തെ പോലും അവഗണിച്ച്, ആകാശ മാര്‍ഗ്ഗങ്ങള്‍ കൊട്ടിയടച്ചു; എന്നിട്ടും ഇവര്‍ ഭയപ്പെടുന്നത് കോവിഡിന്റെ ക്രൂരരായ അണുക്കള്‍ ചുഴലിക്കാറ്റിലൂടെ പറന്നെത്തുമെന്ന്; കൊറോണ ഇതുവരെ എത്തിനോക്കാത്ത ഒരു കൊച്ചു രാജ്യത്തെ ജനങ്ങളെ ഭരണകൂടം സംരക്ഷിക്കുന്ന കഥ അറിയാം

Britishmalayali
kz´wteJI³

സഫിക് സമുദ്രത്തിലെ ഒരു ചെറിയ ദ്വീപ് രാഷ്ട്രമാണ് വാനുവാടു. 3,00,000 ത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ള ഈ രാഷ്ട്രത്തിന്റെ പ്രധാന വരുമാനമാര്‍ഗ്ഗം വിനോദ സഞ്ചാരമേഖല തന്നെയാണ്. ശാന്തസമുദ്രത്തിലെ 80 ദ്വീപുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ കൊച്ചു രാഷ്ട്രത്തില്‍ ഇതുവരെ കൊറോണ എന്ന ഭീകരന്‍ എത്തിയിട്ടില്ല. എന്നാലും അതീവ കരുതലിലാണ് ഇവിടത്തെ ജനങ്ങളും സര്‍ക്കാരും.

ചെറിയ യാത്ര കഴിഞ്ഞെത്തുന്നവര്‍ പോലും 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന് വിധേയരാകണം. രാജ്യ തലസ്ഥാനമായ പോര്‍ട്ട് വിലയിലെ ഐഡിലിക് റിസോര്‍ട്ടിലാണ് താത്കാലിക ക്വാറന്റൈന്‍ സെന്റര്‍ ഒരുക്കിയിട്ടുള്ളത്. കോവിഡ് 19 ഭീഷണിയെ തുടര്‍ന്ന് ഈ രാജ്യത്തിന്റെ അതിര്‍ത്തികള്‍ കൊട്ടിയടക്കുന്നതിന് തൊട്ടുമുന്‍പായി തിരിച്ചെത്തിയ 62 പേരുടെ ക്വാറന്റൈന്‍ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അവസാനിച്ചത്.

ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ചില രാജ്യങ്ങളില്‍ ഇപ്പോഴും കൊറോണ ബാധയുണ്ടായിട്ടില്ലെങ്കിലും, കൊറോണക്ക് അപ്രാപ്യമായി തുടരുന്നത് പ്രധാനമായും പസഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രങ്ങളായ പലാവു, സോളമന്‍ ദ്വീപുകള്‍, ടോംഗ, സമോവ, വാനുവാടു എന്നിവയാണ്. പ്രധാന വന്‍കരകളില്‍ നിന്നും ഒറ്റപ്പെട്ടു കിടക്കുന്നു എന്നതു തന്നെയാണ് ഈ നാടുകള്‍ ഇതുവരെ കൊറോണക്ക് അപ്രാപ്യമാകുവാന്‍ കാരണം.

എന്നിരുന്നാലും കൊറോണ വൈറസുകളുടെ സാന്നിദ്ധ്യം തങ്ങളുടെ സമീപത്ത് തന്നെ അവര്‍ മണക്കുന്നു. അതുതന്നെയാണ് ഇതിനെതിരെ കര്‍ശന നടപടികള്‍ കൈക്കൊള്ളാന്‍ ഭരണകൂടത്തെ പ്രേരിപ്പിച്ചത്. രാജ്യത്തിന്റെ സമ്പദ്ഘടനയുടെ 40% വിനോദസഞ്ചാര മേഖലയാണ് സംഭാവന ചെയ്യുന്നത്. എന്നിട്ടും അവര്‍ അതിര്‍ത്തികള്‍ കൊട്ടിയടക്കുവാനും ആഡംബര കപ്പലുകള്‍ക്ക് പ്രവേശനം നിഷേധിക്കുവാനും തീരുമാനിച്ചു.

പല റെസ്റ്റോറന്റുകളും ബാറുകളും സ്വയമേവ അടച്ചുകഴിഞ്ഞിരിക്കുന്നു. പ്രധാനമായും ടൂറിസ്റ്റുകളെ ഉന്നംവയ്ക്കുന്ന വഴിയോര കച്ചവടശാലകളും അടഞ്ഞു കിടക്കുകയാണ്. പാതിരാത്രി കഴിഞ്ഞും തുറന്നിരിക്കാറുള്ള ചില ബാറുകളും മറ്റും ഇപ്പോള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായി വൈകിട്ട് നാലര മുതല്‍ ഏഴര വരെ മൂന്നു മണിക്കൂര്‍ മാത്രമെ തുറന്നു പ്രവര്‍ത്തിക്കുന്നുള്ളു. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ പോലീസും രംഗത്തുണ്ട്.

തുറമുഖങ്ങള്‍ അടച്ചതോടെ ചെറിയതോതിലാണെങ്കിലും ഉണ്ടായിരുന്ന കയറ്റുമതി വ്യവസായവും ഏതാണ്ട് നിലച്ച മട്ടാണ്. ഇത്രയൊക്കെ ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വന്നിട്ടും ഒരു മുറുമുറുപ്പുമില്ലാതെയാണ് ജനങ്ങള്‍ നിയന്ത്രണങ്ങള്‍ ഉള്‍ക്കൊള്ളുന്നത്. രോഗം വരാതെ തടയുക എന്നതല്ലാതെ, തീരെ ദുര്‍ബലമായ ആരോഗ്യ സംരക്ഷണ സംവിധാനമുള്ള ഈ രാജ്യത്തിന് മറ്റൊരു വഴിയില്ല എന്നതുകൊണ്ട് തന്നെ.

ഇത്രയും കരുതലോടെ മുന്നോട്ട് പോകുമ്പോഴാണ് കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് ഹാരോള്‍ഡ് ചുഴലിക്കാറ്റിന്റെ വരവ്. കാറ്റഗറി അഞ്ചില്‍ പെടുന്ന ഈ ചുഴലിക്കാറ്റ് കനത്ത മഴയ്ക്കും വഴിതെളിച്ചു. കൃത്യമായ നാശനഷ്ടങ്ങള്‍ എത്രയെന്ന് കണക്കാക്കിയിട്ടില്ലെങ്കിലും, രാജ്യത്തിലെ മിക്ക ദ്വീപുകളീലും കനത്ത നാശമുണ്ടായതായാണ് പുറത്ത് വരുന്ന ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്.

എന്നാല്‍ അതിനേക്കാളേറെ ജനങ്ങളും സര്‍ക്കാരും ഭയക്കുന്നത്, ഈ ചുഴലിക്കാറ്റിനെ തുടര്‍ന്ന് അഞ്ചുപേര്‍ കൂടുന്നതിനെ നിരോധിച്ചുകൊണ്ടുള്ളതുള്‍പ്പടെയുള്ള പല നിയന്ത്രണങ്ങളും എടുത്ത് മാറ്റേണ്ടി വന്നതിനെ കുറിച്ചാണ്. മാത്രമല്ല അഭയാര്‍ത്ഥി ക്യാമ്പുകളില്‍ സാമൂഹ്യ അകലം പാലിക്കനാകാതെ നിരവധി പേരെ പാര്‍പ്പിക്കേണ്ടി വന്നിരിക്കുന്നു.

ലോകത്തിലെ വന്‍ശക്തിയായ അമേരിക്ക വരെ രോഗത്തേക്കാളേറെ ചികിത്സക്ക് വരുന്ന ചെലവിനെ കുറിച്ചോര്‍ത്ത് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ താമസിച്ചപ്പോള്‍, രോഗം വരാതെ നോക്കാന്‍ ചെലവ് എത്രവരുമെന്ന കാര്യം ആലോചിക്കേണ്ടതില്ല എന്ന ദൃഢനിശ്ചയവുമായി, കൊറോണയെ പ്രതിരോധിക്കാന്‍ ഇറങ്ങിയ ഒരു ജനതയോടാണ് പ്രകൃതി ഈ ചതി ചെയ്തിരിക്കുന്നത്. ചുഴലിക്കാറ്റ് വരുത്തിയ നഷ്ടത്തേക്കാളേറെ ഓരോ വാനുവാടു പൗരനേയും ആശങ്കാകുലനാക്കുന്നത്, ഏതു നിമിഷവും അട്ടഹാസം മുഴക്കി ഓടിയെത്താന്‍ ഇടയുള്ള കൊറോണയെന്ന ഭീകര്‍ന്റെ വരവിനെ കുറിച്ചോര്‍ത്താണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category